അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ/അദ്ധ്യായം 3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാർഥനയ്‌ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു. അപ്പ. പ്രവർത്തനങ്ങൾ 3 : 1

ജൻമനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലർ അവിടെയെത്തി. ദേവാലയത്തിൽ പ്രവേശിക്കുന്നവരോടു ഭിക്‌ഷയാചിക്കാനായി സുന്‌ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതിൽക്കൽ അവനെ കിടത്തുക പതിവായിരുന്നു. അപ്പ. പ്രവർത്തനങ്ങൾ 3 : 2

പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട്‌ അവൻ അവരോടു ഭിക്‌ഷയാചിച്ചു. അപ്പ. പ്രവർത്തനങ്ങൾ 3 : 3

പത്രോസ്‌ യോഹന്നാനോടൊപ്പം അവനെ സൂക്‌ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക. അപ്പ. പ്രവർത്തനങ്ങൾ 3 : 4

അവരുടെ പക്കൽനിന്ന്‌ എന്തെങ്കിലും കിട്ടുമെന്നു പ്രതീക്‌ഷിച്ച്‌ അവൻ അവരെ നോക്കി. അപ്പ. പ്രവർത്തനങ്ങൾ 3 : 5

പത്രോസ്‌ പറഞ്ഞു: വെള്ളിയോ സ്വർണമോ എൻെറ കൈയിലില്ല. എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിൻെറ നാമത്തിൽ എഴുന്നേറ്റു നടക്കുക. അപ്പ. പ്രവർത്തനങ്ങൾ 3 : 6

പത്രോസ്‌ വലത്തുകൈയ്‌ക്കു പിടിച്ച്‌ അവനെ എഴുന്നേൽപിച്ചു. ഉടൻതന്നെ അവൻെറ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു. അപ്പ. പ്രവർത്തനങ്ങൾ 3 : 7

അവൻ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്‌തുതിച്ചും കൊണ്ട്‌ അവൻ അവരോടൊപ്പം ദേവാലയത്തിൽ പ്രവേശിച്ചു. അപ്പ. പ്രവർത്തനങ്ങൾ 3 : 8

അവൻ നടക്കുന്നതും ദൈവത്തെ സ്‌തുതിക്കുന്നതും ജനമെല്ലാം കണ്ടു. അപ്പ. പ്രവർത്തനങ്ങൾ 3 : 9

ദേവാലയത്തിൻെറ സുന്‌ദരകവാടത്തിങ്കൽ ഭിക്‌ഷയാചിച്ചുകൊണ്ടിരുന്നവനാണ്‌ അവനെന്ന്‌ മന സ്‌സിലാക്കി, അവനു സംഭവി ച്ചകാര്യത്തെക്കുറിച്ച്‌ അവർ അദ്‌ഭുതസ്‌തബ്‌ധരായി. അപ്പ. പ്രവർത്തനങ്ങൾ 3 : 10