മയൂഖമാല/ഓമന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ഓമന




[ 7 ]

ഓമന
(ഒരു ലാറ്റിൻകവിത--കാറ്റല്ലസ്)

ർമ്മസല്ലാപത്തിലുത്സുകയാ,-
യെന്മനോനായിക മന്ദമന്ദം
മന്ദഹസിതമനോജ്ഞയായി-
സ്സന്തതമെത്തുന്നിതെന്നരികിൽ!
എന്തെല്ലാമായാലു,മോമലാൾത-
ന്നന്തരംഗം ഞാൻ കവർന്നുപോയി!
തീരെ പ്രതികൂലം ഭാവിച്ചാലും
താരൊളിമെയ്യതു മാമകീനം.
ഞാനു,മിന്നേറെപ്പരുഷഭാവം
സൂനാംഗിയാളോടു കാട്ടിയാലും,
എത്രയും ഗാഢമായ് സ്നേഹിപ്പു ഞാ-
നുത്തമയാകുമവളെ മാത്രം!..

ഒക്ടോബർ 1931


"https://ml.wikisource.org/w/index.php?title=മയൂഖമാല/ഓമന&oldid=38805" എന്ന താളിൽനിന്ന് ശേഖരിച്ചത്