ശിവഭക്തിപഞ്ചകം (കുമാരനാശാന്‍)
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്ത്രോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്
ത്വല്പാദചിന്തനകള്‍ ദേവ,യെനിക്കു യോഗ-
ശില്പങ്ങളായ് വരിക, നിന്‍ ചരിതാമൃതങ്ങള്‍
കല്പങ്ങളായ് വരിക,യെന്‍ കരണേന്ദ്രിയങ്ങള്‍
പുഷ്പങ്ങളായ് വരിക നിന്‍ പദപൂജചെയ്‌വാന്‍.
അത്യന്തബദ്ഭുതമതായറിവുള്ള ലോകം
നിത്യം പുകഴ്ത്തുമൊരു നിന്റെ കഥാമൃതങ്ങള്‍
ബദ്ധാദരം ബഹു നികര്‍ന്നിനിയെന്നു ശംഭോ!
ചിത്തം കുളിര്‍ത്തു ചൊരിയുനതു കണ്ണുനീര്‍ ഞാന്‍!
രുദ്രാക്ഷവും രജതകാന്തി കലര്‍ന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാര്‍ശ്വമാര്‍ന്നു
ചിദ്രരൂപ, നിന്‍ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു നയിക്കുമീ ഞാന്‍.
ചിന്തിച്ച ഇന്റെ പദമേറെയലിഞ്ഞു, ചിത്തം
വെന്തേറിടും വിരഹവേദന ഞാന്‍ പൊറാതെ
അന്തസ്സിടിഞ്ഞു കരയുമ്പൊഴുതശ്രുധാര
ചിന്തി സ്വയം ശിശിരമാവതുമെന്നു ശംഭോ!
ഇദ്ദേഹമിന്ദ്രിയവുമര്‍ത്ഥവുമേകമാക്കു-
മുദ്ദമമാമറിവെഴുന്നറിവും വെടിഞ്ഞു
അദ്വൈതമായൊഴുകുമമ്പതിലാഴ്ന്നഴിഞ്ഞെന്‍
ചിദ്ദേവതേ, ചിരമിരിപ്പതുമെന്നഹോ ഞാന്‍.
- 1912