തേനിലും മധുരം വേദമല്ലാതില്ലാതിന്നേതുണ്ടു ചൊല്‍ തോഴാ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
-
-
-
- തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടു ചൊല്‍ തോഴാ, നീ-
- സശ്രദ്ധമതിലെ സത്യങ്ങള്‍ വായിച്ചു
- ധ്യാനിക്കുകെന്‍ തോഴാ
- തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടു ചൊല്‍ തോഴാ, നീ-
-
-
മഞ്ഞുപോല്‍ ലോകമഹിമകള്‍ മുഴുവന്‍ മാഞ്ഞിടുമെന്‍ തോഴാ, ദിവ്യ-
രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ
പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളുമിതിന്നുസമമോ തോഴാ, എന്നും-
പുതുബലമരുളും അതിശോഭ കലരും
ഗതിതരുമന്യൂനം
തേനോടുതേന്‍ കൂടതിലെ നല്‍ തെളിതേനിതിന്നു സമമോ തോഴാ, ദിവ്യ-
തിരുവചനം നിന്‍ ദുരിതമകറ്റുവാന്‍
വഴിപറയും തോഴാ
ജീവനുണ്ടാകും ജഗതിയില്‍ ജനങ്ങള്‍ക്കതിശുഭമരുളീടും, നിത്യ-
ജീവാത്മസൗഖ്യം ദേവാത്മാവരുളും
വഴിയിതു താന്‍ നൂനം
കാനനമതില്‍വെച്ചാനന്ദരൂപന്‍ വീണവനോടെതിര്‍ക്കേ, ഇതിന്‍-
ജ്ഞാനത്തിന്‍ മൂര്‍ച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നതോര്‍ക്ക
പാര്‍ത്തലമിതിലെ ഭാഗ്യങ്ങളഖിലം പരിണമിച്ചൊഴിഞ്ഞീടിലും, നിത്യ-
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാല്‍ നൂനം
-
-
-
-
-
- -കെ.വി. സൈമണ്‍
-
-
-
-