പരിശുദ്ധ ഖുർആൻ/ത്വൂർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ത്വൂർ പർവ്വതം തന്നെയാണ, സത്യം.

2 എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.

3 നിവർത്തിവെച്ച തുകലിൽ

4 അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.

5 ഉയർത്തപ്പെട്ട മേൽപുര ( ആകാശം ) തന്നെയാണ, സത്യം.

6 നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.

7 തീർച്ചയായും നിൻറെ രക്ഷിതാവിൻറെ ശിക്ഷ സംഭവിക്കുന്നത്‌ തന്നെയാകുന്നു.

8 അതു തടുക്കുവാൻ ആരും തന്നെയില്ല.

9 ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം.

10 പർവ്വതങ്ങൾ ( അവയുടെ സ്ഥാനങ്ങളിൽ നിന്ന്‌ ) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം.

11 അന്നേ ദിവസം സത്യനിഷേധികൾക്കാകുന്നു നാശം.

12 അതായത്‌ അനാവശ്യകാര്യങ്ങളിൽ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവർക്ക്‌

13 അവർ നരകാഗ്നിയിലേക്ക്‌ ശക്തിയായി പിടിച്ച്‌ തള്ളപ്പെടുന്ന ദിവസം.

14 ( അവരോട്‌ പറയപ്പെടും: ) ഇതത്രെ നിങ്ങൾ നിഷേധിച്ചു കളഞ്ഞിരുന്ന നരകം.

15 അപ്പോൾ ഇത്‌ മായാജാലമാണോ? അതല്ല, നിങ്ങൾ കാണുന്നില്ലെന്നുണ്ടോ?

16 നിങ്ങൾ അതിൽ കടന്നു എരിഞ്ഞു കൊള്ളുക. എന്നിട്ട്‌ നിങ്ങളത്‌ സഹിക്കുക. അല്ലെങ്കിൽ നിങ്ങൾ സഹിക്കാതിരിക്കുക. അത്‌ രണ്ടും നിങ്ങൾക്ക്‌ സമമാകുന്നു. നിങ്ങൾ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിന്‌ മാത്രമാണ്‌ നിങ്ങൾക്ക്‌ പ്രതിഫലം നൽകപ്പെടുന്നത്‌.

17 തീർച്ചയായും ധർമ്മനിഷ്ഠപാലിക്കുന്നവർ സ്വർഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും.

18 തങ്ങളുടെ രക്ഷിതാവ്‌ അവർക്കു നൽകിയതിൽ ആനന്ദം കൊള്ളുന്നവരായിട്ട്‌. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയിൽ നിന്ന്‌ അവരുടെ രക്ഷിതാവ്‌ അവരെ കാത്തുരക്ഷിക്കുകയും ചെയ്യും.

19 ( അവരോട്‌ പറയപ്പെടും: ) നിങ്ങൾ പ്രവർത്തിച്ചിരുന്നതിൻറെ ഫലമായി നിങ്ങൾ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.

20 വരിവരിയായ്‌ ഇട്ട കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർക്ക്‌ ഇണചേർത്തു കൊടുക്കുകയും ചെയ്യും.

21 ഏതൊരു കൂട്ടർ വിശ്വസിക്കുകയും അവരുടെ സന്താനങ്ങൾ വിശ്വാസത്തിൽ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേർക്കുന്നതാണ്‌. അവരുടെ കർമ്മഫലത്തിൽ നിന്ന്‌ യാതൊന്നും നാം അവർക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താൻ സമ്പാദിച്ച്‌ വെച്ചതിന്‌ (സ്വന്തം കർമ്മങ്ങൾക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു.

22 അവർ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവർക്ക്‌ അധികമായി നൽകുകയും ചെയ്യും.

23 അവിടെ അവർ പാനപാത്രം അന്യോന്യം കൈമാറികൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ, അധാർമ്മിക വൃത്തിയോ ഇല്ല.

24 അവർക്ക്‌ ( പരിചരണത്തിനായി ) ചെറുപ്പക്കാർ അവരുടെ അടുത്ത്‌ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും. അവർ സൂക്ഷിച്ച്‌ വെക്കപ്പെട്ട മുത്തുകൾ പോലെയിരിക്കും

25 പരസ്പരം പലതും ചോദിച്ചു കൊണ്ട്‌ അവരിൽ ചിലർ ചിലരെ അഭിമുഖീകരിക്കും.

26 അവർ പറയും: തീർച്ചയായും നാം മുമ്പ്‌ നമ്മുടെ കുടുംബത്തിലായിരിക്കുമ്പോൾ ഭയഭക്തിയുള്ളവരായിരുന്നു

27 അതിനാൽ അല്ലാഹു നമുക്ക്‌ അനുഗ്രഹം നൽകുകയും, രോമകൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയിൽ നിന്ന്‌ അവൻ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.

28 തീർച്ചയായും നാം മുമ്പേ അവനോട്‌ പ്രാർത്ഥിക്കുന്നവരായിരുന്നു. തീർച്ചയായും അവൻ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.

29 ആകയാൽ നീ ഉൽബോധനം ചെയ്യുക. നിൻറെ രക്ഷിതാവിൻറെ അനുഗ്രഹത്താൽ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല.

30 അതല്ല, ( മുഹമ്മദ്‌ ) ഒരു കവിയാണ്‌, അവന്ന്‌ കാലവിപത്ത്‌ വരുന്നത്‌ ഞങ്ങൾ കാത്തിരിക്കുകയാണ്‌ എന്നാണോ അവർ പറയുന്നത്‌?

31 നീ പറഞ്ഞേക്കുക: നിങ്ങൾ കാത്തിരുന്നോളൂ. തീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

32 അതല്ല, അവരുടെ മനസ്സുകൾ അവരോട്‌ ഇപ്രകാരം കൽപിക്കുകയാണോ? അതല്ല, അവർ ധിക്കാരികളായ ഒരു ജനത തന്നെയാണോ?

33 അതല്ല, അദ്ദേഹം ( നബി ) അത്‌ കെട്ടിച്ചമച്ചു പറഞ്ഞതാണ്‌ എന്ന്‌ അവർ പറയുകയാണോ? അല്ല, അവർ വിശ്വസിക്കുന്നില്ല.

34 എന്നാൽ അവർ സത്യവാൻമാരാണെങ്കിൽ ഇതു പോലുള്ള ഒരു വൃത്താന്തം അവർ കൊണ്ടുവരട്ടെ.

35 അതല്ല, യാതൊരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ?

36 അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല.

37 അതല്ല, അവരുടെ പക്കലാണോ നിൻറെ രക്ഷിതാവിൻറെ ഖജനാവുകൾ! അതല്ല, അവരാണോ അധികാരം നടത്തുന്നവർ?

38 അതല്ല, അവർക്ക്‌ ( ആകാശത്തു നിന്ന്‌ ) വിവരങ്ങൾ ശ്രദ്ധിച്ചു കേൾക്കാൻ വല്ല കോണിയുമുണ്ടോ? എന്നാൽ അവരിലെ ശ്രദ്ധിച്ച്‌ കേൾക്കുന്ന ആൾ വ്യക്തമായ വല്ല പ്രമാണവും കൊണ്ടുവരട്ടെ.

39 അതല്ല, അവന്നു ( അല്ലാഹുവിനു )ള്ളത്‌ പെൺമക്കളും നിങ്ങൾക്കുള്ളത്‌ ആൺമക്കളുമാണോ?

40 അതല്ല, നീ അവരോട്‌ വല്ല പ്രതിഫലവും ചോദിച്ചിട്ട്‌ അവർ കടബാധ്യതയാൽ ഭാരം പേറേണ്ടവരായിരിക്കുകയാണോ?

41 അതല്ല, അവർക്ക്‌ അദൃശ്യജ്ഞാനം കരഗതമാവുകയും, അത്‌ അവർ രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ?

42 അതല്ല, അവർ വല്ല കുതന്ത്രവും നടത്താൻ ഉദ്ദേശിക്കുകയാണോ? എന്നാൽ സത്യനിഷേധികളാരോ അവർ തന്നെയാണ്‌ കുതന്ത്രത്തിൽ അകപ്പെടുന്നവർ.

43 അതല്ല, അവർക്ക്‌ അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു.

44 ആകാശത്തുനിന്ന്‌ ഒരു കഷ്ണം വീഴുന്നതായി അവർ കാണുകയാണെങ്കിലും അവർ പറയും: അത്‌ അടുക്കടുക്കായ മേഘമാണെന്ന്‌.

45 അതിനാൽ അവർ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവർ കണ്ടുമുട്ടുന്നത്‌ വരെ നീ അവരെ വിട്ടേക്കുക.

46 അവരുടെ കുതന്ത്രം അവർക്ക്‌ ഒട്ടും പ്രയോജനം ചെയ്യാത്ത, അവർക്ക്‌ സഹായം ലഭിക്കാത്ത ഒരു ദിവസം.

47 തീർച്ചയായും അക്രമം പ്രവർത്തിച്ചവർക്ക്‌ അതിനു പുറമെയും ശിക്ഷയുണ്ട്‌. പക്ഷെ അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

48 നിൻറെ രക്ഷിതാവിൻറെ തീരുമാനത്തിന്‌ നീ ക്ഷമാപൂർവ്വം കാത്തിരിക്കുക. തീർച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേൽക്കുന്ന സമയത്ത്‌ നിൻറെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവൻറെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും ചെയ്യുക.

49 രാത്രിയിൽ കുറച്ച്‌ സമയവും നക്ഷത്രങ്ങൾ പിൻവാങ്ങുമ്പോഴും നീ അവൻറെ പരിശുദ്ധിയെ പ്രകീർത്തിക്കുക.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ത്വൂർ&oldid=14132" എന്ന താളിൽനിന്ന് ശേഖരിച്ചത്