താൾ:Gangavatharan Nadakam 1892.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്താണവിടുന്നു മറുപടി പറഞ്ഞത്

                  സഖി 

തരക്കേടില്ല, തഞ്ചം കൊണ്ടിവന്റ ഭാരമൊഴിച്ചു. ഇനി ദേവേന്ദ്രനല്ലെ.

      സ്വാർത്ഥപ്രധാനതപെടുന്നസുരേന്ദ്രനുണ്ടോ
      പ്രാർത്ഥിക്കിലും നൃപനുഗംഗയെനൽകിടുന്നു
      അർത്ഥിച്ചകാര്യമതുപോലെനടന്നിടാതെ
      വ്യർത്ഥിലാംനൃപതപസ്സിതിവന്നുപോമോ

ആട്ടെ,രാജാവെന്തു മറുപടി പറഞ്ഞു.

                 മേന

അപ്പോൾ രാജാവ ”ശരിയാണിവിടുന്നു കല്പിച്ചത്. ഇവിടുത്തെ അനുവാദം കിട്ടിയാൽ മതി. ത്രൈലോക്ക്യനാഥനായ ഇന്ദ്രന്റെ അനുവാദം ഞാനുണ്ടാക്കിക്കൊള്ളാം. അപ്പോൾ അവിടുന്ന “ഇനിക്കു പൂർണ്ണ സമ്മതമാണ് ഇന്ദ്രന്റെ അനുവാദം കൂടി വേണം എന്നേയുള്ളൂ.”ന്നു മറുപടി പറഞ്ഞു.

                 സഖി

ആട്ടെ എന്നിട്ടോ.

                 മേന
      ഏവം പറഞ്ഞചലനായകനും മറഞ്ഞു
      ഭാവംധരിച്ചുഭരിതാദരമാക്ഷിതീശൻ
      ദേവാധിനാഥനെമുറെക്കുതപസ്സുചെയ്വാൻ
      ഭാവിച്ചിടുന്നുപരമെന്നിമറിഞ്ഞുഞാനും
                  സഖി

ആട്ടെ, ഇവിടുത്തെ ഭർത്താവിന്റെ ഭാരമൊഴിഞ്ഞല്ലൊ.

                  മേന

ഇന്ദ്രനും തപസ്സു ചെയ്താൽ ഇതിന്നനുവദിക്കാതിരിക്കുമെന്നു തോന്നുന്നില്ല, തന്നെ ആശ്രയിച്ചാൽ പ്രസാദികാത്തവരുണ്ടോ ലോകത്തിൽ.

                  സഖി           നോക്കീട്ട

ഓ നേരം ഉച്ചയായി.

                   മേന

ശരിയാണ്. ഇതാ നോക്കു.

        ഒട്ടേറീടുംതണുപ്പാൽ ശിലയൊടുസമമായ് കട്ടയായുള്ള മഞ്ഞും
        കട്ടക്കൂട്ടങ്ങളുംഭാസ്കരകരനികരംചുട്ടുതട്ടുന്നമൂലം
        ഒട്ടൊട്ടായിട്ടലിഞ്ഞിട്ടൊഴുകിയചലപൃംഷ്ഠത്തിൽനിന്നിട്ടൊലിച്ചി
        ട്ടൊട്ടല്ലേചോലപോലേധരണിതലമതിൽചെന്നുവീഴുന്നതിപ്പോൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Omana8281 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/12&oldid=159999" എന്ന താളിൽനിന്ന് ശേഖരിച്ചത്