താൾ:VairudhyatmakaBhowthikaVadam.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



അടങ്ങിയിട്ടുണ്ട്. വസ്തുനിഷ്ഠനിയമങ്ങളുടെ പ്രവർതനഫലമായി അവ രൂപംകൊള്ളുകയും ചെയ്യും. എന്നാൽ ഇപ്പോൾ അത് ഒരു സാധ്യത മാത്രമാണ്. ഓരോ ബീജത്തിലും മുഴുവൻ ജീവിയായി വികസിക്കുന്നതിനുള്ള സാധ്യത അടങ്ങിയിട്ടുണ്ട്. ഈ സാധ്യത സാക്ഷാത്കരിക്കുമ്പോഴേ അത് യാഥാർത്ഥ്യം ആകു.

ലോകത്തിലെ വസ്തുക്കളും പ്രതിഭാസങ്ങളും വിരുദ്ധ സ്വഭാവങ്ങളുള്ളവയാകയാൽ സാധ്യതകളും പരസ്പരവിരുദ്ധങ്ങളാകാം. പുരോഗമനപരമായ (സ്വീകാരാത്മകങ്ങളായ) സാധ്യതകളേയും പിന്തിരിപ്പനായ (നിഷേധാത്മകമായ) സാധ്യതകളെയും വേർതിരിച്ചറിയണം. ഉദാഹരണത്തിന്, 1917 ലെ വിപ്ലവം കഴിഞ്ഞ ഉടനെ സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് ശക്തികൾ വിജയിക്കുന്നതിനും, പിന്തിരിപ്പൻ മുതലാളിത്തശക്തികൾ വീണ്ടും അധികാരത്തിൽ വരുന്നതിനും, രണ്ടിനും സാധ്യതയുണ്ടായിരുന്നു. പക്ഷേ, ആത്യന്തികമായി പുരോഗമനസാധ്യതകൾ വളരുകയും മറ്റവ തളരുകയും ചെയ്യും. 19-ആം നൂറ്റാണ്ടിൽ സോഷ്യലിസം സങ്കല്പികം, ആഗ്രഹം, മാത്രമായിരുന്നു. 1917-ൽ അത് യാഥാർഥ്യമായിത്തീരാനുള്ള സാഹചര്യം ശക്തമായി. ഇന്നത് തികച്ചും അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ഒരു ശക്തിക്കും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. സാധ്യതകളെ യാഥാർഥ്യമാക്കിത്തീർകുന്നതിൽ പ്രത്യേകിച്ച് സാമൂഹ്യ സാധ്യതകളുടെ കാര്യത്തിൽ അവയെ തിരിച്ചറിയുന്ന മനുഷ്യരുടെ ബോധപൂർവമായുള്ള പ്രവർതനത്തിന് അതിപ്രധാനമായ ഒരു പങ്കുണ്ട്. പ്രകൃതിയിലെ തന്നെ സാധ്യതകളെ യാഥാർഥ്യമാക്കുന്നതിൽ മനുഷ്യന് ബോധപൂർവം പ്രയത്നിക്കാൻ കഴിയും. വൈദ്യുതി ഉൽപാദന പദ്ധതികളും വൻ വ്യവസായങ്ങളും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയത് അങ്ങനെയാണ്.

സാധ്യത അമൂർതമായ വെറും സാധ്യത മാത്രമായിരിക്കുന്ന സന്ദർഭങ്ങളുണ്ട്. അവയുടെ സാക്ഷാത്കാരത്തിന് പരിതസ്ഥിതികൾ ഇപ്പോഴും അനുകൂലമല്ല. ഇന്ത്യയിൽ അതിബൃഹത്തായ ഒരു കാർഷികവിപ്ലവത്തിനും വ്യാവസായികവിപ്ലവത്തിനും സാധ്യതകൾ ഉണ്ട്. കാർഷിക ഉൽപാദനക്ഷമത പല മടങ്ങ് വർധിപ്പിക്കാം. കൃഷിഭൂമിയിൽ ഇന്ന് ചെല്ലുന്നതിന്റെ മൂന്നും നാലും മടങ്ങ് അധ്വാനം നിവേശിപ്പിക്കാം. നിമിഷം തോറും പാഴായിപ്പോകുന്ന അധ്വാനശക്തിയെ വൻതോതിലുള്ള ഉൽപാദനശക്തിയായി, ഉപകരണങ്ങളും മൂലധനവുമായി മാറ്റാം, നിരക്ഷരത നിർമാർജനം ചെയ്യാം. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാം. ഇതിനൊക്കെ സാധ്യതയുണ്ട്. എന്നാൽ അവയൊക്കെ ഇപ്പോൾ കേവലമായ സാധ്യതകൾ മാത്രമാണ്. സാക്ഷാത്കരിക്കാൻ പറ്റാത്തവയാണ്. അവയ്ക്ക് മുന്നോടിയായി ഒരു സാമൂഹ്യവിപ്ലവം നടക്കേണ്ടതുണ്ട്. അത്യന്തികമായി അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നയിക്കണമെങ്കിലും ഇന്ത്യയിൽ സോഷ്യലിസം ഇന്ന് സാധ്യതമാത്രമാണ്. ആദ്യഘട്ടത്തിൽ സാക്ഷാത്കരിക്കാവുന്നത് ഒരു ജനകീയ ജനാധിപത്യസമൂഹം മാത്രമാണ്-അതാകട്ടെ, ആസന്നസാധ്യവുമാണ്. പക്ഷേ, യാഥാർഥ്യമാക്കണമെങ്കിൽ ബോധപൂർവമുള്ള പ്രവർതനം വേണം. വിപ്ലവസാധ്യത-

81
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/80&oldid=172125" എന്ന താളിൽനിന്ന് ശേഖരിച്ചത്