ആത്മാവേ വന്നു എന്റെ മേൽ നീ ഉദിക്കേണമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ആത്മാവേ വന്നു എൻറെ മേൽ
നീ ഉദിക്കേണമേ
എൻ ശീതമുള്ള മനസ്സിൽ
നിൻ സ്നേഹം വരട്ടെ.
                1
ലൌകിക സ്നേഹം വർദ്ധിച്ചു
ഞാൻ ക്ഷീണനായ്‌ വന്നു;
നിൻ ദിവ്യദാനം തരാഞ്ഞാൽ
ഞാൻ തീരെ നശിച്ചു.
                2
ദിനെ ദിനെ ഞാൻ ചാകുന്നു
എൻ സ്നേഹം എവിടെ
കർത്താവു പൂർണ്ണ ഗുണവാൻ
ഞാൻ പാപി എന്നത്രേ.
                3
എൻ യേശുവിൻറെ സ്നേഹത്തെ
എൻ ഉള്ളിൽ കത്തിച്ചാൽ
ഞാൻ തൃപ്തനായ്‌ ശുദ്ധാത്മാവേ
നീ വാഴ്ത്തപ്പെടുക.