താൾ:ഉമാകേരളം.djvu/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ദ്യുതിയൊടു യമുനാതടത്തിൽ മിന്നും മതികരമാർന്ന തമാലകാനനത്തെ സ്മൃതിപഥഗതമാക്കിയും സ്മിതപ്പാൽ- ക്കതിരിൽ വെളുത്ത കറുത്ത മേനിയോടും        13


ഭുവനനിഖിലകർമ്മസാക്ഷിയായും കുവലയ മോദദമായുമേറെ മെച്ചം ധ്രുവമിയലിന ലോചനദ്വയത്തിൻ നവകരുണാർദ്രകടാക്ഷമാലയോടും       14


കരിമുകിലിനെയാടിയിൽച്ചിലപ്പോൾ പരിചൊടു ചുറ്റിടിമന്തിവെയ്‌ലുപോലെ അരിയൊരു തിരുമേനി ചേർന്നു കാന്തി- ത്തരി വിതറീടിന പീതചേലയോടും,       15


ദിതിജരുടെയുരസ്സിലും ദിവൗകഃ- പതിയുടെ മൗലിയിലും ദിനങ്ങൾതോറും യതിവരഹൃദയത്തിലുംകളിക്കു- ന്നതിനണയുന്നൊരു തൃപ്പദങ്ങളോടും       16


ത്രയിയുടെ മുരടാം മുകുന്ദ, നുർവീ- ദയിതനു മുന്നിൽ വിളങ്ങി ദീനബന്ധു വെയിലിലകമുലഞ്ഞു വാനിൽ നോക്കും മയിലിനു മുന്നിൽ വലാഹം കണക്കേ       17


പെരുമഴയിൽ മലയ്ക്കിടുക്കിൽനിന്നും വരുമരുവിക്കൊരു പൗനരുക്ത്യമേകി തുരുതുരെ മിഴി രണ്ടിൽനിന്നുമപ്പോൾ പുരുഷവരിഷ്ഠനു സമ്മദാശ്രു പാഞ്ഞു       18


എഴുവതിനു ഞാനശക്തനമ്മ- ട്ടെഴുമൊരു ഭക്തിയിലുള്ളലിഞ്ഞ മന്നൻ തൊഴുകരമൊടു താണുവീണു നിന്ന- പ്പൊഴുതു മുകുന്ദനൊടിക്കണക്കുണർത്തി       19


അരുമറയുമറിഞ്ഞിടാത്ത പാരിൻ പെരുമുരടെന്നു പുകഴ്ത്തിടും പുരാനേ! തിരുവടി കളിയാടിടുന്നു കാൽത്താർ കരുതിടുവോന്റെ കരൾക്കളത്തിലെന്നും       20


നളിനനയന! നീ കിടാങ്ങൾ മുറ്റ- ങ്ങളിൽ വരിയായ് മണലപ്പമെന്നപോലെ കളിയൊടുലകിടങ്ങൾ തീർത്തു കാത്തുൾ- ത്തളിരിൽ നിനച്ചകണക്കഴിച്ചിടുന്നു       21


കതിരവനരുളുന്ന ചൂടു മാറ്റു- ന്നതിനിടവത്തിൽ വരുന്ന കൊണ്ടൽപോലെ

<poem>
"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/134&oldid=172781" എന്ന താളിൽനിന്ന് ശേഖരിച്ചത്