കേരളപാണിനീയം/ധാത്വാധികാരം/സമുച്ചയം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങള്‍

സമര്‍പ്പണം

മുഖവുര

Introduction

വിഷയാനുക്രമണി

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വര്‍ണ്ണവികാരങ്ങള്‍
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങള്‍
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കള്‍
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കള്‍
  12. കാരകകൃത്തുക്കള്‍
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

സമുച്ചയമെന്നാല്‍ സജാതീയങ്ങളുടെ (ഒരേവകയെണ്ണങ്ങളുടെ) ഏകത്രസമാവേശം (ഒരേ ഇടത്തു കൂട്ടംകൂടല്‍) ആകുന്നു. സംസ്കൃതാദ്യാര്യഭാഷകളില്‍ സമുച്ചയത്തെപ്പറ്റി വെയാകരണനു് ഒരു വിശേഷവും ചൂണ്ടിക്കാണിക്കേണ്ടതില്ല. ഭാഷയില്‍ ക്രിയാസമുച്ചയത്തില്‍ മാത്രം ഭേദമുണ്ടു്.

സംസ്കൃതം - രാമോ ദണ്ഡകായാമുവാസ, സമുദ്ര സേതും ബബന്ധ, രാവണാദീന്‍ ജഘാന ച.

ഭാഷ - രാമന്‍ ദണ്ഡകയില്‍ വസിക്കയും, സമുദ്രത്തില്‍ സേതു കെട്ടുകയും രാവണാദികളെ കൊല്ലുകയും ചെയ്തു.

ഇതില്‍ സംസ്കൃതം നേരെ കാലാദിവിശിഷ്ടങ്ങളായ ആഖ്യാതങ്ങളെത്തന്നെ സമുച്ചയിക്കുന്നു. ഭാഷയാകട്ടെ ധാതുക്കള്‍ക്കു നടുവിനയെച്ചം കൊടുത്തു കാലാദിവിശേഷണങ്ങളില്‍നിന്നും വേര്‍പെടുത്തി, സമുച്ചയാര്‍ത്ഥകമായ "ഉം' എന്ന നിപാതത്തെ പ്രതേ്യകം ഒാരോന്നിലും ചേര്‍ത്തു്, ഒടുവില്‍ "ചെയ്യുക' എന്ന സാമാന്യക്രിയയോടു ഘടിപ്പിച്ചു കാലാദിവിശേഷങ്ങളൊക്കെയും അതുകൊണ്ടു കുറിക്കുന്നു. അതിനാല്‍ ഭാഷയില്‍ സമുച്ചയത്തിനും അനുപ്രയോഗം ആവശ്യപ്പെട്ടിരിക്കുന്നു. സമുച്ചയിക്കുമ്പോള്‍ സമുച്ചയക്രിയകളെ നടുവിനയെച്ചത്തിലുള്ള പ്രാക്പ്രയോഗങ്ങളാക്കിക്കൊണ്ടു് ചെയ്യുകയെ അനുപ്രയോഗിക്കണം. ഇൗ വിഷയത്തില്‍ സൂക്ഷ്മമാലോചിച്ചാല്‍ ഭാഷാരീതിതന്നെയാണു് ലഘുവും യുക്തിക്കു ചേര്‍ന്നതും. സ്വത ഏവ അനുപ്രയോഗങ്ങളുള്ളെടത്തു് ഇൗ ശ്രമം ആവശ്യപ്പെടുന്നില്ല.

ഉദാഹരണം:

കണ്ടിട്ടും കേട്ടിട്ടുമില്ല, സ്ഥുടീകരിച്ചുമില്ലിങ്ങുമറച്ചുമില്ലവള്‍ - ശാകു. അനുജ്ഞായകവിധായകങ്ങളില്‍ ആവുക - വേണ്‍ - കള്‍

അനുപ്രയോഗങ്ങളാകയാല്‍ ആ പ്രകാരങ്ങളില്‍ സമുച്ചയം ചെയ്വാന്‍ സൗകര്യമുണ്ടു്.

കുളിക്കയും ഉണ്ണുകയും വേണം; കുളിക്കയും ഉണ്ണുകയും ആം.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക