കേരളപാണിനീയം/ധാത്വാധികാരം/ഖിലധാതുക്കള്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കേരളപാണിനീയം |
|---|
|
|
എല്ലാക്കാലങ്ങളിലും എല്ലാ പ്രകാരത്തിലും മറ്റും പ്രയോഗമില്ലാതെ ജനനം മുതല്‍തന്നെയോ ജരയാലോ അംഗവെകല്യം സംഭവിച്ച ചില മനുഷ്യരെപ്പോലെ ഭാഷയില്‍ കാണുന്ന രൂപവികലങ്ങളായ ധാതുക്കളെ ഖിലധാതുക്കള്‍ എന്നു പറയുന്നു. ഇൗവിധം ധാതുക്കള്‍ പ്രായേണ മിക്ക ഭാഷകളിലും കാണും. സംസ്കൃതത്തില്‍ "ദൃശു് പ്രക്ഷണേ', "ദാ ദാനേ', ഖ്യാപ്രകഥനേ' ഇത്യാദികളും ഇവയ്ക്കാദേശങ്ങളായി പാണിനി വിധിക്കുന്ന "പശ്യ', "യച്ഛ' ഇത്യാദികളും ഖിലധാതുക്കളാകുന്നു.
ഏതാനുംഖിലധാതുക്കളെ താഴെച്ചേര്‍ക്കുന്നു:
ഉള്‍, എന്‍, ഇല്‍, അല്‍, അരു, വേ, തകു്, മികു്, പോല്‍, പുകു്, ഉറു്, കന്‍ ഇത്യാദി.