ഉണ്ണുനീലിസന്ദേശം/പ്രസ്താവന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രസ്താവന

അമൃതകര കരോടി സ്വൎദ്ധ നീ ബദ്ധചൂഡം
തിരളൊളി തിരുനീറാമംഗരാഗാഭിരാമം
കരകലിതകപാലം മംഗലം പിംഗലാക്ഷം
മലമകൾമുല പുണും ദൈവതം വെൽറുതാക. 1


ശ്രീകണ്ഠസ്സ്വയമാനയായ്
ക്കാന്ത്യാ മലക്കന്നി താ-
നാബദ്ധപ്രണയേന ചേൎന്നിരുവരും
കാട്ടിൽക്കളിക്കിൻറ നാൾ
ഉണ്ടാനോരു കരീന്ദ്ര ചാരുവദനം
വന്ദിച്ചു ഞാൻ കോലിനേൻ
മുണ്ടെക്കൽത്തകുമുണ്ണുനീലിവിഷയേ
സന്ദേശകൎണ്ണാമൂതം 2


ഇന്ദുക്ഷീരാഭിരാമാമടി തൊഴുതു ഗിരാം
നായികാമായവണ്ണം
മന്ദപ്രജ്ഞോഽപി മാരജ്വരപരവശനായ്
ക്കോലിനേൻ ഞാനിദാനിം
കണ്ടിക്കാർ കൂന്തൽ കാലിൽത്തടവിന മടവാർ-
നായികാം വാഴ്ത്തുവാനായ്
മുണ്ടെക്കൽക്കെൻറുമാക്കം കരുതിന മറിമാൻ-
കണ്ണിയാമുണ്ണുനീലീം 3


പൂമാതിൻ നയനാന്ത ഭംഗനളിനി
ഭൂമേസ്സുധാദീപികാ
പൂണാരം മണികണ്ഠവെണ്പല മഹീ-
പാലൈക ചൂഡാമണേഃ
പൂവമ്പൻ കലാദേവതാ പുകൾ മികം
മുണ്ടെക്കലമ്പുറ്റെഴും
പൂമാലക്കുഴലുണ്ണുനീലി തിരുനാൾ
നീണാൾ വിളങ്ങീടുക 4


വെല്ലിക്കുന്നിന്നഭീഷ്ടം വെളുവെളെ വിളയി-
പ്പിക്കുമക്കീൎത്തി പാർമേ-
ലല്ലിത്താർമാതിനെക്കൊണ്ടയി വിളിപണി ചെ-
യ്യിക്കുമാസ്താം പ്രലാപഃ
ഇല്ലത്തിന്നുന്നതിം തേ വിതരതി നിതരാ-
മാകയാലുസ്സുനീലി
ചൊല്ലിൻറേന്നെങ്കിൽ നീ കേട്ടരുളുക ദയിതേ!
സൂക്തിരത്നം മദീയം. 5