താൾ:Pracheena Malayalam 2.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ന്നിലും കാണുന്നില്ല. എങ്കിലും ഇനി ഇതിലൊരു സ്ഥലത്തു് അതിനെപ്പറ്റി നിരൂപിക്കും.

ഈ സന്ദർഭത്തിൽ അത്യാവശ്യമെന്നു കാണുകയാൽ ഈ വാക്കുകൾക്കു് ശരിയായ ഒരു വിവരണം താഴെ കാണിക്കാം.

തമിഴു ഭൂമിയായ ഈ മലയാളത്തുള്ളതുകളാകകൊണ്ടു് ഈ നാമങ്ങളും ഇവിടുത്തെ ദേശഭാഷയിൽ ഉള്ളവയായിത്തന്നെ ഇരിക്കൂ എന്നുള്ളതു് പ്രത്യേകം പറയണമെന്നില്ലല്ലൊ. താഴെകാണിക്കുന്ന ഉദാഹരണങ്ങളിൽ നിന്നു് അതു വ്യക്തപ്പെടുന്നതാണു്.

ഉദാഹരണം :- ‘പിരാൻ’ എന്നു് ഒരു വാക്കു് “വേലൈയിറ്റുണൊടു ചൂഴൻറും ‘പിരാൻ’ക്കുമെയ്യമ്പനെന നടന്തും” (സുബ്രഹ്മണ്യവിരുത്തം)

തമിഴിന്റെ വകഭേദമായ ഈ മലയാളത്തിൽ ഈ തമിഴുവാക്കിനെ ‘പുരാൻ’ എന്നു പറയും

ഉദാഹരണം :- ‘അസ്ഥിയണിഞ്ഞപുരാനെ’ ഞാനൊരു വസ്തുവറിഞ്ഞവളല്ലേ കീഴിൽ‘ (ഗർഭിണിയായ പാർവതി പരമശിവനോടു പറയുന്നതു്)

'അന്നു നാന്മുഖനെന്നവൻ ശിര
മൊന്നറുത്ത ‘പുരാനു’ടെ (ഭദ്രകാളിപ്പാട്ട്)
അനൽ മിഴിത്തടമതിലുൽത്തെഴു
ന്നറുവരിത്തനിലിളയവൾ' (ഇത്യാദി)
'എം' = എമതു അല്ലെങ്കിൽ എമ്മുടയ, അല്ലെങ്കിൽ എങ്ങളുടെ
'നം' = നമതു അല്ലെങ്കിൽ നമ്മുടയ, അല്ലെങ്കിൽ നമ്മളുടെ
'തം' = തമതു അല്ലെങ്കിൽ തമ്മുടയ, അല്ലെങ്കിൽ തങ്ങളുടെ
'ചെം' = ചെമ്മയാന അല്ലെങ്കിൽ തക്കതായ
ഇങ്ങനെ നാലു ശബ്ദങ്ങളാണു്
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/17&oldid=154239" എന്ന താളിൽനിന്ന് ശേഖരിച്ചത്