ബാഷ്പാഞ്ജലി/കാമുകനെ കാത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കാമുകനെകാത്ത്
ലോകജീവിതം!ഹാഹാ!ശോകപൂരിതം, വ്യർത്ഥ-
മാകുമൊരാശാബദ്ധമാന്ത്രിക മായാസ്വപ്നം!
ഞാനിതിലോരോ തന്ത്രിമീട്ടിനോക്കയാ,ണെന്നാൽ
ഗാനശൂന്യമീവീണ; വിഫലം മമ യത്നം!
ഭാവിതൻചുടുതീയിൽ പൂഞ്ചിറകയേ്യാ, കരി-
ഞ്ഞാവിലം പിടയ്ക്കേണ്ട പൂമ്പാറ്റയാണെൻ ചിത്തം!
"ഓമനേ, മടിക്കേണ്ട പോരികെ," ന്നെന്നെ സ്വയം
പ്രേമസല്ലാപത്തിനായ് ക്ഷണിക്കും മരണത്തെ,
ഞാനാദരിച്ചാലോ?-പാടില്ല; വേഗം ചെന്നെൻ-
പാനഭാജനം കൈയിൽ കൊടുപ്പതത്രേ കാമ്യം.
ഞങ്ങൾ തൻ പരസ്പരപ്രഥമാശ്ലേഷി!- ഞാനാ
മംഗളരംഗം വെറും മടിയാൽ വൈകിച്ചല്ലോ!
å സംഗീതമയം, നിത്യശാന്തിദം, ഭവദീയ-
സംഗമമുഹൂർത്തം, ഞാൻ കാത്തുകാത്തിരിക്കട്ടെ!ååå 17-6-1109