ആഫ്രിക്കൻ നാടോടിക്കഥകൾ
| ആഫ്രിക്കൻ നാടോടിക്കഥകൾ (ബാലസാഹിത്യം) രചന: (2009) |
[ 3 ]
children's story
september 2009
megha
chintha publishers, thiruvananthapuram
akshara offset, thiruvananthapuram
anil vega
rupees forty five only
ദേശാഭിമാനി ബുക്ക് ഹൗസ്
ദേശാഭിമാനി റോഡ് തിരുവനന്തപുരം ● ഓവർബ്രിഡ്ജ് തിരുവനന്തപുരം ● കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ആലപ്പുഴ ● കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ എറണാകുളം ● ഐ ജി റോഡ് കോഴിക്കോട് ● മാവൂർ റോഡ് കോഴിക്കോട് ● എൻ ജി ഒ യൂണിയൻ ബിൽഡിങ് കണ്ണൂർ ● സെൻട്രൽ ബസ് ടെർമിനൽ കോംപ്ലക്സ് താവക്കര കണ്ണൂർ
[ 5 ]
[ 6 ]
വി എം രാജമോഹൻ
കൊല്ലം ജില്ലയിലെ ചവറ തെക്കും ഭാഗത്ത് 1965 ഏപ്രിൽ 29-ന് ജനിച്ചു. ചവറ സൗത്ത് ഗവൺമെന്റ് യു പി സ്കൂളിൽ അധ്യാപകനാണ്.
കൃതികൾ: നഴ്സറിപ്പാട്ടുകൾ, പ്രൈമറിപ്പാട്ടുകൾ, ആഫ്രിക്കൻ കഥകൾ, പലനാടൻ കഥകൾ, ചിറകുള്ള ചങ്ങാതിമാർ നാളെയുടെ നാമ്പുകൾ, ഡി സി ബാലപാഠം.
|
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ പ്രചരിച്ചു വരുന്ന നാടോടിക്കഥകളാണിവ. മൃഗങ്ങൾ കഥാപാത്രങ്ങളായ കഥകളുമുണ്ടിതിൽ. തീയും മഴയും സൂര്യനും ചന്ദ്രനുമൊക്കെ ഇതിൽ കഥാപാത്രങ്ങളാകുന്നു. കുട്ടികളുടെ ഭാവനയ്ക്കു ചിറകു നൽകുന്ന കഥകളാണ് ഇവയോരോന്നും. സമ്പന്നമായ ഒരു നാടോടി പാരമ്പര്യമാണ് ആഫ്രിക്കയിലുള്ളതെന്ന് ഈ കഥകൾ വെളിപ്പെടുത്തുന്നു. പ്രൈമറി വിദ്യാർഥികളുടെ കഥാശേഖരണ പുസ്തകം തയാറാക്കുന്നതിന് ഈ കഥകൾ പ്രയോജനപ്പെടും. |
രണ്ടു ഭാര്യമാരുണ്ടായാൽ 9
നായ നാട്ടിലെത്തിയതെങ്ങനെ? 11
കുറുക്കനു പറ്റിയ പറ്റ് 15
മാനത്തെ കൊട്ടാരം 19
ഓർമയും ജീവനും 23
എയ്ബയും സെയ്ബയും 27
അനാൻസിയുടെ അത്യാർത്തി 30
മഹ്ബുലിന്റെ വിശപ്പ് 35
കിസുലിയുടെ കുഞ്ഞ് 39
തീ മഹോത്സവം 44
കള്ളനും കള്ളനും 47
നായയും കോഴിയും ഭൂമിയിലെത്തി 49
തീയും മഴയും രാജകുമാരിയും 51
ചെറുചെന്തൂവൽ 54
ഓന്ത് തലകുലുക്കു തുടങ്ങിയത് 57
മുയലും പുലിയും 59
സിംഹത്തിന്റെ മൂന്നു രോമങ്ങൾ 61
മാന്ത്രികക്കലം 64
കൂട്ടുകാരന്റെ ബുദ്ധി 67
മുതലയുടെ മാജിക് 70
പണ്ടുപണ്ട് സൂര്യനും ചന്ദ്രനും താമസിച്ചിരുന്നത് ഭൂമിയിലാണ്. ഒരുമിച്ച് ഒരേ വീട്ടിൽ. അവരുടെ ഉറ്റ മിത്രമായിരുന്നു വെള്ളം. സൂര്യനും ചന്ദ്രനും മിക്കപ്പോഴും വെള്ളത്തെ കാണാൻ ചെല്ലുമായിരുന്നു. എന്നാൽ വെള്ളമാകട്ടെ ഒരിക്കലും സൂര്യചന്ദ്രന്മാരുടെ വീട്ടിൽ പോയിട്ടില്ല.
ഒരിക്കൽ സൂര്യൻ വെള്ളത്തോട് ചോദിച്ചു: "നീയെന്താ ഞങ്ങളുടെ വീട്ടിൽ വരാത്തത്?"
"എനിക്ക് പതിനായിരക്കണക്കിന് കൂട്ടുകാരുണ്ട്. മത്സ്യങ്ങൾ, ആമകൾ തുടങ്ങി അനവധി പേർ. ഞാനെവിടെപ്പോയാലും അവരും എന്നോടൊപ്പം വരും. അത്രയും പേർക്കിരിക്കാനുള്ള സൗകര്യം നിങ്ങളുടെ വീട്ടിൽ കാണില്ലല്ലോ. അതുകൊണ്ടാണ് ഞാൻ വരാത്തത്". വെള്ളം പറഞ്ഞു.
"അതിനെന്താ" സൂര്യൻ പറഞ്ഞു. "ഞാനൊരു വലിയ വീട് പണിയാം."
സൂര്യനും ചന്ദ്രനും കൂടി ഒരു വലിയ വീട് കെട്ടിയുയർത്തുകയും ചെയ്തു. ആ വിവരം വെള്ളത്തെ അറിയിച്ചു.
വെള്ളം തന്റെ കൂട്ടുകാരുമൊത്ത് സൂര്യന്റെ വീട്ടിലെത്തി. അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു. സൂര്യനും ചന്ദ്രനും കൂടി വെള്ളത്തെയും കുട്ടുകാരെയും സ്വാഗതം ചെയ്തു.
പെട്ടെന്നുതന്നെ വെള്ളവും കൂട്ടരും അകത്തേക്കു കുതിച്ചു. ഞൊടിയിടയ്ക്കുള്ളിൽ സൂര്യന്റെ മുട്ടൊപ്പം വെള്ളമായി. ഒരു മിനിട്ടുകൊണ്ട് സൂര്യചന്ദ്രന്മാരുടെ കഴുത്തറ്റം വെള്ളമായി.
ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ഉയർന്നുയർന്ന് വെള്ളം മേൽ വരെയായി. അപ്പോൾ സൂര്യനും ചന്ദ്രനും പുരപ്പുറത്തു കയറി ഇരി
പണ്ടുപണ്ടൊരിക്കൽ ഒരിടത്ത് ഒരു തവളച്ചേട്ടനുണ്ടായിരുന്നു. ചേട്ടന് ഭാര്യമാർ രണ്ട്. ഒന്നാം ഭാര്യ താമസിച്ചിരുന്നത് കിഴക്കേക്കരയിൽ; രണ്ടാം ഭാര്യയാകട്ടെ പടിഞ്ഞാറേക്കരയിലും.
ഈ രണ്ടു കരയ്ക്കുമിടയിലുള്ള ഒരു സ്ഥലത്ത് ഒരു കൊച്ചുവീട്ടിലാണ് തവളച്ചേട്ടൻ താമസിച്ചിരുന്നത്. രണ്ടു ഭാര്യാവീടുകളിലും പോകാനുള്ള സൗകര്യത്തിനുവേണ്ടിയായിരുന്നു അത്.
ഒരു ദിവസം രാവിലെ കുളിച്ച് കുറിയുമൊക്കെയിട്ട് വിശ്രമിക്കുകയായിരുന്നു തവളച്ചേട്ടൻ. അപ്പോഴുണ്ട് ഒരു തവളക്കുട്ടൻ കയറിവരുന്നു. വന്നപാടേ അവൻ പറഞ്ഞു: "തവളച്ചേട്ടാ, തവളച്ചേട്ടാ, വേഗം കിഴക്കേക്കരയിലേക്ക് വരിക. അവിടെ ചേട്ടന്റെ ഒന്നാം ഭാര്യ നല്ല ഒന്നാന്തരം പായസമുണ്ടാക്കിവെച്ചിരിക്കുന്നു. ചൂടാറും മുമ്പേ വന്നു കുടിച്ചേച്ചു പോകാൻ ചേച്ചി പറഞ്ഞയച്ചു. ഞാൻ പോട്ടെ!"
അവൻ വേഗം ഇറങ്ങിച്ചാടി നടന്നു. തവളച്ചേട്ടന് സന്തോഷമായി. "ഒത്തിരി നാളായി വിചാരിക്കുന്നു ഇത്തിരി പായസം കുടിക്കണമെന്ന്. പായസം എനിക്കേറ്റവുമിഷ്ടമാണ്. അതുണ്ടാക്കാൻ അവൾക്ക് തോന്നിയത് എത്ര നന്നായി!" ചേട്ടൻ ചിന്തിച്ചു.
തവളച്ചേട്ടൻ തിടുക്കത്തിൽ പോകാനൊരുങ്ങവേ മറ്റൊരു കുഞ്ഞൻ തവള വേഗം ചാടിക്കയറി വന്നു. അവൻ പറഞ്ഞു. "തവളച്ചേട്ടാ, തവളച്ചേട്ടാ, ഒരു സന്തോഷ വാർത്ത അറിയിക്കാൻ വന്നതാണ്. ചേട്ടന്റെ പടിഞ്ഞാറേക്കരയിലെ ഭാര്യ പറഞ്ഞുവിട്ടതാണ്. അവർ ചേട്ടന്റെ ഇഷ്ടവിഭവമായ പായസമുണ്ടാക്കി വച്ചിരിക്കുന്നു. അതു കുടിച്ച് രസിക്കാൻ വേഗം ചാടി വരാൻ പറഞ്ഞു. ഞാൻ പോട്ടെ. പിന്നൊരു കാര്യം ചൂടാറും മുമ്പേ വരണേ!"
തവളച്ചേട്ടൻ ചിന്താക്കുഴപ്പത്തിലായി എന്നു പറഞ്ഞാൽ പോരാ, ശരിക്കും കുഴപ്പത്തിലായി. “ഞാൻ ഒന്നാം ഭാര്യയുടെയടുത്തുപോയി പായസം കുടിച്ചാൽ രണ്ടാം ഭാര്യ വിഷമിക്കും; അവൾ പിണങ്ങും. രണ്ടാം ഭാര്യയുടെ അടുത്തു പോയാലോ ഒന്നാം ഭാര്യ വിഷമിക്കും. പിണങ്ങും. ഞാനെവിടെപ്പോകണം. കിഴക്കേക്കരയിലോ അതോ പടിഞ്ഞാറേക്കരയിലോ."
തവളച്ചേട്ടൻ ഒത്തിരിനേരമിരുന്നു ചിന്തിച്ചു. കുത്തിയിരുന്നു ചിന്തിച്ചു. ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല. അവസാനം ചേട്ടൻ കരയാൻ തുടങ്ങി. "ഞാനെവിടെപ്പോകും. ഞാനെവിടെപ്പോകും, പോകും, പോകും പോകും." കരഞ്ഞുകരഞ്ഞ് അത് ഒടുവിൽ ഇങ്ങനെയായി. "പോക്രോം, പോക്രോം, പോക്രോം." ഇപ്പോഴും തവള കരയുന്നതിങ്ങനെയാണ്.
രണ്ടു ഭാര്യമാരുണ്ടാകുന്നതിനേക്കാൾ മോശമായി വേറെന്തുണ്ട്?
കുറുക്കനും നായയും വലിയ ചങ്ങാതിമാരായിരുന്ന ഒരു കാലമുണ്ടായിരുന്നു; ഇപ്പോഴെങ്ങുമല്ല, പണ്ടുപണ്ടൊരിക്കൽ. അവർ ഇണപിരിയാത്ത ചങ്ങാതിമാരായിരുന്നു. എന്നുവച്ചാൽ ഒരുമിച്ചാണ് വേട്ടയ്ക്കു പോക്ക്, ഒരുമിച്ചാണ് മടക്കം, ഒരുമിച്ചാണ് തീറ്റ, കിടന്നുറക്കവും ഒന്നിച്ചു തന്നെ.
ഒരു ദിവസം അവർ വേട്ടയ്ക്കു പോയി. കഷ്ടമെന്നേ പറയേണ്ടൂ. അവർക്കൊന്നും തന്നെ അന്ന് കിട്ടിയില്ല. രാത്രിയായപ്പോഴേക്കും വിശപ്പുകൊണ്ടവർ വലഞ്ഞു. പോരെങ്കിൽ കൊടും തണുപ്പും. “അയ്യോ, എന്തൊരു കഷ്ടം! വിശപ്പു സഹിക്കാൻ വയ്യ! തണുപ്പുകൊണ്ട് ഞാൻ വിറച്ചു പോകുന്നേ!” നായ നിലവിളിച്ചു.
കുറുക്കൻ പറഞ്ഞു: “നമുക്കെങ്ങനെയെങ്കിലും കിടന്നുറങ്ങാം. നേരം വെളുത്താലുടൻ നമുക്കു പോയി ഒരു മാനിനെ പിടിച്ചു തിന്നാം. പക്ഷേ എത്ര ശ്രമിച്ചിട്ടും നായക്കുറക്കം വന്നില്ല. അങ്ങനെ കിടക്കുമ്പോൾ കുറെ ദൂരെ അവനൊരു വെളിച്ചം കണ്ടു.
“കുറുക്കച്ചാരേ, കുറുക്കച്ചാരേ” അവൻ കുറുക്കനെ വിളിച്ചുണർത്തി. “എന്താണവിടെയൊരു വെട്ടം?
കുറുക്കൻ കോട്ടുവായിട്ടുകൊണ്ടു പറഞ്ഞു: "അതൊരു നാട്ടിൻപുറമാണ്. അക്കാണുന്ന വെട്ടം മനുഷ്യൻ കത്തിച്ച തീയാണ്."
“തീയ്ക്ക് നല്ല ചൂടുണ്ട്. ഇവിടെയാണെങ്കിൽ കൊടും തണുപ്പും. നീ പോയി കുറച്ചു തീ കൊണ്ടുവരാമോ? നീ സൂത്രശാലിയായതിനാൽ അപകടമൊന്നും വരികയുമില്ല. നായ ആവശ്യപ്പെട്ടു.
“വേണ്ട, വേണ്ട എന്നെക്കൊണ്ടു പറ്റില്ല. നിനക്ക് വേണമെങ്കിൽ നീ ചെന്നെടുത്തോ. എനിക്ക് ഒരടി നടക്കാൻ വയ്യ. നല്ല ഉറക്കവും വരുന്നു. ഇതും പറഞ്ഞ് കുറുക്കൻ ചുരുണ്ടുകൂടി കിടന്നുറങ്ങി.
നായയ്ക്ക് പോകണമെന്നുണ്ട്. പക്ഷേ, ധൈര്യം പോരാ. അത്രയ്ക്ക് പേടിയാണ് മനുഷ്യരെ മനുഷ്യരുടെ ഭീകരതയെപ്പറ്റി പല കഥകളും അവൻ കേട്ടിട്ടുണ്ട്. അവൻ ആലോചിച്ചു. “അവരുടെ തീയ്ക്കരികിൽ എല്ലിൻ കഷണങ്ങളൊക്കെ കാണും. അവിടെ പോയിരുന്നെങ്കിൽ എനിക്ക് അതൊക്കെ തിന്നുകയും ചെയ്യാം, തീയുടെ ചൂടുമേൽക്കാം.”
തണുപ്പേറി വന്നു. നായയുടെ വിശപ്പുമേറി വന്നു. തണുപ്പും വിശപ്പുമേറി വന്നപ്പോൾ പേടിയുടെ കാര്യമൊക്കെ അവൻ മറന്നു. കുറുക്ക
നോട് അവൻ പറഞ്ഞു “ഞാനാ ഗ്രാമത്തിലേക്കു പോകുകയാണ്; അവിടെച്ചെന്നാൽ എന്റെ കുളിരും മാറ്റാം. എല്ലും തിന്നാം. ഞാൻ മടങ്ങി വരാൻ വൈകുകയാണെങ്കിൽ നീ "ഗ്വൗഗൗഗൗഗൗ' എന്നു കൂവി വിളിക്കണേ, ഞാനെവിടെയാണെന്ന് അപ്പോഴെനിക്കോർമ വരും. ഇങ്ങോട്ടു വരുന്ന കാര്യവും ഓർമിക്കും.”
കുറുക്കൻ അതു സമ്മതിച്ചു. നായ നാട്ടിൻപുറത്തേക്കോടിപ്പോയി. തീ കണ്ട സ്ഥലത്തെത്തി. അവിടെ ഒരു കുടിലുണ്ടായിരുന്നു. കുടിലിന്റെ മുറ്റത്ത് കുറെ എല്ലിൻ കഷണങ്ങൾ ചിതറിക്കിടക്കുന്നത് അവൻ കണ്ടു. ഒരു നായയ്ക്ക് സന്തോഷത്തിനിതിൽപരമെന്തു വേണം! അവൻ കൊതിയോടെ എല്ലിൻ കഷണങ്ങൾക്കടുത്തേക്ക് നടന്നു ചെന്നു. അപ്പോഴുണ്ട് ഒരാൾ കുടിലിനുള്ളിൽ നിന്നും ഇറങ്ങി വരുന്നു. നായ ഭയന്നുപോയി. അവൻ യാചിച്ചു. “അയ്യോ, ദയവായി എന്നെ കൊല്ലല്ലേ. ഞാനൊരു പാവം നായ. അൽപ്പം തീ കായാൻ വന്നതാണ്. കുറ്റിക്കാട്ടിലാണ് എന്റെ താമസം. തീ കാഞ്ഞിട്ട് ഞാനുടനെ സ്ഥലം വിട്ടേക്കാം."
“ശരി, ശരി. നീ തീ കാഞ്ഞുകൊള്ളൂ. കുളിരു മാറിയാൽ പിന്നിവിടെ കണ്ടേക്കരുത്. സ്ഥലം വിട്ടോണം."
വീട്ടുകാരൻ പറഞ്ഞത് നായ നന്ദിപൂർവം കേട്ടു. അവൻ തീ കായാൻ തുടങ്ങി. കുളിരു കുറഞ്ഞപ്പോൾ അവന് ആഹ്ലാദമായി. അവൻ താഴോട്ടുനോക്കി. തന്റെ മൂക്കിനു താഴെ അതാ കിടക്കുന്നു ഒരു വലിയ അസ്ഥിക്കഷണം. അവനത് നക്കിത്തിന്നാൻ തുടങ്ങി. വീട്ടുകാരൻ അപ്പോൾ പുറത്തുവന്നു ചോദിച്ചു: “ഇതുവരെ നിന്റെ കുളിരു മാറിയില്ലേ?”
“ഇല്ലില്ല.” ഇതുകേട്ട് അയാൾ അകത്തേക്ക് കയറിപ്പോയി.
അൽപ്പമകലെ മറ്റൊരെല്ലിൻ കഷണം കിടക്കുന്നത് നായ കണ്ടു. അവനതും തിന്നാൻ കൊതിച്ചു. അപ്രകാരം ചെയ്യുകയും ചെയ്തു. വീണ്ടും വീട്ടുകാരൻ വന്നു ചോദിച്ചു, “അല്ലല്ല, നിന്റെ കുളിരിത്രയായിട്ടും മാറിയില്ലേ?”
“ദയവുചെയ്ത് കുറച്ചുനേരം കൂടി ഇവിടെ നിൽക്കാൻ അനുവദിക്കണം. എന്റെ കുളിരിതുവരെയും മാറിയില്ല.” ഇതായിരുന്നു നായയുടെ മറുപടി.
വീട്ടുകാരൻ കുറെക്കഴിഞ്ഞ് പിന്നെയും വന്നു. നായ അയാളോട് കാര്യം തുറന്നങ്ങു പറഞ്ഞു. “എന്റെ കുളിരുമാറി. പക്ഷേ ഞാനിനി കുറ്റിക്കാട്ടിലേക്ക് മടങ്ങുന്നില്ല. അവിടെ മിക്കവാറും തണുപ്പാണ്, പട്ടിണിയുമാണ്. എന്നെ നിങ്ങളോടൊപ്പം ഈ ഗ്രാമത്തിൽ കഴിയാൻ അനുവദിക്കുമോ? പക്ഷിമൃഗാദികളെ വേട്ടയാടാൻ ഞാൻ സഹായിക്കാം. കാട്ടിലും കുറ്റിക്കാട്ടിലുമൊക്കെ നിങ്ങൾക്കു പരിചയക്കുറവായിരിക്കുമല്ലോ. നിങ്ങളെനിക്കൊന്നും തരേണ്ട, നിങ്ങൾക്കാവശ്യമില്ലാത്ത എല്ലിൻകഷണങ്ങൾ മാത്രം തന്നാൽ മതി.”
“ശരി, സമ്മതിച്ചിരിക്കുന്നു. ഇന്നുമുതൽ എന്നോടൊപ്പം കഴിഞ്ഞു കൊള്ളൂ."
അന്നുമുതലാണത്രേ നായ മനുഷ്യരോടൊപ്പം കഴിയാൻ തുടങ്ങിയത്. കുറുക്കൻ കരയുന്നത് കേട്ടിട്ടുണ്ടോ, ഗ്വൗ ഗൗ ഗൗ ഗൗ എന്നിങ്ങനെ. അവൻ നായയെ മടക്കിവിളിക്കുകയാണത്രേ. പക്ഷേ നായ അനങ്ങുന്നതേയില്ല. അതിനാൽ കുറുക്കൻ ഇപ്പോഴും കുറ്റിക്കാട്ടിൽ നായയയെ കാത്തു കഴിയുകയാണത്രേ!
കാട്ടിലൂടെ നടക്കാനിറങ്ങിയതാണ് കുറുക്കൻ. അവൻ അലസമായി നടക്കവേ കാലിൽ ഒരു കൂർത്ത മുള്ള് തറച്ചുകയറി. “അയ്യോ, അയ്യോ” അവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓട്ടം തുടങ്ങി. കുറുക്കൻ മുടന്തി മുടന്തിയോടിപ്പോകവേ ഒരമ്മൂമ്മ എതിരെ വരുന്നതുകണ്ടു കുറുക്കൻ കരച്ചിൽ ഉച്ചത്തിലാക്കി. “എന്റെ പൊന്നമ്മൂമ്മേ, എന്നെ സഹായിക്കൂ. എന്റെ കാലിൽ നിന്നും മുള്ള് വലിച്ചൂരി കളഞ്ഞ് എന്നെ രക്ഷിക്കൂ. അയ്യോ.....അയ്യോ.....”
അമ്മുമ്മ വേഗം മുള്ള് വലുപ്പൂരിക്കളഞ്ഞു. കുറുക്കന് ആശ്വാസമായി. അമ്മൂമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അവൻ ഓടിയകന്നുപോയി. പക്ഷേ, കുറെക്കഴിഞ്ഞ് അവൻ അമ്മൂമ്മയുടെയടുത്തേക്ക് തിരികെ വന്നു. എന്നിട്ട് ചോദിച്ചു: “എന്റെ മുള്ളവിടെ? എനിക്കതു വേണം. എനിക്കതു കിട്ടിയേ പറ്റൂ. എന്റെ പുന്നാരമുള്ള്.” അവൻ കരയാൻ തുടങ്ങി.
കുറുക്കന്റെ കരച്ചിൽ കേട്ട് അമ്മൂമ്മയുടെ മനസലിഞ്ഞു. "മോൻ കരയാതെ, മുള്ള് എവിടെയാണെന്നെങ്ങനെ കണ്ടുപിടിക്കാനാ. അതിനുപകരം മോന് ഞാനൊരു മുട്ട തരാം."
മുട്ട കിട്ടിയതും അവൻ ഓടിപ്പൊയ്ക്കളഞ്ഞു. ഓടിയോടി അവനൊരു നാട്ടിൻപുറത്തെത്തി. അവിടെ ആദ്യം കണ്ട വാതിലിൽ മുട്ടിവിളിച്ചു. വീട്ടുകാരൻ വാതിൽ തുറന്നു. “നല്ലവനായ ചേട്ടാ, ഞാൻ ഈ രാത്രി ഇവിടെ കഴിഞ്ഞോട്ടെ. നേരവുമിരുട്ടി, നല്ല തണുപ്പും. കുറുക്കൻ യാചിച്ചു.
“അതിനെന്താ, അകത്തേക്ക് വരൂ.” അയാൾ സമ്മതിച്ചു. കുറുക്കൻ വീട്ടിനുള്ളിലേക്ക് കയറി. “ഞാനീ മുട്ട ഒരു പിഞ്ഞാണത്തിൽ വെച്ചോട്ടെ." അവൻ ചോദിച്ചു. വീട്ടുകാരൻ അതും സമ്മതിച്ചു. എല്ലാവരും ഉറങ്ങാൻ കിടന്നു.
പാതിരാത്രിയായപ്പോൾ കുറുക്കൻ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു മുട്ട ശാപ്പിട്ടു. തോട് പിഞ്ഞാണത്തിൽ ഇട്ടുവെച്ചിട്ട് ഉറങ്ങിക്കളഞ്ഞു. നേരം വെളുത്തപ്പോൾ കുറുക്കൻ വീട്ടുകാരനോട് ചോദിച്ചു: “എന്റെ മുട്ടയെവിടെ?”
“ഞാൻ കണ്ടില്ല” എന്നായിരുന്നു അയാളുടെ മറുപടി.
കുറുക്കൻ കരച്ചിൽ തുടങ്ങി. “അയ്യോ, എന്റെ മുട്ട, എന്റെ പൊന്നാരമുട്ട. എന്റെ മുട്ട പോയേ..... എനിക്കറിയാം അത് നിങ്ങളുടെ പൂച്ച തിന്നതു തന്നെ, സംശയമില്ല."
കുറുക്കന്റെ കരച്ചിൽ കണ്ട് വീട്ടുകാരന് സഹതാപമായി. മുട്ടയ്ക്കു പകരം അയാൾ അവന് ഒരു കോഴിയെ നൽകി. കോഴിയെ കിട്ടിയതും അതിനെ തൂക്കിപ്പിടിച്ച് കുറുക്കൻ അവിടെ നിന്നും ഓട്ടം തുടങ്ങി. ഓടിയോടി അടുത്ത നാട്ടിൻപുറത്തെത്തി. അപ്പോഴേക്കും സന്ധ്യയായി. ആദ്യം കണ്ട വീടിന്റെ വാതിലിൽ അവൻ മുട്ടിവിളിച്ചു. വാതിൽ തുറന്നത് വീട്ടുകാരിയാണ്. “അമ്മേ, അമ്മേ ഞാനീ രാത്രി നിങ്ങളുടെ വീട്ടിൽ കഴിഞ്ഞോട്ടെ. എനിക്ക് കുളിരുന്നു. എന്തൊരു തണുപ്പ്. ശ്‌ശ്‌ശൂ..." കുറുക്കൻ അഭ്യർഥിച്ചു. “അകത്തേക്കു വരൂ. കുഞ്ഞിക്കുറുക്കാ” വീട്ടുകാരി ക്ഷണിച്ചു.
“ഞാനെന്റെ കോഴിയെ എവിടെ സൂക്ഷിക്കും?” കുറുക്കൻ ചോദിച്ചു.
“ആടിന്റെ കൂടെ കിടന്നോട്ടെ” വീട്ടമ്മ പറഞ്ഞു.
രാത്രിയിൽ എല്ലാവരും ഉറക്കമായി. കുറുക്കൻ മെല്ലെ എഴുന്നേറ്റ് കോഴിയെ അകത്താക്കി. നേരം വെളുത്തപ്പോൾ കുറുക്കൻ വീട്ടമ്മയോടാവശ്യപ്പെട്ടു, “എനിക്ക് പോകാൻ സമയമായി, പോയി എന്റെ കോഴിയെ എടുത്തുകൊണ്ടു വരുമോ?”
അവർ ചെന്നുനോക്കിയപ്പോൾ അവിടെ കോഴിയില്ലായിരുന്നു. പകരം കുറെ എല്ലിൻ കഷണങ്ങളും തൂവലുകളും മാത്രം അവിടെ ചിതറിക്കിടക്കുന്നു. കുറുക്കൻ നിലവിളി തുടങ്ങി. “എന്റെ പൊന്നു കോഴീ, എന്റെ സുന്ദരിക്കോഴീ, എന്റെ പൊന്നു പുന്നാര സുന്ദരിക്കോഴീ, നീ പോയല്ലോ... എന്റെ കോഴിയെ നിങ്ങടെ ആട് രാത്രിയിൽ തിന്നുകളഞ്ഞല്ലോ. ഞാനിനിയെന്തു ചെയ്യും?
വീട്ടമ്മയ്ക്ക് വിഷമമായി. അവർ കോഴിക്കു പകരം ഒരാട്ടിൻകുട്ടിയെ കുറുക്കന് നൽകി. ആട്ടിൻകുട്ടിയേയും കൂട്ടി അവൻ മറ്റൊരു നാട്ടിലേക്ക് ഓട്ടം തുടങ്ങി. അന്നാട്ടിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ആദ്യം കണ്ട വീടിന്റെ വാതിൽക്കൽത്തന്നെ അവൻ മുട്ടിവിളിച്ചു. “ഇന്നു രാത്രി ഞാനീ വീട്ടിൽ കഴിഞ്ഞോട്ടെ, ഞാൻ യാത്ര ചെയ്തകുഴഞ്ഞു വരികയാണ്."
ഗൃഹനാഥൻ വാതിൽ തുറന്നു കുറുക്കനെ അകത്തേക്ക് കൊണ്ടു പോയി. “ഞാനെന്റെ ആട്ടിൻകുട്ടിയെ എവിടെ സൂക്ഷിക്കും?” കുറുക്കൻ ചോദിച്ചു. “എന്റെ കൊച്ചുമകൻ കിടക്കുന്ന കട്ടിലിന്റെ കാലിൽ കെട്ടിയിട്ടോളൂ," വീട്ടുകാരൻ പറഞ്ഞു.
അർധരാത്രിയായപ്പോൾ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റുചെന്ന് കുറുക്കൻ ആട്ടിൻകുട്ടിയെ കൊന്നുതിന്നു. പ്രഭാതമായി. കുറുക്കൻ വീട്ടുകാരപോടന്വേഷിച്ചു. “എന്റെ കുഞ്ഞാടെവിടെ?”
അവൻ വീട്ടുകാരന്റെ കൊച്ചുമകൻ കിടന്നുറങ്ങുന്ന കട്ടിലിനരികിലേക്ക് ചെന്നപ്പോൾ കണ്ടത് കുറെ എല്ലുകളും രോമങ്ങളും മാത്രം.
“അയ്യോ, എന്റെ കുഞ്ഞാടേ, പൊന്നാടേ കുറുക്കൻ അയൽക്കാർ കേൾക്കത്തക്ക ഉച്ചത്തിൽ നിലവിളി തുടങ്ങി. “എനിക്കറിയാം നിങ്ങളുടെ മകൻ എന്റെ കുഞ്ഞാടിനെ തിന്നുകളഞ്ഞതാണ്. കുറുക്കൻ നിലവിളി യുടെ ശബ്ദം കൂട്ടി.
വീട്ടുകാരൻ ആശ്വസിപ്പിച്ചു. “കരയാതെ കുറുക്കാ, നിനക്ക് ഞാനൊരു വലിയ ആടിനെത്തരാം.” “വേണ്ട, വേണ്ട എനിക്കാടിനെ വേണ്ട. എനിക്ക് നിങ്ങളുടെ മകനെത്തന്നാൽ മതി. കുറുക്കൻ വാശി പിടിച്ചു.
“ശരി ശരി, നീ പുറത്തിറങ്ങി അൽപ്പം കാത്തിരിക്കൂ. ഞാൻ മകനെ തന്നുവിടാം. വീട്ടുകാരൻ പറഞ്ഞു കേട്ട് കുറുക്കൻ മുറ്റത്തിറങ്ങിനിന്നു. അയാൾ വലിയൊരു ചാക്ക് കൊണ്ടുവന്ന് കുറുക്കനെ ഏൽപ്പിച്ചു. “ഇതിനകത്ത് എന്റെ മകനുണ്ട്. ചാക്കിനുള്ളിൽ കെട്ടിവെച്ചിരിക്കുകയാണ്. റ്റാറ്റാ..."
കുറുക്കൻ ചാക്ക് ചുമന്ന് വേഗത്തിൽ നടന്നു. അവൻ ഓടാൻ നോക്കി. വയ്യ. ഭയങ്കര ഭാരം!
“ഇതൊരു വലിയ കുട്ടിതന്നെ.” കുറുക്കൻ സ്വപ്നം കണ്ടു. “അതോ വല്ല കല്ലോ മറ്റോ ആണോ?” കുറുക്കന് സംശയമായി. “ഒന്നു തുറന്നു നോക്കിയാലോ?”
കുറുക്കൻ ചാക്ക് തുറന്നതും രണ്ടു വലിയ നായ്ക്കൾ അതിൽ നിന്നും കുരച്ചുചാടി. നിമിഷങ്ങൾ കൊണ്ട് അവർ കുറുക്കനെ കടിച്ചുകീറി കഷണങ്ങളാക്കി മാറ്റിയെന്നു പറഞ്ഞാൽ മതിയല്ലോ!
ഒരിക്കൽ ഒരിടത്ത് ഒരു പാവപ്പെട്ടയാൾ ജീവിച്ചിരുന്നു. അബുനവാസ് എന്നായിരുന്നു അയാളുടെ പേര്. വളരെ ബുദ്ധിമാനായിരുന്നു അയാൾ. പണക്കാരെക്കുറിച്ച് എന്തിന് രാജാവിനെക്കുറിച്ചുവരെ തമാശകൾ ഉണ്ടാക്കുക അയാളുടെ പതിവായിരുന്നു. അതിനാൽ അവരാരും അബുനവാസിനെ ഇഷ്ടപ്പെട്ടില്ല. അയാളുടെ കഥ കഴിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.
ഒരു ദിവസം അബുനവാസിനെ രാജാവ് കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. “നിങ്ങൾ വളരെ ബുദ്ധിമാനാണെന്ന് കേൾക്കുന്നുണ്ടല്ലോ. അബുനവാസേ, മൂന്നു ദിവസംകൊണ്ട് എനിക്ക് മാനത്തൊരു കൊട്ടാരം പണിതു തരാൻ നിങ്ങൾക്കു സാധിക്കുമോ? എത്രയാളുകളെ വേണമെങ്കിലും നിങ്ങളെ സഹായിക്കാൻ വിട്ടുതരാം. നിങ്ങൾക്കതിന് സാധിച്ചില്ലെങ്കിൽ എന്റെ ഭടന്മാർ നിങ്ങളുടെ കഥ കഴിക്കും."
“ഞാനത് നിർമിക്കാം, പ്രഭോ” അബുനവാസ് അത്രയും പറഞ്ഞിട്ട് വീട്ടിലേക്ക് മടങ്ങി. അയാൾ ചിന്തിക്കാനാരംഭിച്ചു. എന്നിട്ട് ഒരു പട്ടമുണ്ടാക്കി. അതിലൊരു മണിയും കെട്ടി. പട്ടത്തിൽ നല്ല ബലമുള്ള ഒരു ചരടും പിടിപ്പിച്ചു. ചരടിന്റെ അറ്റം ഒരു മരത്തിൽ കെട്ടി. കാറ്റടിച്ചപ്പോൾ പട്ടം മാനത്തേക്ക് പറന്നുയർന്നു. ചരടിന്റെ അറ്റം മരത്തിൽ കെട്ടിയിരിക്കുന്നതിനാൽ അത് പറന്ന് ദൂരേക്കു പോയില്ല.
പിറ്റേന്ന് പട്ടണത്തിലുള്ളവരെല്ലാം മാനത്തൊരു മണിയടിശബ്ദം കേട്ടു. നോക്കിയപ്പോൾ ഒരു കറുത്ത പൊട്ട് കാണുകയും ചെയ്തു. രാജാവ് ആ പൊട്ട് കണ്ടു. അബുനവാസ് രാജാവിനെ ചെന്നുകണ്ട് പറഞ്ഞു. “അല്ലയോ പ്രഭോ, മാനത്തെ കൊട്ടാരത്തിന്റെ പണി ഉടനെ
പൂർത്തിയാകും. അങ്ങ് പണി നടക്കുന്നതിന്റെ ശബ്ദം കേൾക്കുന്നില്ലേ? ജോലിക്കാർ ആകാശത്തുനിന്ന് മണിയടിക്കുകയാണ്. മേൽക്കൂരയുണ്ടാക്കാൻ അവർക്ക് കുറച്ച് പലകകൾ വേണം. ദയവുചെയ്ത് അങ്ങയുടെ ഭടന്മാരോട് പറഞ്ഞ് അവ മാനത്തെത്തിച്ചു തരണം." [ 23 ]
“ഭടന്മാരെ അയയ്ക്കാം. അവരെങ്ങനെ മാനത്തു കയറും?” രാജാവ് ചോദിച്ചു.
അതിനു മുകളിലേക്കൊരു വഴിയുണ്ടെന്ന് അബുനവാസ് അറിയിച്ചു. കുറച്ച് പലകകളുമെടുത്ത് അബുനവാസിനെ അനുഗമിക്കാൻ രാജാവ് ഭടന്മാരോട് ഉത്തരവിട്ടു. ഭടന്മാർ പലകകളുമേന്തി അബുനവാസിനെ അനുഗമിച്ചു. അവർ മരത്തിനു സമീപമെത്തി. മുകളിലേക്കു പോകുന്ന ചരട് കണ്ടു. അബുനവാസ് പറഞ്ഞു, “ഈ ചരടിലൂടെ ആകാശത്തേക്ക് കയറുക. ” ഭടന്മാർ ചരടിലൂടെ കയറാൻ ശ്രമിച്ചു. പക്ഷേ ഒരാൾക്കുമത് സാധിച്ചില്ല. “വീണ്ടും വീണ്ടും ശ്രമിക്കുക. ഈ പലക
കൾ ആകാശത്തെത്തിച്ചില്ലെങ്കിൽ രാജാവ് കോപിക്കും." അബുനവാസ് പറഞ്ഞുകൊണ്ടിരുന്നു. മാനത്തു കയറാൻ കഴിയാതെ ഭടന്മാർ മടങ്ങി. അവർ രാജാവിനെ അറിയിച്ചു. “ഒരാൾക്കും മാനത്തേക്ക് കയറാൻ കഴിയില്ല പ്രഭോ."
ഇനി അൽപ്പനേരം ആലോചിച്ചശേഷം രാജാവ് പറഞ്ഞു. “ശരിയാണ്, ആർക്കുമത് സാധിക്കില്ല." അപ്പോൾ അബു നവാസ് രാജാവിനോട് ചോദിച്ചു. “അല്ലയോ രാജൻ, ഇതങ്ങേക്കറിയാമായിരുന്നെങ്കിൽ മാനത്തൊരു കൊട്ടാരമുണ്ടാക്കാൻ എന്നോടെന്തിനു പറഞ്ഞു?”
രാജാവിന് ഉത്തരം മുട്ടി. അബുനവാസ് ആ മരത്തിനടുത്തേക്ക് ചെന്ന് ചരട് മുറിച്ചു. പട്ടം ദൂരേക്ക് പറന്നുപോയി.
വളരെപ്പണ്ട് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു വേട്ടക്കാരനാണ് ഗാലുസ്. ഒരിക്കൽ അയാൾ കാട്ടിലേക്ക് വേട്ടയ്ക്കായിപ്പോയി. അയാളുടെ ഭാര്യയും അഞ്ച് ആൺമക്കളും കൃഷിപ്പണിക്കായി വയലിലേക്കും പോയി. അവർ വൈകിട്ട് മടങ്ങിയെത്തി. പക്ഷേ ഒഗാലുസ മടങ്ങിയെത്തിയില്ല. അയാളെ കാത്ത് അവർ വളരെ നേരമിരുന്നു. എന്നിട്ടും അയാൾ വന്നില്ല. അയാളില്ലാതെ അവർ അത്താഴം കഴിച്ചു. രാത്രി പോയി. പ്രഭാതം വന്നു. പക്ഷേ, ഒഗാലുസ വന്നെത്തിയില്ല. ആഴ്ചകൾ കഴിഞ്ഞു. മാസവുമൊന്നുരണ്ടു പിന്നിട്ടു. ഒഗാലുസയുടെ ഭാര്യ ഒരാൺകുഞ്ഞിനെക്കൂടി പ്രസവിച്ചു. അവന് പിലി എന്ന് പേരിട്ടു. എന്നിട്ടും അയാൾ മടങ്ങി വന്നില്ല.
ദിവസേന ഒഗാലുസയുടെ ഭാര്യ കൃഷിപ്പണിക്കുപോകും. ചിലപ്പോൾ മക്കൾ അവരെ സഹായിക്കും. ചിലപ്പോഴവർ വേട്ടയ്ക്കു പോകും. കുറെകാലം കഴിഞ്ഞ് ഒഗാലുസയുടെ കാര്യം അവരെല്ലാം മറന്ന മട്ടായി. ഏറ്റവും ഇളയവനായ പിലി നടക്കാൻ തുടങ്ങി. പക്ഷേ, അവൻ ഒന്നും സംസാരിക്കാൻ തുടങ്ങിയില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം അവൻ സംസാരിക്കാൻ തുടങ്ങി. അവനാദ്യമായി സംസാരിച്ച വാക്കുകൾ ഇത്രയുമായിരുന്നു “എന്റെ അച്ഛനെവിടെ?'
'നമ്മുടെ അച്ഛനെവിടെ?' അപ്പോൾ മൂത്തമകൻ ചോദിച്ചു. “നമുക്ക് കാട്ടിൽപ്പോയി അച്ഛനെ തെരയണം, രണ്ടാമൻ പറഞ്ഞു, “അദ്ദേഹം നടന്നുപോകാറുള്ള വഴി എനിക്കറിയാം” മൂന്നാമത്തെ മകൻ അറിയിച്ചു. " ആ വഴിയിലൂടെ നമുക്കൊരുമിച്ചു പോകാം. അങ്ങനെ അച്ഛനെ കണ്ടു പിടിക്കാം” നാലാമൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഇപ്പോൾത്തന്നെ പോകണം” എന്ന് അഞ്ചാമത്തെ മകൻ അഭിപ്രായപ്പെട്ടു.
ഐവരും അവരവരുടെ തോക്കുമെടുത്ത് അച്ഛൻ പോകാറുള്ള വഴിയിലൂടെ കാട്ടിലേക്ക് പുറപ്പെട്ടു. വളരെദൂരം അവർക്ക് യാത്ര ചെയ്യേണ്ടി വന്നു. ഒടുവിൽ അവർ കാട്ടിനുള്ളിലെത്തി. അവിടെയൊരിടത്ത് അച്ഛന്റെ എല്ലുകളും തോക്കും കിടക്കുന്നത് അവർ കണ്ടുപിടിച്ചു.
മൂത്ത മകൻ പറഞ്ഞു, “എല്ലുകളെല്ലാം ഞാൻ കൂട്ടിയോജിപ്പിക്കാം.” എന്നിട്ടയാൾ എല്ലുകളെല്ലാം ഒരു മനുഷ്യശരീരത്തിൽ ഇരിക്കേണ്ടതുപോലെ അടുക്കി വച്ചു. രണ്ടാമൻ പറഞ്ഞു, “ഈ എല്ലുകളെയെല്ലാം തൊലികൊണ്ടു മൂടാൻ എനിക്കു സാധിക്കും.” അയാൾ അപ്രകാരം ചെയ്തു. മൂന്നാമത്തെ മകൻ പറഞ്ഞു, “ഞാനീ ശരീരത്തിൽ രക്തം
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
നിറയ്ക്കാം. അയാൾ അത് ഭംഗിയായി നിർവഹിച്ചു. അപ്പോൾ നാലാമത്തെ സഹോദരൻ പറഞ്ഞു, “ഞാനദ്ദേഹത്തെ ശ്വസോച്ഛ്വാസം ചെയ്യിക്കാം” നിമിഷങ്ങൾക്കകം അച്ഛനെ അയാൾ ശ്വാസോച്ഛ്വാസം ചെയ്യിക്കാനാരംഭിച്ചു. അഞ്ചാമൻ ഒഗാലുസയെ എഴുന്നേറ്റു നിൽക്കാൻ പ്രാപ്തനാക്കി. എഴുന്നേറ്റു നിന്ന് കണ്ണുകൾ തുറന്ന് മക്കളെക്കണ്ട് അച്ഛൻ അവരോട് ചോദിച്ചു, “എന്റെ തോക്കെവിടെ?” മക്കൾ അയാൾക്ക് പഴയ തോക്ക്
നൽകി. എന്നിട്ടവരൊരുമിച്ച് വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ വന്ന ഒഗാലുസ മുടിവെട്ടിച്ചു. കുളിച്ചു, എന്നിട്ട് ഭക്ഷണം കഴിച്ചു. കുറെ ദിവസം വിശ്രമിച്ചു. കുടുംബത്തിൽ സന്തോഷം കളിയാടി. അയൽവാസികളും ഒഗാലസയുടെ തിരിച്ചുവരവിൽ ആഹ്ലാദിച്ചു.
സന്തോഷം പങ്കുവയ്ക്കാൻ അയൽക്കാർക്കെല്ലാം ഒരു സദ്യ നൽകാൻ ഒഗാലുസ തീരുമാനിച്ചു. അതിനായി ഒരു പശുവിനെ കശാപ്പു ചെയ്തു. പശുവിന്റെ വാലെടുത്ത് അയാളൊരു ചാട്ടവാറുണ്ടാക്കി. അതിൽ നല്ല തിളക്കമുള്ള മുത്തുകൾ പിടിപ്പിച്ചു. വളരെ മനോഹരമായ ഒരു ചാട്ടവാറായിരുന്നു അത്.
സദ്യ ആരംഭിച്ചു. അയൽപക്കക്കാരെല്ലാം തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സദ്യയിൽ പങ്കുകൊണ്ടു. സദ്യക്കൊപ്പം പാട്ടും കൂത്തുമെല്ലാമുണ്ടായിരുന്നു. എല്ലാവരും ആനന്ദനൃത്തമാടി. പിന്നീട് ഒഗാലുസ തന്റെ പുതിയ ചാട്ട അതിഥികളെ കാട്ടി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഇത് സുന്ദരമായൊരു ചാട്ട ഞങ്ങളിതുവരെ കണ്ടിട്ടേയില്ല."
ചാട്ടയുടെ ഭംഗി കണ്ട് കൊതിച്ച് അയാളോടുചോദിച്ചു. “ഈ ചാട്ട എനിക്ക് തരുമോ?” പക്ഷേ അയാളത് അവർക്കാർക്കും നൽകിയില്ല. പകരം ഇങ്ങനെ പറയാൻ തുടങ്ങി. “വർഷങ്ങൾക്കു മുമ്പ് ഞാൻ കാട്ടിൽ വേട്ടയ്ക്കു പോയി. ഒരു കൂറ്റൻ സിംഹം എന്നെ കൊന്നു. ഒരുപാടു നാൾ ഞാൻ മരിച്ചു കിടന്നു. പിന്നീട് എന്റെ മക്കൾ എന്റെ അസ്ഥിക്കഷണങ്ങൾ അന്വേഷിച്ചുകണ്ടെത്തി. എനിക്ക് വീണ്ടും ജീവൻ നൽകി. ഇപ്പോൾ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇതിന് ഞാനെന്റെ മക്കളോട് നന്ദിയുള്ളവനായിരിക്കും.
ഇങ്ങോട്ടു നോക്കൂ പ്രിയപ്പെട്ട ചങ്ങാതിമാരേ, എന്റെ കൈയിൽ ഒരേയൊരു ചാട്ടവാറേയുള്ളൂ. നിങ്ങളെല്ലാം അതേറ്റവും സുന്ദരമാണെന്നു പറയുന്നു. അതിനാൽ പരലോകത്തുനിന്ന് ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരാൻ ഏറ്റവും കൂടുതൽ സഹായം ചെയ്ത മകനാരോ അയാൾക്ക് ഞാനിതു നൽകും." എല്ലാവരും ചിന്തിച്ചു, “ആരാവും ഏറ്റവും കൂടുതൽ സഹായിച്ചത്?”
അത് പറയാനത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ ഒാലുസ് തന്നെ പറഞ്ഞു. “ഞാനീ ചാട്ട കുഞ്ഞുപിലിക്ക് നൽകുന്നു. അവന്റെ ആദ്യവാക്കുകൾ “എന്റെ അച്ഛനെവിടെ?' എന്നതായിരുന്നു. എന്നെ വനത്തിൽ
വന്ന് തെരയാൻ എന്റെ മക്കളെ പ്രേരിപ്പിച്ചത് അവന്റെ ഈ ചോദ്യമാണ്. മക്കളേ, നിങ്ങൾ അവനോട് കൃതജ്ഞത പറയുക. ഞാനിപ്പോൾ നിങ്ങളോടും എന്റെ കുടുംബത്തോടുമൊപ്പമിരിക്കാൻ കാരണക്കാരനായ പിലിക്ക് എന്റെ നന്ദി." ഇത്രയും പറഞ്ഞിട്ട് ആ കൊച്ചു ബാലനെ ഒഗാലുസ് കെട്ടിപ്പിടിച്ച് ചുംബിച്ചു. അതിഥികൾ പറഞ്ഞു: “ഒഗാലുസാ
നിങ്ങൾ ചെയ്തതാണ് ശരി." ഇപ്പോഴും ആഫ്രിക്കയിൽ ഒരു ചൊല്ലുണ്ട്. “ഒരാൾ ഓർമിക്കപ്പെടുന്നോളം കാലം അയാൾ ജീവിച്ചിരിക്കുന്നു." [ 29 ]
സെർക്കി എന്ന ഗ്രാമത്തിൽ ഒരു സ്ത്രീ ഇരട്ടപെറ്റു; രണ്ട് ആൺകുട്ടികൾ. ഒരാളിന് സെയ്ബയെന്നും മറ്റേയാളിന് എയ്ബയെന്നും പേരിട്ടു. സെയ്ബയുടെ വലതുകൈയിൽ ഒരു മറുകുണ്ട്. എയ്ബയ്ക്കാകട്ടെ ഇടതു കൈയിൽ രണ്ടു മറുകും.
അവരുടെ അച്ഛനമ്മമാർക്ക് രണ്ടു ചുണക്കുട്ടികളെ ലഭിച്ചതിൽ വലിയ ആഹ്ലാദമുണ്ടായി. പക്ഷേ, അത് അധികനേരം നീണ്ടുനിന്നില്ല. അവർ അതീവദുഃഖിതരായി മാറി. എന്താണു കാരണമെന്ന് നിങ്ങൾ തെരക്കുന്നതിന് മുമ്പുതന്നെ കാര്യമങ്ങു പറഞ്ഞേക്കാം. അന്നാട്ടിൽ ഒരു ദുരാചാരമുണ്ട്. പിറക്കുന്നത് ഇരട്ടക്കുട്ടികളാണെങ്കിൽ കൊന്നു കളയണമെന്നാണ് നാടുവാഴിയുടെ കൽപ്പന.
തങ്ങളുടെ കുഞ്ഞുങ്ങളെയും കൊന്നുകളയുമല്ലോ എന്നോർത്ത് ആ അച്ഛനമ്മമാർ തേങ്ങിക്കരഞ്ഞു. ഇരട്ട പ്രസവം നടന്ന വിവരം നാടുവാഴി അറിഞ്ഞു. ഉടൻ തന്നെ അദ്ദേഹം ആജ്ഞാപിച്ചു, “ഇവറ്റകളേയും കൊന്നു കളഞ്ഞേക്കൂ!"
തങ്ങളുടെ പൊന്നോമനക്കുഞ്ഞുങ്ങളെ കൊന്നുകളയാൻ ആ മാതാപിതാക്കൾക്ക് കഴിയുമോ അവർ അതിന് തയ്യാറായില്ല. ഇതറിഞ്ഞ നാടുവാഴി കോപിച്ചു. “എന്ത്? അവരെ കൊല്ലാൻ പറ്റില്ലെന്നോ? എങ്കിൽ ഈ ഗ്രാമത്തിൽ ജീവിക്കാൻ അവർക്ക് അവകാശമില്ല. അവർ ഇവിടെ നിന്നും നാടുവിട്ടു പോകട്ടെ. മേലാൽ ഈ മണ്ണിൽ കാലുകുത്താമെന്ന് അവർ മോഹിക്കുകയും വേണ്ട. ഈ കൽപ്പന ലംഘിച്ചാൽ സകലരേയും കൊന്നു കളയും. ഓർത്തോളൂ."
ആ പാവങ്ങൾ കുഞ്ഞുങ്ങളെയുമെടുത്ത് അകലെയുള്ള ഒരു കാട്ടിലേക്ക് കടന്നു. കാട്ടിലെ ജീവിതം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായി
രുന്നു. എങ്കിലും എയ്ബയെയും സെയ്ബയെയും അവർ നന്നായി വളർത്തി. മുതിർന്നപ്പോൾ അവരും അച്ഛനമ്മമാരെ ജോലികളിൽ സഹായിച്ചു. അഴകും ആരോഗ്യവുമൊത്ത രണ്ട് യുവാക്കളായി അവർ വളർന്നു.
ഒരു ദിവസം വനത്തിനുള്ളിൽ വച്ച് തികച്ചും അവശനിലയിലായി കിടന്ന ഒരാളെ അവർ കണ്ടുമുട്ടി. എയ്ബയും സെയ്ബയും അയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ അയാൾ പറഞ്ഞു, “നിങ്ങളെന്നെ സഹായിക്കേണ്ട. അധികം വൈകാതെ ഞാൻ മരിക്കും. ഞാൻ സെർക്കി എന്ന ഗ്രാമത്തിൽ നിന്നും വരികയാണ്. അവിടെ യുദ്ധം നടക്കുന്നു. ഞങ്ങൾ ഗ്രാമവാസികൾ ധീരമായി പൊരുതി നോക്കി. പക്ഷേ ശത്രു ഞങ്ങളേക്കാൾ കരുത്തരാണ്. ചുണക്കുട്ടന്മാരായ ചെറുപ്പക്കാരേ, നിങ്ങൾ
സെർക്കിയിലെത്തി ഞങ്ങളുടെ നാട്ടുകാരെ സഹായിക്കൂ” ഇത്രയും പറഞ്ഞപ്പോഴേക്കും അയാൾ മരിച്ചുപോയി.
എയ്ബയും സെയ്ബയും സെർക്കിയിലേക്ക് പോകാൻ തയ്യാറായി. അവരുടെ അച്ഛനമ്മമാർ അതിനെ എതിർത്തു. “നാടുവാഴിക്ക് നിങ്ങളെ ഇഷ്ടമല്ല. നിങ്ങൾ ജനിച്ചയുടനെ കൊല്ലാനൊരുങ്ങിയ ആളാണ്. അതു കൊണ്ടാണ് ഞങ്ങൾ അവിടെ നിന്നും ഓടിപ്പോന്നത്.
പക്ഷേ ധീരന്മാരായ ഇരട്ടകളുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. “സെർക്കി നമ്മുടെ നാടാണ്. നമ്മുടെ നാട്ടുകാരെ നാമല്ലെങ്കിൽ പിന്നാരാണ് സഹായിക്കാനുണ്ടാവുക. നമ്മുടെ കടമ നമുക്ക് നിറവേറ്റിയേ പറ്റൂ.” അവർ സെർക്കിയിലേക്കു വേഗം പുറപ്പെട്ടു. അവിടെയെത്തിയ അവർ ഉഗ്രൻ പോരാട്ടം നടത്തി. സെർക്കികൾ ജയിച്ചു. ശത്രുക്കൾ ജീവനുംകൊണ്ടോടി. യുദ്ധം അവസാനിച്ചു.
വിജയം ആഘോഷിക്കാൻ നാടുവാഴി ഒരു വിരുന്നൊരുക്കി. അതിൽ സെയ്ബയും എയ്ബയും പങ്കുകൊണ്ടു. വിരുന്നിനിടയിൽ ഒരാൾ എഴുന്നേറ്റു പറഞ്ഞു, “ഇവിടെ രണ്ടു ചെറുപ്പക്കാരുണ്ട്. അവർ സഹോദരന്മാരാണ്. മിടുമിടുക്കരായ പോരാളികൾ. പക്ഷേ അവരാരാണെന്ന് നമുക്കറിയില്ലല്ലോ?”
ഇരട്ടകളുടെ അമ്മാവനും ആ വിരുന്നിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. അദ്ദേഹം നാടുവാഴിയോടു പറഞ്ഞു “അങ്ങോർക്കുന്നുണ്ടോ പതിനെട്ടു വർഷങ്ങൾക്കു മുമ്പ് മാതാപിതാക്കളോടൊപ്പം നാടുകടത്തിയ ഇരട്ടക്കുട്ടികളെ. വലതു കൈയിൽ മറുകുള്ള ഒരു കുട്ടിയും ഇടതു കൈയിൽ രണ്ടു മറുകുള്ള മറ്റൊരു കുട്ടിയും. അതേ ഇരട്ടകളാണിവർ."
ഗ്രാമത്തലവൻ എഴുന്നേറ്റ് അവരോട് മാപ്പു ചോദിച്ചു. ധാരാളം സമ്മാനങ്ങൾ നൽകി അവരെ മാതാപിതാക്കളുടെ അടുത്തേക്കയച്ചു. അവരെ തിരികെ നാട്ടിലേക്കു ക്ഷണിച്ചുകൊണ്ടൊരു കത്തു നൽകാനും അദ്ദേഹം മറന്നില്ല.
അന്നുമുതൽ ആ നാട്ടിൽ ഇരട്ടകളെ കൊല്ലുന്ന പതിവ് എന്നന്നേക്കുമായി അവസാനിപ്പിച്ചു.
ഇതൊരു ചെറുക്കന്റെ കഥയാണ്. അവന്റെ പേര് അനാൻസിയെന്നാണ്.
ഒരിക്കൽ അനാൻസിയുടെ നാട്ടിൽ വലിയൊരു ക്ഷാമമുണ്ടായി. തിന്നാനൊന്നും കിട്ടാതെ ജനങ്ങൾ വലഞ്ഞു. അനാൻസിയും അവന്റെ സഹോദരീസഹോദരന്മാരും പട്ടിണിമൂലം അവശരായി. “എങ്ങനെയെങ്കിലും അൽപ്പം ആഹാരം കിട്ടിയിരുന്നെങ്കിൽ” എന്ന് വിചാരിച്ച് അവർ വീട്ടിലിരുന്ന് കരഞ്ഞു.
“പട്ടിണി കിടന്ന് ഞാൻ ചത്തുപോയതുതന്നെ അനാൻസി കരുതി. അവൻ എന്തെങ്കിലും തിന്നാനുള്ളത് കിട്ടുമെന്ന് കരുതി കടപ്പുറത്തേക്ക് നടന്നു. “മീനെന്തെങ്കിലും കിട്ടുമോയെന്ന് നോക്കാം” എന്നു വിചാരിച്ച് അവൻ കാത്തിരുന്നു. പക്ഷേ, ഒരു മീനും തീരത്തേക്ക് വന്നില്ല.
അങ്ങനെ വിഷമിച്ച് അനാൻസി കടൽക്കരയിലിരിക്കുമ്പോൾ കടലിൽ അൽപ്പമകലെയായി ഒരു പച്ചത്തുരുത്ത് കാണായി. ഒട്ടും താമസിയാതെ കടപ്പുറത്തിരുന്ന ഒരു ചെറുതോണി കടലിലിറക്കി അവൻ പച്ചത്തുരുത്തിനെ ലക്ഷ്യമാക്കി തുഴഞ്ഞു. തുരുത്തിലെത്തി തോണിയിൽ നിന്നിറങ്ങി അനാൻസി ഒരു മരച്ചുവട്ടിലിരുന്നു. വളരെ ഉയരമുള്ള ആ മരം നിറയെ പഴങ്ങളുണ്ടായിരുന്നു. മരത്തിൽ കയറി പഴങ്ങൾ പറിച്ചു തിന്നാൻ അവൻ ശ്രമിച്ചു. പക്ഷേ അതത്ര എളുപ്പമുള്ള പണിയല്ലായിരുന്നു. അനാൻസി പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പഴങ്ങൾ അവനെ കളിയാക്കിച്ചിരിച്ചു.
“കളിയാക്കുകയൊന്നും വേണ്ട, നിങ്ങളെ ഞാൻ പറിച്ചെടുക്കുക തന്നെ ചെയ്യും, നോക്കിക്കോ” അവൻ പറഞ്ഞു. അവൻ പഴം പറിക്കാനുള്ള ശ്രമം തുടർന്നു. അവസാനമൊരെണ്ണം കിട്ടി. “ഇതാ ഒരെണ്ണമെനിക്ക് കിട്ടിയല്ലോ” അവൻ വിളിച്ചു പറഞ്ഞു.
അനാൻസി പഴം തന്റെ തോണിയെ ലക്ഷ്യമാക്കി എറിഞ്ഞു. പക്ഷേ അത് കടലിലാണ് ചെന്നു വീണത്. “ഇഷ്ടം പോലെ പഴങ്ങൾ ഇനിയും മരത്തിലുണ്ടല്ലോ”യെന്ന് അവൻ സമാധാനിച്ചു. പക്ഷേ രണ്ടാമതു കിട്ടിയ പഴവും കടലിൽ വീണുപോയി. ഇങ്ങനെ ഏഴുവട്ടം സംഭവിച്ചു. ഒന്നാന്തരം ഏഴുപഴങ്ങളാണ് വെള്ളത്തിലായത്. കാറ്റ് അവയെ ഒഴുക്കിയൊഴുക്കി ദൂരെ കൊണ്ടുപോയി. അനാൻസി കുറെനേരം കരഞ്ഞു. അതു കേൾക്കാൻ പഴങ്ങൾക്ക് ചെവികളുണ്ടായിരുന്നില്ല. അവ തിരികെ വന്നതേയില്ല.
അവൻ പിന്നീട് തുരുത്തിലുള്ള ഒരു കാട്ടിലേക്ക് പോയി. അതിന്റെ നടുക്ക് ഒരു കൊച്ചുകുടിൽ അവൻ കണ്ടു. കുടിലിന്റെ മുറ്റത്തേക്ക് അനാൻസി ചെന്നു നിന്നു. ഒരപ്പൂപ്പൻ കുടിലിൽ നിന്നുമിറങ്ങി വന്നു. അദ്ദേഹം ചോദിച്ചു: “നിനക്കെന്തു വേണം മോനേ? പേടിക്കേണ്ട, എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളൂ."
അനാൻസി നാട്ടിൽ ഉണ്ടായ ക്ഷാമത്തെക്കുറിച്ചും തന്റെ കുടുംബാംഗങ്ങളുടെ പട്ടിണിയെക്കുറിച്ചുമെല്ലാം അപ്പൂപ്പനോട് വിവരിച്ചു. താൻ പഴങ്ങൾ പറിച്ച കഥ പറഞ്ഞപ്പോൾ അവൻ കരഞ്ഞുപോയി. അപ്പുപ്പൻ അനാൻസിയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു, “കരയാതെ, പൊന്നു മോനെ, നിനക്കുവേണ്ടതു ഞാൻ തരാം. അത് ആ പഴങ്ങളേക്കാളും മികച്ചതാണ്.” ഇത് പറഞ്ഞിട്ട് അദ്ദേഹം കുടിലിനകത്തേക്ക് കയറി ഒരു കൊച്ചു കലമെടുത്തുകൊണ്ടുവന്നു. അപ്പൂപ്പൻ പറഞ്ഞു, “ഇതുകൊണ്ടു പോയി അമ്മയെ ഏൽപ്പിക്കുക. നിനക്കും നിന്റെ കുടുംബത്തിനും ഇനി പട്ടിണികിടക്കേണ്ടി വരില്ല. ആഹാരം വേണ്ട സമയത്ത് കലത്തോട് ഇത്രയും മാത്രം പറയുക, “കലമേ, കലമേ നീ അപ്പുപ്പന് ചെയ്തുകൊടുത്തതുപോലെ ഞങ്ങൾക്കും ദയവായി ചെയ്തു തരിക."
അപ്പൂപ്പന് നന്ദി പറഞ്ഞിട്ട് കലവുമായി അനാൻസി വേഗം മടങ്ങി. അവൻ തന്റെ തോണിയിൽ കയറി. ഉടൻ തന്നെ അവൻ പറഞ്ഞു. "കലമേ, കലമേ നീ അപ്പൂപ്പന് ചെയ്തുകൊടുത്തതുപോലെ എനിക്കും ദയവായി ചെയ്തു തരിക.” കലം ഞൊടിയിടയിൽ ഒന്നാന്തരം സദ്യ അവന് നൽകി. അതു മുഴുവൻ അനാൻസി അകത്താക്കി. അവന്റെ ക്ഷീണമൊക്കെ മാറി. അവൻ വേഗം വീട്ടിലെത്തി. അപ്പുപ്പൻ പറഞ്ഞതുപോലെ കലം അവൻ അമ്മയെ ഏൽപ്പിച്ചില്ല. “ഇതെന്റെ കലമാണ്. എന്റെ മാത്രം. ഞാനതു സൂക്ഷിക്കും. എനിക്ക് ആഹാരം വേണ്ടപ്പോൾ മാത്രമേ ഞാനതെടുക്കൂ.” ഇങ്ങനെ അനാൻസി തീരുമാനിച്ചു. ആരും കാണാത്തൊരിരിട്ടുമൂലയിൽ കലം അവനൊളിപ്പിച്ചുവെച്ചു. ആരും ഇല്ലാത്ത സമയത്തു മാത്രം കലത്തോട് തന്റെ ആവശ്യം പറഞ്ഞ് അവൻ ആഹാരം കഴിച്ചു പോന്നു.
ദിവസേന അവന്റെ അമ്മയും സഹോദരങ്ങളും ആഹാരത്തിനായി പുറത്തേക്ക് പോകുമ്പോൾ അവൻ പറയും, “എനിക്ക് നല്ല സുഖമില്ല. എനിക്ക് നടക്കാൻ വയ്യ. ഞാൻ വരുന്നില്ല.” അവർ പോയിക്കഴിയുമ്പോൾ അവൻ കലത്തിനടുത്തുചെന്ന് ഉഗ്രൻ സദ്യയുണ്ണും. അനാൻസിയുടെ സഹോദരി സഹോദരന്മാർ ദിവസം കഴിയുന്തോറും മെലിഞ്ഞുമെലിഞ്ഞു വന്നു. എന്നാൽ അനാൻസിയാണെങ്കിൽ തടിച്ചു തടിച്ചും വന്നു. ഒരനിയൻ ചിന്തിച്ചു: “അയാളെന്താ ദിവസേന തടിച്ചു തടിച്ചുവരുന്നത്. അയാൾക്കെന്തോ രഹസ്യമുണ്ട്. അതു കണ്ടുപിടിക്കണം.” പിറ്റേന്ന് അമ്മയോടൊപ്പം അവൻ പുറത്തേക്ക് പോയില്ല. വീട്ടിനുള്ളിലൊരിടത്ത് അനാൻസിയറിയാതെ അവൻ പാത്തിരുന്നു. ആരും വീട്ടിലില്ലെന്ന് കരുതി അനാൻസി കലത്തോടാവശ്യപ്പെട്ടു, “കലമേ കലമേ, അപ്പൂപ്പന് ചെയ്തു കൊടുത്തതുപോലെ എനിക്കും ചെയ്തു തരൂ” കലം പതിവുപോലെ അവന് ശാപ്പാട് നൽകി. ഇതെല്ലാം അനിയൻ കാണുന്നുണ്ടായിരുന്നു. അവന് അനാൻസിയുടെ രഹസ്യം പിടികിട്ടി.
അമ്മ മടങ്ങിവന്നപ്പോൾ അനിയൻ വിവരമെല്ലാം പറഞ്ഞുകേൾപ്പിച്ചു. അതുകേട്ട് ആ പാവം പൊട്ടിക്കരഞ്ഞു. “എന്റെ മോൻ ഇത്രയ്ക്ക് ചീത്തയായിപ്പോയല്ലോ!"
അടുത്തദിവസം അവർ അനാൻസിയോടു പറഞ്ഞു. “അനിയൻമാരോടും അനിയത്തിമാരോടുമൊപ്പം നീ പോകണം.” അന്ന് അവർ പുറത്തേക്ക് പോയില്ല. അവർ വീട്ടിലിരുന്നു. കലമെടുത്ത് ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടു. കലം ഇഷ്ടം പോലെ വിഭവങ്ങൾ നൽകി. അവർക്ക് സന്തോഷമായി. “എന്റെ മക്കൾ വരുമ്പോൾ അവർക്കെല്ലാം ഇന്ന് എന്തു സന്തോഷമായിരിക്കും?”
അനാൻസിയും സഹോദരങ്ങളും മടങ്ങിവന്നു. അമ്മ അവർക്ക് ഇഷ്ടംപോലെ ആഹാരം നൽകി. പക്ഷേ, അനാൻസി അതിൽ പങ്കു ചേർന്നില്ല. അവൻ പറഞ്ഞു, “എനിക്ക് സുഖമില്ല. അതിനാൽ എനിക്കൊന്നും വേണ്ട. ഞാൻ കിടക്കാൻ പോവുകയാണ്. പക്ഷേ അവൻ കിടക്കാൻ പോകുന്നതിനുപകരം ലമിരിക്കുന്നിടത്തേക്കാണ് പോയത്. പക്ഷേ കലം അവിടെയില്ലായിരുന്നു.
പിറ്റേന്ന് അനാൻസിയുടെ അമ്മ കലവുമെടുത്ത് അങ്ങാടിയിലേക്ക് പോയി. അവർ അവിടെ കലം വെച്ചിട്ട് ഒരു കൊച്ചുവടിയെടുത്ത് കല
ത്തിന് ഒത്തിരിയടി കൊടുത്തു. അതു കാണാൻ ധാരാളം പേർ തടിച്ചു കൂടി. അപ്പോഴവർ പറഞ്ഞു, “കലമേ, കലമേ അപ്പൂപ്പന് ചെയ്തുകൊടുത്തതുപോലെ ഞങ്ങൾക്കും ചെയ്തു തരിക. കലം ഇഷ്ടംപോലെ ഭക്ഷണം നൽകി. അവർ പലതവണ ആഹാരം ആവശ്യപ്പെട്ടു. പട്ടിണിക്കാരായ നാട്ടുകാർക്കെല്ലാം അങ്ങനെ ഭക്ഷണം നൽകി. പക്ഷേ പതിനഞ്ചാമത്തെ തവണ ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ കലം ഉരുകി അപ്രത്യക്ഷമായി. കഷ്ടം! ആ പാവം സ്ത്രീയുടെ മുന്നിൽ ഒന്നും അവശേഷിച്ചില്ല.
ഇതറിഞ്ഞ അനാൻസിക്ക് കലികയറി. അവൻ പച്ചത്തുരുത്തിലെ കാട്ടിലുള്ള അപ്പൂപ്പനെ വീണ്ടും കാണാൻ തീരുമാനിച്ചു. “കാര്യമറിയുമ്പോൾ അപ്പൂപ്പനെനിക്കൊരു പുതിയ കലം തരും” അവൻ കരുതി. കട പുറത്തുചെന്ന് ചെറിയ തോണിയിൽ കയറി അവൻ പച്ചത്തുരുത്തിലെത്തി. കാട്ടിന്റെ നടുവിലുള്ള കുടിലിന്റെ മുറ്റത്തെത്തി. അപ്പൂപ്പനിറങ്ങിവന്നു. അവൻ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ടു. എന്നിട്ടു പറഞ്ഞു, “എന്റെ കൈവശം കലമൊന്നും തരാനില്ല മോനേ. പക്ഷേ, ഞാനൊരു വടി തരാം. നീ അതിനോട് പഴയതുപോലെ പറയുക, 'കലമേ, കലമേ' എന്നതിനു പകരം 'വടിയേ, വടിയേ' എന്ന് മാറ്റിപ്പറയണം."
അനാൻസി വടിയുമെടുത്ത് തോണിയിലേക്കോടി. ഒരു നിമിഷം പോലും കാത്തുനിൽക്കാതെ അവൻ വടിയോടു പറഞ്ഞു, “വടിയേ, വടിയേ, അപ്പൂപ്പന് ചെയ്തു കൊടുത്തതുപോലെ എനിക്കും ചെയ്തുതരിക." വടി അപ്പൂപ്പന് ചെയ്തുകൊടുത്തതുപോലെ തന്നെ ചെയ്തു. അവന്റെ പുറത്തും ചന്തിക്കും തടിച്ച മുഖത്തുമെല്ലാം അടിയോടടി അവന്റെ തടിച്ചദേഹം മുഴുവൻ അടികൊണ്ടു. അനാൻസിക്ക് എന്തു ചെയ്യണമെന്നറിയാൻ പാടില്ലായിരുന്നു.
വടിയും തോണിയുമുപേക്ഷിച്ച് അവൻ കടലിലേക്കെടുത്തുചാടി. എന്നിട്ട് കഴിയുന്നത്ര വേഗത്തിൽ നീന്തി കരപറ്റി.
ഒരു പൊടിക്കുഞ്ഞിനെപ്പോലെ ഉറക്കെക്കരഞ്ഞു കൊണ്ട് അവൻ വീട്ടിൽ വന്നു കയറി. അനാൻസി വടിയുടെ കഥ ആരോടും പറഞ്ഞില്ല. പക്ഷേ, അവൻ നല്ല ഒരു പാഠം പഠിച്ചു. അനാൻസിക്ക് ഇപ്പോൾ എന്തു കിട്ടിയാലും അവന്റെ സഹോദരീസഹോദരന്മാർക്കും നാട്ടുകാർക്കും പങ്കു വയ്ക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പണ്ടൊരു രാജാവുണ്ടായിരുന്നു. വലിയൊരു കലാസ്വാദകനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണാൻ പല നാടുകളിൽ നിന്നും എഴുത്തുകാരും ഗായകരും നർത്തകരുമൊക്കെ എത്തുമായിരുന്നു. കൊട്ടാരത്തിൽ പാട്ടും കൂത്തുമൊഴിഞ്ഞ ദിവസങ്ങളില്ല. ഇക്കൂട്ടത്തിൽ ഒരാളെ മറ്റാരേക്കാളുമിഷ്ടമായിരുന്നു, തിരുമനസിന്. അയാളുടെ പേര് മഹ്ബൂൽ, വലിയൊരു തമാശക്കാരൻ.
രാജാവിനെ ചിരിപ്പിക്കുന്നതിൽ വിരുതനായിരുന്നു അയാൾ. നന്നായി തമാശപ്പാട്ടുകൾ പാടാനും നൃത്തം ചെയ്യാനുമൊക്കെ മഹ്ബൂലിനറിയാമായിരുന്നു. ആളുകൾ അയാളെ കൊട്ടാര വിദൂഷകൻ എന്നു വിളിച്ചു.
പക്ഷേ, മഹ്ബൂലിന്റെ ഒരു സ്വഭാവം രാജാവിന് ഒട്ടും ഇഷ്ടമായിരുന്നില്ല. എന്തും വാരിവലിച്ചു തിന്നുന്ന ഒരു പെരുവയറനായിരുന്നു അയാൾ. ഉണർന്നാലുറങ്ങുന്നതുവരെ തീറ്റതന്നെ തീറ്റ. “ഇങ്ങനെ അമിതമായി വാരിവലിച്ചുതിന്ന് അസുഖം പിടിച്ച് അയാൾ വേഗം ചത്തു പോകുമല്ലോ.” രാജാവ് വിചാരിച്ചു. അദ്ദേഹം തന്റെ മന്ത്രിമാരെയും ഭൃത്യരെയും വിളിച്ചു പറഞ്ഞു, “എല്ലാവരും ശ്രദ്ധിക്കുക. ഒരു ദിവസത്തേക്ക് മഹ്ബൂലിന് യാതൊന്നും നൽകരുത്. ഇറച്ചിയോ വീഞ്ഞാ പഴങ്ങളോ അയാൾക്ക് നൽകരുത്. ഒരു കഷണം റൊട്ടിപോലും കൊടുക്കേണ്ടതില്ല. ഭക്ഷണസമയത്ത് തന്റെ മേശയ്ക്കരികിൽ മഹ്ബൂലിന് സ്ഥാനമുണ്ടാകരുത്."
“ശരി മഹാരാജൻ. വളരെ ഉചിതമായ തീരുമാനമാണങ്ങയുടേത്. അയാൾ ഇപ്പോൾ തന്നെ വല്ലാതെ തടിച്ചിരിക്കുകയാണ്.” പിറ്റേന്ന് പ്രാതലിന് രാജാവിനൊപ്പമിരിക്കാൻ വന്ന മഹ്ബൂലിന് ഇരിപ്പിടം കിട്ടിയില്ല. അയാൾ ഭിത്തിയിൽ ചാരി നിന്നു. കാത്തു നിൽക്കാം. ഭൃത്യൻ വേഗം
എനിക്ക് തിന്നാനുള്ള വക കൊണ്ടുവരുമായിരിക്കും. മഹ്ബൂൽ കരുതി. പക്ഷേ, ഭൃത്യർ ഒന്നും കൊടുത്തില്ല. അയാൾ രാജാവിനെ പേടിച്ച് ആഹാരം ചോദിച്ചതുമില്ല. രാജാവ് കോപിച്ചാൽ കഥ കഴിഞ്ഞതുതന്നെയെന്ന് മഹ്ബൂൽ പേടിച്ചു.
പാവം മഹ്ബൂലിന് വലിയ വിശപ്പായി. ഒരു ഭൃത്യൻ ഒരു കഷണം റൊട്ടികൊണ്ടുവന്ന് മഹ്ബൂലിനടുത്തേക്കിട്ടു. പെട്ടെന്ന് അതു കുനിഞ്ഞ
ടുത്ത മഹ്ബൂൽ റൊട്ടി തിന്നാൻ തക്കം പാർത്തു. “രാജാവ് തന്നെ ശ്രദ്ധിക്കാത്ത സമയം നോക്കി ഇത് വായിലാക്കണം', അയാൾ വിചാരിച്ചു.
പ്രഭാതഭക്ഷണത്തിനുശേഷം കൊട്ടാരത്തിൽ കവിത ചൊല്ലലും പാട്ടും നൃത്തവുമൊക്കെ നടക്കുകയാണ്. പെൺകുട്ടികൾ മനോഹരമായി നൃത്തം ചവിട്ടുന്നു. മഹ്ബൂൽ കരുതി, “രാജാവ് നർത്തനമാടുന്ന പെൺകുട്ടികളെ ശ്രദ്ധിക്കുകയാണ്. റൊട്ടി അകത്താക്കാൻ പറ്റിയ സമയമിതു തന്നെ."
എന്നാൽ മഹ്ബൂലിനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു രാജാവ്. പാട്ടും നൃത്തവും നിർത്താൻ രാജാവ് കൽപ്പിച്ചു. മഹ്ബൂലിനെ വിളിച്ച്. അദ്ദേഹം ചോദിച്ചു: “താനൊരു കഴുതയെ വാങ്ങിയെന്ന് കേട്ടല്ലോ. അതിനെ തനിക്കെവിടുന്നു കിട്ടി?” “ഞാനത് ട്രിപ്പോളിയിൽ നിന്ന് വാങ്ങിയതാണ് തമ്പുരാനേ!” മഹ്ബൂൽ പറഞ്ഞു.
“അത് ശരി, പാട്ടും നൃത്തവും തുടരട്ടെ” രാജാവ് പറഞ്ഞതനുസരിച്ച് നൃത്തം തുടരുന്നതിനിടയിൽ മഹ്ബൂൽ വീണ്ടും റൊട്ടി തിന്നാൻ ശ്രമിച്ചു. അപ്പോഴും അയാളെ രാജാവ് വിളിച്ചു, “ട്രിപ്പോളിയിൽ നിന്നും കഴുതയെ വാങ്ങാൻ നിങ്ങൾക്കെന്തു ചെലവായി?” റൊട്ടി കീശയിലാക്കിയിട്ട് മഹ്ബൂൽ പറഞ്ഞു, “പതിനാറു സ്വർണനാണയങ്ങളാണ് മഹാരാജാവേ!"
ഉച്ചതിരിയുന്നതുവരെ ഇങ്ങനെ തുടർന്നു. മഹ്ബൂൽ തന്റെ കൈവശമുള്ള റൊട്ടി തിന്നാനൊരുമ്പെടുമ്പോഴൊക്കെ രാജാവ് ഓരോ ചോദ്യം ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നു.
വൈകുന്നേരമായി. വിശപ്പും ക്ഷീണവും കാരണം മഹ്ബൂലിന് നിക്കപ്പൊറുതിയില്ലാതായി. അത്താഴം കഴിഞ്ഞയുടനെ അയാൾ അടുക്കളയിലേക്കോടിച്ചെന്നു. പക്ഷേ അടുക്കള അപ്പോഴേക്കും പൂട്ടിയിരുന്നു. മഹ്ബൂൽ തന്റെ കൈയിലുണ്ടായിരുന്ന ഒരു കഷണം റൊട്ടി തിന്നശേഷം തന്റെ മുറിയിലേക്ക് പോയി. പക്ഷേ, അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അത്രയ്ക്ക് വിശപ്പുണ്ടായിരുന്നു മഹ്ബൂലിന്.
അയാൾ എഴുന്നേറ്റ് രാജാവിന്റെ മുറിയുടെയടുത്തേക്ക് ചെന്നു. വാതിലിൽ മുട്ടി, രാജാവ് ദേഷ്യത്തോടെ ചോദിച്ചു, “ആരാണീ അസമയത്ത് വാതിലിൽ മുട്ടുന്നത്?” “അല്ലയോ മഹാരാജാവേ, ഇത് മഹ്ബൂലാണ്. അങ്ങ് ക്ഷമിക്കണം. കള്ളം പറഞ്ഞതിന്. ഞാൻ ട്രിപ്പോളിയിൽ നിന്നല്ല കഴുതയെ വാങ്ങിയത്; ബെൻ ഗാസിയിൽ നിന്നാണ്."
“സത്യം പറഞ്ഞതിന് നന്ദി. പോയി കിടന്നോളൂ.” രാജാവ് പറഞ്ഞു.
അൽപ്പനേരം കഴിഞ്ഞ് മഹ്ബൂൽ വീണ്ടും രാജാവിന്റെ മുറിയുടെ വാതിൽക്കലെത്തി മുട്ടിവിളിച്ചു. “മഹാരാജാവേ, ഉച്ചതിരിഞ്ഞ് അങ്ങയോട് ഞാനൊരു കള്ളം പറഞ്ഞു. ഞാൻ പതിനാറ് സ്വർണനാണയമല്ല കഴുതയ്ക്ക് കൊടുത്തത്. അതിന് ഇരുപത് സ്വർണനാണയങ്ങളാണ് കൊടുത്തത്."
രാജാവ് കോപംകൊണ്ടലറി. “നിന്റെ തല ഞാൻ വെട്ടും. കഴുതയെക്കുറിച്ചുള്ള നിസാര കാര്യങ്ങളും പറഞ്ഞ് എന്റെ ഉറക്കം നഷ്ടപ്പെ
ടുത്തിയതിനുള്ള ശിക്ഷ അതാണ്. നിന്റെ ശരീരം കുറുക്കന്മാർക്കും കഴുകന്മാർക്കും തിന്നാനെറിഞ്ഞു കൊടുക്കും."
മഹ്ബൂൽ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “എനിക്കതറിയാം, മഹാരാജൻ. പക്ഷേ, മരിക്കുന്നതിന് മുമ്പ് എന്റെ അവസാനത്തെ ആഗ്രഹം പറയട്ടെ? ഒരേയൊരാഗ്രഹം."
“എന്താണ് നിന്റെ അവസാനത്തെ ആഗ്രഹം?” രാജാവ് ആരാഞ്ഞു.
“നല്ലൊരത്താഴമുണ്ണണമെന്നാണ് എന്റെ അവസാനത്തെ ആഗ്രഹം."
രാജാവിന് കാര്യം പിടികിട്ടി. അദ്ദേഹം പൊട്ടിച്ചിരിച്ചു. പരിചാരകരെ വിളിച്ച് ഏറ്റവും നല്ല വിഭവങ്ങൾ തന്റെ മുറിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
മഹ്ബൂലും രാജാവും മേശയ്ക്കരികിലിരുന്നു. പുലരും വരെ അവർ തിന്നുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീടൊരിക്കലും മഹ്ബുലിന് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അയാൾ എപ്പോഴും ആഹ്ലാദവാനായി കൊട്ടാരത്തിൽ കഴിഞ്ഞു.
വളരെക്കാലം മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയാണ് കിസുലി. അവൾക്ക് ഒരു പൊടിക്കുഞ്ഞുണ്ടായിരുന്നു. ജോലിക്കു പോകുമ്പോൾ ആ കുട്ടിയെ നോക്കാൻ ഒരു പെൺകുട്ടിയെ അവൾക്ക് ആവശ്യ
മായി വന്നു. വിറകുശേഖരിക്കാനും തോട്ടത്തിൽ ജോലി ചെയ്യാനും അടുത്തുള്ള കൊച്ചരുവികളിൽ നിന്ന് മത്സ്യം പിടിക്കാനും അവർക്ക് പോകാതെ പറ്റില്ലല്ലോ.
കുട്ടിയെ നോക്കാനായി ഒരു പെൺകുട്ടിയെ തെരഞ്ഞ് കിസുലിയുടെ ഭർത്താവ് ഒത്തിരി നടന്നു.
പക്ഷേ, ഒരമ്മയും തന്റെ പെൺകുട്ടിയെ അയയ്ക്കാൻ തയാറായില്ല. കാരണം ഒരു വിചിത്ര സ്വഭാവക്കാരിയായിരുന്നു അവർ. ഒരു ദുർമന്ത്രവാദക്കാരിയാണ് കിസുലിയെന്നായിരുന്നു നാട്ടുകാർ വിശ്വസിച്ചിരുന്നത്.
നിരവധി വൈദ്യന്മാരെയും ജ്യോത്സ്യന്മാരെയും കണ്ട് തന്റെ ഭാര്യയെ ആളുകൾ വെറുക്കുന്നതെന്താണെന്ന് അയാൾ ആരാഞ്ഞു. കിസുലിയുടെ വിചിത്രപ്രവൃത്തികൾ കൊണ്ടാണ് എല്ലാവരും അവളെ വെറുക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. അങ്ങനെ കുട്ടിയെ നോക്കാനാളെ തെരയുന്നത് അയാൾ നിർത്തി.
പക്ഷേ, ജോലി ചെയ്യാതെ വല്ലതും കഴിക്കാൻ പറ്റുമോ? അവൾ കുട്ടിയെ മുതുകിൽ കെട്ടിയിട്ട് ജോലിക്ക് പോയിത്തുടങ്ങി. കാടിൻ നടുവിലുള്ള ഒരു തോട്ടത്തിലായിരുന്നു അവൾക്ക് ജോലി. എല്ലാ കുട്ടികളേയും പോലെ തന്നെ ഇടയ്ക്കിടയ്ക്ക് നിലവിളിക്കുന്ന കുട്ടിയെ ആശ്വസിപ്പിക്കാൻ കൂടുതൽ സമയം അവൾക്ക് ചെലവഴിക്കേണ്ടി വന്നു. അതിനാൽ കുറച്ചു ജോലി മാത്രമേ ദിവസവും ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
കിസുലിയുടെ കഷ്ടപ്പാട് മനസിലാക്കിയ ഒരു മാൻ ഒരു ദിവസം അവളുടെ സമീപത്തേക്കുവന്നു. “നിങ്ങളുടെ കുഞ്ഞിനെ നോക്കാൻ ആരെയും ഏൽപ്പിക്കാത്തതെന്താണ്? നിങ്ങളെ ആരും സഹായിക്കില്ലേ?” മാൻ ചോദിച്ചു.
“എനിക്കറിഞ്ഞുകൂടാ. ലോകത്തുള്ള എല്ലാവരും എന്നെ വെറുക്കുന്നു. എന്നോട് സ്നേഹം അൽപ്പമെങ്കിലുമുള്ളത് എന്റെ ഭർത്താവിനു മാത്രമാണ്” എന്ന് കിസുലി മറുപടി പറഞ്ഞു.
അവരോട് അനുകമ്പ തോന്നിയ ദയാലുവായ ആ മൃഗം അവളെ സഹായിക്കാമെന്നേറ്റു. എന്നിട്ടു പറഞ്ഞു, “ഈ രഹസ്യം മറ്റൊരാളെപ്പോലും അറിയിക്കരുത്” കിസുലി അത് സമ്മതിച്ചു. അവർ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പാക്കിയ മാൻ അടുത്ത ദിവസം മുതൽ കുഞ്ഞിനെ നോക്കാൻ തയാറായി.
ഈ വിവരം പരമരഹസ്യമാക്കി വയ്ക്കണമെന്ന് മാൻ പറഞ്ഞതെന്താണെന്നോ? കിസുലിയുടെ ഭർത്താവ് പേരുകേട്ട ഒരു വേട്ടക്കാരനാണ്. നിരവധി മൃഗങ്ങളെ അയാൾ കൊന്നൊടുക്കിയിട്ടുണ്ട്. അത് മാനിന് അറിയുകയും ചെയ്യാം. അയാളെങ്ങാനും അറിഞ്ഞാൽ തന്റെ കഥ കഴിയുമല്ലോ എന്നോർത്താണ് മാൻ കിസുലിയോട് ഇപ്രകാരം അഭ്യർഥിച്ചത്.
മാൻ കുഞ്ഞിനെ നോക്കാൻ എന്നും തോട്ടത്തിനു സമീപമെത്തും. കുഞ്ഞിനെ ഏൽപ്പിച്ചിട്ട് കിസുലി ജോലി തുടങ്ങും. ഇടയ്ക്കിടയ്ക്ക്
കുഞ്ഞ് കരയും. അപ്പോൾ മാൻ താരാട്ടു പാടും. നല്ല താരാട്ടുപാടാൻ മാനിനറിയാമായിരുന്നു. അത് പാടുന്ന താരാട്ട് ഇങ്ങനെയായിരുന്നു:
“നിന്നുണ്ണി പൊന്നുണ്ണി കാക്കുന്നു ഞാൻ
നിന്റെ വാഗ്ദാനം എപ്പോഴും ഓർമവേണം."
വൈകുന്നേരം ജോലി കഴിഞ്ഞ് കിസുലിയെത്തുമ്പോൾ കുഞ്ഞിനെ ഏൽപ്പിച്ച് മാൻ കാട്ടിലേക്കോടി മറയും.
ഇങ്ങനെയൊരു സംഭവം നടക്കുന്ന വിവരം കിസുലിയുടെ ഭർത്താവ് അറിഞ്ഞതേയില്ല. അയാളെങ്ങനെ അറിയാൻ മിക്കപ്പോഴും അയാൾ വേട്ടയ്ക്ക് പോയിരിക്കുകയാവും. ഒരു ദിവസം രാത്രി ഭർത്താവിനോട് കിസുലിയങ്ങു പറഞ്ഞുപോയി.
“ഒരു മാൻ എന്നും ഞാൻ ജോലി ചെയ്യുന്ന തോട്ടത്തിൽ വരാറുണ്ട്. നിങ്ങൾക്കതിനെ കാണണമെങ്കിൽ നാളെ വന്ന് ഒളിച്ചുനിന്നുകൊള്ളൂ.
ഭാര്യ നൽകിയ പുതിയ വാർത്തകേട്ട് അയാൾക്ക് സന്തോഷമായി. അത്രയ്ക്ക് രുചിപ്രദമാണ് മാനിറച്ചി. അയാളുടെ വായിൽ വെള്ളമൂറി. അടുത്ത ദിവസം അത്താഴത്തിന് മാനിറച്ചി ശാപ്പിടുന്നത് അയാൾ സ്വപ്നം കണ്ടു.
പിറ്റേന്നും പതിവുപോലെ കിസുലി ജോലിക്ക് തോട്ടത്തിലേക്ക് പോയി. മാൻ അവളെക്കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. കുഞ്ഞിനെ ഏൽപ്പിച്ചിട്ട് അവൾ കൂന്താലിയുമേന്തി കഠിനാധ്വാനം ചെയ്യുവാനായി പോയി. മാൻ കുഞ്ഞിനെയും എടുത്ത് തോട്ടത്തിനു സമീപമുള്ള കാട്ടിലേക്ക് നടന്നു. അപ്പോൾ അത് ഇങ്ങനെ പാടുന്നുണ്ടായിരുന്നു.
“നിന്നുണ്ണി പൊന്നുണ്ണി കാക്കുന്നു ഞാൻ
നിന്റെ വാഗ്ദാനം എപ്പോഴും ഓർമവേണം."
കുറെ നേരം കഴിഞ്ഞ് കിസുലിയുടെ ഭർത്താവ് അമ്പുകളും വില്ലുമെടുത്ത് തന്റെ ഭാര്യ പോയ വഴിയെ നടന്നു. തോട്ടത്തിനു സമീപത്ത് കാട്ടിലുള്ള ഒരു വൻമരത്തിനു പിന്നിലിരുന്ന് അയാൾ പരിസരം വീക്ഷിച്ചു. കുറച്ചകലെനിന്നും ഒരു താരാട്ടുപാട്ട് അയാൾ കേട്ടു. ആ ദിശയിലേക്ക് അയാൾ മെല്ലെ നോക്കി ഇടയ്ക്കിടെ പേടിച്ച് പരിസരത്തെല്ലാം നോക്കി ഒരു മാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് അയാൾ കണ്ടു. അതിന്റെ കൈയിൽ ഒരു കുഞ്ഞുമാനിനെപ്പോലെ എന്തോ ഉണ്ടെന്ന് അയാൾ മനസിലാക്കി. പക്ഷേ എന്താണതെന്ന് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. തന്റെ കുഞ്ഞാണതെന്ന് അയാൾ അറിഞ്ഞില്ല. അയാൾ എങ്ങനെ അറിയാനാണ്? അക്കാര്യം കിസുലി അയാളോട് പറഞ്ഞില്ല. മനഃപൂർവമാണോ അതോ മറന്നു പോയതാണോ എന്ന് അറിയില്ല.
ആ മൃഗത്തെ വേട്ടയാടാൻ അയാൾ തയാറെടുത്തു. ഒരു വിദഗ്ധ വേട്ടക്കാരനായ അയാളുടെ കൈയിൽ ഒരു പ്രത്യേകതരം അസ്ത്രമുണ്ടായിരുന്നു. ഒരിക്കലും ലക്ഷ്യം പിഴയ്ക്കില്ലെന്നതായിരുന്നു ആ ശരത്തിന്റെ സവിശേഷത. ആ അസ്ത്രം അയാളെടുത്ത് ഒരു കണ്ണടച്ച് മാനിനെ നോക്കി ഉന്നം വെച്ചു. ശരിയായ സ്ഥാനത്തേക്കാണ് ഉന്നം വെച്ചതെന്ന് ഉറപ്പിച്ച അയാൾ അസ്ത്രം വിട്ടയച്ചു.
ആ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചു നിൽക്കുകയായിരുന്നു മാൻ. അസ്ത്രത്തിന്റെ 'ബൂം...' ശബ്ദം കേട്ടപ്പോൾത്തന്നെ മാൻ ചാടാൻ ശ്രമിച്ചെങ്കിലും അസ്ത്രം ലക്ഷ്യസ്ഥാനത്തു തന്നെ വന്നു തറച്ചു. നിർഭാഗ്യവശാൽ അത് കിസുലിയുടെ കുഞ്ഞിന്റെ ശരീരത്തിലായിരുന്നുവെന്നു മാത്രം. പെട്ടെന്ന് ആ കുഞ്ഞിനെ തറയിലെറിഞ്ഞിട്ട് മാൻ ജീവനും കൊണ്ട് കാട്ടിലേക്ക് കുതിച്ചുപാഞ്ഞുപോയി.
ഓടിവന്നുനോക്കിയ കിസുലിയുടെ ഭർത്താവ് കണ്ടത് ഇരയെയല്ല, ചോരയിൽ കുളിച്ചു കിടക്കുന്ന സ്വന്തം കുഞ്ഞിനെയായിരുന്നു. വാവിട്ടു നിലവിളിച്ചുകൊണ്ടു നിന്ന ഭർത്താവിനടുത്തേക്ക് കിസുലി ഓടി വന്നു. തന്റെ ഭർത്താവിന്റെ അസ്ത്രം തറച്ച് മരിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് അവരും ഉറക്കെ കരയാൻ തുടങ്ങി. ആ കുഞ്ഞിന്റെ സമീപമിരുന്ന് രണ്ടു പേരും പരസ്പരം പഴിചാരിക്കൊണ്ട് വഴക്കടിക്കാനും തുടങ്ങി. അവർ വഴക്കടിച്ചുകൊണ്ടേയിരുന്നു. അപ്പോഴും കിസുലിയുടെ വാഗ്ദാനത്തെ ഓർമിപ്പിക്കാനെന്നവണ്ണം ആ മാൻ കാട്ടിലെവിടെയായിരുന്ന് ഇങ്ങനെ പാടുന്നുണ്ടായിരുന്നു.
“നിന്നുണ്ണി, പൊന്നുണ്ണി എന്റെ കൈയിൽ
നിന്റെ വാഗ്ദാനം എപ്പോഴും ഓർമവേണം.
പിന്നീട് ആ പാട്ട് അവൾ കേട്ടിട്ടേയില്ല.
ആഫ്രിക്കയിലെ ദഗോംബവർഗക്കാരുടെ തലവന് ഒരു മകനുണ്ടായിരുന്നു. ഒരേയൊരു മകൻ. ഒരു സുന്ദരനായ കരിങ്കുട്ടൻ. അദ്ദേഹത്തിന്
മകനോട് എന്തിഷ്ടമായിരുന്നെന്നോ. മകൻ അരികിലില്ലെങ്കിൽ അദ്ദേഹത്തിന് ഉറക്കം വരില്ലായിരുന്നു.
ഒരു സന്ധ്യക്ക് തന്റെ കൊട്ടാരത്തിനടുത്തുള്ള ഒരു മാമരച്ചുവട്ടിൽ അദ്ദേഹം ഇരിക്കുകയായിരുന്നു. ചില ദഗോംബവർഗക്കാർ അദ്ദേഹത്തിന് ചുറ്റും ഇരിപ്പുണ്ടായിരുന്നു. മഴയില്ലാത്ത ദിവസമായതിനാൽ അവർക്കെല്ലാം ആനന്ദമായിരുന്നു. അതിനാൽ കുട്ടികൾ ചെണ്ട കൊട്ടി. പാട്ടു പാടി. ദഗോംബസുന്ദരിമാർ നൃത്തം ചെയ്തു.
“ജീവിതമെത്ര സുന്ദരമാണ് ഗോത്രത്തലവൻ പറഞ്ഞു. ചുറ്റുമുള്ളവർ അതുകേട്ട് കൈയടിച്ചു. അവർ അങ്ങനെയാണ്. എന്തെങ്കിലും ശരിയാണെന്ന് ദഗോംബക്കാർ സമ്മതിക്കുന്നത് ഉറക്കെ കൈയടിച്ചുകൊണ്ടാണ്.
തലവന്റെ ഭാര്യ വന്ന് അദ്ദേഹത്തോട് പറഞ്ഞു, “നമ്മുടെ കുട്ടന് ഉറങ്ങാൻ സമയമായി.”
“അതിന് അവൻ നിന്നോടൊപ്പം വീട്ടിലുണ്ടല്ലോ?”
“ദേ, അവൻ അങ്ങയോടൊപ്പമില്ലെന്നോ?”
“എന്നോടൊപ്പമില്ലന്നല്ലേ ഞാൻ പറഞ്ഞതിനർഥം. വേഗം പോയി അവനെ തെരയുക."
“അയ്യോ, എന്റെ മകൻ." തലവന്റെ ഭാര്യ നിലവിളി തുടങ്ങി.
തലവൻ ചാടിയെഴുന്നേറ്റലറി.
“ആട്ടവും പാട്ടും നിർത്തൂ. പെരുമ്പറക്കാർ എല്ലായിടത്തും പോയി പെരുമ്പറ മുഴക്കി എന്റെ മകനെ കാണാതായ വിവരം അറിയിക്കുക”
നിമിഷങ്ങൾക്കുള്ളിൽ പെരുമ്പറ മുഴങ്ങി.
“നമ്മുടെ ഗോത്രത്തലവന്റെ കുഞ്ഞിനെ കാണാനില്ല. അവനെ കണ്ടെത്തുന്നവർ എത്രയും വേഗം കൊട്ടാരത്തിലെത്തിക്കുക." ജനങ്ങൾ നാടിന്റെ മുക്കിലും മൂലയിലും കുമാരനെ തെരഞ്ഞു. പക്ഷേ കണ്ടത്താനായില്ല.
ഗോത്രത്തലവൻ കോപിഷ്ഠനായി. “സകലജനങ്ങളും മകനെ തെരയാൻ ഇറങ്ങുക. അവനെ കാണുന്നതുവരെ ആരും വിശ്രമിക്കുകയേ വേണ്ട."
ദഗോംബവർഗക്കാരായ സകലമാന പേരും തെരച്ചിൽ തുടർന്നു. അതിനിടയിൽ ഒരുവൻ വിളിച്ചുപറഞ്ഞു, “കുമാരനിതാ ഇവിടെയുണ്ട്." തലവനും കുട്ടരും അങ്ങോട്ടോടി. അവിടെ ഒരു മരച്ചുവട്ടിൽ പുൽത്തകിടിയിൽകിടന്ന് അവൻ സുഖമായി ഉറങ്ങുന്നു.
“എന്റെ പൊന്നുമോനേ, എഴുന്നേറ്റു വാ."
തലവൻ വിളിച്ചു. പക്ഷേ, അവൻ അതുകേട്ടില്ല.
"എഴുന്നേൽക്കൂ മകനേ” അദ്ദേഹം വീണ്ടും വിളിച്ചതുകേട്ട് അവൻ കണ്ണുതുറന്നു.
“അച്ഛാ” എന്നുവിളിച്ചുകൊണ്ട് അവൻ ചാടിയെഴുന്നേറ്റു.
തലവൻ മകനെ വാരിയെടുത്ത് കൊട്ടാരത്തിലേക്കു നടന്നു. പിന്നാലെ വലിയൊരു ജനക്കൂട്ടവും. തലവൻ അതീവ ആഹ്ലാദവാനായിരുന്നു. പെരുമ്പറകൾ വീണ്ടും മുഴങ്ങി. “രാജകുമാരനെ കണ്ടെത്തിയിരിക്കുന്നു."
കൊട്ടാരത്തിലേക്ക് നടക്കുന്നതിനിടയിൽ രാജാവ് ആ മരത്തെ കോപത്തോടെ നോക്കിക്കൊണ്ടു പറഞ്ഞു. “ആ മരം എന്റെ മകനെ എന്നിൽ നിന്ന് ഒളിപ്പിച്ചുവെച്ചു. അതിനാൽ ആ മരം കത്തിച്ചുകളയുക."
പരിചാരകർ ആ മരത്തിന്റെ ശാഖകളിലും തായ്ത്തടിയിലും പന്തം കത്തിച്ചുവെച്ചു. മരം നിമിഷങ്ങൾക്കകം കത്തിയമർന്ന് നിലംപതിച്ചു. തലവനും മകനും കൊട്ടാരത്തിലെത്തി. ജനങ്ങൾ പാട്ടും നൃത്തവുമായി അവരെ അനുഗമിച്ചിരുന്നു.
അന്നുമുതൽ ദഗോംബവർഗക്കാർ തലവന്റെ മകനെ കണ്ടുകിട്ടിയ ദിവസം തീമഹോത്സവമായി കൊണ്ടാടുന്നു. അന്നേ ദിവസം തലവൻ ജനങ്ങൾക്കൊപ്പം നടന്ന് മരങ്ങൾക്കെല്ലാം തീ വയ്ക്കും. പക്ഷേ ഇപ്പോൾ മരം മുഴുവൻ കത്തിക്കുന്നതിന് പകരം ഒന്നോ രണ്ടോ ശാഖകൾ കരിക്കുകയേയുള്ളൂ. വനനശീകരണത്തിനെതിരെ ദഗോംബവർഗക്കാരും ബോധവാന്മാരായിക്കാണണം, അല്ലേ!
രാത്രി കള്ളൻ പതുക്കെ പുരയ്ക്കകത്തു കടന്നു. ഭാര്യയും ഭർത്താവും ഗംഭീരമായ ഉറക്കത്തിൽ. കള്ളൻ മുറിയാകെ പരതി. വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല. അടുക്കളയിൽ ഒരു വലിയ ഭരണിയിൽ അരിയിട്ടു വച്ചിരിക്കുന്നു.
കള്ളൻ കരുതി, “ഒന്നുമില്ലെങ്കിൽ അരിയെങ്കിലുമിരിക്കട്ടെ."
പക്ഷേ ഭരണി പൊക്കാൻ പറ്റുന്നില്ല. വലിയ ഭാരം. കള്ളൻ തന്റെ മിനുസമുള്ള കോട്ട് ഊരി നിലത്തുവിരിച്ചു. അതിൽ അരിയിട്ട് കെട്ടിക്കൊണ്ട് പോകാമെന്ന് വിചാരിച്ചു.
അടുക്കളയിലെ അനക്കം കേട്ട് വീട്ടുകാരൻ ഉണർന്നു. മുറിയിൽ നടക്കുന്ന കാര്യം അരണ്ട വെളിച്ചത്തിൽ അയാൾ കണ്ടു. ഉടൻ തന്നെ അയാൾ കോട്ടു വലിച്ചങ്ങെടുത്തു. കള്ളൻ അന്തം വിട്ടുനിന്നു. ഇതേ സമയം ഭാര്യയും ഉണർന്നു. അവൾ ഭർത്താവിനോട് ചോദിച്ചു. “എന്തോ അനക്കം കേട്ടല്ലോ? വല്ല കള്ളന്മാരോ മറ്റോ ആണോ?”
“ഏയ്, ഇവിടെങ്ങും ആരുമില്ല."
കള്ളന്റെ മിനുമിനുപ്പൻ കോട്ട് കൈയിൽ വച്ചുകൊണ്ട് ഭർത്താവ് മറുപടി പറഞ്ഞു. അപ്പോൾ കള്ളൻ അറിയാതെ പറഞ്ഞുപോയി, “നല്ല കഥയായിപ്പോയി. ഞാൻ എന്റെ കോട്ടൂരി താഴോട്ടിടാത്ത താമസം അതാരോ മോഷ്ടിച്ചെടുത്തു. എന്നിട്ട് പറയുകയാണ് ഇവിടെങ്ങും കള്ളനില്ലെന്ന്."
പണ്ടൊരു കാലത്ത് ചില പക്ഷികളും മൃഗങ്ങളും ആകാശത്തായിരുന്നു താമസിച്ചിരുന്നത്. നായയും കോഴിയും അക്കൂട്ടത്തിലായിരുന്നു.
ഒരു ദിവസം മാനത്ത് ഭയങ്കര തണുപ്പും മഴയും. ഭൂമിയിൽ പോയി കുറച്ച് തീ കൊണ്ടു വരാൻ നായയോട് പക്ഷികൾ ആവശ്യപ്പെട്ടു.
മാനത്തെ താമസക്കാർക്ക് അൽപ്പം തീ കായാൻ വേണ്ടിയായിരുന്നു ഇത്.
നായ താഴേക്കു വന്നു. ഒരു വീടു കണ്ടു. വീട്ടുമുറ്റത്തെത്തിയപ്പോൾ അവിടെ എല്ലിൻ കഷണങ്ങളും ഇറച്ചിക്കഷണങ്ങളും അങ്ങിങ്ങ് ചിതറിക്കിടക്കുന്നതു കണ്ടു. അവൻ അതൊക്കെ തിന്നാൻ തുടങ്ങി. എന്തു രുചി. രുചിയിൽ അവൻ മാനത്തെ പക്ഷിമൃഗാദികളെ മറന്നു. അവരുടെ കുളിരും മറന്നു.
പക്ഷികൾ ഏറെനേരം കാത്തിരുന്നു. പക്ഷേ നായ മടങ്ങിവന്നില്ല. അവൻ മനുഷ്യരോടൊപ്പം കഴിയാൻ തീരുമാനിച്ചിരുന്നു.
തണുപ്പ് മാറിയിരുന്നില്ല. അതിനാൽ തീ കൊണ്ടുവരാനായി കോഴിയെ ഭൂമിയിലേക്ക് പറഞ്ഞയച്ചു. അവൾ ഭൂമിയിലേക്കു വന്നപ്പോൾ ആദ്യം കണ്ട് വീടിന്റെ മുറ്റത്തുചെന്നു. മുറ്റത്തു മുഴുവൻ പലതരത്തിലുള്ള ധാന്യങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കോഴി അവിടെ നിന്ന് ധാന്യങ്ങൾ കൊത്തിത്തിന്നാൻ തുടങ്ങി. അവൾക്ക് ധാന്യങ്ങൾ ഏറെ ഇഷ്ടമായി. തീയുടെ കാര്യം അവൾ മറന്നു. മാനത്തെ കൂട്ടുകാരെ അവൾ ഓർമിച്ചതേയില്ല. മനുഷ്യരോടൊപ്പം കഴിയുന്നതാണ് നല്ലതെന്ന് അവൾ തീരുമാനിച്ചു.
അതുകൊണ്ടാണ് പക്ഷിമൃഗാദികൾക്ക് നായയെയും കോഴിയെയും ഇഷ്ടമില്ലാത്തത്. അവർ തങ്ങളുടെ മിത്രങ്ങളെ ഭക്ഷണത്തിനുവേണ്ടി തണുപ്പിൽ ഉപേക്ഷിച്ചിട്ട് പോന്നവരാണ്.
അങ്ങനെയാണുപോലും നായയും കോഴിയും മനുഷ്യരോടൊപ്പം താമസം തുടങ്ങിയത്.
ഒരിക്കൽ ഒരു നാട്ടിൽ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ അതിസുന്ദരിയായിരുന്നു. നിരവധി ചെറുപ്പക്കാർ അവളെ കെട്ടാൻ കൊതിച്ച് രാജാവിനെ സമീപിച്ചു. പക്ഷേ, അവരിലാരേയും രാജാവിന് ബോധിച്ചില്ല.
അങ്ങനെയിരിക്കെ തീയും മഴയും അവളെ ഭാര്യയായി കിട്ടാൻ ആഗ്രഹിച്ചു. മഴ രാജകുമാരിയെ നേരിൽച്ചെന്നുകണ്ട് കാര്യമങ്ങു ചോദിച്ചു. “നിനക്കെന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ രാജകുമാരി” അവൾക്കവനെ ഇഷ്ടമായി. അവൾ സമ്മതിച്ചു. “തീർച്ചയായും."
ഇതേ സമയം തന്നെ തീ ചെന്ന് രാജാവിനെക്കണ്ടു കാര്യം പറഞ്ഞു. “ഞാനങ്ങയുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. അങ്ങേക്കിനു സമ്മതമാണോ?” തീയെ രാജാവിനിഷ്ടമായി. താൻ കാത്തിരുന്ന തന്റെ മകൾക്ക് തികച്ചും അനുയോജ്യനായ വരനെത്തന്നെ കിട്ടിയതിൽ രാജാവ് സന്തോഷിച്ചു. തനിക്ക് പൂർണസമ്മതം തന്നെയെന്ന് അദ്ദേഹം തീയോടു പറഞ്ഞു.
രാജാവ് മകളെ വിളിപ്പിച്ചു. “മോളേ, നീ തീയെ വിവാഹം കഴിക്കൂ. ഞാൻ വാക്കുകൊടുത്തിട്ടുണ്ട്."
“അയ്യോ, അച്ഛാ എനിക്കതിന് കഴിയില്ലല്ലോ. എനിക്ക് മഴയെ വിവാഹം കഴിച്ചേ ഒക്കൂ. ഞാൻ മഴയ്ക്ക് വാക്കുകൊടുത്തുപോയി."
“നമുക്കിനി എന്തുചെയ്യാൻ പറ്റും?”
“നിനക്ക് രണ്ടാളെയും കൂടി വിവാഹം കഴിക്കാൻ പറ്റുകയില്ലല്ലോ? രാജാവ് ധർമസങ്കടത്തിലായി. അദ്ദേഹം ദീർഘനേരം ആലോചനയിൽ മുഴുകി. എന്നിട്ട് മഴയേയും തീയേയും ആളയച്ചുവരുത്തി. അവരോടു രാജാവ് പറഞ്ഞു.
“നാളെ എന്റെ മകളുടെ വിവാഹമാണ്.
“എന്നോടൊപ്പമല്ലേ?” മഴ ചോദിച്ചു.
“എന്നോടൊപ്പമല്ലേ?” തീ ചോദിച്ചു.
“മത്സരത്തിൽ ജയിക്കുന്ന ആളിന്."
“നാളെ ഞാൻ നടത്തുന്ന ഓട്ടമത്സരത്തിന്റെ വിജയിക്ക് എന്റെ മകളെ ഞാൻ വിവാഹം ചെയ്തുകൊടുക്കും.
പിറ്റേന്ന് അനേകം ആളുകൾ കൊട്ടാരമൈതാനത്ത് തടിച്ചുകൂടി. തീയും മഴയും തമ്മിലുള്ള പോരാട്ടം കാണാനാണ് അവരെത്തിയത്.
ചിലർ പന്തയം കെട്ടി. “തീ ജയിക്കും, സംശയമില്ല. വേറെ ചിലർ വാദിച്ചു. “മഴയേ ജയിക്കു!"
പക്ഷേ രാജകുമാരി പ്രാർഥിച്ചു. “മഴ ജയിക്കണേ ദൈവമേ.”
മത്സരം തുടങ്ങാറായി. പെരുമ്പറകൾ മുഴങ്ങി. കതിനാവെടികൾ പൊട്ടി. മത്സരം തുടങ്ങി. തീ മുമ്പേ ഓടി. തീയെ ഓടാൻ കാറ്റ് സഹായിച്ചു. പക്ഷേ മഴയെവിടെ? പൊടിപോലും കാണാനില്ലായിരുന്നു. ജനം ആർത്തുവിളിച്ചു. “തീ ഇതാ ഓട്ടം പൂർത്തിയാക്കാറായി. രാജകുമാരിയെ തീക്ക് തന്നെ കിട്ടും."
പക്ഷേ പെട്ടെന്ന് മാനത്തുനിന്നും മഴ പൊട്ടിവീണു. തീ കെട്ടുപോയി. തീക്ക് ഓട്ടം പൂർത്തിയാക്കാനായില്ല. ജനം അലറി. “മഴ, മഴ, മഴ തന്നെ ഒന്നാമൻ."
രാജാവ് രാജകുമാരിയെ മഴയ്ക്ക് വിവാഹം കഴിച്ചുകൊടുത്തു. അവർ സന്തോഷത്തോടെ ഏറെക്കാലം ജീവിച്ചു.
അന്നുമുതൽ തീയും മഴയും ശത്രുക്കളായി മാറി.
ഭാര്യയും ഭർത്താവും മാത്രം. മക്കളൊന്നുമില്ല. വളരെ പാവപ്പെട്ടവർ. പട്ടിണിക്കാർ. അങ്ങനെയൊരു ദമ്പതികൾ ഉണ്ടായിരുന്നു. പണ്ടൊരു നാട്ടിൽ.
ഭർത്താവ് എന്നും കാട്ടിൽ പോകും. വേട്ടയ്ക്ക്. പക്ഷേ മിക്കപ്പോഴും വെറുംകൈയോടെ മടങ്ങും. അയാൾ ഒരു നല്ല വേട്ടക്കാരനായിരുന്നില്ല. ചിലപ്പോൾ വല്ല ചെറുകിളികളെ എങ്ങാൻ കിട്ടിയെങ്കിലായി.
ഒരു ദിവസം അയാൾ കാട്ടിൽ പോയി. വേട്ടയ്ക്കു തന്നെ കഷ്ടം. അയാൾക്കൊന്നും കിട്ടിയില്ല. ഒരു കൊച്ചു കിളിയെപ്പോലും. അയാൾ കുഴഞ്ഞു; വിഷമിച്ചു. ക്ഷീണം കാരണം ഒരു മരച്ചോട്ടിൽ ചാരിയിരുന്നു.
അപ്പോഴുണ്ട് കേൾക്കുന്നു ഒരു പക്ഷിയുടെ രസികൻ പാട്ട്. അയാൾ മുകളിലേക്ക് നോക്കി. നല്ല ഈണത്തിൽ പാടുന്ന കിളിയെ അയാൾ കണ്ടു. അതിന്റെ തൂവലുകൾക്കെല്ലാം ചുവപ്പ് നിറമായിരുന്നു. ആ സുന്ദരിക്കിളി അയാളെ കണ്ടു. അയാളോട് ആ കിളി പറഞ്ഞു. “നിങ്ങളൊരു പാവപ്പെട്ടവനും പട്ടിണിക്കാരനുമാണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളെ സഹായിക്കാം. എന്റെ ഒരു തൂവൽ ഞാൻ തരാം. അത് വീട്ടിൽ കൊണ്ടു പോയി കലത്തിലിട്ട് വേവിക്കുക. നല്ല ഒന്നാന്തരം ഭക്ഷണമായി മാറും അത്. നാളെയും വരിക. നാളെയും ഒരു തൂവൽ തരാം.
അയാൾക്ക് ഏറെ സന്തോഷം തോന്നി. അയാൾ പറഞ്ഞു. “നല്ലവനായ ചെങ്കിളീ, നിനക്കെന്റെ ആയിരം നന്ദി!"
അയാൾ തൂവലുമായി വീട്ടിൽ പോയി. അതൊരു കലത്തിലെ തിളച്ച വെള്ളത്തിലിട്ടു. തീയെരിച്ചു. എന്നിട്ട് ഭാര്യയോട് സംഭവം വിശദീകരിച്ചു. അവർ പറഞ്ഞു “നിങ്ങൾക്ക് വട്ടുണ്ടോ മനുഷ്യാ, ഒരു തൂവലിൽ നിന്ന് എങ്ങനെ ആഹാരം കിട്ടും?” നിങ്ങൾക്കാ കിളിയെ ഇങ്ങ് പിടിച്ചുകൊണ്ടു
വരാമായിരുന്നില്ലോ? അതിനെ നമുക്ക് കൊന്നു തിന്നാമായിരുന്നല്ലോ?” ഭാര്യ പറഞ്ഞു. അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, കലത്തിൽ നോക്കിയപ്പോഴുണ്ട് നല്ല സ്വാദിഷ്ഠമായ ഭക്ഷണം.
ഓരോ ദിവസവും അയാൾ കാട്ടിൽ പോകും. ഓരോ ദിവസവും കിളി ഓരോ തൂവലും നൽകും. അതുകൊണ്ട് അവർ ആഹാരം ഉണ്ടാക്കിക്കഴിച്ചു. അവരുടെ ക്ഷീണമൊക്കെ മാറി. അവർ ഇരുവരും നല്ലതു പോലെ തടിച്ചുകൊഴുത്തു.
ഭാര്യ ഒരു അത്യാഗ്രഹിയായിരുന്നു. ഓരോ ദിവസവും അവർ ഭർത്താവിനോട് പറഞ്ഞുകൊണ്ടിരുന്നു “നമുക്കൊരു തൂവൽ മാത്രം പോരാ. നമുക്ക് കിളിയെ പിടിക്കണം. അപ്പോൾ നമുക്ക് ഇഷ്ടം പോലെ തുവലുകൾ പറിച്ചെടുക്കാം. നമുക്ക് വയറുനിറയെ തിന്നുകയും ചെയ്യാം."
“അതു നടപ്പില്ല. ചെങ്കിളി എന്റെ മിത്രമാണ്. എന്റെ മിത്രത്തെ കൊല്ലാൻ ഞാൻ തയാറല്ല. ഭർത്താവ് പറഞ്ഞു.
ഒരു ദിവസം അയാൾ കാട്ടിൽപ്പോയപ്പോൾ അയാൾ അറിയാതെ ഭാര്യയും അയാളെ പിൻതുടർന്നു. അവർ ആ കിളിയുടെ മധുരഗാനം കേട്ടു. ചെങ്കിളിയെ അവർ കണ്ടു. ഒരു കല്ലെടുത്ത് അവർ കിളിയുടെ നേർക്ക് എറിഞ്ഞു. ആ കിളി പിടഞ്ഞു പിടഞ്ഞ് താഴേക്ക് വീണു. അത് ചത്തുപോയി. ഭർത്താവ് കിളി ചത്തുകിടക്കുന്നതു കണ്ടു. അയാൾ വളരെയേറെ ദുഃഖിച്ചു.
എന്നാൽ അത്യാഗ്രഹിയായ ഭാര്യക്ക് ആഹ്ലാദമായിരുന്നു. “നമുക്കിനി ഇഷ്ടംപോലെ തൂവലെടുത്ത് ഇഷ്ടംപോലെ സദ്യയുണ്ടാക്കാം."
ചത്ത കിളിയെയും എടുത്ത് അവർ വീട്ടിലേക്ക് മടങ്ങി. ഭാര്യയൊരു തൂവൽ പറിച്ചെടുത്ത് തിളച്ച വെള്ളത്തിലേക്കിട്ടു. തീയെരിച്ചു. തിളപ്പിച്ചിട്ടും തിളപ്പിച്ചിട്ടും കലത്തിൽ ഭക്ഷണമൊന്നും ഉണ്ടായില്ല. തൂവൽ തൂവലായിത്തന്നെ കലത്തിൽ കിടന്ന് തിളച്ചുമറിഞ്ഞു. അന്നുമുതൽ ആ ഭാര്യയും ഭർത്താവും പട്ടിണിക്കാരായി മാറി. അത്യാഗ്രഹത്തിന്റെ ഫലം നോക്കൂ!
ഇതുമൊരു പഴങ്കഥയാണ്. പണ്ടുപണ്ട് നടന്ന കഥ. അന്ന് നായയും ഓന്തും കൂട്ടുകാരായിരുന്നു. നായ ഇടയ്ക്കൊക്കെ മനുഷ്യരോടൊപ്പം പോകും. ഒരു ദിവസം ഓന്തുചോദിച്ചു “നീ ഇടയ്ക്കിടെ എന്തിനാണ് മനുഷ്യരുടെ അടുത്തേക്ക് പോകുന്നത്.” “ഞങ്ങൾ ചങ്ങാതികളാണ്." നായ പറഞ്ഞു.
“മനുഷ്യർ വേട്ടയ്ക്ക് പോകും. ഞങ്ങളും വേട്ടയ്ക്കു പോകും. ഞങ്ങൾ മനുഷ്യരെ വേട്ടയാടാൻ സഹായിക്കും. ഞങ്ങൾക്കിഷ്ടം പോലെ മാംസം കിട്ടും. അത് ഞങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കും."
ഒരു ദിവസം മനുഷ്യനും പട്ടിയും വേട്ടയാടാൻ പോയി. അവർ ഒരു മാനിനെ കൊന്നു വേട്ടക്കാരന്റെ വീട്ടിൽ കൊണ്ടു വന്നു.
ഇതുകണ്ട് ഓന്ത് അവരെ പിന്തുടർന്നു. മനുഷ്യൻ ഇറച്ചി വേവിച്ച് തിന്നാൻ തുടങ്ങി. നായ അയാളോട് കുറച്ച് ഇറച്ചി തിന്നാനായി ചോദിച്ചു. ആ മനുഷ്യൻ ഒരു വടിയെടുത്ത് നായയുടെ തലയ്ക്ക് ഒറ്റയടിവെച്ചു കൊടുത്തു. നായ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
ഇതെല്ലാം ഓന്ത് കാണുന്നുണ്ടായിരുന്നു. അവനും ഓടിക്കളഞ്ഞു. ഓടിയോടി ഒരു കാട്ടിലെത്തി. അവിടെയിരുന്ന് അവൻ തലകുലുക്കാൻ തുടങ്ങി.
“യാംഗു യാംഗു യാം” അവൻ നിലവിളിച്ചു. “എത്ര മോശം! എത്ര മോശം! നായ പറയുന്നു മനുഷ്യൻ അവന്റെ കൂട്ടുകാരനാണെന്ന്. അവൻ വേട്ടയ്ക്ക് മനുഷ്യനെ സഹായിക്കുകയും ചെയ്യുന്നു. ഇഷ്ടം പോലെ ഇറച്ചിയും കിട്ടുന്നു. അതിന് കിട്ടുന്ന പ്രതിഫലമോ തലയിൽ മുട്ടൻ അടി. എത്ര വൃത്തികെട്ട മനുഷ്യർ. അതിനാൽ മനുഷ്യരുടെ അടുത്ത് എനിക്ക് കഴിയേണ്ട. ഞാനീ കാട്ടിൽ കഴിയും. അതുകൊ
ണ്ടാണ് ഓന്ത് കാട്ടിൽത്തന്നെ കഴിയുന്നത്. മനുഷ്യരുടെ കാര്യമോർക്കുമ്പോൾ അവന് ആ വടിയുടെ കാര്യമാണ് ഓർമവരുന്നത്. അപ്പോഴവൻ തല കുലുക്കും. “യാംഗൂ, യാംഗു, വളരെ മോശം, വളരെ
മോശം!” [ 61 ]
ഒരുകാലത്ത് പുലിയും മുയലും വലിയ കൂട്ടുകാരായിരുന്നു. താമസവും ഒന്നിച്ചുതന്നെ. പക്ഷേ അടുക്കള വെവ്വേറെയായിരുന്നു. എന്നു വെച്ചാൽ ഭക്ഷണം പാകംചെയ്യലും തീറ്റയുമൊക്കെ പ്രത്യേകം പ്രത്യേകം.
ഒരു ദിവസം അവർ കൃഷി ചെയ്യാൻ തീരുമാനിച്ചു. ഒരുമിച്ചല്ല. വെവ്വേറെ തന്നെ. രാവിലെ രണ്ടുപേരും തൂമ്പയെടുത്തുംകൊണ്ട് വയലിലേക്കു പോകും. മുയൽ തന്റെ തോട്ടത്തിൽ എത്തിയ ശേഷം കൈയിലും കാലിലും കുറെ ചെളിവാരിത്തേച്ചശേഷം നേരെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നത് പതിവാക്കി. എന്നിട്ട് ഉച്ചവരെ അവൻ വെയിലു കാഞ്ഞുകിടക്കും.
പുലി ഊണിനു വരുമ്പോൾ മുയൽ പറയും “ഞാൻ തോട്ടപ്പണി കഴിഞ്ഞ് ഇപ്പോഴിങ്ങ് എത്തിയതേയുള്ളൂ. എന്നിട്ട് വലിയ ക്ഷീണമൊക്കെ അഭിനയിച്ച് കാണിക്കും.
പുലി തന്റെ തോട്ടത്തിൽ പയറും കുമ്പളവും പാവലുമൊക്കെ നട്ടു. ഒരു ദിവസം കുറെ പയർ കൊണ്ടുവന്ന് അവൻ കറിവയ്ക്കുകയും ചെയ്തു. അതുകണ്ട് മുയൽ പറഞ്ഞു “എന്റെ പയറും വിളയാറായി. നാളെ കുറെ ഞാൻ പറിച്ചുകൊണ്ടുവരുന്നുണ്ട്.
അന്നുരാത്രി അവൻ ആരും കാണാതെ പുലിയുടെ തോട്ടത്തിൽ നിന്നും കുറെ പയർ മോഷ്ടിച്ചു. പിന്നെ കുറെ കുമ്പളം കട്ടു. പാവലിനെയും വിട്ടില്ല. അതെല്ലാം തന്റെ തോട്ടത്തിൽ നിന്നാണെന്ന് അവൻ പുലിയോട് പറഞ്ഞു.
മുയൽ മോഷണം പതിവാക്കി. കുറെ ദിവസം കഴിഞ്ഞപ്പോൾ പുലിക്ക് മനസിലായി തന്റെ തോട്ടത്തിൽ നിന്നും പയറും മറ്റും മോഷണം പോകുന്നുവെന്ന്. കള്ളനെ പിടികൂടാൻ തന്നെ അവൻ തീരുമാനിച്ചു.
അതിനായി ഒരു കെണിയൊരുക്കി. അന്നുരാത്രിയും പതിവുപോലെ പച്ചക്കറി മോഷ്ടിക്കുവാൻ മുയൽ വന്നു. അവൻ കെണിയിൽ കുടുങ്ങുകയും ചെയ്തു.
അതുവഴി പോയ ഒരു കുറുക്കൻ മുയൽ കെണിയിലായത് കണ്ടു. മുയൽ കുറുക്കനോട് തന്നെ രക്ഷിക്കുവാൻ അപേക്ഷിച്ചു. വിശ്വാസ വഞ്ചന ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുക തന്നെ വേണം കുറുക്കൻ പറഞ്ഞു. അവൻ പോയി പുലിയെ വിളിച്ചുകൊണ്ടു വന്നു. പുലി മുയലിനെ തല്ലിക്കൊന്ന് ദൂരെയെറിഞ്ഞു കളഞ്ഞു.
സെഗാബിന് പതിനൊന്ന് വയസുള്ളപ്പോൾ അവന്റെ അമ്മ മരിച്ചുപോയി. പിന്നീട് ഹെൽഗ എന്നു പേരുള്ള ഒരു സ്ത്രീയെ അവന്റെ അച്ഛൻ വിവാഹം കഴിച്ചു. അവന് അവരെ ഒട്ടും ഇഷ്ടമായില്ല. എന്നാൽൿഹെൽഗ അവനെ സ്നേഹിച്ചു അമ്മയെപ്പോലെ തന്നെ അവർ പെരുമാറി.
സെഗാബിന് ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങൾ തന്നെ അവർ ഉണ്ടാക്കി. അവനത് തൊട്ടില്ല. അവന് നല്ല വസ്ത്രങ്ങൾ വാങ്ങി. അവനത് നോക്കിയതുപോലുമില്ല. അവന് പുതിയ ഷൂ വാങ്ങിക്കൊടുത്തു. അവനത് പുഴയിലേക്ക് വലിച്ചെറിഞ്ഞു. അവർ മിണ്ടാൻ തുടങ്ങിയാൽ അവൻ ഓടിക്കളയും.
ഒരു ദിവസം ആ പാവം സ്ത്രീ സെഗാബിനോടു പറഞ്ഞു “എനിക്കൊരു മകനുണ്ടാവണമെന്ന് ഞാൻ കൊതിച്ചിരുന്നു. നീയാണെന്റെ മകൻ. ഞാൻ നിന്നെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു."
“ഞാൻ നിങ്ങളുടെ മകനല്ല. നിങ്ങളെന്റെ അമ്മയുമല്ല. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഒരിക്കലും ഇഷ്ടപ്പെടുകയുമില്ല.” അവൻ ദേഷ്യത്തോടെ പറഞ്ഞു.
ഇതുകേട്ട് ഹെൽഗ വളരെയേറെ ദുഃഖിച്ചു. രാത്രി മുഴുവനുമിരുന്ന് അവർ കരഞ്ഞു. പിറ്റേന്നു രാവിലെ അവർ അടുത്തുള്ള ഒരു ഗുരുവിന്റെ ഉപദേശം സ്വീകരിക്കുവാനായിച്ചെന്നു. സെഗാബിന്റെ വിവരങ്ങൾ അദ്ദേഹം പറഞ്ഞുകേൾപ്പിച്ചു.
“ഞാൻ നിങ്ങളെ സഹായിക്കാം. പക്ഷേ ആദ്യം നിങ്ങൾ ഒരു കാര്യം ചെയ്തുതരണം. കാട്ടിൽപ്പോയി ഒരു സിംഹത്തിന്റെ മൂന്നു രോമങ്ങൾ കൊണ്ടു വരണം.” ഗുരു ആവശ്യപ്പെട്ടു.
“അയ്യോ, അതെങ്ങനെ? സിംഹം എന്നെ തിന്നുകളയില്ലേ?” ഹെൽഗ ചോദിച്ചു.
“അതൊന്നുമെനിക്കറിയില്ല. എനിക്ക് സിംഹത്തിന്റെ മൂന്നു രോമങ്ങൾ കൊണ്ടുതന്നേ പറ്റൂ. അല്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ എനിക്കു കഴിയില്ല.
വേറെ വഴിയില്ലല്ലോ അവർ സിംഹത്തിന്റെ രോമങ്ങൾ തേടി കാട്ടിലേക്ക് പോയി. വീട്ടിൽ നിന്നും വളരെ അകലെയായിരുന്നു സിംഹങ്ങൾ പാർക്കുന്ന കാട്. അവിടെയെത്തി അവർ ഒരു സിംഹത്തെ കണ്ടു. അവരെ കണ്ടപ്പോൾ തന്നെ സിംഹം കാടു നടുങ്ങുമാറ് ഉച്ചത്തിൽ അലറി. അവൻ വല്ലാതെ വിശന്നു നിൽക്കുകയായിരുന്നു. അലർച്ച കേട്ട പാതി കേൾക്കാത്ത പാതി അവർ ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു.
പിറ്റേന്നും അവർ കാട്ടിൽ ചെന്നു. അന്ന് വെറും കൈയൊടെയല്ല പോയത്. കൈയിൽ കുറച്ച് ഇറച്ചിയുമുണ്ടായിരുന്നു. സിംഹം നിൽക്കുന്നതിന് കുറച്ച് അകലെ ഇറച്ചിവച്ചിട്ട് അവർ ഓടിക്കളഞ്ഞു. ഇറച്ചി കണ്ട പാതി കാണാത്ത പാതി സിംഹം ഓടിവന്നു. അതു മുഴുവൻ അക
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
ത്താക്കി. ഹെൽഗ അടുത്ത ദിവസവും ഇറച്ചിയുംകൊണ്ട് കാട്ടിൽ പോയി. ഇത്തവണ അവർ കുറച്ചുകൂടി അടുത്ത് ഇറച്ചി കൊണ്ടുവച്ചു. സിംഹം അതുമുഴുവനും ശാപ്പിടുകയും ചെയ്തു.
ഇതൊരു പതിവായിത്തീർന്നു. ആ സ്ത്രീ തന്റെ ശത്രുവല്ല മിത്രമാണെന്ന് സിംഹത്തിനു മനസിലായി. അവന്റെ ദേഷ്യമൊക്കെ പമ്പകടന്നു. ഹെൽഗയെ കാണുമ്പോൾ അലറുന്ന പതിവൊക്കെ അവൻ മതിയാക്കി. അവരെ കാണുന്നത് അവന് സന്തോഷമായി.
ഹെൽഗ ഒരു ദിവസം സിംഹത്തിന്റെ തൊട്ടടുത്തു ചെന്ന് ഇറച്ചി വായിലേക്ക് വച്ചുകൊടുത്തു. അതേസമയം തന്നെ മൂന്നുരോമങ്ങൾ പിഴുതെടുക്കുകയും ചെയ്തു. സിംഹം കോപിച്ചില്ല. ഹെൽഗ ആ രോമങ്ങളുമായി ഗുരുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. സിംഹരോമങ്ങൾ കാണിച്ചുകൊണ്ട് അവർ ചോദിച്ചു. “ഇതുകൊണ്ട് ഞാനെന്താണ് ചെയ്യേണ്ടത്?” “ഒന്നും ചെയ്യേണ്ട” അദ്ദേഹം പറഞ്ഞു. “ഒരു സിംഹത്തെ മെരുക്കിയെടുക്കേണ്ടതെങ്ങനെയെന്ന് നിങ്ങൾ മനസിലാക്കിയില്ലേ? സിംഹത്തെ മെരുക്കാമെങ്കിൽ സെഗാബിനെ ഇണക്കാനും കഴിയില്ലേ? കഴിയും. ക്രമേണ അവൻ നിന്നെ സ്നേഹിക്കും. അതെനിക്ക് ഉറപ്പാണ്!"
പണ്ടുപണ്ട് ഒരു നാട്ടിൽ ഒരമ്മൂമ്മ ഉണ്ടായിരുന്നു. ചന്തയിൽ നല്ല ഒന്നാന്തരം സൂപ്പ് വിൽക്കലായിരുന്നു അവരുടെ തൊഴിൽ. കോഴി സൂപ്പായിരുന്നു അവർ വിറ്റിരുന്നത്. അവരുടെ പേര് ആർക്കും അറിയാമായിരുന്നില്ല. അവരുടെ വീടോ നാടോ ഏതൊന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു. എന്തുകൊണ്ടാണ് അവരുടെ സൂപ്പിനു മാത്രം ഇത് രുചിയെന്നും ആർക്കും പിടികിട്ടിയിരുന്നില്ല. അവർ കൊണ്ടു വരുന്ന സൂപ്പിന് എപ്പോഴും നല്ല ചൂടുണ്ടായിരുന്നു. അതൊന്നും തെരക്കാൻ ആരും മിനക്കെട്ടില്ല എന്നതാണ് സത്യം. ആർക്കും അതിന് നേരമില്ലായിരുന്നു. എല്ലാവരും അവരുടെ കൈയിൽ നിന്ന് സൂപ്പ് വാങ്ങിക്കുടിക്കാറുണ്ടായിരുന്നു.
ദിവസവും രാവിലെതന്നെ അവർ ചന്തയിൽ എത്തും. ഒരു വലിയ മൺകലവും ചുമന്നാണ് അവർ വരുന്നത്. എന്നിട്ട് ഒരു മരത്തണലിൽ അവർ ഇരിപ്പുറപ്പിക്കും. വളരെ വേഗം അവരുടെ സൂപ്പ് വിറ്റുതീരും.
ആ ചന്തയ്ക്കടുത്ത് ഒരു ബാലൻ താമസിച്ചിരുന്നു. അവന്റെ പേര് കലാരി. അവന് സൂപ്പ് വലിയ ഇഷ്ടമായിരുന്നു. എവിടെനിന്നാണ് ഈ അമ്മുമ്മ വരുന്നതെന്നറിയാൻ കലാരിക്ക് കൗതുകമായി.
ഒരു ദിവസം കച്ചവടവും കഴിഞ്ഞ് ഒഴിഞ്ഞ കലവും തലയിൽ വച്ച് അവർ മടങ്ങുകയായിരുന്നു. കലാരി അവർ അറിയാതെ അവരെ പിന്തുടർന്നു. ഒരുപാടു ദൂരം അവർ അങ്ങനെ നടന്നു. പിന്നെ അവർ ഒരു വലിയ മല കയറാൻ തുടങ്ങി. നേരം സന്ധ്യയായി. കലാരിക്ക് പേടി തോന്നി. എങ്കിലും ധൈര്യം സംഭരിച്ച് അവൻ അവരുടെ പിറകെ നടന്നു. ഒടുവിൽ അവർ കുന്നിന്റെ ഏറ്റവും മുകളിലെത്തി. അവിടെ ഒരു കൊച്ചുകുടിലുണ്ടായിരുന്നു. അമ്മൂമ്മ അതിനകത്തേക്ക് കടന്നു. കലാരി അവരറിയാതെ മുറ്റത്തിനടുത്ത് ഒളിച്ചുനിന്നു. അവിടെ ഒരു വമ്പൻ കലം ഇരിപ്പു
ണ്ടായിരുന്നു. “എത്ര വലിയ കലം!” കലാരി അത്ഭുതപ്പെട്ടു. വൃദ്ധ കുടിലിനുള്ളിൽ നിന്ന തക്കം നോക്കി അവൻ ആ കലത്തിനടുത്തുചെന്നു. അതിനുള്ളിലേക്കു നോക്കി. അത് ശൂന്യമായിരുന്നു. അവർ പെട്ടെന്ന് പുറത്തേക്കുവന്നതും അവൻ ഒളിച്ചതും ഒരുമിച്ചായിരുന്നു. അമ്മൂമ്മ കലത്തിനടുത്തുചെന്നുനിന്ന് ഇങ്ങനെ പാടാൻ തുടങ്ങി.
“മാന്ത്രികക്കലമേ, മാന്ത്രികക്കലമേ
സൂപ്പുതരൂ സൂപ്പുതരു
മാന്ത്രികക്കലമേ മാന്ത്രികക്കലമേ
നല്ല ചൂടൻ സൂപ്പുതരൂ.
മാന്ത്രികക്കലമേ മാന്ത്രികക്കലമേ
വിൽക്കാൻ എനിക്ക് സൂപ്പുതരൂ.
മാന്ത്രികക്കലമേ മാന്ത്രികക്കലമേ
ജനത്തിനു വാങ്ങാൻ സൂപ്പുതരൂ.
പാടിത്തീർന്നപ്പോഴേക്കും കലത്തിൽ സൂപ്പു റെഡി. കലത്തിൽ നിന്നും ആവി പറക്കുന്നത് കലാരി കണ്ടു. സൂപ്പിന്റെ മണം കേട്ട് അവനു കൊതിവന്നു. അവന് നല്ല വിശപ്പുമുണ്ടായിരുന്നു. വൃദ്ധ കുടിലിനകത്തേക്കു കയറി. അപ്പോഴവൻ കലത്തിനടുത്തു ചെന്നു. അവൻ കലത്തിനടിയിലേക്കു നോക്കി. അവിടെ തീയൊന്നുമില്ലായിരുന്നു. പക്ഷേ, കലം നിറയെ നല്ല ചൂടുള്ള കോഴി സൂപ്പുണ്ടായിരുന്നു.
“കുറച്ച് സൂപ്പു കുടിക്കണം. എനിക്കത്രയ്ക്ക് വിശക്കുന്നു." അവൻ വിചാരിച്ചു. അവൻ കലത്തിൽ കൈയിട്ട് ഒരു കഷണം ഇറച്ചിയെടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് അമ്മൂമ്മ പുറത്തേക്കു വന്നു. അവൻ ഇറച്ചിയെടുക്കാൻ ശ്രമിക്കുന്നത് അവർ കണ്ടു. അവർ അലറി. “അയ്യോ, എന്റെ സൂപ്പേ...... നിന്നെ ഞാൻ......"
അവൻ കഴിയുന്നത്ര വേഗത്തിൽ താഴേക്ക് ഓടി. അമ്മൂമ്മ അവന്റെ പുറകെ ഓടി. പക്ഷേ കലാരിയെ പിടിക്കാൻ അവർക്ക് സാധിച്ചില്ല. അവൻ ഓടിയോടി അവസാനം വീട്ടിലെത്തി. താൻ കണ്ട കാര്യങ്ങൾ അവൻ
“അതെ, നാം കാണുന്നത് മാന്ത്രികക്കലത്തിൽ നിന്നുള്ള ആവി തന്നെ."
അന്നുമുതൽ വൃദ്ധ സുപ്പൂവിൽക്കാൻ വരാതെയായി. അവരെ കാണാനാരും മലമുകളിലേക്ക് പോയതുമില്ല. അവർക്കെല്ലാം വൃദ്ധയെ ഭയമായിരുന്നു. ഇപ്പോൾ മലമുകളിൽ മേഘങ്ങൾ കണ്ടാൽ ആളുകൾ പറയും.
“നോക്കൂ, മാന്ത്രികക്കലത്തിൽ നിന്നും ആവി പറക്കുന്നത് കണ്ടില്ലേ?”
ഒരാൾക്ക് ഒരിക്കലൊരു ദീർഘയാത്ര ചെയ്യേണ്ട ആവശ്യമുണ്ടായി. അയാളുടെ കൈയിൽ കുറെ പണമുണ്ടായിരുന്നു. ആ നാണയങ്ങൾ മുഴുവൻ അയാൾ ഒരു മൺകലത്തിലാക്കി അതിനു മുകളിൽ വെണ്ണ നിറച്ചു.
കലം കാണുന്ന ആർക്കും അതിനടിയിൽ പണമുണ്ടെന്ന് തോന്നുകയില്ല. ആ കലവുമായി അയാൾ അയലത്തു ചെന്നു. “ഈ വെണ്ണക്കലം ഞാൻ മടങ്ങിവരുന്നതുവരെ സൂക്ഷിക്കണം” എന്ന് അയൽക്കാരനോട് ആവശ്യപ്പെട്ടു. അതിനകത്തു പണമുണ്ടെന്ന കാര്യം അയാൾ പറഞ്ഞതുമില്ല.
മാസം ഒന്നു കഴിഞ്ഞു. രണ്ടു കഴിഞ്ഞു. അയാൾ മടങ്ങിവന്നില്ല. അയൽവാസി കരുതി: “വെണ്ണ കേടായിപ്പോയതുതന്നെ.” അയാൾ വെണ്ണ മുഴുവനും എടുത്തു. അതിനടിയിലുണ്ടായിരുന്ന നാണയങ്ങൾ മുഴുവൻ അയാൾ കണ്ടു. അതുമുഴുവൻ അയാൾ കൈവശമാക്കി. പകരം ചെറിയ കല്ലുകൾ ഇട്ടുവെച്ചു. മുകളിൽ വേറെ വെണ്ണയും നിറച്ചു.
യാത്രയൊക്കെ കഴിഞ്ഞ് കലത്തിന്റെ ഉടമ മടങ്ങിവന്നു. വെണ്ണക്കലം ചോദിച്ചു. കലവും വാങ്ങി വീട്ടിലെത്തിയ ഉടൻ അയാൾ വെണ്ണ മുഴുവൻ മാറ്റിനോക്കിയപ്പോൾ കണ്ടത് കുറെ പൊടിക്കല്ലുകൾ. അയാൾക്ക് വല്ലാത്ത കോപം വന്നു. അങ്ങനെയിരിക്കെ അയാളുടെ ഒരു ചങ്ങാതി അയാളെ കാണാനെത്തി. “എടോ ചങ്ങാതീ, നിങ്ങളെന്താ കോപിച്ചിരിക്കുന്നത്? എന്തുണ്ടായി?” അയാൾ ചോദിച്ചു.
“ചങ്ങാതീ, ഞാനൊരു മണ്ടച്ചാരാണെടോ” എന്നു പറഞ്ഞ് അയാൾ ഉണ്ടായതുമുഴുവൻ ചങ്ങാതിയെ പറഞ്ഞു കേൾപ്പിച്ചു.
“ശരി നിങ്ങൾക്ക് പണം തിരികെ കിട്ടുവാൻ വഴിയുണ്ടാക്കാം. എന്നോടൊപ്പം കാട്ടിലേക്കു വരിക. ചങ്ങാതി പറഞ്ഞതനുസരിച്ച് ഇരുവരും വനത്തിൽ പോയി. ഒരു കുരങ്ങനെ പിടിച്ചുകൊണ്ടുവന്നു.
“ഇനി നിങ്ങളുടെ അയൽവാസിയോടു പറയുക, നിങ്ങളോടൊപ്പം അങ്ങാടിയിൽ പോകാൻ മകനെയൊന്നു വിട്ടുതരാൻ.” അയാൾ അയലത്തുചെന്നു മകനെ വിട്ടുതരാൻ പറഞ്ഞു. അയൽവാസി വിട്ടുകൊടുക്കുകയും ചെയ്തു.
പക്ഷേ, അവർ അങ്ങാടിയിൽ പോയില്ല. അയൽക്കാരന്റെ മകനെ വീട്ടിൽ കൊണ്ടുപോയി ഒരു മുറിയിലിട്ടു പൂട്ടി. ചങ്ങാതി പറഞ്ഞു, “ഇനി ഈ കുരങ്ങനെയും കൊണ്ട് അയലത്തു പോവുക എന്നിട്ട് "ഇതാ നിങ്ങളുടെ മകൻ' എന്ന് പറയുക.” അയാൾ ഇതുപോലെ ചെയ്തു.
അയൽവാസിക്കാണിപ്പോൾ കോപം വന്നത്. “കുരങ്ങനെ കൊണ്ടു പോയി പകരം എന്റെ മകനെ മടക്കിക്കൊണ്ടുവരൂ."
“എന്ത്? ഇതാണ് നിങ്ങളുടെ മകൻ. പണത്തിന് ചെറുകല്ലുകളായി മാറാമെങ്കിൽ നിങ്ങളുടെ മകന് കുരങ്ങനാകാനും കഴിയും." ഇതുകേട്ടപ്പോൾ അയൽക്കാരന് എല്ലാം മനസിലായി. അയാൾ പണം മടക്കി നൽകി. മറ്റേയാൾ മകനെ തുറന്നുവിട്ടു.
തന്റെ മിടുക്കൻ ചങ്ങാതിയെ അയാൾ അഭിനന്ദിച്ചു. പണത്തിന്റെ ഒരു പങ്ക് അയാൾക്ക് നൽകി. ചങ്ങാതി അത് സ്വീകരിച്ചില്ല. അയാൾ പറഞ്ഞു. “നമ്മൾ സുഹൃത്തുക്കളല്ലേ? സുഹൃത്തുക്കൾ പരസ്പരം സഹായിക്കുന്നതിന് പ്രതിഫലം കൈപ്പറ്റുമോ? ഇല്ല, ഒരിക്കലുമില്ല."
ഒരു കാട്ടിൽ വലിയൊരു ഗുഹയുണ്ടായിരുന്നു. ഗുഹയുടെ ഉയർന്ന ഭാഗമെല്ലാം ഉണങ്ങിവരണ്ടിരുന്നു. ഗുഹയ്ക്കകത്ത് ഒരു കുളമുണ്ട്. ധാരാളം മൃഗങ്ങൾ ആ ഗുഹയ്ക്കകത്ത് താമസിക്കുന്നുണ്ട്. ഗുഹയ്ക്കകത്തെ കുളത്തിൽ ഒരു മുതലയും വസിച്ചിരുന്നു. വെള്ളത്തിൽ കിടക്കലാണ് അവന് ഏറ്റവും ഇഷ്ടമുള്ള പണി. ചിലപ്പോഴൊക്കെ അവൻ ഗുഹയ്ക്കു പുറത്തുവരും. കുറെനേരം കഴിഞ്ഞ് മടങ്ങുകയും ചെയ്യും. ഒരുദിവസം ഒരു വേട്ടക്കാരൻ അമ്പും വില്ലുമേന്തി ഗുഹയ്ക്കരികെ വന്നു.
തിരികെ കിട്ടി. അതൊരു മാന്ത്രിക മുതല തന്നെയെന്ന് എല്ലാവർക്കും ബോധ്യമായി. “ഒരാൾക്കും എന്നെ കൊല്ലാൻ കഴിയില്ല” എന്നു ചിന്തിച്ച് ആഹ്ലാദത്തോടെ മുതല ഗുഹയിലേക്ക് മടങ്ങി. ഗുഹാവാസികളായ മറ്റു മൃഗങ്ങൾക്കും സന്തോഷമായിരുന്നു. അവയെ കൊല്ലാനും മാന്ത്രിക മുതല അനുവദിച്ചിരുന്നില്ല. അതുകൊണ്ട് അവർക്കെല്ലാം മുതലയോടു കടപ്പാടുണ്ടായിരുന്നു. നിരവധി യുവാക്കൾ ഗുഹയിലെത്തി. പക്ഷേ, അമ്പും വില്ലും കൊണ്ട് ആർക്കും അത് സാധിച്ചില്ല. അക്കാലത്ത് വേട്ടക്കാർക്ക് തോക്കുകളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. പിന്നീട് തോക്കുമായി വന്ന ആദ്യത്തെ വേട്ടക്കാരൻ ഈ മാന്ത്രികമുതലയെ കൊന്നു.
മുതലയുടെ മാജിക് അമ്പിനും വില്ലിനുമെതിരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. അത് തോക്കുകൾക്കെതിരെ പ്രവർത്തിച്ചില്ല. [ 75 ]
സുന്ദരിയും ബുദ്ധിമതിയുമായിരുന്നു സക്കിയ. അവളുടെ അച്ഛൻ പോലും പലപ്പോഴും അവളുടെ ഉപദേശം തേടിയിരുന്നു. ഒരിക്കൽ അവളുടെ അഭിപ്രായം അറിയാതെ അച്ഛൻ ഒരു തീരുമാനം എടുത്തു. ആ രാജ്യത്തെ രാജാവിന് അവളെ വിവാഹം കഴിച്ചുകൊടുക്കണം. രാജാവ് അക്കാര്യം ആവശ്യപ്പെട്ടു. സക്കിയയുടെ അച്ഛൻ ഉടൻ സമ്മതിക്കുകയും ചെയ്തു.
പക്ഷേ സക്കിയയ്ക്ക് ഒട്ടും ആഹ്ലാദം തോന്നിയില്ല. “ഇല്ല, ഇല്ല, എനിക്ക് മനസിലാക്കാൻ കഴിയാത്ത ഒരാളിനെ ഞാൻ വിവാഹം കഴിക്കുന്ന പ്രശ്നമേയില്ല.” അവൾ പറഞ്ഞു.
“അയ്യോ, നീയിതിന് തയാറായില്ലെങ്കിൽ രാജാവ് കോപിച്ചതുതന്നെ. അദ്ദേഹം നല്ലവനും ബുദ്ധിമാനുമാണ്. നീ ഈ കല്യാണത്തിന് സമ്മതിക്കൂ മകളേ" അച്ഛൻ മകളോട് അപേക്ഷിച്ചു.
അവസാനം സക്കിയ ഇങ്ങനെ പറഞ്ഞു. “ശരി ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്യാം. പക്ഷേ ഒരു കാര്യം. രാജാവിന് എന്തെങ്കിലും ഒരു തൊഴിൽ അറിഞ്ഞിരിക്കണം. അദ്ദേഹം എന്തെങ്കിലും ഒരു തൊഴിൽ പഠിക്കാതെ ഞാൻ വിവാഹം കഴിക്കുകയേയില്ല. എന്നെങ്കിലും അദ്ദേഹത്തിന്റെ അധികാരം നഷ്ടപ്പെട്ടാൽ ഞങ്ങൾ എന്തുചെയ്യും? ഞങ്ങൾ ദരിദ്രരാകും. പട്ടിണി കിടന്നു മരിക്കും. അതുകൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞതെന്ന് രാജാവിനെ ഉണർത്തിച്ചാലും."
സക്കിയയുടെ പിതാവ് രാജാവിനെ വിവരം ധരിപ്പിച്ചു. പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: “ നിങ്ങളുടെ പുത്രി സുന്ദരി മാത്രമല്ല ബുദ്ധിശാലികൂടിയാണ്. അവൾ പറയുന്നതുപോലെ ചെയ്യുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഞങ്ങൾക്ക് ആഹ്ലാദകരമായ ഒരു ജീവിതമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്ന് ഉറപ്പാണ്."
അങ്ങനെ രാജാവ് ഒരു തൊഴിൽ പഠിച്ചു. തുണിനെയ്ത്ത്. വേഗത്തിൽ അദ്ദേഹം തൂവാല നെയ്യുവാൻ പഠിച്ചു. മനോഹരമായ ഒരു തൂവാല സമ്മാനമായി സക്കിയയ്ക്കു കൊടുത്തയച്ചു. “ഈ സമ്മാനം ഇഷ്ടമായാൽ അവൾ എന്നെ വിവാഹം കഴിക്കും, തീർച്ച അദ്ദേഹം വിചാരിച്ചു. സക്കിയ തൂവാല വളരെ ഇഷ്ടമായി. “തീർച്ചയായും അദ്ദേഹം എന്നെ സ്നേഹിക്കുന്നു” അവൾ പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ അവരുടെ വിവാഹം നടന്നു. സന്തോഷകരമായി അവർ ജീവിതം ആരംഭിച്ചു. തന്റെ വിലയേറിയ ഉപദേശങ്ങൾ നൽകി സക്കിയ ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിച്ചുവന്നു.
ഒരു ദിവസം രാജാവ് ഭാര്യയോട് ചോദിച്ചു “എന്റെ ജനങ്ങളെ എനിക്ക് മനസിലാക്കണം. അവർക്ക് ഭരണത്തെപ്പറ്റിയുള്ള അഭിപ്രായമെന്തെന്നും, എന്തൊക്കെയാണ് അവരുടെ ആവശ്യങ്ങളെന്നും എനിക്കറിയണം. അതിനെന്താണൊരു വഴി?
അൽപ്പനേരത്തെ ആലോചനയ്ക്കുശേഷം സക്കിയ പറഞ്ഞു “രാജാവേ, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ശരിക്കും മനസിലാകണമെങ്കിൽ അയാളോടൊത്തു ജീവിക്കണം. അല്ലെങ്കിൽ അയാളെ നിരന്തരം കണ്ടുകൊണ്ടിരിക്കണം. അങ്ങ് വേഷം മാറി സാധാരണക്കാരനെപ്പോലെ തെരുവുകളിലൂടെ നടക്കണം. അവരുടെ കൂടെ ജീവിക്കണം."
“നിന്റെ ഉപദേശം ഞാൻ സ്വീകരിക്കുന്നു” രാജാവ് പറഞ്ഞു. പിറ്റേന്ന് രണ്ടു മന്ത്രിമാരുമൊത്ത് വേഷം മാറി രാജാവ് തെരുവിലേക്കിറങ്ങി നടന്നു. ഉച്ചഭക്ഷണസമയമായി. “നമ്മൾ ആഹാരം കഴിക്കാനായി മടങ്ങുന്നില്ല. ഒരു ചായക്കടയിൽ കയറി നമുക്കു വല്ലതും തിന്നാം.” രാജാവ് മന്ത്രിമാരോടു പറഞ്ഞു. “നാട്ടുകാർ കഴിക്കുന്നതുതന്നെ നമുക്കും കഴിക്കണം."
അവർ ഒരു കൊച്ചു ചായക്കടയിലേക്ക് കയറി. പൊടുന്നനെ ആ കടയുടെ തറ തെന്നിമാറി. അവർ താഴേക്കുവീണു. അവർ ബഹളം വച്ചു. പക്ഷേ, ആരും സഹായത്തിനായി ഓടിയെത്തിയില്ല.
രാജാവിന് കോപം വരാതിരിക്കുമോ? അദ്ദേഹം പറഞ്ഞു “കൊള്ളാം, രാജാവിന് ഉഗ്രൻ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്. നമ്മൾ എവിടെയാണ്? എന്തിനാണ് നമ്മളെ കുഴിയിൽ ചാടിച്ചിരിക്കുന്നത്?"
പൊടുന്നനെ അവർ ഒരു പൊട്ടിച്ചിരി കേട്ടു. അതിനു പിന്നാലെ ഒരു വയസനെ അവർ മുകളിൽ കണ്ടു.
“ഹഹഹ... മൂന്നു ദിവസത്തിനുള്ളിൽ നിങ്ങളെ ഞാൻ കൊല്ലും. നിങ്ങളുടെ ഇറച്ചി എന്റെ ചായക്കടയിലെ ഒരുഗ്രൻ വിഭവമായി മാറും. ഞങ്ങളുടെ ചായക്കട രുചിയേറിയ വിഭവങ്ങൾക്ക് പേരുകേട്ടതാണ്." ഇത്രയും പറഞ്ഞിട്ട് അയാൾ മറഞ്ഞു.
നമ്മൾ ആരാണെന്ന് അയാളോടു പറഞ്ഞാലോ? ഒരു മന്ത്രി അഭിപ്രായപ്പെട്ടു. “അയ്യോ, വേണ്ട അതറിഞ്ഞാൽ ഇന്നുതന്നെ അയാൾ നമ്മുടെ കഥ കഴിക്കും. എനിക്ക് ചിന്തിക്കാൻ സമയം തരൂ” രാജാവിന്റെ മറുപടി.
ചുമരിൽ ചാരിയിരുന്ന് അദ്ദേഹം ചിന്തിച്ചു. കുറെസമയത്തിനുശേഷം ആ വൃത്തികെട്ട വൃദ്ധൻ വീണ്ടും പ്രത്യക്ഷനായി. ഇതാ കുറച്ചു കുടിവെള്ളം. പക്ഷേ, നിങ്ങൾക്ക് തിന്നാനൊന്നും ഞാൻ തരില്ല. നിങ്ങൾക്കിപ്പോൾ ആവശ്യത്തിലധികം തടിയുണ്ട്."
“ഞങ്ങൾ മരിക്കണമെങ്കിൽ മരിക്കാം. അതിന് യാതൊരു മടിയുമില്ല. പക്ഷേ, നിങ്ങൾക്ക് ഉപകാരമുണ്ടാകുന്ന ഒരു കാര്യം പറയട്ടെ. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് പണവും കിട്ടും.” രാജാവ് വൃദ്ധനോട് പറഞ്ഞു.
“പണം എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്താ കാര്യം? പറയൂ” വൃദ്ധന് ഉത്സാഹമായി. രാജാവ് പറഞ്ഞു “ഞാനൊരു നെയ്ത്തുകാരനാണ്. എന്റെ നെയ്ത്ത് രാജ്ഞിക്ക് ഏറെയിഷ്ടമാണ്. ഞാനൊരു തൂവാല നെയ്തുതരാം. അതവർക്ക് കൊണ്ടുപോയി നൽകണം. നിങ്ങളുടെ കടയിലെ നല്ല വിഭവങ്ങളിൽ നിന്നും കിട്ടുന്ന പണത്തേക്കാൾ എത്രയോ അധികം അവർ നിങ്ങൾക്ക് തരികയും ചെയ്യും."
വൃദ്ധൻ ഒരു തറിയും നൂലും കൊണ്ടു വന്നുകൊടുത്തു. രാജാവ് നെയ്ത്തു തുടങ്ങി. അദ്ദേഹം സക്കിയയ്ക്ക് മനോഹരമായ ഒരു തൂവാല നെയ്തു. വൃദ്ധൻ അതുമായി കൊട്ടാരത്തിലേക്കു പോയി.
അയാൾ രാജ്ഞിയോടു പറഞ്ഞു “എന്റെ കൈവശം ചന്തമുള്ള ഒരു തൂവാലയുണ്ട്. ഇതാ നോക്കൂ. ഒരു നല്ല നെയ്ത്തുകാരനുണ്ടാക്കിയതാണ്. നിങ്ങൾ ഇത് വാങ്ങുമോ? തൂവാല കണ്ടയുടൻ രാജാവ് ആപത്തിൽ അകപ്പെട്ടിരിക്കുന്നതായി സക്കിയ മനസിലാക്കി.
“ഞാനിത് ഇഷ്ടപ്പെടുന്നു. ഇത് ഞാൻ വാങ്ങുന്നു” എന്നുപറഞ്ഞ് സക്കിയ തൂവാല സ്വന്തമാക്കി വൃദ്ധന് പണവും നൽകി.
അവർ ഭടന്മാരോട് ആ വൃദ്ധനെ പിൻതുടരാൻ ആവശ്യപ്പെട്ടു. പിന്നാലെ ഒരു കുതിരപ്പുറത്ത് സക്കിയയും ചെന്നു.
അവർ ചായക്കടയ്ക്കകത്തേക്കു കയറി. സക്കിയ പുറത്തുനിന്നു. വളരെപ്പെട്ടെന്ന് അവിടെ ഒരു പോരു നടന്നു. ഒടുവിൽ രാജാവും രണ്ടു മന്ത്രിമാരും മോചിതരായി.
പുറത്തുവന്നയുടൻ രാജാവ് സക്കിയയെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു “എന്റെ പൊന്നു സക്കിയേ, ഞാൻ നിന്നെ മറ്റെന്തിനെക്കാളും ഇഷ്ടപ്പെടുന്നു. നീ ഞങ്ങളുടെ ജീവൻ രക്ഷിച്ചു."
സക്കിയ സന്തോഷമായി. അവൾ പറഞ്ഞു “പ്രഭോ, ഞാൻ അങ്ങയെയും വളരെയേറെ സ്നേഹിക്കുന്നു. പക്ഷേ, അങ്ങയെ രക്ഷിച്ചത് ഞാനല്ല. അങ്ങ് പഠിച്ച തൊഴിലാണ്. അതു മറക്കേണ്ട."
“ശരി തന്നെ. ഒരു തൊഴിലുമറിയാത്തവൻ രാജാവായാലും എന്തു ഫലം!” രാജാവ് ആ സത്യം സമ്മതിച്ചു.
നാടോടിക്കഥകൾ
രണ്ടു ഭാര്യമാരുള്ള തവളയുടെ കഥ...
നാട്ടുകാരനായ കഥ...
ഭൂമിയിലെത്തിയ കഥ...
കുട്ടികളുടെ ആഫ്രിക്കൻ കഥാശേഖരം
തിരുവനന്തപുരം