ആരാധനാ സമയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആരാധനാസമയം

രചന:എം.ഇ. ചെറിയാൻ

പല്ലവി

ആരാധനാസമയം അത്യന്ത ഭക്തിമയം
ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ
തീരുമെന്നാമയം

ചരണങ്ങൾ

ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി
സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ

അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ
കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ

സന്തോഷശോഭനം മൂന്നാം മഹത്ദിനം
സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം

പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി
സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി

സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ
വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ

ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ
ജയകിരീടമണിയും ക്രിസ്തുരാജനു ഹാ! ജയമേ

"https://ml.wikisource.org/w/index.php?title=ആരാധനാ_സമയം&oldid=211832" എന്ന താളിൽനിന്ന് ശേഖരിച്ചത്