താൾ:Chakravaka Sandesam.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാമാക്ഷീണാം കുളി കുമ(റ)മ-

ച്ചാടിയാണ്ടാൻ കുളത്തിൻ

വാമേൽക്കൂടത്തദനു ഗുണകാ[1]-

ഭ്യാശഭൂമിം ഭജേഥാഃ.       45


അപ്പാൽ നിന്റെ തവ മതിലകം

കാണലാം കാന്തിലക്ഷ്മീ-

ദർപ്പോദഞ്ചത്തരുണതരുണീ-

സങ്കുലോത്തുംഗസൌധം

ഇപ്പാരേഴും പുരികലതമേൽ-

വച്ചു തുള്ളിക്ക വല്ലും

പൊൽ‌പ്പൂവാണൻ തിരുവടി പുറം-

കാവൽ കാത്തീടുമേടം.       46


ചെൽ‌വഞ്ചേർന്നക്കുണകയിലകം-

പുക്കു നീ തെക്കുനോക്കി-

ച്ചെല്ലുന്നേരത്തിതവിയ പെരും[2]-

കോയിൽ കാണാം പുരാരേഃ

അല്ലിത്താർമൽക്കുഴലികൾ കുരാൽ-

ക്കണ്ണരെത്തല്ലി മാറ്റും

മല്ലക്കണ്ണിന്മുനയിൽ മലർവി-

ല്ലാളിയെത്തേറ്റുമേടം.       47


ചെമ്മേ കാണ്മാനരുതു കണക-

ത്തമ്പുരാനെ ദ്വിജന്മാർ-

ക്കെൻ‌റാൽ നീയും തൊഴുക പുറമേ

നിൻ‌റു തോഴാ! തെളിഞ്ഞ്;

പിന്നെക്കാണാം ചതിയിൽ മുതിരും

വാണിയക്കാരർ തമ്മിൽ

തിണ്ണം പേചിത്തെരുവിലുടനേ-

വാണിയം ചെയ്യുമാറു്.       48



  1. തൃക്കണാമതിലകത്തിന്റെ പ്രാന്തപ്രദേശം
  2. തിരുവഞ്ചിക്കുളം


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/21&oldid=157332" എന്ന താളിൽനിന്ന് ശേഖരിച്ചത്