യേശുപരൻ വാണീടും പാരിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

        ഹിന്ദുസ്ഥാൻ - രൂപകതാളം
              പല്ലവി
യേശുപ-രൻ വാണീടും പാരിൽ
എങ്ങും മഹാരാജനായ്
           ചരണങ്ങൾ
1.യേശുപരൻ വാണീടും
   യേശു എന്നും വാണീടും
   ഈ സൂര്യ ചന്ദ്രന്മാരും
  തീരെ ഇല്ലാതെ പോയെന്നാലും......യേശുപ-രൻ

2.വൻ കരകളിന്മേലും
  വലിയ രാജ്യങ്ങൾമേലും
  മാലോകർ എവർമേലും
  ദൂരെ ദ്വീപാന്തരങ്ങൾ മേലും-.........യേശുപ-രൻ

3.സാധുജാതികൾമേലും
  വീരജാതികൾ മേലും
  സർവ്വകുലങ്ങൾ മേലും
  പാരിൽ സകല ഭാഷക്കാർ മേലും..യേശുപ-രൻ

4.രാജർ പ്രഭുക്കൾ ചക്ര-
  വർത്തികൾ സകലരും
  രാജാധിരാജന്മുമ്പിൽ
  വീണു വണങ്ങി കുമ്പിട്ടുനിൽക്കും ...യേശുപ-രൻ

5.സത്യ സുവിശേഷത്തിൻ
  സാധുകല്പന പോലെ
  സകല രാജാക്കന്മാരും
  ചെയ്യും നീതി വസിക്കും എങ്ങും.....യേശുപ-രൻ

6.കുറ്റം ശിക്ഷകളില്ല
   ഗുണമല്ലാതൊന്നും ഇല്ല
   കൊണ്ടാടും ലോകരെല്ലാം
   യേശു ഏക ചക്രവർത്തിയാം......യേശുപ-രൻ

7.സന്ധ്യയുഷസ്സുകളിൻ
  സകല ദേശത്തുള്ളോരും
  സംഗീതം യേശുപേരിൽ
  പാടി വന്ദനം ചെയ്യും എന്നും-......യേശുപ-രൻ

"https://ml.wikisource.org/w/index.php?title=യേശുപരൻ_വാണീടും_പാരിൽ&oldid=28978" എന്ന താളിൽനിന്ന് ശേഖരിച്ചത്