അരുണോദയം
| അരുണോദയം രചന: |
[ 1 ] അരുണോദയം. ഗ്രന്ഥകർത്താ ഉള്ളൂർ എസ് പരമേശിരയ്യർ [പകർപ്പവകാശം ഗ്രന്ഥകർത്താവിൽ] പ്രകാശകൻ, കുളക്കുന്നത്തു ശങ്കരമേനോൻ.
ബി. വി. ബുക്ക് ഡിപ്പോ തിരുവനന്തപുരം,
ഒന്നാം പതിപ്പ് - കാപ്പി
"കമലാലയ" പ്രസ്സ് - തിരുവനന്തപുരം. 1105 [വില so പ്രകാശകൻറയും ഗ്രന്ഥകർത്താവിൻറയും മുദ്രയില്ലാത്ത പുസ്തകം വ്യാജനിർമ്മിതമാകുന്നു. [ 2 ] മുഖവുര. കുറെ കൊല്ലങ്ങൾക്കു മുൻപു കേരളീയകവികൾ താൽക്കാലികമായ വിനോദത്തിനായി മാത്രം ഒരുതരം ഖണ്ഡകാവ്യങ്ങൾ നിർമ്മിച്ചുവന്നിരുന്നു. പ്രസിദ്ധമോ ഉൽപാദ്യമോ ആയ ഒരു കഥ ഇതിവൃത്തമായി സ്വീകരിച്ചു്, അതിനെ ആസ്പദമാക്കി ഏതാനും സർഗ്ഗങ്ങളിൽ ഒരു ഖണ്ഡകൃതി രചിക്കണമെന്നും രണ്ടോ അതിലധികമോ കവികൾ ഒന്നിച്ചുകൂടുന്ന അവസരങ്ങളിൽ തീർച്ചപ്പെടുത്തി, ആ തീർച്ച അനുസരിച്ചു് ഇന്നയിന്ന സർഗ്ഗങ്ങൾ ഇന്നയിന്ന കവികൾ നിർമ്മിക്കണമെന്നു നിർദ്ദേശിച്ച്, നിമിഷകവനപ്രസ്ഥാനത്തേയോ, അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസംകൊണ്ടു കാവ്യപരിസമാപ്തി വരത്തക്ക നിലയിൽ ഉള്ള ഏതെങ്കിലും സുഗമനിബന്ധന പ്രസ്ഥാനത്തേയോ അംഗീകരിച്ചു, ആ വിനോദവ്യവസായം പൂർത്തിയാക്കി, അതിന്റെ ഫലം വല്ല മാസികകളിലും പ്രസിദ്ധീകരിക്കുക എന്നുള്ള കാർയ്യപരിപാടിയെയായിരുന്നു അവർ പ്രായേണ ആ മാതിരി സന്ദർഭങ്ങളിൽ അനുവർത്തിച്ചുവന്നത്. അത്തരത്തിലുള്ള ഒരു സംഭൂയ സമുത്ഥാനം സാഹിത്യസാമ്രാജ്യത്തിൽ ഇപ്പോൾ കേവലം അസ്തമിതപ്രായമായിരിക്കുന്നു.
യശശ്ശരീരനായ എൻറെ പ്രാണസുഹൃത്ത് പന്തളത്തു കേരളവർമ്മ തമ്പുരാൻ ജീവിച്ചിരുന്ന കാലത്തു് മേൽ പ്രസ്താവിച്ച കവനവിഹാരത്തിൽ ഞങ്ങൾ പലപ്പോഴും ഏപ്പെട്ടിരുന്നു. വള്ളത്തോൾ, കണ്ടൂർ, ഒടുവ്, കുറ്റിപ്പുറം [ 3 ] മുതലായ ഇതരമാന്യകവികളും അക്കാലത്ത് ഈ ഔൽസുക്യത്തിനു വശംവദന്മാരായിരുന്നു. അന്ന് ഞാൻ കൂടി പങ്കുചേർന്നു രചിച്ചിട്ടുള്ള പതിമ്മൂന്നു ഖണ്ഡകാവ്യങ്ങളിൽനിന്നു് എൻറ ഭാഗങ്ങൾ മാത്രം ഭാഷാബന്ധുകളായ പല സ്നേഹിതന്മാരുടേയും നിർബന്ധംനിമിത്തം സമാഹരിച്ചു്, ഇപ്പോൾ പ്രത്യേകമൊരു പുസ്തകത്തിന്റെ ആകൃതിയിൽ, അരുണോദയമെന്ന പേരിൽ പ്രകാശനം ചെയ്തുകൊള്ളുന്നു. അന്തരുവാണല്ലോ അരുണൻ; സമഗ്രാംഗമല്ലാത്ത ഈ കൃതിസമുച്ചയത്തിന്റെ ആവിർഭാവത്തിനു് അതിനാൽ "അരുണോദയ"മെന്ന നാമധേയം ഒരു വിധത്തിൽ അന്വർത്ഥമെന്നത്രേ ഞാൻ ഊഹിക്കുന്നതു്. ഇന്നത്തെ സാഹിത്യഭാസ്കരൻ കേരളത്തിൽ അന്ന് ഉദിച്ചിരുന്നില്ല; എങ്കിലും അന്നത്തെ സാഹിത്യാരുണൻ ഈ ഭാസ്കരൻറെ ഉദയത്തെ ആവേദനം ചെയ്യുവാൻ പർയ്യാപ്തനായിരുന്നു. തന്നിമിത്തം എൻറെ ഈ കൃതിക്കു് അരുണോദയമെന്ന പേർ മറെറാരുവിധത്തിലും അനുപപത്തി കൂടാതെ യോജിക്കുന്നുണ്ടു്. അന്നത്തേതിൽനിന്നു് ഇന്നത്തെ സഹൃദയരുചി പലപ്രകാരത്തിൽ ഭേദപ്പെട്ടിട്ടുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. എങ്കിലും ഒഴുക്കനായി, ഒട്ടൊക്കെയൊരു വെണ്മണിച്ഛായയിൽ രചിച്ചിട്ടുള്ള എൻറെ ഈ പഴയ കൃതികളിൽ ആസ്വാദ്യങ്ങളായ ചില അംശങ്ങൾ അവിടവിടെ കണ്ടേക്കുമെന്നുള്ള പ്രത്യാശയാണ് എന്നെ ഈ ഉദ്യമത്തിലേക്കായി പ്രേരിപ്പിച്ചതു്. ഇതിൽ വല്ല അപരാധവുമുണ്ടെങ്കിൽ മഹാമനസ്തന്മാരായ ഇമാനീന്തന സഹൃദയന്മാർ അതിനെ മർഷണം ചെയ്യണമെന്നും എനിക്ക് അപേക്ഷയുണ്ട്. ഇന്നത്തെ രുചിക്കും ഇനിയൊരു കാലത്തിൽ ഭേദം വരാം. ലോകത്തോടൊപ്പം നാമും, [ 4 ] സാഹിത്യവും പുരോഗമനം ചെയ്യുമ്പോൾ അങ്ങനെയല്ലാതെ വരുവാൻ തരവുമില്ല. ഈ ഗ്രന്ഥത്തെ
| “ | എൻപന്തളക്ഷിതിധവൻ കവിതാരസാല-
ക്കൊമ്പത്തു മിന്നിയൊരു കോകില ചക്രവർത്തി |
” |
യുടെ സ്മാരകമായി സജ്ജനസമക്ഷം സമർപ്പണം ചെയ്യുകയാണെന്നുകൂടി വിരമിക്കുന്നതിനു മുൻപായി വിനീതിപൂർവം വിജ്ഞാപനം ചെയ്തുകൊള്ളട്ടെ.
| തിരുവനന്തപുരം, | ഉള്ളൂർ എസ്. പരമേശ്വരയ്യർ. |
| ൭-൫-൧൧൦൫. |
സരള ( ഒന്നും രണ്ടും സർഗ്ഗങ്ങൾ) വിഷ്ണുമായ (മൂന്നും നാലും സർഗ്ഗങ്ങൾ) ദേവകി (ഒന്നും രണ്ടും സർഗ്ഗങ്ങൾ) പത്മിനി (മൂന്നും നാലും സർഗ്ഗങ്ങൾ) സത്യവതി (ഒന്നും മൂന്നും സർഗ്ഗങ്ങൾ) കലാവതി (ഒന്നാംഭാഗം) തങ്കമ്മ (രണ്ടാം ഭാഗം) അംബരീഷശതകം (ഉത്തരഭാഗം) ദേവയാനീപരിണയം (മുന്നാംഭാഗം) ആഞ്ജനേയവിജയം (ഒന്നാം ഭാഗം) കോമൻ (നാലാംഭാഗം) കല്യാണാഘോഷം (നാലാം ഭാഗം) ഇന്ദ്രദ്യുമ്നൻ (രണ്ടാം ഭാഗം) [ 6 ] അരുണോദയം. സരള. ഒന്നാം സർഗ്ഗം. സുരതടിനി, വിഭൂതി, ഭോഗിവൃന്ദം, പരമമലപ്പൂകൾതിങ്കളെന്നിതെല്ലാം ഹരനുസമമണിഞ്ഞു വംഗദേശം ധരണിയിൽ നിർഭരമുല്ലസിച്ചിടുന്നു.
കടൽമകളുടെ കാമദങ്ങളാകും കടമിഴികൾക്കു കളിപ്പതിന്നരങ്ങായ് കട,തെരു,വിവകൊണ്ടതിങ്കലത്യുൽ- കടരുചിപൂണ്ട പുരത്തിനററമില്ല.
അതിനു നടുവിൽ മുമ്പു മൂർഷിഡാബാ- ദിതി പുകളേന്തിടുമിദ്ധമാം പൂരത്തിൽ പ്രതിഭടഭയദൻ നവാബു വംഗ- ക്ഷിതിഭരമേററു സുരാജനാമധേയൻ.
ഇതിൻറെ ഉത്തരഭാഗം ശ്രീമാൻ കുററിപ്പുറത്തു കേശവൻ നായരുടെ കൃതിയാകുന്നു. [ 7 ] രമണപരമവന്നണച്ച വംഗ- ക്ഷമയുടെ ജാതകദോഷമെന്തുചൊൽവൂ ! സമതയുലകിലററ ദൌഷ്ട്യമാർന്നാ- ക്കുമതി പൃഥുപ്രഥ വേനനും വരുത്തി.
മടി, ചപലത, കാമദാസ്യ, മന്തഃ - കുടിലത, ഭള്ളു, ദുരാശ, ബുദ്ധിമാന്ദ്യം, കുടി,യിതുകളിലൊർന്നു പോരുമെല്ലാം പിടിപെടുകിൽക്കഥ മന്നനെന്തു പിന്നെ?
സുരയിൽ മമതപൂണ്ടു തള്ളയിൽപ്പോൽ വിരവൊടു തൻറെ സുരാജനാമധേയം പരമൊരുവിധമന്നു തെറ്റിയാലും നരപതി മറ്റൊരു മട്ടു സാർത്ഥമാക്കി.
ത്സടിതി നഭസി കാറുകൊണ്ടിടംപോൽ- ക്കുടിലനകാരണമീക്ഷണം ചുകന്നാൽ ചൊടിയൊടുമതുതൻ നിറത്തെ നാട്ടാർ- മുടികളറുത്തു സരിൽപതിക്കുമേകും.
ദുരയെഴുമവനായ്ക്കരം യഥേച്ഛം ദുരയുമണപ്പതിൽ വൈമനസ്യമാർന്നാൽ കരമൊടുമുയിരറ്റ തച്ഛരീരം വിരവൊടു വാളുപഹാരമാക്കി വയ്ക്കും.
ഒരുവിധമഴകാർന്നുപോകിലദ്ദു- ഷ്പുരുഷനിൽ വായ്പൊരു കാമദേവതയ്ക്കായ് ഗുരുവധുവുമവൾക്കെഴും സതീത്വം കുരുതികഴിക്കണ,മന്യയെന്തുപിന്നെ ? [ 8 ] ഹരിപുരനദികൊണ്ടു വാച്ചനെല്ലാം ഹരിതനിചോളമണിഞ്ഞൊരാപ്രദേശം ഹരിമുഖമൃഗയുക്തകാനനംപോൽ ഹരി ! ഹരി ! മാനവർ കൈവെടിഞ്ഞുപോയാർ.
പുരുമദമെഴുമന്നൃപാലപാശൻ സുരുചിരകാന്തി കലർന്ന വംഗരാജ്യം പെരുതഹഹ ! മഥിച്ചു കാളിയാഖ്യൻ കരുണവെടിഞ്ഞു കളിന്ദകന്യയെപ്പോൽ.
അരുതു പറവതിന്നു, ശുദ്ധകൊപ്രാ- പ്പരുവമവൻ ഭുജമാമിരുമ്പുചക്കിൽ പുരുഷരെയതിവേലമാട്ടിയാട്ടി- പ്പെരുതുയിരെണ്ണ പിഴിഞ്ഞെടുത്തു കഷ്ടം!
ഉര പരമിയലുന്നൊരപ്സരത്തിൽ- ത്തരളവിലോചനമാർക്കു മൌലിമുത്തായ് ഒരബല സരളാഖ്യ വാണിരുന്നാൾ സ്മരനു ജഗജ്ജയവൈജയന്തിപോലെ.
ഹരസഖനടിമപ്പെടുന്ന സമ്പദ°- ഭരമൊടു മാധവചന്ദ്രനാം സ്വതാതൻ സരളയെ വഴിപോൽ വളർത്തി മേന്മേൽ വരമുനിയാം കവി ദേവയാനിയെപ്പോൽ.
ദിനമനു നിലവിട്ടു വാച്ചുകേറും ഘനനവയൌവനകാന്തികന്ദളത്താൽ വനജഭവയശസ്സുയർത്തി മേന്മേൽ ജനനയനാമൃതധാരപെയ്തു തന്വി. [ 9 ] ചുരുളുമൊരളകങ്ങളൊത്തു വണ്ണി- ച്ചുരുളുമൊരക്കുളുർപൊൽക്കുചക്കുടങ്ങൾ; ഇരുളിനു തടവററ തോലി മേന്മേ- ലരുളിന പൂങ്കഴൽ; നീണ്ട നേത്രയുഗ്മം;
കടലിലല കണക്കു കാമമോമൽ- ക്കടമിഴിയിൽക്കളിയാടിടുന്ന നോട്ടം; വിടപദവി മുനീശ്വരർക്കുമേകാ- നുടമപെരുത്തൊരു ലോഹിതാധരോഷ്ഠം;
പനിമതി പണിയും മുഖം; മനോജ- പ്പനി തരുണർക്കരുളന്ന ദന്തപംക്തി; ഇനിയൊരു വദനത്തിൽ വായ്ക്കുമാസ്വ- ർദ്ധ നിയിലെഴും തിരതോറ്റ മന്ദഹാസം;
ഇതുകളൊടിതരാംഗപാളിതൻ നൽ- പ്പതുമ പുലർന്നൊരു പുണ്യകാന്തിപൂരം അതുലമിനലുമന്നതാംഗിതന്മെ- യ്യതുപൊഴുതാർക്കുമകക്കുരുന്നുലച്ചു.
ചടുലനയനതൻ ചരിത്രമാരോ കെടുമതിയായ സുരാജനോടുമോതി; മടുമലർ വിരിയുമ്പൊഴന്തികത്തിൽ- പ്പെടുമഹിയും കിളിപോലെയെന്തുചെയ്വൂ? "അരിവയറവളത്ര കേമിയെങ്കിൽ- ശ്ശരിവരെ ഞാനവളെപ്പുണർന്നുകൊള്ളും; ഹരിദൃഢമവകാശി മത്തനാകും കരിയുടെ മസ്തകമുത്തുമാല ചാർത്താൻ, [ 10 ] സതിയവൾ പരിണീതപോലു, മെന്താ- ണതിനു വിരോധമതാണു സത്തതിങ്കൽ; കതിരവനൊടു ചേർന്നു പൂത്ത തണ്ടാ- രതിൽ വരിവണ്ടണയുന്നുഃ മൊട്ടിലുണ്ടോ?
നിലയിതു ശരിതന്നെ നൂനമെന്നാൽ- ബ്ബലനിധി മാധവനെപ്പിണക്കിടാതെ ചലമിഴിയെ ലഭിക്കിൽ നന്നു; റോസാ- മലർ മതി; കൈകളിൽ മുള്ളു കൊണ്ടിടേണ്ട
അവളുടെ തൻവൊന്നു കണ്ടു വേണ്ടു- ന്നവ നിരൂപിക്കുവ"നെന്നുറച്ചു പിന്നെ നൃവരനൊരു വധൂടിതൻറെ മട്ടിൽ- ജ്ജവമൊടു മാധവമന്ദിരത്തിലെത്തി.
ഭുവി നൃവരനു കേട്ടുകേൾവിയെല്ലാ- മവിടെ വെറും നിഴലെന്നു തോന്നിടുംപോൽ സുവിമലസുഷമാബ്ധി കോളുകേറി- ക്കവിയുമൊരോമന കണ്ണിൽ വന്നുമുട്ടി.
അതുവരെ നയനോത്സവത്തിൽ മാത്രം കുതുകമിയന്ന കുശീലനപ്പൊഴേയ്ക്കും ചതുരയുടെ ചുകന്ന ചുണ്ടു നോക്കി- പ്പുതുമയെഴും രസനോത്സവം കൊതിച്ചു.
ഉടമയൊടു ഹഠാൽപ്പിടിച്ചു പുൽതാൻ തുടരുമൊരമ്മടവാരിൽ നിന്നു വാങ്ങി സ്ഫുടമുരുഭയശങ്കകൾക്കു ലാക്കായ് - പ്പിടമൃഗനേർമിഴി കാന്തപാർശ്വമെത്തി. [ 11 ] "ഒരുവളരികിലെത്തി നാഥ ! പുൽകാൻ വരുവതു കാൺ,കവൾ ഭൂതമോ പുമാനോ? അരുതറിവതി"നെന്ന വാക്കു കേട്ട- പ്പുരുബലിചെന്നു നവാബിനെപ്പിടിച്ചു.
"അരുതരുതു സുരാജദൗല ഞാ,നി- സ്സുരുചിരഗാത്രിയെയൊന്നു കണ്ടുകൊൾവാൻ കരുതിയിവിടെ വന്നു"വെന്നു ഭ്രൂഭൃ- ത്തരുളി വിറച്ചു വിയർത്തു വാടിനിന്നു.
"അലമിതു ഖല! നിൻറെ കൊച്ചുകോഴി- ത്തല തിരുകിത്തറയിൽ കുഴിച്ചുമൂടാൻ ബലമെഴുമിവനാശയില്ല; യുദ്ധം തുലപെറുവോരൊടു ചെയ്വതാണു ധർമ്മം.
വിടരുതു ശഠ ! നിന്നെയെങ്കിലും ഞാൻ വിട തരുവൻ; വെറുതേ പിടച്ചിടേണ്ട; സ്ഫുടമിവിടെയണഞ്ഞതിന്നൊരങ്കം വിട ! തവ നൽകി വെളിക്കിറക്കിടുന്നേൻ.
തണ്ടാർദലേക്ഷണകളോടൊളിവിൽക്കടന്നു വേണ്ടാസനം തുടരുകിൽപ്ഫലമാർക്കുമേവം ഉണ്ടാകു"മെന്നവനുരച്ചൊരുരുക്കുകത്തി- കൊണ്ടാക്കുശീലനുടെ മീശ പിരിച്ചുവിട്ടു. [ 12 ] രണ്ടാം സർഗ്ഗം ആണത്തമററ നില വന്നതുകൊണ്ടു മുററും കേണപ്പുമാൻ, കഴുത ഹന്ത! വിഴുപ്പുപോലെ നാണം ചുമന്നു തലതാഴ്ത്തി നടന്നു; മന്നിൽ- പ്രാണങ്ങൾ പുല്ലു; വലുതൊന്നു നരർക്കു മാനം.
നേരം വെളുത്തളവു ദർപ്പണമൊന്നു നോക്കാൻ പാരം കൊതിച്ച പതിതൻ വദനത്തെ നോക്കി, ദാരങ്ങൾ തൂകിയൊരു പുഞ്ചിരിവെണ്ണിലാവാ- ക്രൂരന്റെ ഹൃത്തിലെരിതീക്കനൽ കോരിയിട്ടു.
"ശ്രീയാണു ഗൃധ്രമൊടു നല്പ്പുതുമാരിപെറെറാ- രീയാനണഞ്ഞു ചിറകൊക്കെയറുത്തപോലെ, ജായാഭൂജിഷ്യമുഖർകൂടി ഹസിച്ചിടും മ- ട്ടീയാൾ കടന്നിവനെയിങ്ങനെയാക്കിയല്ലോ !
ആ മഞ്ജുവാണിയുടെ കോമളമായ കൊന്ന- പ്പൂ മങ്ങിടുന്ന പുതുമേനി പുണർന്നുകൊൾവാൻ ഈ മന്നനിങ്ങനെയിരിപ്പളവേതു കള്ള- ക്കോമട്ടിയോർക്കും? അവനെങ്ങനെ നാളു നീളം?
പോരായ്മയെന്തിതിനു മേ,ലവനെൻറെ വീടാം കാരാഗൃഹത്തിനകമെന്നെയടച്ചുപൂട്ടി ! പാരാതവൻറെ കുളുർമെയ്ച്ചുടുചോരയാററിൽ നീരാടിയെന്നസി കൃതാർത്ഥത നേടിടട്ടേ !! [ 13 ] എന്നന്തികത്തിലരിയെത്തരസാ വരുത്തു- കെ'ന്നപ്പുമാനരുളുമാജ്ഞ ലഭിച്ചനേരം സന്നദ്ധരായ ഭടർ കൈയ്ക്കു വിലങ്ങുവച്ചു മന്നൻറെ മുന്നിലവനെ ത്വരിതം നിറുത്തി.
"വാ വാ കടന്നു ശഠ ! നിൻ ഗളശോണിതത്തി- ലീ വാൾ കിടന്നു മറിയും കളികണ്ടുകൊൾക" ആ വാമതൻ പതിയൊടേവമുരച്ചവൻറെ നാവാശു വെട്ടി നൃവരൻ തല കൊയ്തെടുത്തു.
"അമ്മാ നിനക്കു കണികാണ്മതിനെൻറെ കൊച്ചു- സമ്മാന"മെന്നു സരളയ്ക്കൊരെഴുത്തൊടൊപ്പം അമ്മാനവൻറെ തല പൊൻതളികയ്ക്കകം വ- ച്ചമ്മാനവഹീനനലിറ്റു കൊടുത്തയച്ചു.
കുന്നോടെതിർത്തകചയാളുടലോടെ വേറാം തന്നോമനപ്രിയനെഴും തല കണ്ടനേരം വന്നോരഴൽക്കടലിൽ മുങ്ങിയതിന്നവണ്ണ- മെന്നോർത്തു കൊൾവി,നെഴുതാനെളുതല്ലയല്ലോ.
രണ്ടായിരം കണകൾ മേനിയിലൊത്തുചേർന്നു- കൊണ്ടാൽക്കണക്കവശയായഴലേററമേന്തി വണ്ടാർതൊഴുംകുഴലി വാർത്തൊരു കണ്ണുനീരു കണ്ടാൽക്കഴിഞ്ഞു കഥ; കല്ലുമലിഞ്ഞുപോകും.
മാറിൽത്തൊഴിച്ചു, തലതല്ലി,യകത്തഴൽത്തീ നീറിപ്പരം, മതിമറന്നു വിളിച്ചുകൂകി, ആറിൻകണക്കധികമശ്രു പൊഴി,ച്ചിരുണ്ട കാറിൽക്കവിഞ്ഞഴകെഴും കുചയാൾ കരഞ്ഞാൾ. [ 14 ] കേണുദ്ദിനം കളി,പഠിപ്പ,ണി,പൂ,വുറക്ക,- മൂ,ണല്പമീവകയിലൊന്നിലുമാശയെന്യേ ഏണംതൊഴും മിഴി വസിച്ചു; സതിക്കു ദുഃഖം പ്രാണപ്രിയൻറെ മൃതിയിൽപ്പരമെന്തു പാരിൽ?
ഉൾത്തട്ടെരിഞ്ഞിണപിരിഞ്ഞു കരഞ്ഞിടുന്ന തത്തമ്മപോൽച്ചിലദിനങ്ങൾ കഴിച്ചശേഷം പുത്തൻ മരന്ദമൊഴിയാൾക്കു കടുപ്പമയ്യോ ! ചിത്തഭ്രമത്തിനുടെ ചിഹ്നവുമങ്കരിച്ചു.
അപ്പിച്ചകപ്പുതുമലർക്കെതിർമേനിയാളി- ലുൾപ്പിച്ചണപ്പതിനു തക്കവിയോഗദുഃഖം കല്പിച്ചണച്ച വിധി കശ്മലനെന്നു ലോകം ജല്പിച്ചു; മുത്തൊടു വസിച്ചു നവാബുമാത്രം.
ഭള്ളറ്റുപോയ്ക്കരയിൽ നില്പതൊരിക്കൽ വീണു വെള്ളത്തിൽവീഴു,മതുപോലെ മറിച്ചുമാകും; ഉള്ളം മറന്നിടരു,തൊക്കെയുമീശ്വരൻറെ കള്ളക്കളിക്കലവി; കണ്ടറിവാൻ ഞെരുക്കം.
ആടും, മദത്തൊടു തൊഴുത്തുകളിൽക്കടന്നു മാടും, പിടിച്ച പുലി മർത്ത്യനൊടേറ്റിടുമ്പോൾ തേടും ദൃഢം മൃതി; സുരാജനുമക്കണക്കി- ലീടുറ്റ ഹൂണരൊടു പോരിനൊടുക്കുമെത്തി.
പാഴായ് ജ്ജനുസ്സുകളവോരവനേതുമൂഴി വാഴായ്വതിന്നു വഴിപാർത്ത ജനത്തിനെല്ലാം താഴാത്ത മുത്തു പരമാരണവാർത്ത നൽകി. വേഴാമ്പലിന്നു പുതുതാം മഴയെന്നപോലെ. [ 15 ] ആ വംഗവാസികളശേഷമവന്നരാതി- ഭാവം വഹിച്ചളവു ഹൂണപതിക്കു സാഹ്യം കൈവന്നു വേണ്ടതൊരു പൂച്ചുമരുന്നുകൂടി- ദ്ദൈവപ്പകപ്പനി പിടിപ്പവനില്ലയല്ലോ.
നേരിട്ടുമൊട്ടു ചില,രന്യരൊളിച്ചുനിന്നും, പോരിന്നു ഹൂണരൊടു ചേർന്നിടുവാനുറച്ചു; പാരിൽത്തനിക്കു തുണതാനൊരു ജന്തുവായി- പ്പേരിന്നു ജീവനൊടു ഭൂപനുമാവസിച്ചു.
ധീവായ്പിണങ്ങുമൊരു ഹൂണബലേശിതാവാം ക്ലൈവാനവാബാടൊടുവിൽപ്പടവെട്ടിയപ്പോൾ ചാവാതെ ചത്തു ജളനോടിയൊളിച്ചു പർവ- ജൈവാതൃകൻറെ വരവിൽത്തിമിരംകണക്കെ.
കൂട്ടംപിരിഞ്ഞു ബത ! മുർഷിഡബാദിലുള്ള കോട്ടയ്ക്കകത്തു ഗതികെട്ട വിയർത്തു ഭൂപൻ, വാട്ടം വളർന്നണിയറപ്പുരനോക്കി രാമ- നാട്ടത്തിലോടുമൊരു ഭീരുകണക്കു, പാഞ്ഞു.
ആണായതിന്നകമൊരുത്തനെയും തരത്തിൽ- ക്കാണാതെ കാൽത്തുണയിലപ്പുരിവിട്ടു വീണ്ടും പ്രാണാവസാനഭയമേറിന പാപി പാഞ്ഞു ബാണാസനത്തെ വെടിയും ശരമെന്നപോലെ.
ആ രാജ്യമെങ്ങുമഭയം ലഭിയാതെയുള്ളിൽ നൈരാശ്യമാർന്നു തളരുന്ന നവാബുതന്നെ ക്രൂരാഹിയെഗ്ഗരുഡനെന്നവിധം കടന്നു മീരാൻ പിടിച്ച ഗളനാളമരിഞ്ഞുവിട്ടു. [ 16 ] മന്നിൽ ഫലം നരർ ഭുജിപ്പതു കൈയ്ക്കുമേൽത്താ; - നിന്നിപ്പൊഴിക്കലിയിൽ വിത്തെളുതിൽ ഫലിക്കും; എന്നിത്തരം ജനതയോടറിയിക്കുവാൻ പോ- ലന്നിഷ്ഠുരൻറെ കഥ നിഷ്ഠുരമായ്ക്കഴിഞ്ഞു.
അലഘുകതുകമേന്തും പൌരരാനപ്പുറത്താ- ക്ഖലൻടെ മൃതദേഹം തസ്കരൻ തൻശവംപോൽ നലമൊടു കരയേറ്റിസ്സഞ്ചരിപ്പിച്ചു; നാമാ- രുലകിട"മിതിനെല്ലാം കേശവൻ താൻ പ്രമാണം." [ 17 ] വിഷ്ണുമായ. മൂന്നാം സർഗ്ഗം. പഴുതിൽപ്പരദേശയാത്രപോകും കഴുതയ്ക്കൊത്തു തിരിച്ചു കാന്തയോടും മുഴുതിങ്കളണിഞ്ഞ മൂപ്പർ മാനും മഴുവും ഭേസി നടന്നു മന്ദമന്ദം.
"ശരി! മുറ്റമതിങ്കലുള്ള മുല്ല- യ്ക്കൊരിടത്തും മണമി,ല്ലിയാളെയേട്ടൻ കരിതേച്ചതു പററി"യെന്നു ശാതോ- ദരിയോർത്തൊന്നു ചിരിച്ചു ഗൌരി മന്ദം.
"ചതുരൻ സ്മരവൈരി പോലു, മെന്നേ! കുതുകം ! കാര്യ്യം; ഒരാൾക്കു പേർ കൊടുത്താൽ ഇതുമട്ടുവരേണമസ്സലെന്നാ"- യതുലാശ്ചര്യ്യമൊടോർത്തു ഭൂതവൃന്ദം.
"വലിയേ മുനി നാരദൻ കടന്നെൻ തൊലിയേഴും വെറുതേ രജിസ്റ്ററാക്കി; അലിവില്ല ഹരിക്കു തെല്ലു"മെന്നായ്- ച്ചലിതാന്തർദ്ധ്രുതി ശങ്കരൻ നിനച്ചു. ഇതിൻറെ പൂർവഭാഗം പന്തളത്തു കേരളവർമ്മ തമ്പുരാൻറെ കൃതിയാകുന്നു. [ 18 ] "പുതുമാതിരികാഴ്ചയെന്നുവച്ചാ- ണിതു ഞാൻ കാണ്മതിനോർത്തതെ"ന്നു ദേവൻ അതുനാൾച്ചെറുപൂച്ച പാൽ കുടിക്കു- ന്നതുപോൽ കൂട്ടരൊടോതി ലജ്ജയെന്യേ.
വിധുരത്വമൊടും ഗൃഹത്തിലേക്കായ് വിധുചൂഡൻ ബത ! വെച്ചടിച്ചിടുമ്പോൾ മധുരാകൃതി വാടിയൊന്നു കണ്ടാൻ മധുവിൻ ദിഗ്ജയവൈജയന്തി പോലെ.
മിഴിയും മനവും പറിച്ചെടുപ്പാൻ കഴിവോരമ്മലർവാടി കാമദേവൻ വഴിമൽ വിഷമാക്ഷനെജജയിപ്പാൻ വഴിപോൽവിട്ട വരാസ്ത്രമെന്നു തോന്നി.
പലമാതിരി തത്ര പുഷ്പവത്ത്വം കലരും ശാഖികൾ തങ്ങളോടു നേരായ് വിലസീടുകയാൽ നിജാംശൂവന്യ- സ്ഥലമെത്തിച്ചു വസിച്ചു സൂര്യ്യചന്ദ്രർ.
തൂലവിട്ടൊരു സദ്വസന്തയോഗം കലരും ചാരുവനസ്ഥലിക്കുവേണ്ടി അലസാതെ ലതാവയസ്യമാർ ന- ന്മലർമഞ്ചത്തെ വിരിച്ചലങ്കരിച്ചു.
പല പൂക്കൾ നിരന്നുവീണു കോലാ- ഹലമായ്കൂടി നിറഞ്ഞു താഴെയെങ്ങും നിലവിട്ടു വിളങ്ങുമപ്രദേശം മലരമ്പന്നെഴുമാവനാഴി തന്നെ. [ 19 ] "ഗുണവാൻ മമ തോഴരെപ്പുറത്താ- ക്കണമിക്കൺജയിലിങ്കൽനിന്നു"മെന്നായ് ക്ഷണമോതി മ്രഡന്നു ഭീതിനൽകീ മണമേന്തും മലർമഞ്ജുമന്ദവായു.
ഒളിപൂണ്ടടിതൊട്ടു ശാഖയോളം തളിരും പച്ചിലയും മലർന്ന താരും കുളിർതെന്നലിലാടിടുന്ന വൃക്ഷാ- വളിമേൽ വാണളി കാഹളം വിളിച്ചു.
അഴൽവിട്ടൊരു കാന്തയൊത്തു പൂന്തേൻ- പുഴയിൽപോയ്ജ്ജലകേളി ചെയ്ത ഭൃംഗം കഴലും കരവും കഴിഞ്ഞനേരം പിഴവിട്ടെത്തി ലതാഗൃഹത്തിനുള്ളിൽ.
നവപല്ലവസദ്യമൂക്കുമുട്ടെ- ജജവമോടുണ്ടമരും വനപ്രിയങ്ങൾ അവനപ്രിയനായ് വിളങ്ങുമീശ- ന്നവതാളത്തെയനല്പമായണച്ചു.
കടലിന്മകൾതൻറെ രണ്ടുതൃക്കൺ- കടയും തീറുകൊടുത്ത വൃക്ഷവാടി കടകായിതനാഗനീശനത്യുൽ- ക്കടകൌതുഹലമേകി ലാലസിച്ചു.
ഛവിതൻ വിളഭൂമിയായ് ലസിപ്പോ- രവിടെ സ്ഥാണുവെഴായ്തകൊണ്ടശേഷം കവിയൊല്ലൊരു ദൃഷ്ടിദോഷമെന്നോ- ർത്തവിതർക്കം ഹരനുള്ളിലേക്കണഞ്ഞു. [ 20 ] ഒളിയേന്തിന വാടിതന്നിലേറെ- ത്തെളിവാർന്നെത്തിടുമീശനെക്കറക്കാൻ നളിനാസ്ത്രനുറച്ചൊരിന്ദ്രജാല- ക്കളികാണിച്ച കഥയ്ക്കു നാം കടക്കാം.
കുടിലാളിക,മക്കളിന്ദ്രഭൂവിൻ പടി ലാവണ്യമെഴുന്ന കേശപാശം, നിടിലാഭ,നിതാന്തമേവനും ഹൃ- ത്തടി ലാക്കറ്റു വലഞ്ഞുപോം കപോലം,
മദനൻറെയഹന്ത കേളിയാടും സദനം കണ്ണിണ,കള്ളമുള്ള നോട്ടം, കദനം പുതുമുല്ലമൊട്ടിനേകം രദനത്തിൻനിര, രമ്യമല്പഹാസം,
അരുണാരുണകോമളാധരോഷ്ഠം, തരുണാർത്തിപ്രദമായ ബാഹുയുഗ്മം, ഉരുകാന്തികലർന്ന മദ്ധ്യ,മോമൽ- ത്തിരുനാഭിക്കുഴി, സുന്ദരോരുകാണ്ഡം,
അണിയായ്പ്പതിയെശ്ശിരസ്സിലാളും മണിസാനുസ്ഥമനോജ്ഞശൃംഗയുഗ്മം പണിയുന്നൊരു പട്ടുവെള്ള റൌക്കി- ത്തുണിയാൽ മൂടിന പോർമുലക്കുടങ്ങൾ,
തളിർപോൽ മൃദുവായ്,ത്തടിത്തിനെപ്പോ- ലൊളിപൂ,ണ്ടബ്ജമൊടൊത്തു ഗന്ധവത്തായ്, വിളിപാരമിയന്നു കാൺകിൽ നേത്രം കുളിരും കോമളമായ പൂവൽമേനി, [ 21 ] വള,യഡ്ഡിയൽ,കാപ്പു,തോട,നൂൽ, കാൽ- ത്തള,നാസാമണി, മോതിരങ്ങൾ, ഹാരം, കളനൂപുര, മേവമാർക്കുമുൾത്താ- രിളകും ഭൂഷണപങ്ക്തി മേനിയെങ്ങും,
ഇതുമട്ടൊരു തയ്യലുല്ലസിക്കു- ന്നതുക "ണ്ടെന്തിതു മായയോ കിനാവോ? പുതുവിദ്യയജൻ പഠിച്ചുവോ?" യെ- ന്നതുലാശ്ചര്യ്യമൊടീശനമ്പരന്നു.
(കളകം)
മലരിന്മകനുള്ള മാനവിത്തായ് മലരമ്പന്നു മദം വളർക്കുമമ്പായ് മലമറ്റൊരു മഞ്ജുകാന്തികോലും മലയൊക്കും മുലയാൾ വിളങ്ങി പാരം.
പ്രഥമത്വമെഴും രസത്തിനേറും പ്രഥതൻ സീമ പയോജ വക്ത്രവേഗാൽ കഥനീയഗുണൻ കപർദ്ദിതന്നെ- ക്കഥയില്ലാത്തവനാക്കുവാൻ മുതിർന്നാൾ.
നീലത്തഴക്കുഴലഴിഞ്ഞു, മുഖം വിയർത്തു. ശീലത്തരം പകുതി തെന്നലടിച്ചു നീങ്ങി, പാലത്തൽപൂണ്ടമൊഴി പന്തുകളിച്ചിടുന്ന കോലത്തെ നോക്കി മൃഡനങ്ങനെ നിന്നുപോയി ! [ 22 ] നാലാം സർഗ്ഗം.
സീമന്തംമുതലടിയോളമപ്രകാരം പ്രേമം മൂത്തടിമലർതൊട്ടു കൂന്തലോളം വാമയ്ക്കുള്ളൊരു തനു നോക്കി വാമദേവൻ; കാമൻതൻരിപുവുമൊരാണുതന്നെയല്ലോ.
"ആരാരിക്കളമൊഴിയാരെ വേട്ടിരിപ്പോ- ളാരാ,ലെന്തിവളുടെ ചാരുനാമധേയം? ആരാമസ്ഥലമിതിൽ വാഴ്വതെ",ന്തിതെല്ലാ- മാരായ്വാനകതളിരാശപൂണ്ടിടുന്നു.
ഇത്തങ്കത്തളിരെതിർതയ്യലാൾ കടന്നെൻ- ചിത്തത്തെച്ചിതമൊടു കൊള്ളയിട്ടുമൂലം മത്തത്വം ബത മുഴുവൻ മറന്നഹോ! ഞാൻ മത്തത്വം മരുവുമഗാരമായിതല്ലേ !
നീരാളും മുകിലെതിർകൂന്തലാൾക്കു വായ്ക്കും നീരാളത്തോടു കിടപൂണ്ട മേനി പുൽകാൻ ധാരാളം കൊതിയെഴുമെൻറെ മുന്നിൽ നിന്നാ- മാരാരിപ്രഥ-മറയത്തു-പുല്ലു-പോട്ടേ!"
എന്നോർത്തൊന്നിളകിമറിഞ്ഞൊരുളെള്ളാടീശൻ തന്നോമൽക്കമനിയെ വിട്ടു തെല്ലു നീങ്ങി കുന്നോടുംകളുർകുചയാൾക്കു മുന്നിൽ മന്ദം ചെന്നോരോ ചപലവചസ്സിവണ്ണമോതി. [ 23 ] "ബാലേ നീ പറയണമേതൊരുത്തി? യെന്തി- ക്കാലേ വന്നിവിടെ വസിപ്പതിന്നു ബന്ധം? ചാലേ നിൻ ദ്യുതിയിൽ മദീയഹ്രത്തു വെയ്ലിൽ പ്രാലേയപ്പടിയുരുകുന്നു പാരമയ്യോ!
വിണ്ണോർതൻ പതി പുണരുന്ന തേവടിശ്ശി- പ്പെണ്ണാ? പേർപെടുമൊരു യക്ഷകന്യയോ നീ? കണ്ണോടൊത്തകമലർ കട്ടിടുന്ന പാന്ഥ- പ്പുണ്ണോ? മൽപരിണതപൂർവപുണ്യസത്തോ?
വണ്ടിന്നുൾത്തടമെരിയും കുഴൽക്കു,മക്കൈ- ത്തണ്ടിന്നും, തളിർ പണിയുന്ന തങ്കമെയ്ക്കും, ചുണ്ടിന്നും, ചുമലിനു, മീയുരോജകുംഭം രണ്ടിന്നും, രമണി ! രസത്തിൽ ഞാൻ തൊഴുന്നേൻ.
ലാളിത്യക്കുളുർമൊഴി നിൻറെ തൃക്കടക്കൺ- കാളിന്ദീനദിയിലെനിക്കു കേളിയാടാൻ നാളില്ലെന്നജനെഴുതീടില്ലെന്നെയിന്നേ വാളിൻമട്ടെഴുമളകത്തിനാൽ വധിക്കൂ.
നീയിന്നെൻ നയനപഥത്തിലെത്തി; മേലിൽ തീയിൽപ്പോയ്മറകിലുമുണ്ടു കൂടവേ ഞാൻ; സ്ഥായിക്കൊന്നറിയുക; താരിളങ്കളുർത്തേൻ വായിൽപ്പോയ് വഴിയുകിലേതു വിഡ്ഢി തുപ്പും?"
അത്തൽപ്പെട്ടവനിതുരയ്ക്കവേ കടാക്ഷം പത്തഞ്ഞൂറൊരുഞൊടികൊണ്ടറിഞ്ഞു മന്ദം പുത്തൻപൂമൃദുഹസിതം പൊഴിച്ചു നല്ലാർ- മുത്തൻപില്പ്പുരികമിളക്കിയേവമോതി. [ 24 ] "ഇല്ലാരും പതിമമ, കെയിൽവേണ്ട കാശും ചോല്ലാളും തനുരുചിയും കലർന്നവങ്കൽ ചെല്ലാനായ്ത്തുനിവൊരു വേശഗേഹമാളും നല്ലാരെന്നറിയുക നന്ദിപൂണ്ടു നമ്മെ.
തെല്ലും നീ മുഷിയരുതൊന്നു ഞാൻ പതുക്കെ- ച്ചൊല്ലുന്നേൻ; ഗുണമൊരു ലേശവും പെടാതെ കൊല്ലുന്നുണ്ടലർശരനെന്നുവച്ചു മാത്രം പുല്ലുംപോയൊരുവനെ വേട്ടു കേൾവിയുണ്ടോ?
നീ വന്നെന്നുപവനസീമ്നി നിന്നുകൊണ്ടി- ന്നീവണ്ണം മമ തനു പുൽകുവാൻ കൊതിച്ചാൽ ദൈവത്തിന്നതു ശരിയെന്നു തോന്നുമെന്നോ ഭാവം? നിൻ കഥ ബഹുജാതി ! ഞാൻ കഥിക്കാം.
ആനത്തോ,ലരവു, കപാല,മസ്ഥി, ചാരം മാ,നബ്ജൻ, വിഷ, മനലൻ, കപാല, മംബുഃ- മാനംവിട്ടിവയണിയുന്ന നിന്നെ നോക്കി- സ്നാനം ചെയ്തിടുകിലുമില്ല നേത്രശുദ്ധി.
പയ്യാറാൻ തെരു വഴി തെണ്ടണം; കിടപ്പാൻ തയ്യാറായ്ച്ചുടലയിലെത്തണം തരത്തിൽ; മെയ്യാളും മലമകളോടു മല്ലിടേണം:- നിയ്യാരെന്നിവളെയിതിന്നു നിർണ്ണയിച്ചു?
കോളല്ലിക്കനൽമിഴിയുള്ള നെറ്റി തൊട്ടാൽ താളംതെറ്റിടു,മുടൽ പൂണ്ടുകൊണ്ടു വാൻ ഞാൻ ആള,ല്ലീയരവുകൾ കൊത്തിടും; കഴുത്തിൽ ക്ഷ്വേളംകൊണ്ടൊരുലവമുമ്മവയ്ക്കവയ്യം." [ 25 ] എന്നോതും മതിമുഖിയെത്തടുത്തു വീണ്ടും വന്നോരുൾക്കൊതിയൊടു വാമദേവനോതി "എന്നോമൽക്കുമനി ! വിരൂപനാണുപോൽ ഞാ- നന്നോ നിന്മതം? ഇതു നല്ല കൂത്തുതന്നെ!"
ഏവം ചൊന്നുടനണിയാടയൊക്കെ മാറ്റി- ദ്ദേവൻതൻ തിരുവുടലുല്ലസിച്ച നേരം ലാവണ്യക്കടലിനു കോളിളക്കമാകും പൂവമ്പൻ പുനരപി ജാതനെന്നു തോന്നി.
തങ്കത്താർദലമിഴി കൈകൾകൊണ്ടു തെല്ല- ക്കൊങ്കപ്പന്തുകളെ മറച്ച റൌക്കി നീക്കി തിങ്കൾപ്പൂഹസിതവിലാസമാർന്നു ശർവൻ തങ്കൽത്തന്നകമലർ ചേർന്നതായ്ക്കഥിച്ചാൾ.
ശങ്കപ്പെട്ടിടുവതിനില്ല ഹേതുവെന്നാ- വങ്കത്തം പെടുമുഡപാങ്കനോർത്തമന്ദം തങ്കപ്പോർമലയെതിർകൊങ്കയാൾക്കു വായ്ക്കും പൊൻകപ്പം തരുമൊരു പൂവൽമേനി പൂണ്ടാൻ.
'ലാവണ്യപ്പൊലിമ നിനച്ചകത്തുവായ്ക്കും ഭാവംപോയ് ശിവ ! ശിവ ! പാവമാകയായ് ഞാൻ ! ദൈവത്തിൻ വിലസിതമെത്ര ചിത്ര'മെന്നോ- ർത്താവൻഭൂധരസുതയമ്പരന്നു പാരം.
സ്ഥാണുശ്രീതനു മുഴുവൻ തനിക്കു തീറായ്- ക്കാണുംമട്ടകമലരിങ്കൽ നാണമേറി. ചേണുറ്റോരചലതനുജയച്ഛനെപ്പോൽ വേണുംമട്ടചലതപൂണ്ടു തത്ര നിന്നാൾ. [ 26 ] അത്തയ്യൽക്കൊടിയുടെയംഗസംഗമംകൊ- ണ്ടത്തൽപ്പാടഖിലമനംഗജിത്തു തീർക്കെ പുത്തൻപൂമധുവെതിർവാണിയാൾക്കു ചെല്ല- ത്തൃത്തങ്കക്കുടമൊരു പുത്രനുത്ഭവിച്ചു.
അരിവയറവൾ പെറ്റ കുഞ്ഞിനെക്ക ണ്ടരിയൊരു ശംഭുമനം കുളുർത്തിടുമ്പോൾ അരിഗദകളണിഞ്ഞ വിഷ്ണുവിൻമെ- യ്യരികിൽ വിളഞ്ഗി;മറഞ്ഞു വിഷ്ണുമായ.
തൻകള്ളപ്പണി കാലഭിത്തൊടരുളി- ക്കാത്യായനിക്കായ് ഗതാ- തങ്കം പുത്രനെ നല്കി വിഷ്ണു മറയു- ന്നേരത്തു മാരാരിയും തങ്കൾക്കൂറിയലും തനൂഭവനു പേ- രയ്യപ്പനെന്നിട്ടു തൻ- തങ്കത്താർമിഴിയോടുമഗ്ഗണമൊടും കൈലാസമെത്തീടിനാൻ. [ 27 ] ദേവകി. ഒന്നാം സർഗ്ഗം അച്ഛിന്നം സുരപുരി പെറ്റുപോറ്റുമേതോ- കൊച്ചിബ്ഭൂവലയമലങ്കരിച്ചപോലെ പിച്ചിത്താരെതിർപുകളിന്നു കൂത്തരങ്ങാം "കൊച്ചി"പ്പേരെഴുമൊരു നാടമർന്നിടുന്നു.
ഖിന്നാർത്തിച്ചുവടു മുറിച്ചു ശക്തനെന്നാ- യെന്നാളും ജനത പുകഴ്ത്തുമൂഴിപാലൻ മുന്നാളിൽ പൃഥുവിനൊടൊത്ത കീർത്തിപൊങ്ങി- ച്ചന്നാട്ടിന്നധിപപദത്തെയാണ്ടിരുന്നു.
കളളംവിട്ടവനെതിരറ്റ നൽപ്പുകൾപ്പൂ- വെള്ളപ്പട്ടികയിൽ വിരിച്ചു വാണകാലം ഉള്ളത്തിൽ പ്രിയനുടെ മാറിടം വെറുത്തോ വെള്ളത്താർമകൾ വിളയാടി വീടുതോറും ?
കൈക്കാണം, കളവു, കടുത്തകൈ, യിടത്ത- ട്ടിക്കാണും വിനകളൊടുള്ള മുദ്രയെല്ലാം വെയ്ക്കാനും വിരവൊടു മാറിടാനുമൊന്നി- ച്ചക്കാശപ്രതിഭടകീർത്തിയാജ്ഞ നൽകി.
ഇതിൻറെ ഉത്തരഭാഗം പന്തളത്തു കേരളവർമ്മതമ്പുരാൻറെ കൃതിയാകുന്നു. [ 28 ] മാടമ്പിത്തലവർകണക്കു കുപ്പമണ്ണാം
മാടത്തിന്നകമടിവോരെയും പുലർത്തി
മാടക്ഷാഭിധകലരുന്ന മങ്കയാൾതൻ
മാടപ്പോർമുലയുടെ ഭാഗ്യമുല്ലസിച്ചു.
ചോരന്മാരുടെ പൊടികൂടിയില്ലൊരേട- ത്താരമ്യക്ഷിതിയിലശേഷമാകമൂലം ദ്വാരത്തിൻ കതകുകൾ ശീതബാധമാത്രം പൗരർക്കപ്പൊഴുതിലകറ്റി വേണ്ടിവന്നാൽ,
ചേട്ടത്തം ചെറുതുമെഴായ്കകൊണ്ടു വക്കീൽ- ക്കൂട്ടത്തിൽ കൊടിയൊരു പേനതൻറെ തുമ്പിൽ ആട്ടക്കോപ്പുകളിൽ മഴദ്ദിനങ്ങളിൽപോൽ കോട്ടംവിട്ടൊരുവക വൻതുരുമ്പുമേറി.
അന്നാട്ടിന്നരചമണിക്കുമദ്ദിനത്തിൽ- ത്തന്നാമം തരമൊടു പറ്റിടുന്നമൂലം നിന്നാളും ത്രപ നിറയും നൃപാരിജാതം ഖിന്നാന്തഃകരണമൊടാത്മഹത്യചെയ്തു.
ആണാമന്നൃപനുടെ കോപവഹ്നിയല്പം കാണാകുന്നളവു വയസ്യനെത്തുണപ്പാൻ ചേണാർന്നുൾക്കൊതിയൊടു വൈരിമെയ്യിൽനിന്നും പ്രാണാഖ്യശ്വസനൻടൻ വെളിക്കു ചാടും.
കാലൻപിൽത്തൊഴുതു കരത്തെ നൽകിടുന്നോ- ർക്കാലംബത്തിൻ കരമേകി വേണ്ട മട്ടിൽ കാലൻപോൽ കളവുകൾകാട്ടിടുന്നവർക്ക- ക്കാലം ഭൂവലരിപു കാത്തു മാടരാജ്യം. [ 29 ] ആമട്ടക്ഷിതിവലയം നൃപാലനഭ്രം സോമൻപോൽസുരുചിരമാണ്ടിടുന്നകാലം കാമത്തിൻകശപിശ കാട്ടിടും ഫലത്തെ- ക്കാമംചൊൽവൊരു കഥ കമ്രമായ് നടന്നു.
പൂരത്തിൻ പുക,ളുമപൂണ്ട പുണ്യലക്ഷ്മീ- പൂരത്തിൻപുതുമപുലർന്ന പൂതഗേഹം, പൂരമ്യാകൃതി മടവാരു,മൊത്തൊരോമൽ- പ്പൂ,രമ്പിൽ 'ശിവപുര'മുണ്ടു കൊച്ചിനാട്ടിൽ.
ഏടത്താർശരനുടെ രാജധാനി തോൽക്കും മാടക്ഷ്മാമരതകരത്നമപ്പൂരത്തിൽ കേടറ്റുള്ളൊരുഗൃഹ,മോമന'പ്പരുത്തി- ക്കാട'ൻപിൽ കമനികൾചേർന്നു ലാലസിച്ചു.
പൂന്തിങ്കൾക്കെതിർമുഖി ചാരു 'ദേവകി'യപ്പേ- രേന്തിക്കൊണ്ടൊരുവധുവഗ്ഗ്രഹത്തിനുള്ളിൽ കാന്തിപ്പാൽക്കടലിനു വേലിയേറ്റമായും വാൻതിങ്ങും പുകൾ വിളയിച്ചുമുല്ലസിച്ചു.
തങ്കത്താമരമലർ തട്ടുകൊള്ളൂമാസ്യം; തങ്കത്താൽപ്പണിതു കടഞ്ഞെടുത്ത മേനി; തങ്കൽത്താൻ തരുണിമ പൂണ്ട ചേർച്ച; ശർവൻ- തങ്കൽത്താണടിപണിയുന്ന ചിത്തരംഗം;
കോടക്കാറെതിർനിറമൊത്ത കൂന്തൽ; തങ്ക- ത്തോടയ്ക്കുള്ളഴകുവളർത്തിടുന്ന കർണ്ണം; മാടപ്പോർകരുതിന കൊങ്ക;കാട്ടിളമ്മാൻ- പേടക്കൺ, പെരുമ പുലർന്നിടും നിതംബം, [ 30 ] നാട്ടാർതൻ രസന കൊതിച്ച ചുണ്ടു; കാട്ടിൻ- പാട്ടാളിക്കകമെരിയും കടിപ്രദേശം; കാട്ടാനയ്ക്കെതിർ നട; ദിഗ്ജയധ്വജംഗ്ര്യം നാട്ടാനായ് നളിനശരൻ കുഴിച്ച നാഭി;
ഈ മട്ടില്പ്പുതുവടിയേന്തി മിന്നിടുന്നോ- രോമല്പ്പൂമധുമൊഴിയാൾക്കു കച്ച നൽകി കാമംപോൽ കണവനിലയ്ക്കു കാത്തതന്നാൾ സോമൻ ചുറ്റിടുമൊരു വിപ്രനായിരുന്നു.
രണ്ടാണെങ്കിലുമവർ ജാതികൊണ്ടു, തമ്മിൽ- ത്തണ്ടാരും കതിരവനും കണക്കിണങ്ങി കണ്ടാരും കരൾ കുളിരുംപടിയ്ക്കു വാഴ്ത്തി- ക്കൊണ്ടാടും പ്രണയമൊടൊത്തു കൂടി വാണു.
അമ്മാവൻ കൊടിയ പടയ്ക്കു,മുള്ളതെല്ലാം സമ്മാനിപ്പൊരു പതിതൻറെ നാട്ടിലേയ്ക്കും അമ്മാ ! പോയളവൊരുനാൾ ഗൃഹത്തിൽ വാഴ്വാ- നമ്മാൻനേർമിഴിയുമൊരമ്മയും തനിച്ചു.
കൽക്കണ്ടപ്പുതുമൊഴിയാൾ തനിച്ച കാല- ത്തക്കമ്രപ്രഭകലരും പുരത്തിനുള്ളിൽ കൈക്കറ്റം കവിയുമൊരൂക്കിനാലുയർന്നോ- രിക്കണ്ണൻ ഭടകുലനാഥനായ് വസിച്ചു.
ചൊന്നാലക്ഖലനൊരു കാമിയാണു; പിന്നെ- ച്ചെന്നായും തൊഴുമൊരു ദൌഷ്ട്യമുണ്ടു താനും; എന്നാലെന്തവനെതിരറ്റ കൈമിടുക്കാ- ലന്നാളന്നൃപനൊരു കണ്ണിലുണ്ണിയായി. [ 31 ] തന്നോളം തിറമൊരുവന്നുമില്ലതിന്മ- ട്ടന്നോടന്നടർപൊരുതുന്നൊരപ്പൂമാനെ പൊന്നോമൽക്ഷിതിപതിയിന്നു നമ്മൾ ചൊല്ലീ- സ്സെന്നോതും തുറയുടെ നാഥനാക്കിവച്ചു.
കൂടുംനേർനിറവൊരു സെഷ്യനും മജിസ്ട്രേറ്റ്- ക്കോടും നാമറിയുവതിപ്പൊൾ മാത്രമല്ലൊ; ഈടുറ്റോർക്കവരുടെ പോക്കുപോലെ കാടും മേടും ചെയ്വതിനൊരു തക്കമന്നിരുന്നു.
ഇക്കണ്ണൻ വരുമിനിയെന്നുരച്ചുമാത്രം മയ്ക്കണ്ണാൾമണികൾ കിടാങ്ങളെക്കിടത്തി; അക്കന്നന്നുടയൊരുവാർത്ത ഗർഭമാളും കൽക്കണ്ടപ്പുതുമൊഴിമാർ ശ്രവിച്ചതില്ല.
തെല്ലാരാനൊരുവക തെറ്റുചെയ്തിൽ വെട്ടി- ക്കൊല്ലാനും വസതി കുളംകുഴിക്കുവാനും അല്ലാതൊന്നരുളുകയി,ല്ലവന്നു മുന്നിൽ ച്ചൊല്ലാളും മലയുമൊരാലിലയ്ക്കുതുല്യം.
അന്നാട്ടിൽക്കൊലമരമൊന്നുതന്നെനോക്കി- ച്ചെന്നാടൽപ്പെടുമൊരു കാലകിങ്കരർക്കായ് എന്നാളും പെരുകിന കാൽകഴപ്പു തീരാ- നന്നാരാൽപ്പലതരമെണ്ണവച്ചു ദസ്യർ.
അക്കാലത്തൊരുവക മോഷണം തെളിപ്പാൻ മുക്കാലിത്തടിമുതലുള്ള യന്ത്രമോടും ധിക്കാരത്തിനു നിധി കാലരുദ്രനോടായ് വക്കാണിപ്പൊരു മിഴി വട്ടമിട്ടിറങ്ങി. [ 32 ] കാട്ടിൽപ്പെടുന്ന കടുവാത്തലവൻ കടന്നൊ- രാട്ടിൻറെയാലയിലണഞ്ഞലറുന്നപോലെ പാട്ടിൽപ്പയോജമിഴിമാർ മരുവും പരുത്തി- ക്കാട്ടിൽഗ്ഗമിച്ചു കതകിന്നു വിളിച്ചു യോധൻ.
നല്പോലും പടി മുന്നിലെത്തിയൊരിള - ന്തേന്മാമ്പുതുപ്പൂങ്കുല- പ്പൊൽപ്പോർകൊങ്കകൾ പേറിടുന്ന സതിയാ- മദ്ദേവകിത്തയ്യലാൾ "പൊയ്പോയ്പോരിനു ഹന്ത ! കാരണവരി- ങ്ങി"ല്ലെന്നു ചൊല്ലുന്ന വാ- ക്കപ്പോളക്കുടിലന്നു കാതിലമൃത- പ്പൂമാരി വർഷിച്ചുതേ. [ 33 ] രണ്ടാം സർഗ്ഗം. അരിയൊരഴകു ചിന്നിമിന്നിടുന്നോ- രരിവയർമാലികയാളെയത്തരത്തിൽ അരികിലൊരുകണക്കു കണ്ടനേര- ത്തരിയമനാർന്നൊരവസ്ഥയെന്തുരയ്പൂ?
മതിമുഖിയുടെ മഞ്ജുമേനിയാകും കതിരവനുള്ളൊരൊളിക്കതിർക്കുലങ്ങൾ എതിരിൽ വിലസിടുന്നതൊന്നു കണ്ട- ക്കൊതിയൻ കണ്ണിണ മഞ്ഞളിച്ചുപോയി.
മിഴിയിമയിളകാതെ, നാക്കുയർത്താൻ കഴിവുപെടാതെ, പൊളിച്ചവായടപ്പാൻ വഴി ചെറുതറിയാതെ, മന്ത്രവാദ- ത്തൊഴിലിൽ മയങ്ങിയപോലെ നിന്നു കാമി.
അലർശരകഥ കൊത്തുവാൻ കരിങ്കൽ- പ്പലകകുഴിച്ചു നിറുത്തിവച്ചപോലെ ചലമിഴിയുടെ മുന്നിൽ നിന്നനില്പിൽ ഖലമതി ലേശമനങ്ങിടാതെ നിന്നു.
അതിനുടെ പൊരുൾ കണ്ടിടാതെകണ്ടാ- ക്കൊതിയനെ വിട്ടു തിരിച്ചകത്തുപോകാൻ മതിമുഖി കഴൽപൊക്കി; തേവിടിശ്ശി- പ്പതിവവൾ പണ്ടു പഠിച്ചതല്ലയല്ലോ. [ 34 ] വെളിയിലെവിടെയോ ഗമിച്ച ജീവൻ തെളിവൊടു വീണ്ടുമകത്തണഞ്ഞപോലെ വിളിയെഴുമവനൊന്നുണർന്നു വേഗാൽ കിളിമൊഴിയാളൊടു വാക്യമേവമോതി.
"മതിയെതിർപ്പുകൾവായ്പുകൊണ്ടു വാനിൻ മതിലിനു വെങ്കളിയിട്ട മങ്കയാളേ ! മതിമതികളണിഞ്ഞ മൌലിമുത്തേ ! മതി മതി നിൻചതി;നെഞ്ചുകം തകർന്നു.
ഒരുകളവു തെളിപ്പതിന്നു വേണ്ടും കരുവൊടുമിങ്ങു കടന്നൊരെൻറെയുള്ളം തരുണി ! യെളുതിൽ നീ ഹരിച്ചുവല്ലോ; വിരുതു വെടിപ്പിതു വേണ്ടമട്ടിലായി.
വനജനയനമാർക്കെഴും കടക്കൺ- മുനയുമിവന്നൊരു പുല്ലുമൊന്നുപോലെ; കനലിനു കുളിർവന്നു;പേയുമിപ്പോൾ പനസഫലാധരി ! കാളിയെപ്പിടിച്ചു.
അതിനൊരു ചെറുശിക്ഷ നൽകിടാഞ്ഞാൽ മതിമുഖി ! ഞാനൊരു മന്ത്രിയാകയില്ല; ചതിയുടെ പിഴയായ് ക്ഷണത്തിൽ നൽകു പുതിയൊരു നിന്മധുരാധരാമൃതത്തെ.
ചലമിഴി ! യിതിനെന്നൊടീർഷ്യയേതും കലരരു,തായതുവേണമെന്നിരുന്നാൽ മലയെതിർമുല നിൻറെ മാറിൽ നിർത്തും മലർമകനുള്ള വലത്തുകൈയൊടാട്ടെ ! [ 35 ] മറുതലയുടെ വായിൽ മണ്ണടിപ്പാൻ ചെറുതൊരു കൂസലെഴാത്തൊരെന്നെയീശൻ വെറമലർകണയാമൊരാൾക്കു വെൽവാൻ നിറുകയിൽ മുമ്പു വരച്ചുവിട്ടിരിക്കാം !
കളി പറയുകയല്ല, നെറ്റിയെന്തേ ചുളിവ,തിനിന്നൊരു ചുക്കുമില്ലയല്ലൊ ! ഒ* *തിയുടെ സത്തു പഞ്ചവർണ്ണ- ക്കിളിമൊഴി ! നീയറിയാത്തതല്ല താനും.
അടവൊരുപടിയൊന്നുമെൻറെ തങ്ക- ക്കുടമിതിനെന്നൊടെടുത്തിടേണ്ടതില്ല; സ്ഫുടമരുളുക വേണ്ടതിന്നതെന്നാ- യുടനൊരുടമ്പടിതന്നെ മുമ്പിലാട്ടെ.
തടവതിനൊരുവൻ വരില്ല; പക്ഷേ പുടമുറി നൽകിയ "പട്ടർ"കേറിവന്നാൽ ഉടനവനുടെ മാറിടത്തിൽനിന്നും കുടർമണിമാല പറിച്ചെടുത്തു കൊള്ളാം !
തുകപറവതിൽ നൂറിരട്ടി നൽകാം പകരമൊരുത്തരമെന്തുരപ്പ"തെന്നായ് തുകമൊഴിയൊടു ശുദ്ധപിച്ചനെപ്പോൽ വകതിരിവറ്റൊരു വങ്കനോതി വാക്യം.
പടുതരമിടിയൊച്ചകേട്ടു പേടി- പ്പെടുമൊരു പന്നഗിപോൽപ്പിടച്ചു പാരം മടുമലർമിഴിയുള്ളിടിഞ്ഞു വാടി- ക്കിടുകിടെ ഞെട്ടിവിറച്ചിവണ്ണമോതി. [ 36 ] "ഹരി ! ഹരി ! കഥയെ,ന്തിതെന്തുവാക്കാ- ണരിയ ഭവാനിവളോടുരച്ചതിപ്പോൾ? പെരിയ നൃപതിമന്ത്രിയെങ്ങു? പീറ- ദ്ദുരിതമിതെ ? ങ്ങൊരു ചേർച്ച തമ്മിൽ വേണ്ടേ ?
ഇളയണിയുമനന്തകാന്തികോലും ഗളമണി ശക്തനൃപൻറെ കൊച്ചിനാട്ടിൽ കളവുകൾ കലരാതെ വാച്ചുകേറും വിളവിനു പാഴ്പ്പുഴു വേലിതന്നെയായോ?
അതിനിടവരുവാൻ ഞെരുക്ക,മോമൽ- ക്ഷിതിപതിതന്നുടെ മന്ത്രിവര്യ്യനിപ്പോൾ സതിയിവളിലെഴുന്ന സച്ചരിത്ര- സ്ഥിതി ചെറുതൊന്നു പരീക്ഷചെയ്വതാവാം.
ഇവളുടെ ചരിതത്തിനൊന്നുകൊണ്ടും ലവമൊരുദോഷമിതേവരയ്ക്കുമില്ല; നൃവരകരബലം ജയിച്ചിടട്ടേ ! തവ സചിവോത്തമ ! നന്മയും വരട്ടെ !!
അടിമലർ പണിയുന്നു"വെന്നു പൊണ്ണ- ത്തടിയനൊമ്മടവാരുരച്ചനേരം "എടി ! വലിയമിടുക്കിതന്നെ നീ; നിൻ കുടിലത വിസ്മയ !"മെന്നു ദുഷ്ടനോതി.
"ഉടമയൊടിഹ ഞാനെടുത്തുകാട്ടും കുടലു നിനക്കൊരു കൊച്ചുവാഴനാരോ? പിടമൃഗമിഴി ! വീണവായനയ്ക്കോ തുടരുവതിങ്ങനെ ഞാൻ മുതിപ്പെടുമ്പോൾ? [ 37 ] മതി മതി കളവൊക്കെ,രക്തമാണെൻ- മതിയിതുനേര,മിനിക്കുറെക്കഴിഞ്ഞാൽ ചതിപറയുകയല്ല കേൾക്കു നീയാ- സ്ഥിതിയെ വരിപ്പതു ഖഡ്ഗമാകുമല്ലോ.
അതിനുടനിടയാക്കിയാൽ നിനക്കെൻ സതി ! ചുടലപ്പിണമായ്ക്ഷണം കളിക്കാം; അതിനിവനപരാധിയല്ലതാനും; മതിമുഖി ! വേണ്ടതുറച്ചുകൊൾക വേഗം.
കുലവധുവുമിവന്നൊരേത്തവാഴ- ക്കുലയുമെതിർക്കുകിലൊന്നുപോലെതന്നെ; കലയുടെകഥയോർക്കിലെൻറെ ചിത്തം കുലഗിരിതന്നെ; കുലുങ്ങുകില്ല ലേശം.
ലതയെതിർമൃദുഗാത്രി ! നാളെയും ഞാൻ കതകിനു മുട്ടുവനന്തിയാകി,ലപ്പോൾ ചിതമൊടിവനെയോ നിനക്കിതംപോൽ ചിതയിൽ വിളങ്ങിന തീയെയോ വരിക്കാം."
അവനരിശമൊടേവമോതി വേഗാ- ലവശതയാർന്നവിടത്തിൽനിന്നു പോയാൻ; അവളുമബലയാൾ തനിക്കടുത്തോ- രവമതിയോർത്തതിമാത്രമാർത്തയായാൾ.
കരിയെതിർനിറവും കൊടുംകനൽത്തീ- പ്പൊരി പതറും മിഴിയും കടുത്തൊരുള്ളും പരിഘമടിപണിഞ്ഞ കൈയുമൊത്തോ- രരിയെ നിനച്ചവളമ്പരന്നു പാരം. [ 38 ] പാലഞ്ചും മൊഴി പാരുതൊട്ട നിടില- പ്പൊട്ടായ ശക്തക്ഷമാ- പാലൻ നല്ലതരത്തിനന്നരികിലായ് തൃശ്ശൂരിലുണ്ടാകയാൽ മാലപ്പാർത്ഥിവമൌലിമുത്തറിയുമാ- റാകട്ടെ; മറ്റൊക്കെയും കാലംപോലെ വരട്ടെയെന്നു കരുതീ- ട്ടങ്ങോട്ടു ചെന്നീടിനാൾ. [ 39 ] പത്മിനി മൂന്നാം സർഗ്ഗം.
ജേലിന്നകം ജയപുരേശനെയുള്ളിനേറ്റം മാലിന്ന്യമാർന്നൊരു മഹമ്മദനിട്ടുപൂട്ടി സ്ഥൂലിച്ച തള്ളലൊടു പുഞ്ചിരിപൂണ്ടു കാൽമേൽ- ക്കാലിട്ടു താടിതടവിത്തലപൊക്കി വാണു.
കാട്ടിന്നകം ശകുനി തള്ളിന ഭീമനെന്നോ കൂട്ടിൽ കുടുങ്ങി നെറികെട്ടൊരു സിംഹമെന്നോ നാട്ടിങ്കലുള്ളവർ നിനപ്പൊരു ഭീമസിംഹ' രാട്ടിൻറെ കാലഗതി രാഘവ ! രാമ രാമ !!
നേരറ്റ മട്ടു ബലി വാണു, മിരുട്ടു,താഴ്ച- യീരണ്ടുമാർന്നു,മഹിലോകമോടൊപ്പമപ്പോൾ പാരം ലസിച്ച ജയിലിൽപ്പവനാശനത്വ- മാരമ്യനാം നൃപനു വന്നതിലെന്തു ചിത്രം?
സാമന്തപതികളും വിധിതൻ നിയോഗാൽ സീമന്തിനീമകുടമാലിക കാന്തയാളും ഓമൽക്കുലത്തിനു പിതാവിനനും കരങ്ങ- ളാമന്നവന്നരികിലപ്പൊളണച്ചതില്ല.
ഇതിൻറെ പൂർവഭാഗം പന്തളത്തു കേരളവർമ്മ തമ്പുരാൻറെ കൃതിയാകുന്നു. [ 40 ] വന്തിന്മ കീഴ്പ്പിറവിയിങ്കൽ വിതച്ച തങ്ങ- ളെന്തിന്നു പാഴിൽ മരുവുന്നതു മേലിലെന്നായ് ചിന്തിച്ചു ഭൂപമിഴികൾക്കുരുകുന്നൊരുള്ളം പന്തിക്കു ബാഷ്പതനു പൂണ്ട വെളിക്കു ചാടി.
ആമട്ടു ബന്ദിയൊടു ദുർവിധി പോരിടുമ്പോ- ളീമന്നനെൻ കണകളെശ്ശിരസാ വഹിപ്പാൻ രോമം വളർത്തിടരുതോ ചെറുതെന്നു തോന്നി- ക്കാമൻ തുരുഷ്കനൃപനോടടരിന്നണഞ്ഞു.
"താനമ്പിലിദ്ധരയിലേതിനെയാശ്രയിച്ചോ ഞാനമ്മരം പിഴുതുമാറ്റിന മുല്ലവള്ളി മാനത്തിൽ നീർ,നിഴ,ലിവറ്റയിലാശയറ്റാൽ വേനൽക്കൊടുംകനലിൽ വെന്തുകരിഞ്ഞുപോട്ടെ."
എന്നോർത്തൊരിത്തിരി ഞെളിഞ്ഞു കഴുത്തുയർത്തി മന്നോർക്കു മന്നനകമേ കുടിവച്ച ധൈര്യ്യം കന്നാടെതിർത്തകുചയാളൊടുകൂടി വാഴ്വാൻ വന്നോരു ശങ്കയിൽ വലഞ്ഞവിടം വെടിഞ്ഞു.
പഞ്ചാസ്യനാകുമഹിതൻ രദനങ്ങൾ തോറ്റ പഞ്ചായുധപ്രഭു വിടും കണകൾക്കു ലാക്കായ് പഞ്ചാസ്യവിക്രമനവൻ പകലോടു രാവാ- പ്പഞ്ചാമൃതാധരിയെയോർത്തു പരുങ്ങി പാരം.
മല്ലാസ്ത്രനെന്ന ഭുവനത്രയചക്രവർത്തി കൊല്ലാക്കൊലയ്ക്കു കുറിയാക്കിയ ദുഷ്ടഭൂപൻ നല്ലാരിൽമൌലിമണി പത്മിനി കാണ്മതിന്നായ്- ച്ചൊല്ലാവതെന്തു? - കുറിയൊന്നു കൊടുത്തയച്ചു. [ 41 ] "സാരങ്ഗശാബമിഴി ! നിൻ ചൊടി,യെൻരസജ്ഞ- യീരണ്ടിനും നടുവിൽ വീണൊരു ദർപ്പണത്തെ പാരം വെളിപ്പൊളിയുമുള്ളിനു കട്ടിയും നിൻ- ചാരത്തുനിന്നു വശമാക്കിയപോലെ കണ്ടൻ,
ചേണാർന്ന നിൻറെ പുതുമെയ്യൊളികണ്ടിടുമ്പോ- ളേണാക്ഷിമാർ തരുണരാവതിനായ് കൊതിക്കെ ആണാകുവോർ പൊറുതികെട്ടു നപുംസകത്വ- മാണാഗ്രഹിപ്പതലരമ്പനെഴുന്ന വമ്പേ !
പാരായതിൽപ്പരമദുർല്ലഭമാം പദാർത്ഥ- മാരാൽ തനിച്ചനുഭവിച്ചൊരഘംനിമിത്തം കാരാഗൃഹാന്ധതമസത്തിൽ വസിച്ചിടുന്നു പേരാർന്ന നിൻ പ്രിയ,നതിന്നിവനെന്തു വേണം?
ആ വങ്കനുള്ള കഥ തീർക്കുകിലെന്തു ലാഭം? നീ വൻപുവിട്ടുടനുടന്തടിയേറിയാലും ഈ വന്ന മാലിവനണച്ചൊരനംഗനായ പൂവമ്പനെപ്പിടികിടയ്ക്കുകയില്ലയല്ലോ !
സത്യത്തിലർത്ഥമിയലാപ്പദമായ പാതി- വ്രത്യം നിനക്കൊരൊളിപൂണ്ട യുവാവിനെക്കാൾ രത്യർത്ഥമൊത്തിടുകിലൊത്തുവരട്ടെ; നിൻറെ- യത്യന്തമുഗ്ദ്ധതയിലത്ഭുതമാർന്നിടുന്നേൻ.
മക്കത്തുപോകുമൊരു 'ഹാജി'യെയും മയക്കും മൈക്കണ്ണി ! യിത്തരുണപാർത്ഥിവരത്നഹാരി അക്കണ്ണടിയ്ക്കടിമയായതിലെന്തുചിത്രം? ചക്കപ്പഴക്കൊതിയെ വിട്ടിടുമീച്ചയുണ്ടാ? [ 42 ] ഈടില്ലമെയ്ക്കു വളരെ; ക്കുഴൽ തെല്ലു വെണ്മ നേടിക്കഴിഞ്ഞിടുകിലാരു തിരിഞ്ഞുനോക്കും? വാടിക്കരിഞ്ഞ പനിനീർമലരിന്നു വീണ്ടും മോടിക്കു മന്നിൽ വിരിവാൻ വഴിയില്ലയല്ലോ.
ഇന്നാം തരുന്ന മഹിഷീപദമല്ല, മൊട്ട- ക്കുന്നാകുമജ്ജയപുരത്തിൽ നരപ്പതത്രേ എന്നാരിമാർമണി ! നിനക്കഭിലാഷമെന്നു- വന്നാൽ മഹാമഹിഷി നീ;യതിനില്ല വാദം.
ചേലില്ലയെങ്കിലതു വേണ്ട; ജഗത്തടക്കി- പാലിക്കുമെൻ വലതുകൈയിലെ വാളിനാണെ ! ജേലിൽപ്പെടും പ്രിയനെ വിട്ടിടുവാൻ നമുക്കൊ- രാലിംഗനം മതി; നിനക്കതിലെന്തു നഷ്ടം?
ഇങ്ങാടൽപൂണ്ടടിമയായ് മരുവുന്ന നിൻറെ ചങ്ങാതിതൻ വിലതരാൻ തടവില്ലയെന്നാൽ മങ്ങാതെ വന്നിടണ,മാഴിയിലൊന്നുകൂടി മുങ്ങാൻ മടിച്ചിടുകിലെങ്ങനെ മുത്തുകിട്ടും?
അല്ലായ്കിലായതറിയേണ,മെനിക്കു വന്ന വല്ലായ്മ വന്നു; മതി; മേലിൽ വരാത്തവണ്ണം മല്ലാക്ഷി ! നിൻറെ ഗളസൂത്രമറുത്തെടുത്തു ചൊല്ലാർന്ന നിൻപ്രിയനു ഞാൻ ഗളപാശമാക്കും."
ഈമട്ടു വാചകമടങ്ങിയ കത്തു വായി- ച്ചാമങ്ക ചൂണ്ടുവിരൽ തൻകവിളിങ്കലൂന്നി ശ്രീമന്മുഖം ചെറുതുയർത്തി നിനച്ചുറച്ചു സാമർത്ഥ്യമോടു മറുലേഖനമൊന്നയച്ചു. [ 43 ] "ജേലിൽപ്പെടും ദയിതനെങ്ങ, ഭവാൻറെയൊറ്റ- യാലിംഗനക്കൊതിയിതെ,ങ്ങതു സാദ്ധ്യമാക്കാൻ മാലില്ല തെല്ലു,മരികത്തണയാ,മതോളം താലിക്കുമേലസി പതിക്കരുതെന്നപേക്ഷ !"
ആക്കത്തു കണ്ടു "ശരിയങ്ങനെ വന്നിടട്ടെ; പോക്കറ്റുപോയ പുലി പുല്ലു ഭുജിച്ചിടട്ടെ; നോക്കല്ലൽ ചേർപ്പതിനു മന്മഥ ! നീ തരിമ്പും നോക്കണ്ട"യെന്നു കരൾകൊണ്ടു തുരുഷ്കനോതി.
'എന്തോതേണ്ടു കഴിഞ്ഞുവോ കഥ?യൊരു- ത്തങ്കൽ സ്ഥിരപ്രേമമി- പ്പന്തോടുംമൂലമാരിലംബരസുമം താനെന്ന വാക്കൊത്തുവോ?' ചിന്തോദഗ്രത പൂണ്ടു പൌരരിതു മ- ട്ടോതീടവേ തന്വിയാൾ തൻതോഴിക്കുലമാമകമ്പടിയോടും ഡെൽഹിക്കു പോയീടിനാൾ. [ 44 ] നാലാം സർഗ്ഗം. തടിക്കുളുർപ്പോർമുലചേരുമോമന- ത്തടിത്തനുത്താർമിഴിയായ പത്മിനി ചൊടിപ്പിയന്നോരഭിസാരികാംഗന- പ്പടിക്കു ദില്ലീശ്വരഗേഹമെത്തിനാൾ.
കനംപെറും തോഴികൾ നൂറുപേരൊട- ദ്ദിനത്തിലാന്ദോളമലങ്കരിച്ചവൾ മനസ്സിൽ നാണം സുരലോകസുന്ദരീ- ജനത്തൊടൊത്തുള്ള ശചിക്കുമേകിനാൾ.
അനല്പഭാസ്സൊത്തറുനൂറു ദാസിമാർ കനത്ത പല്ലക്കുകളേന്തി നിൽക്കവേ അനംഗഭൂപാലകഘോഷയാത്രയായ് ജനങ്ങളക്കാഴ്ചയെ നിശ്ചയിച്ചുതേ.
'വരാളിസംയോഗമൊടന്നയാനവും നിരാമയം തേടി ലസിച്ച പത്മിനി ധരാതലത്തിൽ ജലകേളിയോഗ്യയായ് വരാതെ തീരില്ലതു ദൈവകല്പിതം.'
തുറന്നിവണ്ണം പലരും കഥിക്കവേ മുറയ്ക്കു ശത്രുക്ഷിതിന്നു മുന്നിലായ് നിറംപെടും സുന്ദരി, വാഹനത്തെവി- ട്ടിറങ്ങി, തൂമിന്നൽ വിയത്തിൽ നിന്നുപോൽ, [ 45 ] തിരിച്ചുപോകാൻ തുനിയാതെ തന്നെയേ വരിച്ച വാഴ്വാൻ പരിവാരയുക്തയായ് ഒരിച്ഛ മറ്ററ്റവൾ വന്നിടുന്നതായ് ധരിച്ചു പട്ടാണി പരം കൃതാർത്ഥനായ്.
രതിപ്രിയൻ വച്ചൊരു തീ കടന്നു തൻ- മതിപ്പടക്കത്തിനകം പിടിക്കയാൽ സതിക്കു നേർക്കായ്പ്പല കമ്പമിത്തരം ക്ഷിതിക്കധീശൻ പൊടിപാറ്റി നിന്നുതേ.
"ഒരോഷ്ഠപീയൂഷകണം കൊതിക്കിലെൻ വരോരു ! നിത്യാമൃതവർഷധാരയോ? ശിരോരുഹംപോൽ തവ ഹൃത്തുമംബുഭൃ- ന്നിരോധനത്തിന്നു പടുത്വമാർന്നതോ?
സമസ്തനർമ്മാളിഭുജിഷ്യമാരിലും മമത്വമാർന്നിങ്ങവരൊത്തു വന്നു നീ; സുമദ്ധ്യമാകൈശികവാസയോഗമ- സ്സുമത്തിനും നാരിനുമൊപ്പമല്ലയോ?
പടുക്കളീയാളികൾ വില്ലിൽ മന്മഥൻ തൊടുക്കുമമ്പേ ! തവ സഖ്യമാളുവാൻ; നടുക്കു മിന്നും ശരദിന്ദുലേഖയോ- ടടുക്കുവാൻ താരകൾതന്നെ യോഗ്യകൾ.
പരം നിനക്കിന്നിവരൊത്തു വാഴുവാൻ നിരപ്പിൽ ഞാൻ മാളിക നൂറുനൽകുവൻ; ധരയ്ക്കകത്തെപ്പുഴവെള്ളമൊക്കയും വരട്ടെ; വന്നാൽ കടലിന്നു കൂസലോ? [ 46 ] ഒരല്പമിട്ടെന്നെ മടിച്ചിടാതെ മാ- റ്റുരച്ചു നീ നോക്കിയതേറെയസ്സലായ്; പരന്ന തീയിൽ പെടുമംബുവാവിയാം, പരം സുവർണ്ണം പ്രഭയാർന്നു മിന്നിടും.
കൊഴുത്ത കാമത്തോടു ഞാനിരിക്കെയെൻ പഴുക്ക തോൽക്കും ചൊടിപൂണ്ട തങ്കമേ ! അഴുക്കെഴും കൈയിണകൊണ്ടു താലി നിൻ കഴുത്തിൽ വച്ചോൻ കഴുവേറിടേണ്ടയോ?
ഇനൻറെ വംശം ചുവടറ്റിടേണ്ട;പോയ് ജനത്തെ രക്ഷിച്ചരുളട്ടെ നിൻപ്രിയൻ; അനർത്ഥമെന്താണവ,നമ്മപെറ്റ പെ- ണ്ണനല്പമീയൂഴിയിൽ വേറെയില്ലയോ?
മടുപ്പുതുപ്പോർമൊഴി ! മഞ്ചമൊന്നിനോ- ടടുക്കുവാനെന്തിനി നോക്കു താമസം? അടുപ്പിൽ വേകുന്നതു വെന്തു വാങ്ങിയാൽ ചുടുന്നതാറാൻ മടയൻ പൊറുത്തിടും !"
ഇവണ്ണമക്കാമിയടിച്ചു വിട്ട വാ- ക്കവർണ്ണ്യകർണ്ണാമൃതധാരചെയ്തപോൽ ലവം കുലുങ്ങാതെ നിലാവുതോറ്റിടും നവസ്മിതാതൂകിയുരച്ചു തയ്യലാൾ.
'വരില്ല മാ,ലെൻകഥ വേണ്ടപോൽ ഭവാൻ ധരിച്ചുവല്ലോ മതി; ഞാൻ കൃതാർത്ഥയായ്; ശരിക്കു തേന്മാവു വെടിഞ്ഞു കാഞ്ഞിരം വരിക്കുമോ വാടിയിൽ വാച്ച പിച്ചകം ? [ 47 ] ഒരിച്ഛയുണ്ടെൻ പ്രിയനോടിതോതുവാൻ; തിരിച്ചുടൻതന്നെ വരാമടുക്കൽ ഞാൻ; മരിച്ചുപോകാത്തതു ഭാഗ്യമെന്നവൻ സ്മരിച്ചിടും; ജീവനിൽ മെച്ചമോ വധു ?
അകമ്പടിക്കാരൊടുമൊത്തിരുട്ടറ- യ്ക്കകത്തു ചെന്നാലുടനേ തിരിച്ചു ഞാൻ വികല്പമൊന്നില്ലണയാം; രതത്തിനും വികർത്തനൻ പോയ് ശശി വന്നിടേണ്ടയോ ?
അതിന്നവൻ ചൊല്ലി: "യിതെന്തു കൂത്തഹ- ർപ്പതിക്കു തോന്നുമ്പോഴവൻ മറഞ്ഞിടും; അതില്ല വേണം ശശിയെങ്കിൽ നിൻറെ യീ- മതിപ്രഭാസ്യം സവിധത്തിലില്ലയോ?
ലവം പൊറുപ്പാൻ പണി മേലിലെങ്കിലും ധവൻ തുലഞ്ഞേ തവ സൊല്ലയറ്റിടു; ശവത്തെ വേഗം ചുടുകാട്ടിലാക്കിയാ- ലിവർക്കു പിന്നെസ്സുഖമായ് രമിച്ചിടാം.
അതാട്ടെ; ചെന്നാക്കഥ തീർക്കു വേഗ"മെ- ന്നതാന്തനാം കാമുകനാജ്ഞനൽകവേ ശ്രിതാളിചേടീയുതയായ് സുമേഷുവിൻ പതാക പാറാപ്പുരയിങ്കലെത്തിനാൾ.
വരാംഗി നാരിക്കു നരത്വമേകുമെ- ന്നൊരാക്ഖലൻ തൻ വചനം ഫലിച്ചപോൽ നിരാമയം തൽപരിവാരമാക്ഷണം ശരാസിലാപങ്ങൾ ധരിച്ചുനിന്നുതേ. [ 48 ] അണഞ്ഞിടും യോധരെ വെന്നു കാന്തനെ- ക്ഷണത്തിലാന്ദോളികയേറ്റി നിർഭയം രണത്തിനായ് ത്തന്നനുയായിമാരൊടും ഗുണജ്ഞയാം പത്മിനി നിന്നു ചിത്രമേ !
റവിക്കപാവാടകൾ തൻ പകിട്ടുകൊ- ണ്ടവിഘ്നമാന്ധ്യത്തെയണച്ച നാരിമാർ കവിഞ്ഞൊരൂക്കാർന്നെഴുനൂറു യോധരായ്- ബ്ഭവിച്ചതക്കാമി മിഴിച്ചു നോക്കിനാൻ.
ശിരസ്സിനുള്ളം വെളിപോലെ ശുന്യമെ- ന്നരം ഖലൻ തന്നെ ഹസിച്ചുനിൽക്കവേ കുരംഗശാബേക്ഷണ കാന്തയുക്തയായ് തരത്തിലാനാടു വെടിഞ്ഞുപോയിതേ.
ഓമൽസുമാംഗി ബത ! തന്നെ വെടിഞ്ഞ നേര- മാമന്നനർദ്ധശശലാഞ്ചനചാരു ചിഹ്നം ശ്രീമഞ്ജുവാം നിജപതാകയിൽ മാത്രമല്ല കാമത്തിനുള്ളൊരു കഴുത്തിലുമുല്ലസിച്ചു.
ധവനൊടുമെഴുനൂറു യോധരോടും നവസഖിയാം ജയലക്ഷ്മിയോടുമൊപ്പം അവർ നിജഗൃഹമെത്തി വാണു മന്നിൽ- ദ്ധവള സുഗന്ധിയശോഭരം വളർത്തി.
മഹമ്മദീയരുടെ കൊടിയടയാളം അർദ്ധചന്ദ്രനാണ്. [ 49 ] സത്യവതി. ഒന്നാം സർഗ്ഗം. പനിമതികുലതന്തുപ്പാർപ്പിടം പാൽക്കടൽപ്പെൺ- കടമിഴികൾ കളിക്കും വാരൊളിക്കേളിമുറ്റം പെരുമപെറുമൊരോമൽപ്പത്തനം ഹസ്തിനാഖ്യം വിലസി ഭരതഭൂവിൻചിത്രകംപോലെ മുന്നം.
പടയിൽ മുകളിലേക്കായ്ത്താനെറിഞ്ഞോരു പൌര- ന്ദരനഗരി പതിച്ചാൽ വീണ്ടുമമ്മാനമാടാൻ വലതുകരമുയർത്തിത്തല്പ്പുരം നില്പതെന്നാ- യവിടെയെഴുമണിപ്പൊൻദിഗ്ജയത്തുണുപ്പൂ.
അവിടെയണിപുകഴ്പ്പൂമ്പട്ടുചാർത്തുന്ന കാന്താ- ഉകകൾ വിലസി മേന്മേൽ പുഷ്പകശ്രീസമേതം, ധനദപുരിയെയന്നൽപ്പത്തനം മാന്മിഴിത്തൈ- വടിവിൽ വസതിതോറും ബന്ദിയായ്വച്ചപോലെ.
അവിടെയെഴുമിളമ്മാൻ കണ്ണിമാർ പൂവലംഗം കഴുകിയൊഴുകുമസ്സൽചാരുപാടീരനീരം യമുനയൊടണയുമ്പോൾ വർഷകാലത്തു മിന്നൽ- ക്കൊടി കരിമുകിലിന്മയ് പുൽകിടുമ്പോലെ തോന്നും.
ഈ കാവ്യത്തിൻറെ രണ്ടും നാലും സർഗ്ഗങ്ങൾ പന്തളത്തു് കേരളവർമ്മത്തമ്പുരാൻറെ കൃതിയാകുന്നു. [ 50 ] അവിടെയുഷസി നിത്യം മജ്ജനംചെയ്തിടുന്നോ- രണികഴൽമണിമാർതന്നംഗസംഗം നിമിത്തം കലിതരുചി കളിന്ദപ്പൈതലേന്തുന്ന വെള്ളം സുരഭിമൃഗമദപ്പൂന്തൈലമായ് മാറിടുന്നു.
അവിടെ നൃപയശസ്സാം രാജതക്കോട്ട മാറ്റാ- രുടെ ചുടുമിഴിനീരാം വൻകിടങ്ങൊത്തു ചുറ്റും വിലസുമളവിൽ, വേറേ സാലഖേയങ്ങൾ വായ്ക്കു- ന്നവ, വെറുമഴകിന്നായപ്പുരത്തിന്നു തീർന്നു.
പുതിയൊരു പുകൾവായ്പാൽ പൂർവികോർവീശരെക്കാ- ളുലകു ധവളമാക്കി 'ശ്ശന്തനു' ക്ഷ്മാമണാളൻ അലകടലണികാഞ്ചിത്തയ്യലെപ്പുൽകിനാൻ തൽ- കുലപതി മുഴുചന്ദ്രൻ ശാരദജ്യൗത്സ്നിയെപ്പോൽ.
പ്രതിഭടപടിക്കും ശന്തനുത്വം നിജാഖ്യ- പ്പടി കലരണമെന്നോർത്തുഴി കാക്കും യശസ്സാൽ നിജഹൃദയകളങ്കത്തിങ്കലും വെള്ള തേയ്ക്കും കലമണിയെ നിരീക്ഷിച്ചിന്ദു ധന്യത്വമാർന്നാൻ.
നിഖിലഭുവനജൈത്രം തൽപ്രതാപം ജ്വലിക്കു- ന്നളവു പകൽവിളക്കായ് ത്തീർന്നു നാണിച്ച സൂര്യ്യൻ ക്ഷിതിധവനു മഴക്കാർവേണിയാം പൈതലാളെ- ക്കഴലിണമലരിങ്കൽ കാഴ്ചവച്ചെന്നു തോന്നും.
സഖി യമുന, നൃപൻതന്നംഗസംഗം ദിനംപൂ- ണ്ടിടുവതറികകൊണ്ടാട്ടീർഷ്യയുള്ളത്തിൽ വാച്ചോ സുകൃതിസുലഭയാകും ഗംഗ, വെളിപ്പുതപ്പു- ഞ്ചിരിയിലകമിളക്കിത്തദ്വധൂരത്നമായാൾ? [ 51 ] അവികലസഹവാസംകൊണ്ടു തദ്വൃത്തി കൈവ- ന്നൊരു ഗിരിശവിഭൂഷ,യ്ക്കാത്മ ജാന്തം വരുത്താൻ കൊതിപെരുകകിലും, തന്നഷ്ടമാപത്യഹത്യ- യ്ക്കരചനനുവദിക്കാഞ്ഞത്യമർഷം വളർന്നു.
അതുപൊഴുതതിമാത്രം ജാള്യമേറുന്ന കാശ- പ്രസവസഹജവേണിത്തയ്യലാളെദ്ധരേശൻ ഇനജ, നിജയശസ്സാൽ ഗംഗയാകുമ്പൊൾ വേറി- ട്ടൊരു സുരനദി വേണ്ടെന്നോർത്തു ദൂരെ തൃജിച്ചു.
ഒടുവിലമിതതേജസ്സാർന്നു ദേവവ്രതാഖ്യാ- ന്ന്വിതമമരുമൊരാമൽബ്ബാലനെജ്ജഹ്നുപുത്രി അരുളിയരചനായ്ക്കൊ,ണ്ടംബരത്തിന്നു കുട്ടി- ക്കതിരവനെയുഷസ്സിൽ ശ്രീയെഴും പ്രാചിപോലെ.
വിധുകലസുകൃതപ്പൊൻകട്ടയാം പുത്രനിൽ ക്ഷ്മാ- വലയഭരമിറക്കിശ്ശന്തനുക്ഷോണിപാലൻ നിജഭുജമൊടു നേരായ് സത്വമേറുന്ന ഘോരാ- ടവിയിൽ മൃഗയചെയ്വാനേകദാ പോകയായി.
അവിടെയവനിപാലൻ ഹസ്തിനാഭിഖ്യപൂണ്ടും ഹരിസദനമൊടൊത്തും പേരെഴും കോലമാർന്നും അലഘുസുഷമകോലും സാലജാലം വഹിച്ചും മഹിമയെഴുമരണ്യം തൻപുരംപോലെ കണ്ടാൻ.
മദസലിലമൊഴുക്കിക്കൂട്ടുവേർപെട്ടു കർണ്ണ- വ്യജനയുഗളി വീശിസ്സഞ്ചരിക്കും ഗജേന്ദ്രൻ അരുവികളെ വഹിച്ചുംകൊണ്ടു മൈനാകശൈലം ചിറകുകളെ വിടുർത്തിപ്പാഞ്ഞിടും മട്ടണഞ്ഞു. [ 52 ] മഴമുകിലൊളിമേനിക്കൊമ്പനാനത്തലച്ചെ- ഞ്ചുടുനിണമണിവെള്ളിക്കേസരം പൂണ്ട സിംഹം തപനശിശുമയൂഖം തൻറെ ശീർഷത്തിലേന്തും ശരദമലഘനത്തിൻ ഛായകൈക്കൊണ്ടതിർത്തു.
ദശരഥജശരാസത്തിങ്കൽ നിന്നമ്പു പായും- പടി കനലൊളി പാറും കൺ തുറിച്ചാഞ്ഞു ചാടി മറുതലയുടെ ശീർഷം മാമ്പഴംപോൽ പറിക്കും പുലികളുടലൊടൊക്കും പൌരുഷംപോലണഞ്ഞു.
ദയിതമൃതിവിഷാദക്കാറ്റടിച്ചുറ്റമോടൊ- ത്തുയരുമൊരരിശത്തീജ്വാല ചുറ്റും പരത്തി അരിതനുവിരുകീറായ്ക്കുത്തിവീഴ്ത്തും തടിപ്പെൺ- കിടികൾ കമലജാസ്ത്രംപോലെ പാഞ്ഞെത്തി മുന്നിൽ.
പലതരമിതുമട്ടിൽ ജന്തുവർഗ്ഗം കഠോര- പ്രകൃതിയുടെ വെളിച്ചപ്പാടുപോൽ വാച്ച കാട്ടിൽ അർചനുടെ ശരാസം ബാണവും, സത്വകണ്ഠം ത്സടിതി ബത ! തദീയപ്രാണനും, വിട്ടിതൊപ്പം.
അവനൊടു സമമേറെദ്ദാനകേളിക്കിരിപ്പായ് വിലസിന കുലയാനക്കൂട്ടരോടീർഷ്യപൂണ്ടോ പുരുഷവൃഷഭനന്നാളൻപൂവിട്ടമ്പുവിട്ട- പ്പദമതിനു കുലയ്ക്കുള്ളാനയെന്നർത്ഥമാക്കി.
രണധരണിയിൽ മുന്നം ദ്വൈപ്യവർഗ്ഗത്തെ വെന്നു- ള്ളൊരു നൃപവരനു വീണ്ടും വേട്ടയിൽ ദ്വീപിവർഗ്ഗം എതിരിടുമളവിൽ തൽജീവനാശം വരുത്തു- ന്നതു പഴകിയ പാഠം മാത്രമായ് വന്നുകൂടി. [ 53 ] അരചമണികരംഗപ്രേമമറ്റും കുരംഗ- വ്രജമരണമണപ്പാനപ്പൊഴേറ്റം മടിച്ചു; പല വൃകനിവഹത്തെക്കൊന്നുകൊന്നാത്മകോക- ദ്വിഷമഭിജനജന്മം സ്പഷ്ടമായ്ക്കാട്ടി മന്നിൽ.
വിധുകലമണി നായാട്ടിത്തരചെയ്തു പിന്നീ- ടനുചരരൊടു വേർപെട്ടേകനായ് വിശ്രമാർത്ഥം ത്രിപഥഗയുടെ പാർശ്വം തേടിനാൻ, വിപ്രയുക്തൻ കണവ,നരിമകോലും കാന്തതൻ ശയ്യപോലെ.
താൻ ഹിംസിച്ചൊരു മാനിൽനിന്നു മിഴിയും, കുംഭീന്ദ്രകുംഭത്തിൽനി- ന്നോമൽത്തൈക്കുളുർകൊങ്കയും, ഹരിയിൽനി- ന്നസ്പഷ്ടമാം മദ്ധ്യവും കൈക്കൊണ്ടുള്ളൊരു കാമിനീമണികൾ തൻ- കണ്ഠോല്ലസൽകൌസ്തുഭ- ക്കല്ലാം കന്യയൊരുത്തി കണ്ണിനു പരം കാവ്യാണമന്നേകിനാൾ. [ 54 ] സതൃവതി. മൂന്നാം സർഗ്ഗം.
പലജന്തുവധം തുടർന്ന പൃത്ഥ്വീ- പതിതൻ ഗർവു പരം ശമിപ്പതിന്നോ മലരമ്പു കരിമ്പുവില്ലിൽനിന്നും മദനവ്യാധനവൻറെ നേർക്കയച്ചു?
സ്മരവഹ്നി പടർന്നു കത്തിയുള്ളം ചുടുചാമ്പൽപ്പൊടിപോലെ പോയി മന്നൻ അവൾതൻ ജനകൻറെ വീടണഞ്ഞാ- നലരമ്പന്നൊരു കോമരം കണക്കെ.
വല,വള്ള,മുണക്കുമീൻ, കഴുക്കോ,- ലിവ മുറ്റത്തു നിറഞ്ഞ മാടമൊന്നിൽ കരിമാമുകിൽപോൽ കറുത്ത മെയ്പൂ- ണ്ടൊരു വാലപ്പെരുമാൾ വസിച്ചിരുന്നു.
അവനെങ്ങതിതുച്ഛ, നാഴി കച്ച- പ്പുറമാം പാരിൻ ഹീരമെങ്ങു ഭൂപൻ ? അവയൊന്നുമറിഞ്ഞതില്ല പാവം; മദനഭ്രാന്തനു വസ്തുബോധമുണ്ടോ?
അരികത്തണയുന്ന സാർവഭൗമോ- ത്തമനെക്കണ്ടെഴുനേറ്റു ഭക്തിപൂർവം കഴൽകൂപ്പി വണങ്ങിയേറെ മാറി- ത്തൊഴുകൈയായരയൻ വിളിച്ചുണർത്തി. [ 55 ] തിരുവുള്ളമഴിഞ്ഞു തൃക്കഴല്പ്പൂ- മ്പൊടിയേല്പിച്ചതു പൊന്നുതമ്പുരാനേ ! അടിയൻ ചരിയുന്ന കുപ്പമാടിൻ പഴമപ്പെട്ടൊരു നന്മകൊണ്ടുതന്നെ.
തിരുമേനി തനിച്ചെഴുന്നളത്താ- യതു, മാറ്റാർ വിന ചെയ്വതിന്നടുത്താ? അടിയങ്ങളെതിർത്തു പോരിലൊറ്റാൽ- മുനകൊണ്ടായവർതൻറെ മാറു കീറാം.
മൃഗപക്ഷികളിൽക്കടന്നു തൃക്കൈ വിളയാടിത്തിരുമെയ്ക്കു വാട്ടമെന്നാൽ ഇളനീരമൃതേത്തുചെയ്ത വാന- പ്പുഴവക്കത്തെഴുനള്ളി വിശ്രമിക്കാം.
തിരുവാമലരൊന്നനങ്ങിയെന്നാ- ലുടലെന്നല്ലുയിർകൂടി വേണമെങ്കിൽ അടിയങ്ങൾ മലർക്കഴൽച്ചുവട്ടിൽ തിരുമുൽക്കാഴ്ച, കഴിച്ചുകൊള്ളുമല്ലോ."
അവനിങ്ങനെ ഭംഗിവാക്കുണർത്തു- ന്നതു കേട്ടുള്ളു തെളിഞ്ഞു ചക്രവർത്തി "ശരി നമ്മുടെ ലാക്കു പറ്റി"യെന്നോ- ർത്തരുളപ്പാടൊരുമട്ടു തട്ടിവിട്ടു.
"മതി നിന്മൊഴിതന്നെ കാഴ്ച; ഭക്തി- ക്കരയൻനിന്നൊടു തുല്യരില്ല മന്നിൽ; ചെറുതായൊരു കാര്യ്യമുണ്ടു നിന്നാ,- ലെലിയും വേണ്ടിവരും ഹരിക്കൊരിക്കൽ. [ 56 ] പുഴവക്കിനടുക്കൽ ഞാനൊരോമ- ന്മലർമാലക്കുഴലാളെയിന്നു കണ്ടേൻ; അവൾ നിന്മകളാണുപോലു,മെന്തോ കഥ ഞാൻ ചൊൽവതു? ശേഷമൂഹ്യമല്ലോ.
പരൽകൊഞ്ചുകളെപ്പിടിച്ചു നാറും കരിനേർമെയ്യരയർക്കു് ജന്മസിദ്ധം; ശതയോജനഗന്ധമുള്ള തങ്ക- ക്കൊടി നിൻ പൈത,ലിതെന്തൊരിന്ദ്രജാലം ?
അഥവാ, ശരി; മന്നിൽ മഞ്ജുമിന്നൽ- ക്കൊടിയെക്കാർമുകിൽതന്നെ പെറ്റിടുന്നു; ചളിതങ്ങിടുമാഴിതന്നടിത്ത- ട്ടമലം മൌക്തികമുദ്വമിച്ചിടുന്നു.
വല,ചൂണ്ട,ലിവറ്റകൊണ്ടുചെന്നാ- ണരയർക്കീയുലകത്തിൽ മീൻപിടിത്തം; വല പൂങ്കുഴൽ, ചൂണ്ടൽ ചോരിവാ, യീ- യരയപ്പെണ്ണിനു, ചക്രവർത്തി മത്സ്യം.
മകരക്ഷതിചെയ്തു നാൾ കഴിപ്പോ- രരയൻ നീ; ഹരി ! നിൻറെ പെൺകിടാവോ മകരക്കൊടി മന്നിടത്തിൽ നാട്ടും മദനന്നുള്ള മഫാസ്ത്ര,മെന്തു ചിത്രം !
തനുവാം തരിയേറ്റിയാറ്റിനങ്ങേ- ക്കരയിൽ പാന്ഥരെയൊക്കെയൊക്കിടുന്നോൾ അതുപോൽ തുടരാതെയെന്നെ മാത്രം മലരമ്പപ്പുഴയിങ്കൽ മുക്കിടാമോ? [ 57 ] ഒരു ഭേദവുമില്ല, ജാതികൊണ്ടാ- ണരചൻ ഞാ,നതു മട്ടുതന്നെ നീയും; തവ സമ്മതമെങ്കിൽ നിൻ കിടാവെൻ കടൽകാഞ്ചിക്കും സപത്നിയായ് ഭവിക്കും."
അതുകേട്ടവനോതി വീണ്ടും"മിപ്പെൺ- കൊടിയാളെൻറെ വളർത്തുപൈതൽ മാത്രം; ഇവൾ മത്സ്യജയാണ, താണു മത്സ്യ- ധ്വജനിത്തയ്യലൊരസ്ത്രമായതിപ്പോൾ.
അതു വല്ലതുമാട്ടെയേതുകൊണ്ടും തിരുമേനിക്കിവൾ തക്ക തയ്യൽ തന്നെ; ശരി,യല്പമിറങ്ങിടാതെ പക്ഷേ കടവിൽച്ചെന്നു കളിക്കുവാൻ ഞെരുങ്ങും.
അടിയത്തിനു പൊന്നുതമ്പുരാനോ- ടറിയിക്കുന്നതിനുള്ള തൊന്നുമാത്രം; തിരുമേനിയെയിക്കിടാവു വേട്ടാ- ലിവൾ പെറ്റുള്ളവർ സാർവഭൗമരാമോ?
ഭുവനത്രയജൈത്രകീർത്തി ദേവ- വ്രതനുള്ള പ്പൊളിവർക്കു രാജ്യമുണ്ടോ? കഥയെന്തു? മലർന്ന ചെമ്പകത്തി- ന്നരികത്തെങ്ങനെ പിച്ചകം മണക്കും?
അതിനാലറിയിപ്പതാണു; കള്ള- പ്പണികൊണ്ടെൻമകൾ കാന്തയാകയില്ല; അരചപ്പടിയില്ലയെങ്കിലെന്താ- ണരയന്നുണ്ടവനുള്ള മട്ടിൽ മാനം. [ 58 ] അതുകേട്ടിടിവെട്ടിൽ ഞെട്ടിനില്പോ- രരവംപോൽ തലതാഴ്ത്തി മന്നവേന്ദ്രൻ എതിർവാക്കിനു നാക്കുപൊങ്ങിടാത- ന്നവിടം വിട്ടു തിരിച്ചുവെച്ചടിച്ചു.
ഉടൽ വിളറി വരണ്ടുമൂണ്ണുറക്കം കളിയിവവിട്ടുമിളംഭരം വെടിഞ്ഞും നൃപനരുളി; മനോജസന്നിപാത- ജ്വരശമമശ്വിനികൾക്കുമാവതുണ്ടോ? [ 59 ] കലാവതി.
മായേ ! മന്മഥവൈരിതൻ പ്രിയതമേ ! ലോകം പതിന്നാലിനും തായേ ! താണു വണങ്ങുവോർക്കഭിമതം കായ്ക്കുന്ന മന്ദാരമേ ! നീയേതാണ്ടു തുണയ്ക്കുമെന്ന നിനവാൽ വേഷം ചമഞ്ഞീടുവോ- രീയേഭ്യപ്പെരുമാൾക്കു സൽക്കവിപദം തന്നാലുമിന്നാദരാൽ.
കൂടും കുന്തളകാന്തിയുള്ള മടവാർ- തങ്കപ്പതക്കങ്ങൾ വാ- ണീടും കുന്തളമെന്ന നാമമിയലും നാട്ടിന്നലങ്കാരമായ് ഈടുറ്റീടിന ഭൂമിദേവർ മുഴുവൻ മാനിച്ചു മൌലിക്കുമേൽ ചൂടും നന്മണി ദേവസേനനുളവായ് ഭംഗ്യാ വിളങ്ങീടിനാൻ.
കല്യാഗ്ര്യൻ ദ്വിജസത്തമന്നു വിധിപോൽ കാലം പിഴയ്ക്കാതെ നൽ- ക്കല്യാണത്തിനൊരോമനക്കമനിയാൾ വന്നെത്തി പുണ്യത്തിനാൽ;
ഇതിൻറെ രണ്ടും മൂന്നും ഭാഗങ്ങൾ യഥാക്രമം പന്തളത്തു് കേരളവർമ്മതമ്പുരാൻറെയും, ശ്രീമാൻ കുറ്റിപ്പുറത്തു കേശവൻനായരുടേയും കൃതികളാകുന്നു. [ 60 ] കല്യാണാംഗി "കലാവതീ"ത്യഭിധയെ- സ്സാർത്ഥീകരിച്ചുർവിമേൽ കല്യാണാചലസോദരസ്തനികൾതൻ കല്ലായ് വിളങ്ങീടിനാൾ.
ചെറ്റും തൊറ്റാതെ ശാസ്ത്രപ്പടിയവനിസുര- ർക്കൊത്ത കൃത്യങ്ങൾ ചെയ്തും മുറ്റും ചെന്താരിൽമാതിൻകണവനുടെ കഴൽ- ത്താമരത്താർ പണിഞ്ഞും മറ്റുള്ളോരൊക്കെ മാനിപ്പൊരു മഹിമയെഴും മാതൃകാഭൂസുരൻ തൻ- പെറ്റുള്ളോരമ്മയോടും പ്രിയയൊടുമൊരുമി- ച്ചാത്മഗേഹത്തിൽ വാണാൻ.
കണ്ഠത്തിൽ താലിചാർത്തീടിന കണവനെ വി- ട്ടന്യനെക്കണ്ണിനോ കൽ- ക്കണ്ടത്തേൻവാണിയാൾ തൻ ഹൃദയമലരിനോ ലക്ഷ്യമാക്കാതെ നിത്യം പണ്ടത്തെദ്ധർമ്മനീതിക്കൊരു ഗൃഹിണി നട- ത്തേണ്ട കൃത്യങ്ങളെല്ലാം കുണ്ഠത്വംവിട്ടനുഷ്ഠിച്ചുലകിനൊരു വിള- ക്കെന്നപോലന്നു വാണു.
ചെന്തീയിൽക്കാഞ്ഞ തങ്കത്തകിടിനു കിടയാം വർണ്ണവും വെണ്ണയെക്കാൾ മുന്തീടും നേർമ്മയും പൂണ്ടിടുമുടലുടയോ- രുത്തമാമുത്തുമാല്യം [ 61 ] വന്തീവ്രക്ലേശമേകുന്നൊരു പല ഗൃഹകൃ- ത്യങ്ങൾ നിത്യം തുടർന്നും പൊന്തീ രോചിസ്സിൽ മുന്നേതിലു,മരയുകിലേ ചന്ദനം ഗന്ധമേകൂ.
ഈ മന്നിലുള്ള ഗുണസംഹതിയൊത്തു പൂർണ്ണ- ക്ഷേമം പരസ്പരവിരോധമശേഷമെന്യേ ആ മഞ്ജുളാംഗിയുടെയുള്ളിലടങ്ങിവാണു, കാമം മൃഗാവലി തപോവനസീമ്നിപോലെ.
നല്ലാളുകൾക്കു നടുനായകമായ വിപ്രൻ നല്ലാർനിരയ്ക്കണിയലാം നിജ കാന്തയോടും എല്ലാർക്കുമെപ്പൊഴുതുമുൾപ്രണയം വളർത്തി വല്ലായ്മവിട്ടവിടെയങ്ങനെ വാണിരുന്നു.
അമ്പിൽ ദമ്പതിമാരവർക്കു വളരും പ്രേമദ്രുമം വെട്ടുവാൻ വൻപിക്കും കൊടുവാൾപടിക്കൊരുവള- ഗ്ഗേഹത്തിൽ വാണീടിനാൾ; മുൻപിൻ നോക്കിടവേണ്ട,താരു പറയാം; വിപ്രൻറെ മാതാവു താൻ; കമ്പില്ലാതെ കരിമ്പു കാണ്മതെളുതോ ലോകത്തിലാകെത്തുലോം?
മാറാതുള്ളോരു ശീലപ്പിഴയുടെ നടന- പ്പന്തലായ് ഹന്ത ! ലേശം വേറാർക്കുംതന്നെ കാണാത്തൊരു കുടിലതയും ദൌഷ്ട്യവും ഹൃത്തിലേന്തി [ 62 ] നൂറാവാൻ പത്തുമാത്രം കുറയുമൊരു വയ- സ്സായ മുത്തശ്ശി തന്നിൽ കൂറാണ്ടീടുന്നൊരോമൽസ്നുഷയുടെ കദന- ത്തിന്നു സന്നദ്ധയായാൾ.
ശീവള്ളി വെണ്മണിമഹൻ, മുതലുള്ള ദിവ്യർ കൈവച്ച മുത്തികളുമീമുതുമുത്തിയോടായ് സേവയ്ക്കുനിന്നു പല ദുർഗ്ഗുണവും പഠിച്ചു വൈവശ്യമറ്റു ഗുരുദക്ഷിണ ചെയ്തിടേണം.
കന്നത്തം, കള, വീറ,വാശി, കലഹം, ക്രൗർയ്യം, കുശുമ്പെന്നുതൊ- ട്ടിന്നമ്മൾക്കറിവുള്ള തിന്മ മുഴുവൻ കൂട്ടിക്കലർത്തിപ്പരം മുന്നം നാന്മുഖനെത്രയോ വികടമായ- തട്ടിപ്പടച്ചിട്ടൊരാ - പ്പന്നച്ചേട്ടയുമിക്കിഴട്ടുകഴുവിൻ ചാരത്തു താർമങ്കയാം.
മുന്നേ ദുശ്ശീലമേറ്റം പെരുകുമവൾ വയോ- വൃദ്ധയുംകൂടിയായാൽ പിന്നെച്ചോദ്യത്തിനുണ്ടോ വക? കുടിലതതൻ കോമരം തുള്ളിടുംപോൽ എന്നേ ! കാര്യ്യം കടുപ്പം പകലുമിരവുമ- ഗ്ഗേഹിനിത്തയ്യലാളെ- ത്തന്നേ ഭത്സിച്ചു മർദ്ദിച്ചസുലഭചരിതാ- ർത്ഥത്വമത്യർത്ഥമാണ്ടാൾ. [ 63 ] തന്നോമൽജീവനാഡിക്കുടയ ജനനിയെ- ത്തൻറെ മാതാവൊടൊപ്പം കുന്നോടൊക്കുംകുളപ്പൊൽക്കുചകൾമണി വിചാരിച്ചു ദൈവോപചാരം അന്നോടന്നാചരിച്ചീടിലുമതു ഫണിതൻ വായിൽ വീഴ്ത്തുന്ന പാലായ് വന്നോരോ കമ്പു മേല്പോട്ടുയരുമൊരു വിഷ- ജ്വാലതന്മൂലമായി.
വളളത്തിന്നും കരയ്ക്കും വഷളത വളരെ- പ്പെട്ട മൂശേട്ട പോകി,- ല്ലുള്ളത്തിൽ പാവമാമാവധുവിൻ കദനം വേണ്ടതുണ്ടാക്കിവെയ്ക്കും; വെള്ള കൂടിക്കൊടുക്കി,ല്ലിരവുപകലന- ദ്ധ്യായമില്ലാതെ കേറി- ത്തൊള്ളയ്ക്കഞ്ങോട്ടു തോന്നുന്നൊരു തെറി മുഴുവൻ വെച്ചു താങ്ങിക്കൊടുക്കും.
എത്രയ്ക്കെത്രയ്ക്കു ഭക്തിപ്രവണത കലരും സാധ്വി താഴുന്നതെന്നാ- ലത്രയ്ക്കത്രയ്ക്കും കേറിപ്പടുകിഴവി ശകാ- രിച്ചു തന്നിച്ഛപോലെ- ചിത്രം ദുർദൈവയന്ത്രപ്പണിശിവ ശിവനേ !- കൂസൽകൂടാതെ തൻ നൽ- പുത്രൻതൻ പൂർവപുണ്യത്തിനെയപകരുണം ചിട്ടയായ്യ്ക്കൊട്ടയാട്ടും. [ 64 ] ശ്രീവത്സാങ്കൻറ്റെ കാൽത്താർ പണിയുമൊരവനീ- ദേവിയുംകൂടി ലജ്ജാ- ഭാവം തേടും ക്ഷമാവായ്പിനു വിളനിലമാം കാമിനീമൌലിഹീരം നാവങ്ങോട്ടേക്കനക്കാതവിടെയതഖിലം കേട്ടു വക്ത്രത്തിലേതും വൈവർണ്യം വിട്ടു നില്ക്കും നില പരമരിശ- ത്തീയ്ക്കു കാററായ്ഭവിക്കും.
വീറും ദൌർജ്ജന്യവായ്പും പെറുമൊരു കിഴവി- ച്ചേട്ട വല്ലാതെ താറു- മ്മാറും കേറിപ്പുലമ്പിദ്ദിനമനു തകരാ- റാക്കുമുൾക്കാമ്പുതന്നിൽ ഏറും മാലാർന്നു സാധുദ്വിജനുടെ സതിയാം ധർമ്മദാരങ്ങൾ കണ്ണീ- രാറും മേന്മേലൊലിപ്പിച്ചമരു,മൊരുവരും കൂടെയില്ലാത്ത നേരം.
ചേറിൽപ്പൂക്കുന്നു ചെന്താമര, മുതല വഹി- ക്കുന്നു കസ്തൂരി; നീല- ക്കാറിൽ കത്തുന്നു മിന്നൽക്കൊടി; പരമരവ- പ്പത്തി ചാർത്തുന്നു രത്നം; കേറിദ്ദൗഷ്ട്യം കളിക്കും കളരിയിവളിലും നല്ല പുത്രൻ ജനിച്ചാൻ; വേറിട്ടെന്തുള്ള ചൊൽവാൻ? ഉലകമിതു പരാ- ശക്തിതന്നിന്ദ്രജാലം. [ 65 ] ഈ മട്ടോർത്തു വയസ്സുചെന്നവർ സമാ- ധാനപ്പെടും, മററുപേർ കാമം മുത്തിയിലുണ്ടു പേടി യമനും നിസ്തർക്കമെന്നോതിടും; വാമയ്ക്കുള്ളഴൽ നാൾക്കുനാളധികമാ- യക്കാര്യ്യമൊന്നും ഗുണ- ഗ്രാമത്തിന്നധിവാസമാം ദ്വിജവരൻ ബോധിച്ചതില്ലേതുമേ.
വാണിജ്യവൃത്തി വഴിപോലെ നടത്തി വിപ്ര- മാണിക്യമപ്പുരിയിലങ്ങനെ വാണിടുമ്പോൾ ഏണിക്കുനേർമിഴിയെവിട്ടൊരുനാൾ കലിംഗ- ക്ഷോണിക്കടുത്തൊരിടപാടിനു പോകുമാറായ്.
മാസം നാലഞ്ചു പാർപ്പുണ്ടവിടെയനുകനെ- ന്നുള്ളതും സൊല്ലയാം തൻ വാസം മുത്തശ്ശിയൊത്തെന്നതുമകതളിരിൽ- ക്കണ്ടു കൽക്കണ്ടവാണി വാസന്തീവല്ലി നട്ടുച്ചയിൽ വരളു വതി- ന്മട്ടു വല്ലാതെ ദീർഘ- ശ്വാസം വിട്ടും കരഞ്ഞും പെരുകിടുമഴലിൽ- പ്പെട്ടു നട്ടംതിരിഞ്ഞാൾ.
പാലാഴിക്കകമൊന്നിനൊന്നു വലുതായ് പൊങ്ങും തിരയ്ക്കൊത്ത വ- ന്മാലാലുള്ള തകർന്നു പോംവഴിയറി- ഞ്ഞീടാത്ത മാടസ്തനി