താൾ:Chakravaka Sandesam.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൂമ്പൊയ്കയ്ക്കരികിൽമുഴുകിൻ-

കൂട്ടമാർത്തം കുഴറ്റും

പുഷ്പാരാമക്ഷിതിരുഹഘടാ-

രുദ്ധഘർമ്മാംശുതാപം

ദൃപ്യദ്ദന്താവളകടകടീ-

ഘൃഷ്ടമാണിക്കവപ്രം

ശില്പശ്രീ ചേർന്നുയര വിലസും

ഗോപുരാംലിംഗിതാഭ്രം.        35


ചാലപ്പൊന്നിൻകൊടിമുകളിൽ നി-

ന്റൂയലാടും പതാക-

ഞ്ചാലോകത്തിന്നിടയിലുമിഴും

ധൂപസൗരഭ്യസാരം

നാനാവാദ്യധ്വനിമുഖരിതം

ശാർങ്ഗപാണേർന്നിവാസ-

സ്ഥാനം പ്രാപ്യ പ്രണമശിരസാ-

നീ തദീയം പദാബ്ജം.        36


ഉച്ചക്കാലത്തവിടെ വടിവിൽ-

ച്ചെന്റു സോപാനപാർശ്വേ

തിഷ്ഠന്തീനാം കുവലയദൃശാം

ദേവപൂജാവസാനേ

പൃഥ്വീദേവേശ്വരകരതലോ-

ന്മുക്തതീർത്ഥാംബുസിക്തം

വക്ത്രം ഭാതിപ്രതിനവസുധാ-

സ്യന്ദി വെൺതിങ്കൾ പോലെ.        37


വമ്മേന്നാട്ടെപ്പഥി[1] പുനരതി-

ക്രമ്യ പോവോരു നേരം

മമ്മാ! കാണാമതികുടിലധീ-

സങ്കടം വെൺകിടങ്ങ്[2]

  1. വെമ്മേനാടു്
  2. വെങ്കെടങ്ങു് -വെമ്മേനാടിനു സമീപമുള്ള ദേശം.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/18&oldid=157328" എന്ന താളിൽനിന്ന് ശേഖരിച്ചത്