സംവാദം:പ്രധാന താള്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
[തിരുത്തുക] തുടക്കം
വിക്കിപീഡിയയുടെ ഈ പുതിയ മലയാളം വിക്കിമൂലം ശാഖയില്‍ ഊര്‍ജ്ജസ്വലരായി പങ്കു ചേരുക.
തുടക്കത്തില്‍ പലപ്പോഴും 'Wiki does not exist' എന്ന് ഒരു സന്ദേശം കണ്ടെന്നു വരാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ namespace എല്ലാ വിക്കിമീഡിയ സര്‍വ്വറുകളിലും രെജിസ്റ്റര്‍ ആകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതുവരേക്കും: നിങ്ങളുടെ ബ്രൌസറില്‍ ‘Refresh‘ എന്ന സൌകര്യം ഉപയോഗിച്ച് പേജു വീണ്ടും തുറക്കാന്‍ ശ്രമിക്കുക.അപ്പോള്‍ ആവശ്യമുള്ള പേജു ശരിയായി വരും.
പുതിയ പേജുകള്‍ തുറക്കുവാനോ നിലവിലുള്ള പേജുകള്‍ തിരുത്തുവാനോ തയ്യാറെടുക്കുന്നതിനു മുന്‍പ് സ്വന്തമായി ഒരു username സൃഷ്ടിച്ച് ആ പേരില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ താങ്കള്‍ക്കും വിക്കികള്‍ക്കു പൊതുവായും ഗുണപ്രദമായിരിക്കും!
ഒരേ കൃതി പലരുമായി ഒത്തൊരുമിച്ച് ചെയ്യേണ്ടി വരും എന്നു പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആ വിവരം അതാതു ചര്‍ച്ചാപേജുകളില്‍ എഴുതിച്ചേര്‍ക്കുക. കഴിവും സന്നദ്ധതയുമുള്ള മറ്റു സുഹൃത്തുക്കള്‍ക്ക് താങ്കളെ ബന്ധപ്പെടുവാനും ഇരട്ടിപ്പണി ഒഴിവാക്കാനും ഇതു സഹായിക്കും.
എല്ലാ വിധ ആശംസകളും സഹകരണവാഗ്ദാനവും...
--Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها 22:46, ൨൯ March ൨൦൦൬ (UTC)
[തിരുത്തുക] നല്ല സംരംഭം
നല്ല സംരംഭം. ഞാന്‍ ഇതിനെക്കുറിച്ച് വായിച്ചു മനസ്സിലാക്കിവരുന്നേയുള്ളു. തീര്‍ച്ചയായും ഏതെങ്കിലും പ്രാചീനകൃതികളുടെ പൂര്‍ത്തീകരണത്തില്‍ എനിക്കു സഹകരിക്കാമെന്നു തോന്നുന്നു.
[തിരുത്തുക] Wikisource — The Free Library
Hello. Please check (and if need be add or correct) the translation of "Wikisource — The Free Library" in your language, in the table at this page. Note: The table is linked to from the circular logo at Wikisource's Multilingual Portal.
Thank you! User:Dovi 17:47, 22 January 2007 (UTC)
[തിരുത്തുക] ഈ താള്‍ അണ്‍പ്രൊട്ടക്ടഡ് ആക്കണം
ഈ താളില്‍ സിസോപ്പുകളല്ലാത്ത ഉപയോക്താക്കള്‍ അല്ലെങ്കില്‍ സിസോപ്പുകളായ ഉപയോക്താക്കള്‍ സിസോപ്പുകളല്ലാതിരിക്കെ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത്തരം സംഭാവനകളാണധികവും. വ്യക്തമായ വാന്‍ഡലിസം ഒന്നും സമീപത്ത് അനുഭവപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഈ താള്‍ നിലവില്‍ സംരക്ഷിക്കപ്പെടേണ്ടതില്ല. അണ്‍പ്രൊട്ടക്ട് ചെയ്യണമെന്നു താത്പര്യപ്പെടുന്നു. --ജേക്കബ് 14:49, 11 നവംബര്‍ 2007 (UTC)
രെജിസ്റ്റേര്‍ഡ് ഉപയൊക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാവുന്ന വിധത്തില്‍ പ്രൊട്ടക്ഷന്‍ ലെവല്‍ മാറ്റിയിട്ടുണ്ട്.--Shijualex 06:29, 12 നവംബര്‍ 2007 (UTC)
- നന്ദി. ശരിയാണ്, semi-protection ആണ് കൂടുതല്‍ ഉചിതം. --ജേക്കബ് 07:26, 12 നവംബര്‍ 2007 (UTC)
[തിരുത്തുക] അത്ഭുതം
കാണാന്‍ വൈകിയതില്‍ എന്നോടു തന്നെ ലജ്ജ തോന്നുന്നു. ഇത്രേം നാളായി കമ്പ്യൂട്ടറില്‍ പണിയെടുക്കാന്‍ തുടങ്ങിയിട്ട്, ഇന്നാണ് ഇതു കാണുന്നതും അത്ഭുതപ്പെടുന്നതും . അമല്‍ ദേവ് | Amal Dev 02:18, 16 നവംബര്‍ 2007 (UTC)
[തിരുത്തുക] വിക്കിസ്രോതസ്
ഈ സംരംഭത്തിന് വിക്കിഗ്രന്ഥശാല എന്നതിനെക്കാള്‍ അനുയോജ്യമായ പേര് വിക്കിസ്രോതസ് എന്നായിരിക്കും. തലപ്പത്തിരിക്കുന്നവര്‍ ഈ അഭിപ്രായം പരിഗണിക്കുമല്ലോ. --Naveen Sankar 19:29, 30 ജനുവരി 2008 (UTC)
[തിരുത്തുക] ഞാനും കൂടുന്നു
വൈകിയാണെങ്കിലും ഈ മലയാളം വിക്കിയുടെ ഈ സംരംഭത്തിലും പങ്കാളിയാവാന്‍ കഴിഞ്ഞതി സന്തഓഷമുണ്ട്. ഒരു സംശയത്തോടെ തുടങ്ങുന്നു. ഇവിടെ തലക്കെട്ട് മാറ്റുക എന്ന സമ്വിധാനം കാണുന്നില്ലല്ലോ?--Abhishek Jacob 14:31, 7 മേയ് 2008 (UTC)
- മറ്റൊരു കാര്യം. ലോഗോ മലയാളമാക്കാത്തതെന്താ?
വിക്കിപീഡിയയില്‍ പ്രധാനതാളിനു തലക്കെട്ട് മാറ്റുക എന്ന സംവിധാനം കാണുന്നുണ്ടോ?--Shijualex 15:18, 7 മേയ് 2008 (UTC)
[തിരുത്തുക] ഇതരവിക്കി ഡഡ് ലിങ്കുകള്‍
താളിന്റെ ഇടത്തേപാനലിലെ ഇതരവിക്കികളിലേക്കുള്ള ലിങ്കില്‍ പലതും ഡഡ് ലിങ്കാണെന്ന് തോന്നുന്നു. ഇവയെല്ലാം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. -- Sidharthan 09:10, 20 ഓഗസ്റ്റ് 2008 (UTC)
[തിരുത്തുക] ഉദാത്ത രചനകള്‍
ഇത് POV അല്ലേ? ആശാന്റെ വീണപൂവും കോപ്പിയടിയാണെന്നാണല്ലോ ഈയടുത്തുള്ള പല അനുമാനങ്ങളും.. --ജേക്കബ് 15:43, 12 സെപ്റ്റംബര്‍ 2008 (UTC)
[തിരുത്തുക] പുതിയ പുസ്തകങ്ങള്‍
പ്രധാനതാളില്‍ ഇപ്പോള്‍ വരുന്ന പുതിയ പുസ്തകങ്ങള്‍ എന്ന ഉപതലക്കെട്ട് ഗ്രന്ഥശാലയില്‍ പുതിയത്, പുതുതായി ചേര്‍ത്തത് എന്നോ മറ്റോ ആക്കി മാറ്റി പുതുതായി ചേര്‍ക്കുന്ന രചനകളുടെ ലിങ്ക് അതിലേക്ക് നല്കുന്നതല്ലേ ഉചിതം. അല്ലെങ്കില്‍ മുമ്പ് ഒരു സംവാദത്തില്‍ ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചപോലെ കാലമേറെ കഴിഞ്ഞാലും പുതിയ പുസ്തകങ്ങള്‍ എന്ന വിഭാഗത്തില്‍ മാറ്റമൊന്നും വരാനിടയില്ല. --സിദ്ധാര്‍ത്ഥന്‍ 17:26, 24 സെപ്റ്റംബര്‍ 2008 (UTC)
മതി ശരിയാണു. അങ്ങനെ മാറ്റാം .--Shijualex 04:33, 25 സെപ്റ്റംബര്‍ 2008 (UTC)