നാരായണീയം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

[തിരുത്തുക] നാരായണീയം മൂലം

കവി: മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്

[തിരുത്തുക] ആമുഖം

'ദ്വേധാ നാരായണീയം' എന്നാണ്‌ കവിതന്നെ പറഞ്ഞിരിക്കുന്നത് - നാരായണനെ (മഹാവിഷ്ണുവിനെ) ക്കുറിച്ചുള്ള കാവ്യമെന്നും, മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിയാല്‍ രചിക്കപ്പെട്ടതെന്നും 'നാരായണീയം' എന്ന വാക്കിന്‌ അര്‍ഥം പറയാം. ഗുരുവായൂരപ്പനെ (ശ്രീകൃഷ്ണനെ) ക്കുറിച്ചുള്ള ഭക്തിസാന്ദ്രമായ ഈ സംസ്കൃതകാവ്യം തലമുറകളിലൂടെ അനുവാചകരെ ആനന്ദിപ്പിച്ചുവരുന്നു. കൂടാതെ, മേല്‍പ്പുത്തൂരിന്റെ വ്യാകരണപ്രതിഭയ്ക്കുള്ള ഒരുത്തമ ദൃഷ്ടാന്തമായും ഈ കൃതി വിരാജിക്കുന്നു.

ഭട്ടതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാതരോഗശമനത്തിനായി ഭജനമിരിക്കുമ്പോഴാണ്‌ നാരായണീയം രചിച്ചത് എന്നാണ്‌ ഐതീഹ്യം. ഭാഗവതത്തിന്റെ ഒരു സംഗ്രഹിത രൂപമായാണ്‌ ഭട്ടതിരി നാരായണീയം രചിച്ചത്. ആകെ 1034 ശ്ലോകങ്ങളാണ്‌ ഈ കാവ്യത്തില്‍. 1586-ലാണ്‌ രചന പൂര്‍ത്തിയാക്കിയതെന്ന്, അന്ത്യശ്ലോകത്തിലെ 'ആയുരാരോഗ്യസൌഖ്യം' എന്ന കലിസംഖ്യയുടെ അടിസ്ഥാനത്തില്‍ അനുമാനിക്കപ്പെടുന്നു.

ദശകങ്ങള്‍ (അന്വയവും അര്‍ത്ഥവും സഹിതം) ക്രമത്തില്‍ ചുവടെ കൊടുത്തിരിക്കുന്നു.

[തിരുത്തുക] ദശകങ്ങള്‍

  1. ദശകം - ഒന്ന്: ബ്രഹ്മസ്വരൂപ വിവരണം
"http://ml.wikisource.org/wiki/%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%80%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍