ദേവീപ്രണാമദേവ്യഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീപ്രണാമദേവ്യഷ്ടകം

രചന:ശ്രീനാരായണഗുരു

പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ
പൂതമാനസ പുരാണപൂരുഷ പുരന്ദരാദിപുരുപൂജിതാ
സാധു സാധിത സരസ്വതീ സകല സംപ്രദായ സമുദാഹൃതാ
ശാതശാരദ ശശാങ്കശേഖര ശിവാ ശിവാ ശിവമുദീയതാം.       1

നീലനീരദനിഭാ നിശാകരനികാശ നിർമ്മലനിജാനനാ
ലോലലോചന ലലാമശോഭിത ലലാടലാലിത ലലാടികാ
ശാലിതാ ശകുലശാരദാ ചരണചാരി ശാശ്വതശുഭാവഹാ
കാലകാല കമനീയകാമുക കലാ കലാപ കലിതാവതാം.       2

കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ
ജൃംഭിജംഭരിപു ജൃംഭളസ്തനി നിഷേവ്യമാണ ചരണാംബുജാ
ഡിംഭകുംഭിമുഖ ബാഹുലേയലസദങ്കകാ വിധുരപങ്കകാ
ഡാംഭികാസുരനിശുംഭശുംഭമഥിനീ തനോതു ശിവമംബികാ.       3

ദാരിതാതിഘന ദാരികാദമിത ദാരുണാഘനിരയശ്ചടാ
മാരമാരണ മരാ മരാള മണിമത്തരാഗ പരമാനിനീ
ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂ
രാജരാജരമണീരപാരമിതരാജിതാമല പദാവതാം.       4

ഹേലയാസ്വദിത ഹാലയാകുലിതകാലയാ മലിന ശ്രീലയാ
വ്രീലയാ പലിത ഫാലയാ വിമലമാലയാ സമരവേലയാ;
സ്ഥൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ.       5

രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ
ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ
ഘോരയാ സമരവീരയാ കലിതഹീരയാ സമരപാരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ.       6

ഹാരയാ ജലദനീരയാ ശമിതമാരയാതപ വിദാരയാ
ഭൂമയാധികവികാരയാ ചകിതചോരയാ സകലസാരയാ
വീരയാച ശിവദാരയാ മുലിതഹീരയാ നമിതശൂരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ.       7

സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
ശോഷശയാനപതപാശയാ കുചവികോശയാ വിനുതമേശയാ
സേനയാ സുമഥനാശയാ ഹൃതഹരാശയാ ദമിതനാശയാ
ഹേലയാദൃതസുകോശയാ ദിവി വിമോചയേ വിമതനാശയാ.       8

"https://ml.wikisource.org/w/index.php?title=ദേവീപ്രണാമദേവ്യഷ്ടകം&oldid=51826" എന്ന താളിൽനിന്ന് ശേഖരിച്ചത്