ആശിഷം നൽകണമേ
ദൃശ്യരൂപം
തോടി-ആദിതാളം
പല്ലവി
ആശിഷം നല്കേണമേ -മശിഹായെ
ആശിഷം നല്കേണമേ
ചരണങ്ങൾ
1.
ഈശനേ നീയെന്ന്യേ
ആശ്രയമാരുള്ളു
ആശ്രിത വത്സലനേ
അനുഗ്രഹമാരിയയക്കണമേ
2.
ആഗ്രഹിക്കുന്നവ-
ർക്കായി നിന്നെത്തന്നേ
ശീഘ്രം നീ നല്കീടുമേ
സന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നേൻ
3.
ആശ്രയം നീ തന്നേ ദാസരാം ഞങ്ങൾക്കു
വിശ്രുത വന്ദിതനേ നിന്നെത്തന്നെ
ശീഘ്രം നീ നല്കേമേ
4.
കാശിനുപോലുമി-
ദാസർക്കില്ലേ വില മാശില്ലാ വല്ലഭനേ
നിൻ നാമത്തിൽ ദാസരെ കേൾക്കേണമേ
5.
രാജകുമാരനേ പൂജിത പൂർണ്ണനേ
സർവ്വജനേശ്വരനേ-
യനാരതാം കാത്തരുളും പരനേ
6.
തേജസ്സിനാൽ നിൻറെ ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക
നിൻ നാമത്തെ വാഴ്ത്തി പുകഴ്ത്തിടുവാൻ