ചിന്താവിഷ്ടയായ സീത
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്ത്രോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
ഉള്ളടക്കം |
[തിരുത്തുക] ചിന്താവിഷ്ടയായ സീത
[തിരുത്തുക] ഭാഗം 1
-
-
- -1-
-
സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയില്‍.
-
-
- -2-
- -2-
-
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാക വിതിര്‍ത്ത ശാഖകള്‍;
ഹരിനീലതൃണങ്ങള്‍ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.
-
-
- -3-
- -3-
-
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല, പോന്ന-
വിടെത്താന്‍ തനിയേയിരിപ്പതും.
-
-
- -4-
- -4-
-
പുളകങ്ങള്‍ കയത്തിലാമ്പലാല്‍
തെളിയിക്കും തമസാസമീരനില്‍
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്.
-
-
- -5-
- -5-
-
വനമുല്ലയില്‍ നിന്നു വായുവിന്‍ -
ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍
ഘനവേണി വഹിച്ചു കൂന്തലില്‍
പതിയും തൈജസകീടപംക്തിയെ
-
-
- -6-
- -6-
-
പരിശോഭകലര്‍ന്നിതപ്പൊഴാ-
പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്ന പോല്‍.
-
-
- -7-
- -7-
-
ഉടല്‍മൂടിയിരുന്നു ദേവി, ത-
ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍
വിടപങ്ങളൊടൊത്ത കൈകള്‍തന്‍
തുടമേല്‍വെച്ചുമിരുന്നു സുന്ദരി.
-
-
- -8-
- -8-
-
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്പമടഞ്ഞ കണ്ണുകള്‍,
പരുഷാളകപംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.
-
-
- -9-
- -9-
-
അലസാംഗി നിവര്‍ന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നല്‍ മാതിരി.
-
-
- -10-
- -10-
-
നിലയെന്നിയെ ദേവിയാള്‍ക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടല്‍
പലഭാവമണച്ചു മെല്ലെ നിര്‍-
മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍.
-
-
- -11-
- -11-
-
ഉഴലും മനതാരടുക്കുവാന്‍
വഴികാണാതെ വിചാരഭാഷയില്‍
അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി.
-
-
- -12-
- -12-
-
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാര്‍ക്കുമേ
-
-
- -13-
- -13-
-
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാര്‍ത്തിയാല്‍ ,
-
-
- -14-
- -14-
-
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോര്‍പ്പതുണ്ടു ഞാന്‍
അവ ദുര്‍വിധിതന്റെ ധൂര്‍ത്തെഴും
മുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും.
-
-
- -15-
- -15-
-
അഴലേകിയ വേനല്‍ പോമുടന്‍
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാര്‍ന്നു പൂത്തിടും
-
-
- -16-
- -16-
-
അഴലിന്നു മൃഗാദി ജന്തുവില്‍
പഴുതേറീടിലു, മെത്തിയാല്‍ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താര്‍ത്തി മനുഷ്യനേ വരൂ.
-
-
- -17-
- -17-
-
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോള്‍;
നിഴലിന്‍വഴി പൈതല്‍പോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.
-
-
- -18-
- -18-
-
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടന്‍
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.
-
-
- -19-
- -19-
-
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങള്‍ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തില്‍ പ്രതിശബ്ദമെന്നപോല്‍.
-
-
- -20-
- -20-
-
ക്ഷണമാത്രവിയോഗമുള്‍ത്തടം
വ്രണമാക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.
-
-
- -21-
- -21-
-
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാല്‍
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കള്‍ വെടിഞ്ഞ കൂടു പോല്‍
-
-
- -22-
- -22-
-
ഉദയാസ്തമയങ്ങളെന്നി,യെന്‍-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിര്‍വീശി വിളങ്ങിനിന്ന വെണ്‍-
മതിതാനും സ്മൃതിദര്‍പ്പണത്തിലായ്.
-
-
- -23-
- -23-
-
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാല്‍
അഴല്‍പോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാല്‍.
-
-
- -24-
- -24-
-
സ്വയമന്നുടല്‍ വിട്ടിടാതെ ഞാന്‍
ദയയാല്‍ ഗര്‍ഭഭരം ചുമക്കയാല്‍
പ്രിയചേഷ്ടകളാലെനിക്കു നിഷ്-
ക്രിയയായ് കൗതുകമേകിയുണ്ണിമാര്‍.
-
-
- -25-
- -25-
-
കരളിന്നിരുള്‍ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവര്‍
നരജീവിതമായ വേദന-
യ്ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍.
-
-
- -26-
- -26-
-
സ്ഫുടതാരകള്‍ കൂരിരുട്ടിലു-
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
ഇടര്‍ തീര്‍പ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.
-
-
- -27-
- -27-
-
പരമിന്നതുപാര്‍ക്കിലില്ല താന്‍
സ്ഥിരവൈരം നിയതിക്കു ജന്തുവില്‍
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവള്‍.
-
-
- -28-
- -28-
-
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ
-
-
- -29-
- -29-
-
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.
-
-
- -30-
- -30-
-
വിനയാര്‍ന്ന സുഖം കൊതിക്കയി-
ല്ലിനിമേല്‍ ഞാന്‍ - അസുഖം വരിക്കുവന്‍;
മനമല്ലല്‍കൊതിച്ചു ചെല്ലുകില്‍
തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വ്വിധി.
-
-
- -31-
- -31-
-
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.
-
-
- -32-
- -32-
-
പിരിയാത്ത ശുഭാശുഭങ്ങളാര്‍-
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തില്‍ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോല്‍
-
-
- -33-
- -33-
-
നിലയറ്റ സുഖാസുഖങ്ങളാ-
മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്
പലനാള്‍ കഴിയുമ്പൊള്‍ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.
-
-
- -34-
- -34-
-
അഥവാ സുഖദുര്‍ഗ്ഗമേറ്റുവാന്‍
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാല്‍
വിരവോടുന്തിവിടുന്നു തന്നെയാം.
-
-
- -35-
- -35-
-
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോര്‍ത്തു വൃഥാ ഭയപ്പെടും
കനിവാര്‍ന്നു പിടിച്ചിണക്കുവാന്‍
തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍.
-
-
- -36-
- -36-
-
സ്ഫുടമാക്കിയിതെന്നെ മന്നവന്‍
വെടിവാന്‍ നല്‍കിയൊരാജ്ഞ ലക്ഷ്മണന്‍
ഉടനേയിരുളാണ്ടു ലോകമ-
ങ്ങിടിവാളേറ്റ കണക്കു വീണു ഞാന്‍.
-
-
- -37-
- -37-
-
മൃതിവേണ്ടുകിലും സ്വഹത്യയാല്‍
പതിയാതായ് മതി ഗര്‍ഭചിന്തയാല്‍
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാര്‍ന്ന തഴമ്പിലേറ്റ ഞാന്‍
-
-
- -38-
- -38-
-
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെന്‍ -
മതിയുന്മാദവുമാര്‍ന്നതില്ല! ഞാന്‍
അതിനാലഴലിന്റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാന്‍ കൊതിക്കിലും
-
-
- -39-
- -39-
-
ഒരുവേളയിരട്ടിയാര്‍ത്തിതാന്‍
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാര്‍ന്നു വാഴ്വിലും
മരണം നല്ലു മനുഷ്യനോര്‍ക്കുകില്‍
-
-
- -40-
- -40-
-
നിനയാ ഗുണപുഷ്പവാടി ഞാ-
നിനിയക്കാട്ടുകുരങ്ങിനേകുവാന്‍
വനവായുവില്‍ വിണ്ട വേണുപോല്‍
തനിയേ നിന്നു പുലമ്പുവാനുമേ.
-
-
- -41-
- -41-
-
അഥവാ ക്ഷമപോലെ നന്മചെയ്-
തരുളാന്‍ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സല്‍-
ഗുരുവും, മര്‍ത്ത്യനു വേറെയില്ലതാന്‍
-
-
- -42-
- -42-
-
മൃതിതേടിയഘത്തില്‍ മാനസം
ചരിയാതായതു ഭാഗ്യമായിതേ
അതിനാല്‍ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.
-
-
- -43-
- -43-
-
അരുതോര്‍പ്പതിനിന്നു കാര്‍നിറ-
ഞ്ഞിരുളാമെന്‍ ഹൃദയാങ്കണങ്ങളില്‍
ഉരുചിന്തകള്‍ പൊങ്ങിടുന്ന ചൂഴ്-
ന്നൊരുമിച്ചീയല്‍ കണക്കെ മേല്‍ക്കുമേല്‍.
-
-
- -44-
- -44-
-
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
ഋതുവില്‍ സ്വയമുല്ലസിച്ചുടന്‍
പുതുപുഷ്പം കലരുന്ന വല്ലിപോല്‍.
-
-
- -45-
- -45-
-
പുരികം പുഴുപോല്‍ പിടഞ്ഞകം
ഞെരിയും തന്‍തല താങ്ങി കൈകളാല്‍
പിരിവാനരുതാഞ്ഞു കണ്ണുനീര്‍-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാന്‍
-
-
- -46-
- -46-
-
അതിധീരനമേയശക്തിയ-
മ്മതിമാനഗ്രജഭക്തനാവിധം
കദനം കലരുന്ന കണ്ടൊരെന്‍
ഹൃദയം വിട്ടഴല്‍ പാതി പോയിതേ.
-
-
- -47-
- -47-
-
വനപത്തനഭേദചിന്തവി-
ട്ടനഘന്‍ ഞങ്ങളൊടൊത്തു വാണു നീ
വിനയാര്‍ദ്രമെനിക്കു കേവലം
നിനയായ്‌വാന്‍ പണി തമ്പി! നിന്മുഖം.
-
-
- -48-
- -48-
-
ഗിരികാനനഭംഗി ഞങ്ങള്‍ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാള്‍
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാല്‍.
-
-
- -49-
- -49-
-
കടുവാക്കുകള്‍ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാന്‍ തരമായ് മറിച്ചുമേ;
കുടിലം കര്‍മ്മവിപാകമോര്‍ക്കുകില്‍.
-
-
- -50-
- -50-
-
കനിവാര്‍ന്നനുജാ! പൊറുക്ക ഞാന്‍
നിനയാതോതിയ കൊള്ളിവാക്കുകള്‍
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ.
[തിരുത്തുക] ഭാഗം 2
-
-
- -51-
- -51-
-
വിരഹാര്‍ത്തിയില്‍ വാടിയേകനായ്
കരകാണാത്ത മഹാവനങ്ങളില്‍
തിരിയും രഘുനാഥനെത്തുണ-
ച്ചരിയോരന്വയമുദ്ധരിച്ചു നീ.
-
-
- -52-
- -52-
-
പരദുര്‍ജ്ജയനിന്ദ്രജിത്തുമായ്-
പൊരുതും നിന്‍കഥ കേട്ടു വെമ്പലാല്‍
കരള്‍ നിന്നിലിയന്ന കൂറുതന്‍
പെരുതാമാഴമറിഞ്ഞിതന്നിവള്‍.
-
-
- -53-
- -53-
-
മുനികാട്ടിടുമെന്‍ കിടാങ്ങളെ-
ക്കനിവാല്‍ നീ സ്വയമാഞ്ഞു പുല്‍കിടാം
അനസൂയ വിശുദ്ധമിന്നു നിന്‍-
മനമാനന്ദസരിത്തില്‍ നീന്തിടാം.
-
-
- -54-
- -54-
-
വിടുകെന്‍ കഥ; വത്സ വാഴ്ക നീ
നെടുനാളഗ്രകജനേകബന്ധുവായ്
ഇടരെന്നിയെയഗ്ഗുണോല്‍ക്കരം
തടവും ബന്ധുജനങ്ങളോടുമേ.
-
-
- -55-
- -55-
-
അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളില്‍ കുഴമ്പു പോ-
ലുറയും ശീതളമൂര്‍ച്ഛയോര്‍പ്പു ഞാന്‍.
-
-
- -56-
- -56-
-
മൃതിതന്‍ മകളെന്നു തോന്നുമാ-
സ്ഥിതിയില്‍ ദേഹികള്‍ പേടി തേടിലും
മതികാഞ്ഞു ഞെരങ്ങുവോര്‍ക്കതി-
ങ്ങതി മാത്രം സുഖമേകിടുന്നു താന്‍.
-
-
- -57-
- -57-
-
പ്രിയനില്‍ പക തോന്നിടാതെയും
ഭയവും നാണവുമോര്‍മ്മിയാതെയും
സ്വയമങ്ങനെയത്തമസ്സുതന്‍-
കയമാര്‍ന്നെന്‍ മതി താണു നിന്നിതേ.
-
-
- -58-
- -58-
-
മലര്‍മെത്തയില്‍ മേനി നോവുമെ-
ന്നലസാംഗം ഘനഗര്‍ഭദുര്‍വ്വഹം
അലയാതെ ശയിച്ചു കണ്ടകാ-
കുലമായ് കീടമിയന്ന ഭൂവതില്‍.
-
-
- -59-
- -59-
-
പെരുമാരിയില്‍ മുങ്ങി മാഴ്കിടു-
ന്നൊരു ഭൂമിക്കു ശരത്തുപോലവേ
പരമെന്നരികത്തിലെത്തിയ-
പ്പരവിദ്യാനിധി നിന്നതോര്‍പ്പു ഞാന്‍.
-
-
- -60-
- -60-
-
“നികടത്തില്‍ മദീയമാശ്രമം
മകളേ പോരി,കതോര്‍ക്ക നിന്‍ഗൃഹം.”
അകളങ്കമിവണ്ണമോതിയെ-
ന്നകമൊട്ടാറ്റി പിതൃപ്രിയന്‍ മുനി.
-
-
- -61-
- -61-
-
മതിമേല്‍ മൃഗതൃഷ്ണപോല്‍ ജഗല്‍-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയേ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയില്‍-
പതിയും മട്ടരുള്‍ചെയ്തു മാമുനി.
-
-
- -62-
- -62-
-
എരിയുന്ന മഹാവനങ്ങള്‍ത-
ന്നരികില്‍ ശീതളനീര്‍ത്തടാകമോ?
തിരതല്ലിയെഴുന്ന സിന്ധുവിന്‍-
കരയോ? ശാന്തികരം തപോവനം.
-
-
- -63-
- -63-
-
സ്വകപോലവെളിച്ചമീര്‍ഷ്യയാം
പുകമൂടാത്ത മുനീന്ദ്രയോഷമാര്‍
ഇടരെന്നി ലസിക്ക! സൗമ്യമാ-
മുടജത്തിന്റെ കെടാവിളക്കുകള്‍.
-
-
- -64-
- -64-
-
തരുപക്ഷി മൃഗങ്ങളോടു മി-
ന്നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ-
സ്സരളസ്നേഹരസം നിനപ്പു ഞാന്‍
-
-
- -65-
- -65-
-
അനലാര്‍ക്കവിധുക്കളാ വിധം
വനശൈലാദികള്‍ വേദമെന്നതില്‍
മനതാരലയാതവര്‍ക്കെഴും
ഘനമാമാസ്തിക ബുദ്ധിയോര്‍പ്പു ഞാന്‍
-
-
- -66-
- -66-
-
മഹിയില്‍ ശ്രുതിപോലെ മാന്യമാര്‍,
പ്രയതാത്മാക്കളൃഷിപ്രസൂതിമാര്‍,
വിഹിതാവിഹിതങ്ങള്‍ കാട്ടുവോര്‍
സ്വയമാചാരനിദര്‍ശനങ്ങളാല്‍.
-
-
- -67-
- -67-
-
ഇതിഹാസപുരാണസല്‍ക്കഥാ-
സ്രുതിയാല്‍ ജീവിതഭൂ നനച്ചിവര്‍
ചിതമായരുളുന്നു ചേതനാ-
ലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുമേ.
-
-
- -68-
- -68-
-
വ്രതിയാം കണവന്റെ സേവ നിര്‍
വൃതിയായ്ക്കാണ്മൊരു ശുദ്ധരാഗമാര്‍
പതിദേവതമാര്‍ ജയിക്ക, യുള്‍-
ക്കൊതിയോരാത്തവര്‍ ഭോഗമായയില്‍.
-
-
- -69-
- -69-
-
സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
അതിപാവനശീലമോലുമി-
സ്സതിമാര്‍ വാണീടുമൂഴി ധന്യമാം.
-
-
- -70-
- -70-
-
കനിവിന്നുറവായ് വിളങ്ങുമീ-
വനിതാമൌലികളോടു വേഴ്ചയാല്‍
അനിവാര്യ വിരക്തി രൂക്ഷരാം
മുനിമാരാര്‍ദ്രതയാര്‍ന്നിടുന്നതാം.
-
-
- -71-
- -71-
-
ഗുണചിന്തകളാല്‍ ജഗത്രയം
തൃണമാക്കും മതിമാന്‍ മഹാകവി
ഇണചേര്‍ന്നു മരിച്ച കൊറ്റിയില്‍
ഘൃണ തേടാനിതുതാന്‍ നിമിത്തമാം
-
-
- -72-
- -72-
-
ഇടപെട്ടിവരൊത്തുമേവുവാ-
നിടയാക്കീടിന ദുര്‍വിധിക്കഹോ!
പടുശല്യഭിഷക്കിനെന്ന പോ-
ലൊടുവില്‍ത്താനൃണബദ്ധയായി ഞാന്‍
-
-
- -73-
- -73-
-
പരിതൃപ്തിയെഴാത്ത രാഗമാ-
മെരിതീക്കിന്ധമായി നാരിമാര്‍
പുരിയില്‍ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ.
-
-
- -74-
- -74-
-
പരപുച്ഛവുമഭ്യസൂയയും
ദുരയും ദുര്‍വ്യതിയാനസക്തിയും
കരളില്‍ കുടിവെച്ചു ഹാ! പര-
മ്പരയായ് പൌരികള്‍ കെട്ടുപോയിതേ.
-
-
- -75-
- -75-
-
നിജദോഷ നിദര്‍ശനാന്ധമാര്‍
സുജനാചാരമവിശ്വസിക്കുവോര്‍
രുജതേടി മരിപ്പു കല്മഷ-
വ്രജമാം കാമലബാധയാലിവര്‍
-
-
- -76-
- -76-
-
ചെളിമൂടിയ രത്നമെന്നപോ-
ലൊളിപോയ് ചിത്തഗുഹാന്തകീടമായ്
വെളിവറ്റൊരഴുക്കു കുണ്ടില്‍ വീ-
ണളിവൂ ദുര്‍ജ്ജന പാപചേതന.
-
-
- -77-
- -77-
-
വിഷയസ്പൃഹയായ നാഗമുള്‍-
ത്തൃഷപൂണ്ടഗ്ഗുഹതന്‍ മുഖം വഴി
വിഷവഹ്നി വമിക്കവേ പരം
വിഷമിക്കുന്നു സമീപവര്‍ത്തികള്‍.
-
-
- -78-
- -78-
-
വിലയാര്‍ന്ന വിശിഷ്ടവസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപങ്‌ക്തിമേല്‍
കലരും പുഷ്പലതാവിതാനമാം.
-
-
- -79-
- -79-
-
വിധുകാന്തിയെ വെന്ന ഹാസവും
മധുതോല്‍ക്കും മധുരാക്ഷരങ്ങളും
അതിഭീഷണപൌരഹൃത്തിലെ-
ച്ചതിരക്ഷോവരചാരരെന്നുമേ.
-
-
- -80-
- -80-
-
കൊടി തേര്‍ പട കോട്ട കൊത്തളം
കൊടിയോരായുധമെന്നുമെന്നിയേ
നൊടിയില്‍ ഖലജിഹ്വ കൊള്ളിപോ-
ലടിയേ വൈരിവനം ദഹിക്കുമേ.
-
-
- -81-
- -81-
-
നൃപഗാഢവിചിന്തനം കഴി-
ഞ്ഞപരോക്ഷീകൃതമായ കൃത്യവും
അപഥം വഴി സത്വരം കട-
ന്നുപജാപം തലകീഴ്മറിക്കുമേ.
-
-
- -82-
- -82-
-
സുപരീക്ഷിതമായ രാഗവും
കൃപയും കൂടി മറന്നു കേവലം
കൃപണോക്തികള്‍ കേട്ടു ബുദ്ധികെ-
ട്ടപകൃത്യത്തിനു ചാടുമേ നൃപര്‍.
-
-
- -83-
- -83-
-
മുടിയില്‍ കൊതിചേര്‍ത്തു പുത്രനെ-
ജ്ജടിയാക്കും ചിലര്‍; തല്‍കുമാരരോ
മടിവിട്ടു മഹാവനത്തിലും
വെടിയും ദോഹദമാര്‍ന്ന പത്നിയെ.
-
-
- -84-
- -84-
-
അഹഹ! സ്മൃതിവായു ഹൃത്തിലെ-
ദ്ദഹനജ്വാല വളര്‍ത്തി വീണ്ടുമേ
സഹസാ പുടപാകരീതിയായ്
നിഹനിപ്പൂ ഹതമെന്റെ ജീവിതം.
-
-
- -85-
- -85-
-
ശ്രുതികേട്ട മഹീശര്‍ തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകില്‍
ക്ഷതി ധര്‍മ്മഗതിക്കു പറ്റിതാന്‍
ക്ഷിതി ശിഷ്ടര്‍ക്കനിവാസ്യമായി താന്‍.
-
-
- -86-
- -86-
-
തെളിയിച്ചു വിരക്തിയെന്നില-
ന്നോളിവായ് ലങ്കയില്‍വച്ചു, പിന്നെയും
ചെളിയില്‍ പദമൂന്നിയെന്തിനോ
വെളിവായിക്കഴുകുന്നു രാഘവന്‍?
-
-
- -87-
- -87-
-
പെരുകും പ്രണയാനുബന്ധമാ-
മൊരുപാശം വശമാക്കിയീശ്വരാ!
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത!
-
-
- -88-
- -88-
-
ഇതരേതരസക്തരാം ഗൃഹ-
വ്രതബന്ധുക്കളെ ജീവനോടുമേ
സതതം പിടിപെട്ടെരിക്കുമ-
ച്ചിയതാം ശങ്കമനുഷ്യനുള്ളതാം.
-
-
- -89-
- -89-
-
അതിപാവനമാം വിവാഹമേ!
ശ്രുതി മന്ദാര മനോജ്ഞപുഷ്പമായ്
ക്ഷിതിയില്‍ സുഖമേകി നിന്ന നിന്‍
ഗതികാണ്‍കെത്രയധഃപതിച്ചു നീ!
-
-
- -90-
- -90-
-
ഗുണമാണു വിധിക്കു ലാക്കതില്‍
പിണയാം പൂരുഷദോഷമീവിധം
ക്ഷണമോ വിപരീതവൃത്തിയാല്‍
തുണയെന്യേ ശ്രുതിയപ്രമാണമാം.
-
-
- -91-
- -91-
-
നെടുനാള്‍ വിപിനത്തില്‍ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവര്‍ത്തിയെ-
ന്നുടല്‍മോഹിച്ചതു ഞാന്‍ പിഴച്ചതോ?
-
-
- -92-
- -92-
-
ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തില്‍ നിജപ്രജാമതം
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപന്‍?
-
-
- -93-
- -93-
-
തനതക്ഷികളോടു തന്നെയും
ഘനമേറും ഖലജിഹ്വമല്ലിടാം
ജനവാദമപാര്‍ത്ഥമെന്നതി-
ന്നനഘാചാരയെനിക്കു സാക്ഷി ഞാന്‍.
-
-
- -94-
- -94-
-
കരതാരിലണഞ്ഞ ലക്ഷ്മിയെ
ത്വരയില്‍ തട്ടിയെറിഞ്ഞു നിഷ്കൃപം
ഭരതന്റെ സവിത്രി, അപ്പൊഴും
നരനാഥന്‍ ജനചിത്തമോര്‍ത്തിതോ?
-
-
- -95-
- -95-
-
അതു സത്യപരായണത്വമാ-
മിതുധര്‍മ്മവ്യസനിത്വമെന്നുമാം;
പൊതുവില്‍ ഗുണമാക്കിടാം ജനം
ചതുരന്മാരുടെ ചാപലങ്ങളും.
-
-
- -96-
- -96-
-
ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാര്‍വ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാന്‍
മനുവംശാങ്കുരഗര്‍ഭമാര്‍ന്ന നാള്‍?
-
-
- -97-
- -97-
-
നയമായ് ചിരവന്ധ്യയെന്നു താന്‍
പ്രിയമെന്നില്പെടുമഭ്യസൂയകള്‍
സ്വയമേയപവാദശസ്ത്രമാര്‍-
ന്നുയരാമെന്നതു വന്നുകൂടയോ?
-
-
- -98-
- -98-
-
ഭരതന്‍ വനമെത്തിയപ്പൊഴും
പരശങ്കാവിലമായ മാനസം
നരകല്‍മഷ ചിന്ത തീണ്ടുവാന്‍
തരമെന്യേ ധവളീഭവിച്ചിതോ?
-
-
- -99-
- -99-
-
പതിയാം പരദേവതയ്ക്കഹോ
മതിയര്‍പ്പിച്ചൊരു ഭക്തയല്ലി ഞാന്‍
ചതിയോര്‍ക്കിലുമെന്നൊടോതിയാല്‍
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപന്‍?
-
-
- -100-
- -100-
-
ഇടനെഞ്ചിളകിസ്സതിക്കിതി-
ന്നിടയില്‍ കണ്ണുകള്‍ പെയ്തു നീര്‍ക്കണം
പുടഭേദകമായ തെന്നലേ-
റ്റിടറും ഗുല്മദലങ്ങളെന്നപോല്‍
[തിരുത്തുക] ഭാഗം 3
-
-
- -101-
- -101-
-
തരളാക്ഷി തുടര്‍ന്നു ചിന്തയെ-
ത്തരസാ ധാരമുറിഞ്ഞിടാതെ താന്‍
ഉരപേറുമൊഴുക്കു നില്‍ക്കുമോ
തിരയാല്‍ വായു ചമച്ച സേതുവില്‍?
-
-
- -102-
- -102-
-
ഗിരിഗഹ്വരമുഗ്രമാം വനം
ഹരിശാര്‍ദ്ദൂലഗണങ്ങള്‍ പാമ്പുകള്‍
പരിഭീകരസിന്ധുരാക്ഷസ-
പ്പരിഷയ്ക്കുള്ള നീകേതമാദിയായ്.
-
-
- -103-
- -103-
-
നരലോകമിതില്‍ പെടാവതാം
നരകം സര്‍വ്വമടുത്തറിഞ്ഞ ഞാന്‍
പരമാര്‍ത്ഥമതോരിലഞ്ചുവാന്‍
തരമില്ലെന്തിനൊളിച്ചു മന്നവന്‍?
-
-
- -104-
- -104-
-
പതിചിത്തവിരുദ്ധവൃത്തിയാം
മതിയുണ്ടോ കലരുന്നു ജാനകി?
കുതികൊണ്ടിടുമോ മഹോദധി-
ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകള്‍?
-
-
- -105-
- -105-
-
അപകീര്‍ത്തി ഭയാന്ധനീവിധം
സ്വപരിക്ഷാളന്‍ തല്പരന്‍ നൃപന്‍
കൃപണോചിതവൃത്തിമൂലമെ-
ന്നപവാദം ദൃഢമാക്കിയില്ലയോ?
-
-
- -106-
- -106-
-
അപരാധിയെ ദണ്ഡിയാതെയാം
കൃപയാല്‍ സംശയമാര്‍ന്ന ധാര്‍മ്മികന്‍
അപകല്മഷ ശിക്ഷയേറ്റു ഞാന്‍:
നൃപനിപ്പാപമൊഴിച്ചതെങ്ങനേ?
-
-
- -107-
- -107-
-
അതിവത്സല ഞാനുരച്ചിതെന്‍
കൊതി വിശ്വാസമൊടന്നു ഗര്‍ഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തൂ! നൃപനോര്‍ക്കവയ്യ താന്‍
-
-
- -108-
- -108-
-
ജനകാജ്ഞ വഹിച്ചുചെയ്ത തന്‍-
വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാന്‍!
അനയന്‍ പ്രിയനെന്നെയേകയായ്
തനതാജ്ഞക്കിരയാക്കി കാടിതില്‍!
-
-
- -109-
- -109-
-
ഇതരേതര ഭേദമറ്റ ഹൃദ്-
ഗതമാം സ്നേഹമതങ്ങു നില്‍ക്കുക,
ശ്രുതമായ കൃതജ്ഞഭാവവും
ഹതമാക്കീ നൃപനീ ഹതാശയില്‍.
-
-
- -110-
- -110-
-
രുജയാര്‍ന്നുമകം കനിഞ്ഞു തന്‍-
പ്രജയേപ്പോറ്റുമുറുമ്പുപോലുമേ
സുജനാഗ്രണി കാട്ടിലെന്‍ പ്രിയന്‍
നിജഗര്‍ഭത്തെ വലിച്ചെറിഞ്ഞിതേ.
-
-
- -111-
- -111-
-
ശ്വശുരന്‍ ബഹുയജ്ഞദീക്ഷയാ-
ലശുഭം നീക്കി ലഭിച്ച നന്ദന്‍
പിശുനോക്തികള്‍ കേട്ടു പുണ്യമാം
ശിശുലാഭോത്സവമുന്മഥിച്ചിതേ!
-
-
- -112-
- -112-
-
അരുതോര്‍ക്കില്‍, നൃപന്‍ വധിച്ചു നി-
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കില്‍ മയക്കി ഭൂപനെ-
ത്തരുണീപാദജഗര്‍ഹിണീ ശ്രുതി!
-
-
- -113-
- -113-
-
സഹജാര്‍ദ്രത ധര്‍മ്മമാദിയാം
മഹനീയാത്മഗുണങ്ങള്‍ ഭൂപനെ
സഹധര്‍മ്മിണിയാള്‍ക്കു മുമ്പ് ഹാ!
സഹസാ വിട്ടുപിരിഞ്ഞുപോയി താന്‍.
-
-
- -114-
- -114-
-
വനഭൂവില്‍ നിജാശ്രമത്തിലെ-
ഗ്ഘനഗര്‍ഭാതുരയെന്‍ മൃഗാംഗന
തനതക്ഷിപഥത്തില്‍ നില്‍ക്കവേ
നനയും മല്പ്രിയനാശു കണ്മുന.
-
-
- -115-
- -115-
-
അതികോമളമാകുമമ്മനഃ-
സ്ഥിതി കാട്ടില്‍ തളിര്‍പോലുദിപ്പതാം
ക്ഷിതിപാലകപട്ടബദ്ധമാം
മതിയോ ചര്‍മ്മകഠോരമെന്നുമാം.
-
-
- -116-
- -116-
-
നിയതം വനവാസ വേളയില്‍
പ്രിയനന്യാദൃശഹാര്‍ദ്ദമാര്‍ന്നു താന്‍
സ്വയമിങ്ങു വിഭുത്വമേറിയാല്‍
ക്ഷയമേലാം പരമാര്‍ത്ഥസൌഹൃദം
-
-
- -117-
- -117-
-
നിയമങ്ങള്‍ കഴിഞ്ഞു നിത്യമാ-
പ്രിയഗോദാവരി തന്‍ തടങ്ങളില്‍
പ്രിയനൊത്തു വസിപ്പതോര്‍പ്പു ഞാന്‍
പ്രിയയായും പ്രിയശിഷ്യയായുമേ
-
-
- -118-
- -118-
-
ഒരു ദമ്പതിമാരു മൂഴിയില്‍
കരുതാത്തോരു വിവിക്ത ലീലയില്‍
മരുവീ ഗതഗര്‍വ്വര്‍ ഞങ്ങള-
ങ്ങിരുമെയ്യാര്‍ന്നൊരു ജീവിപോലവേ.
-
-
- -119-
- -119-
-
നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാര്‍ന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയോടും പ്രിയനന്നു കുട്ടിപോല്‍.
-
-
- -120-
- -120-
-
പറയേണ്ടയി! ഞങ്ങള്‍, ബുദ്ധിയില്‍
കുറവില്ലാത്ത മൃഗങ്ങള്‍ പോലെയും
നിറവേറ്റി സുഖം വനങ്ങളില്‍,
ചിറകില്ലാത്ത ഖഗങ്ങള്‍ പോലെയും
-
-
- -121-
- -121-
-
സഹജാമലരാഗമേ! മനോ-
ഗുഹയേലും സ്ഫുടരത്നമാണു നീ
മഹനീയമതാണു മാറിലു-
ന്മഹമാത്മാവണിയുന്ന ഭൂഷണം.
-
-
- -122-
- -122-
-
പുരുഷന്നു പുമര്‍ത്ഥ ഹേതു നീ
തരുണിക്കത്തരുണീ ഗുണങ്ങള്‍ നീ
നിരുപിക്കുകില്‍ നീ ചമയ്പു ഹാ!
മരുഭൂ മോഹനപുഷ്പവാടിയായ്.
-
-
- -123-
- -123-
-
നയമാര്‍ഗ്ഗചരര്‍ക്കു ദീപമാ-
യുയരും നിന്‍പ്രഭ നാകമേറുവാന്‍
നിയതം നരകം നയിപ്പു നി-
ന്നയഥായോഗമസജ്ജനങ്ങളെ.
-
-
- -124-
- -124-
-
മൃതിയും സ്വയമിങ്ങു രാഗമേ!
ക്ഷതിയേകില്ല നിനക്കു വാഴ്വു നീ;
സ്മൃതിയാം പിതൃലോക സീമയില്‍
പതിവായശ്രുനിവാപമുണ്ടുമേ.
-
-
- -125-
- -125-
-
ചതിയറ്റൊരമര്‍ഷമല്ല നിന്‍
പ്രതിമല്ലന്‍ പ്രിയതേ, പരസ്പരം
രതിമാര്‍ഗ്ഗമടച്ചു ഹൃത്തില്‍ നിന്‍
ഹതി ചെയ്യുന്നതു ഗര്‍വ്വമാണു കേള്‍.
-
-
- -126-
- -126-
-
സമദൃഷ്ടി, സമാര്‍ത്ഥചിന്തനം
ക്ഷമ, യന്യോന്യ ഗുണാനുരാഗിത
ക്രമമായിവയെക്കരണ്ടിടാം
ശ്രമമറ്റാന്തരഗര്‍വ്വമൂഷികന്‍.
-
-
- -127-
- -127-
-
വിഭവോന്നതി, കൃത്യവൈഭവം,
ശുഭവിഖ്യാതി, ജയങ്ങള്‍ മേല്‍ക്കുമേല്‍,
പ്രഭവിഷ്ണുതയെന്നിവറ്റയാല്‍
പ്രഭവിക്കാം ദുരഹന്തയാര്‍ക്കുമേ.
-
-
- -128-
- -128-
-
അതിമാനിതയായ വായുവിന്‍-
ഹതിയാല്‍ പ്രേമവിളക്കു പോയ് മനം
സ്തുതിതന്നൊലി കേട്ടു ചെന്നഹോ!
പതിയാം സാഹസദുര്‍ഗ്ഗമങ്ങളില്‍.
-
-
- -129-
- -129-
-
സ്ഥിതിയിങ്ങനെയല്ലയെങ്കിലി-
ശ്രുതിദോഷത്തില്‍ വിരക്തയെന്നിയേ
ക്ഷിതി വാണിടുമോ സഗര്‍ഭയാം
സതിയെക്കാട്ടില്‍ വെടിഞ്ഞു മന്നവന്‍?
-
-
- -130-
- -130-
-
നിഹതാരികള്‍ ഭൂ ഭരിക്കുവാന്‍
സഹജന്മാര്‍ നൃപനില്ലി യോഗ്യരായ്?
സഹധര്‍മ്മിണിയൊത്തുവാഴുവാന്‍
ഗഹനത്തില്‍ സ്ഥലമില്ലി വേണ്ടപോല്‍?
-
-
- -131-
- -131-
-
പരിശുദ്ധ വനാശ്രമം നൃപന്‍
പരിശീലിച്ചറിവുള്ളതല്ലയോ?
തിരിയുന്നവയല്ലയോ നൃപ-
ന്നരിയോരാത്മ വിചാരശൈലികള്‍?
-
-
- -132-
- -132-
-
പറവാന്‍ പണി - തന്‍ പ്രിയയ്ക്കൊരാള്‍
കുറചൊന്നാല്‍ സഹിയാ കുശീലനും,
കറയെന്നിലുരപ്പതുത്തമന്‍
മറപോലെങ്ങനെ കേട്ടു മന്നവന്‍?
-
-
- -133-
- -133-
-
ഒരു കാക്കയൊടും കയര്‍ത്തതും
പെരുതാമാശരവംശകാനനം
മരുവാക്കിയതും നിനയ്ക്കില-
പ്പരുഷ വ്യാഘ്രനിതും വരാവതോ?
-
-
- -134-
- -134-
-
അഥവാ നിജനീതിരീതിയില്‍
കഥയോരാം പലതൊറ്റിനാല്‍ നൃപന്‍
പ്രഥമാനയശോധനന്‍ പരം
വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.
-
-
- -135-
- -135-
-
ഉടനുള്ളിലെരിഞ്ഞ തീയില്‍ നി-
ന്നിടറിപ്പൊങ്ങിയ ധര്‍മ്മശൂരത
സ്ഫുടമോതിയ കര്‍മ്മമമ്മഹാന്‍
തുടരാം-മാനി വിപത്തു ചിന്തിയാ.
-
-
- -136-
- -136-
-
വിഷയാധിപധര്‍മ്മമോര്‍ത്തഹോ!
വിഷമിച്ചങ്ങനെ ചെയ്തതാം നൃപന്‍
വിഷസംക്രമശങ്കമൂലമായ്
വിഷഹിക്കും ബുധരംഗകൃന്തനം!
-
-
- -137-
- -137-
-
ബലശാലിയിയന്നിടും പുറ-
ത്തലയാത്തോരു വികാരമുഗ്രമാം
നിലയറ്റൊരു നീര്‍ക്കയത്തിനു-
ള്ളലയെക്കാള്‍ ചുഴിയാം ഭയങ്കരം!
-
-
- -138-
- -138-
-
പരകാര്യപരന്‍ സ്വകൃത്യമായ്
ത്വരയില്‍ തോന്നുവതേറ്റുരച്ചിടും
ഉരചെയ്തതു ചെയ്തിടാതെയും
വിരമിക്കാ രഘുസൂനു സത്യവാന്‍.
-
-
- -139-
- -139-
-
അതിദുഷ്കരമാ മരക്കര്‍തന്‍-
ഹതിയെദ്ദണ്ഡകയിങ്കലേറ്റതും
ധൃതിയില്‍ പുനരൃശ്യമൂകഭൂ-
വതിലെബ്ബാലിവധപ്രതിജ്ഞയും.
-
-
- -140-
- -140-
-
പലതുണ്ടിതുപോലെ ഭാനുമല്‍-
കുലചൂഡാമണി ചെയ്ത സാഹസം
ചില വീഴ്ച മഹാനു ശോഭയാം
മലയില്‍ കന്ദരമെന്ന മാതിരി.
-
-
- -141-
- -141-
-
മുനിപുത്രനെയച്ഛനാനയെ-
ന്നനുമാനിച്ചുടനെയ്തു കൊന്നതും,
തനിയേ വരമേകിതന്‍ പ്രിയ-
യ്ക്കനുതാപാതുരനായ് മരിച്ചതും,
-
-
- -142-
- -142-
-
മികവേറിയ സാഹസങ്ങളാം;
പകവിട്ടിന്നതു പാര്‍ത്തുകാണുകില്‍
മകനീവക മര്‍ഷണീയമാം;
പകരും ഹേതു ഗുണങ്ങള്‍ വസ്തുവില്‍.
-
-
- -143-
- -143-
-
അജനായ പിതാമഹന്‍ മഹാന്‍
നിജകാന്താമൃതി കണ്ടു ഖിന്നനായ്
രുജയാര്‍ന്നു മരിച്ചു തല്‍കുല-
പ്രജയില്‍ തദ്ഗുണ ശൈലിയും വരാം.
-
-
- -144-
- -144-
-
അതിനില്ല വികല്പമിപ്പൊഴും
ക്ഷിതിപന്‍ മല്‍ പ്രണയൈകനിഷ്ഠനാം,
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോര്‍ക്കിലന്യയില്‍.
-
-
- -145-
- -145-
-
പ്രിയനാദ്യവിയോഗവേളയില്‍
സ്വയമുന്മാദമിയന്നു രാഗവാന്‍
ജയമാര്‍ന്നു മടങ്ങി വീണ്ടുമുള്‍-
പ്രിയമെന്നില്‍ തെളിയിച്ചു നാള്‍ക്കുനാള്‍.
-
-
- -146-
- -146-
-
അതു പാര്‍ക്കുകിലിപ്പൊഴെത്രയി-
പ്പുതുവേര്‍പാടില്‍ വലഞ്ഞിടാം നൃപന്‍
അതിമാനിനി ഞാന്‍ സഹിക്കുമീ-
സ്ഥിതിയസ്സാനുശയന്‍ പൊറുക്കുമോ?
-
-
- -147-
- -147-
-
അഹഹ! സ്വയമിന്നു പാര്‍ക്കിലുള്‍-
സ്പൃഹയാല്‍ കാഞ്ചനസീതയാണുപോല്‍
സഹധര്‍മ്മിണി യജ്ഞശാലയില്‍
ഗഹനം സജ്ജനചര്യയോര്‍ക്കുകില്‍.
-
-
- -148-
- -148-
-
അതിസങ്കടമാണു നീതിതന്‍-
ഗതി; കഷ്ടം! പരതന്ത്രര്‍ മന്നവര്‍;
പതി നാടുകടത്തിയെന്നെ, മല്‍-
പ്രതിമാരാധകനാവതായ് ഫലം!
-
-
- -149-
- -149-
-
ഒളിയൊന്നു പരന്നുടന്‍ കവിള്‍-
ത്തളിമത്തില്‍ ചെറുകണ്ടകോദ്‍ഗമം
ലളിതാംഗിയിയന്നു, പൊന്മണല്‍
പുളിനം നെന്മുള പൂണ്ടമാതിരി.
-
-
- -150-
- -150-
-
ഘനമാമനുകമ്പയില്‍ തട-
ഞ്ഞനതിവ്യാകുലമായി നിന്നുടന്‍
ജനകാത്മജ തന്റെ ചിന്തയാം-
വനകല്ലോലിനി പാഞ്ഞു വീണ്ടുമേ.
[തിരുത്തുക] ഭാഗം 4
-
-
- -151-
- -151-
-
അറിയുന്നിതു ഹന്ത ഞാന്‍ വിഭോ!
പുറമേ വമ്പൊടു തന്റെ കൈയിനാല്‍
മുറിവന്വഹമേറ്റു നീതിത-
ന്നറയില്‍ പാര്‍പ്പു, തടങ്ങലില്‍ ഭവാന്‍.
-
-
- -152-
- -152-
-
ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മ വൈഭവം
ചിരബന്ധനമാര്‍ന്ന പക്ഷി തന്‍-
ചിറകിൻ ശക്തി മറന്നുപോയിടാം.
-
-
- -153-
- -153-
-
പ്രിയയും ചെറുപൊന്‍കിടാങ്ങളും
നിയതം കാട്ടിലെഴുന്ന ചേക്കുകള്‍
സ്വയമോര്‍ത്തുടനുദ്ഗളാന്തനായ്
പ്രയതന്‍ കൂട്ടിലുഴന്നിടാം ഭവാന്‍.
-
-
- -154-
- -154-
-
ചിലതിന്നൊലികേട്ടമന്തരാ
ചിലതിന്‍ ഛായകള്‍ കണ്ടുമാര്‍ത്തനായ്
നിലയില്‍ ചിറകാട്ടിയും ഭവാന്‍
വലയാം ചഞ്ചുപുടങ്ങള്‍ നീട്ടിയും.
-
-
- -155-
- -155-
-
തനിയേ നിജശയ്യയില്‍ ഭവാ-
നനിവാര്യാര്‍ത്തി കലര്‍ന്നുരുണ്ടിടാം
കനിവാര്‍ന്നു പുലമ്പിടാം കിട-
ന്നനിശം ഹന്ത! കിനാവു കണ്ടിടാം.
-
-
- -156-
- -156-
-
മരുവാം ദയിതാവിരക്തനായ്
മരുവാം ദുര്‍വിധിയാല്‍ വിമുക്തനായ്,
വരുവാന്‍ പണികൃത്യനിഷ്ഠയാല്‍
പെരുതാം ത്യാഗമിവണ്ണമാര്‍ക്കുമേ.
-
-
- -157-
- -157-
-
മുടി ദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാമന്യനുവേണ്ടി ദേഹവും
മടിവിട്ടു ജനേച്ഛപോലെ, തന്‍-
തടികാത്തൂഴി ഭരിക്ക ദുഷ്ക്കരം.
-
-
- -158-
- -158-
-
എതിരറ്റ യമാദിശിക്ഷയാല്‍
വ്രതികള്‍ക്കും ബഹുമാന്യനമ്മഹാന്‍
ക്ഷിതിപാലകധര്‍മ്മദീക്ഷയാര്‍-
ന്നതിവര്‍ത്തിപ്പു സമസ്തരാജകം.
-
-
- -159-
- -159-
-
കൃതികള്‍ക്കു നെടും തപസ്സിനാം
ക്ഷിതിവാസം സ്വസുഖത്തിനല്ല താന്‍,
എതിരിട്ടു വിപത്തൊടെന്നു മു-
ന്നതി, വിശ്വോത്തരനാര്‍ന്നു രാഘവന്‍.
-
-
- -160-
- -160-
-
കൊതിയേറിടുമിന്ദ്രിയങ്ങളെ-
പ്പതിവായ്പ്പോറ്റി നിരാശാനായ് സദാ
മൃതിഭൂതിയെ നീട്ടിവാഴുമ-
സ്ഥിതി ഞാന്‍ ജീവിതമെന്നു ചിന്തിയാ.
-
-
- -161-
- -161-
-
അതിമാനുഷ ശക്തിയെങ്കിലും
യതിയെക്കാള്‍ യമശാലി രാഘവന്‍
ദ്യുതിയേറിയ ധര്‍മ്മദീപമ-
മ്മതിമാന്‍ മാന്യനെനിക്കു സർവഥാ.
-
-
- -162-
- -162-
-
അതിവിസ്തൃത കാലദേശജ-
സ്ഥിതിയാല്‍ നീതി വിഭിന്നമാകിലും
ക്ഷിതിനാഥ! പരാര്‍ത്ഥജീവികള്‍-
ക്കെതിരില്ലാത്ത നിദര്‍ശനം ഭവാന്‍.
-
-
- -163-
- -163-
-
ക്ഷുഭിതേന്ദ്രിയ ഞാന്‍ ഭവാനിലി-
ന്നുപദര്‍ശിച്ച കളങ്കരേഖകള്‍
അഭിമാനിനിയാം സ്വകാന്തിയില്‍
കൃപയാല്‍ ദേവ! ഭവാന്‍ ക്ഷമിക്കുക.
-
-
- -164-
- -164-
-
നിരുപിക്കുകില്‍ നിന്ദ്യമാണു മ-
ച്ചരിതം, ഞാന്‍ സുചരിത്രയെങ്കിലും
ഉരുദുഃഖനിരയ്ക്കു നല്‍കിനേ-
നിരയായിപ്പലവാറു കാന്തനെ.
-
-
- -165-
- -165-
-
അതുമല്ലിവള്‍ മൂലമെത്രപേര്‍
പതിമാര്‍ ചത്തു വലഞ്ഞു നാരിമാര്‍
അതുപോലെ പിതാക്കള്‍ പോയഹോ!
ഗതികെട്ടെത്ര കിടാങ്ങള്‍ ഖിന്നരായ്.
-
-
- -166-
- -166-
-
അറിവാന്‍ പണി, നീതി സംഗ്രഹം
മറിയാം കാറ്റു കണക്കെയെങ്കിലും
കുറിയില്‍ കടുകര്‍മ്മപാകമ-
മ്മുറിയേല്‍പ്പിച്ചിടുമമ്പുപോലെ താന്‍.
-
-
- -167-
- -167-
-
മതി തീക്ഷ്ണശരങ്ങളേ! ശ്രമം;
ക്ഷതമേലാ മരവിച്ചൊരെന്മനം
കുതികൊള്ളുക ലോക ചക്രമേ!
ഹതയാം സീതയെയിങ്ങു തള്ളുക.
-
-
- -168-
- -168-
-
ചരിതാര്‍ത്ഥതയാര്‍ന്ന ദേഹിയില്‍
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങില്‍ നിന്നുടന്‍
ശരിയായിക്കളി തീര്‍ന്ന നട്ടുവന്‍
-
-
- -169-
- -169-
-
വനഭൂവില്‍ നശിപ്പു താന്‍ പെറും
ധനമന്യാര്‍ത്ഥമകന്നു ശാലികള്‍
ഘനമറ്റുകിടപ്പു മുത്തുതന്‍-
ജനനീശുക്തികള്‍ നീര്‍ക്കയങ്ങളില്‍
-
-
- -170-
- -170-
-
തെളിയുന്നു മനോനഭസ്സെനി-
ക്കൊളിവീശുന്നിതു ബുദ്ധി മേല്‍ക്കുമേല്‍
വെളിവായ് വിലസുന്നു സിന്ധുവില്‍
കളിയായ്ച്ചെന്നണയുന്നൊരിന്നദി.
-
-
- -171-
- -171-
-
ഇനിയാത്ര പറഞ്ഞിടട്ടെ ഹാ!
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിര്‍-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാന്‍.
-
-
- -173-
- -173-
-
സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത! മൃഗാങ്ക! കൈതൊഴാം.
-
-
- -174-
- -174-
-
അതിഗാഢതമസ്സിനെത്തുര-
ന്നെതിരേ രശ്മികള്‍ നീട്ടി ദൂരവേ
ദ്യുതി കാട്ടുമുഡുക്കളേ പരം!
നതി നിങ്ങള്‍ക്കതിമോഹനങ്ങളേ!
-
-
- -175-
- -175-
-
രമണീയവനങ്ങളേ! രണദ്‍-
ഭ്രമരവ്യാകുലമാം സുമങ്ങളേ!
ക്രമമെന്നി രസിച്ചു നിങ്ങളില്‍
പ്രമദം പൂണ്ടവള്‍ യാത്രചൊല്‍വു ഞാന്‍.
-
-
- -176-
- -176-
-
അതിരമ്യബഹിര്‍ജ്ജഗത്തൊടി-
ന്നഥവാ വേര്‍പിരിയേണ്ടതില്ല ഞാന്‍
ക്ഷിതിയില്‍ തനുചേരുമെന്‍ മനോ-
രഥമിബ്ഭംഗികളോടുമൈക്യമാം.
-
-
- -177-
- -177-
-
ജനയിത്രി! വസുന്ധരേ! പരം
തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ചഭൂവിലേ-
ക്കനഘേ! പോവതു ഹന്ത! കാണ്മൂ ഞാന്‍
-
-
- -178-
- -178-
-
ഗിരിനിര്‍ഝരശാന്തിഗാനമ-
ദ്ദരിയില്‍ കേട്ടു ശയിക്കുമങ്ങു ഞാന്‍
അരികില്‍ തരുഗുല്‍മ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേല്‍.
-
-
- -179-
- -179-
-
മുകളില്‍ കളനാദമാര്‍ന്നിടും
വികിരശ്രേണി പറന്നു പാടിടും,
മുകിൽപോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടില്‍ മൃഗങ്ങള്‍ തുള്ളിടും.
-
-
- -180-
- -180-
-
അതുമല്ലയി! സാനുഭൂവിലെ-
പ്പുതുരത്നാവലി ധാതുരാശിയും
കുതുകം തരുമെന്നുമല്ലഹോ!
പൊതുവില്‍ സര്‍വ്വമതെന്റെയായിടും!
-
-
- -181-
- -181-
-
സസുഖം ഭവദങ്കശയ്യമേല്‍
വസുധേ,യങ്ങനെ ഞാന്‍ രമിച്ചിടും
സുസുഷുപ്തിയില്‍-അല്ലയല്ലയെന്‍-
പ്രസുവേ! കൂപ്പിയുയര്‍ന്നു പൊങ്ങിടും!.
-
-
- -182-
- -182-
-
തടിനീജലബിംബിതാംഗിയായ്
ക്ഷമയെക്കുമ്പിടുവോരു താരപോല്‍
സ്ഫുടമായ് ഭവദംഘ്രിലീന ഞാ-
നമലേ ദ്യോവിലുയര്‍ന്ന ദീപമാം.
-
-
- -183-
- -183-
-
പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാന്‍
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.
-
-
- -184-
- -184-
-
കനമാര്‍ന്നെഴുമണ്ഡമണ്ഡലം
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.
-
-
- -185-
- -185-
-
രുജയാല്‍ പരിപക്വസത്ത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൌത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം!
-
-
- -186-
- -186-
-
ഉടനൊന്നു നടുങ്ങിയാശു പൂ-
വുടലുത്‍ക്കമ്പമിയന്നു ജാനകി
സ്ഫുടമിങ്ങനെയോതി സംഭ്രമം
തടവിശ്ശബ്ദ വിചാരമിശ്രമായ്;-
-
-
- -187-
- -187-
-
“അരുതെന്തയി! വീണ്ടുമെത്തി ഞാന്‍
തിരുമുമ്പില്‍ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവന്‍
മരുതുന്നോ? ശരി! പാവയോയിവള്‍?
-
-
- -188-
- -188-
-
അനഘാശയ! ഹാ! ക്ഷമിക്ക! എന്‍-
മനവും ചേതനയും വഴങ്ങിടാ,
നിനയായ്ക മരിച്ചു, പോന്നിടാം
വിനയത്തിന്നു വിധേയമാമുടല്‍.”
-
-
- -189-
- -189-
-
സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയില്‍
പടരും ചിന്തകളാല്‍ തുടിച്ചിതേ
പുടവ്യ്ക്കു പിടിച്ച തീ ചുഴ-
ന്നുടല്‍കത്തുന്നൊരു ബാലപോലവള്‍.
-
-
- -190-
- -190-
-
“അന്തിക്കു പൊങ്ങിവിലസീടിന താരജാലം
പന്തിക്കു പശ്ചിമ പയോധിയണഞ്ഞു മുങ്ങി
പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങള്‍, സീതേ!
എന്തിങ്ങിതെ”ന്നൊരു തപസ്വനിയോടിവന്നാള്‍.
-
-
- -191-
- -191-
-
പലവുരുവവര്‍ തീര്‍ത്ഥപ്രോക്ഷണം ചെയ്തു താങ്ങി-
ച്ചലമിഴിയെയകായില്‍ കൊണ്ടുപോയിക്കിടത്തി:
പുലര്‍സമയമടുത്തൂ കോസലത്തിങ്കല്‍ നിന്ന-
ക്കുലപതിയുമണഞ്ഞൂ രാമസന്ദേശമോടും.
-
-
- -191-
- -191-
-
വേണ്ടാ ഖേദമെടോ, സുതേ! വരികയെന്നോതും മുനീന്ദ്രന്റെ കാല്‍-
ത്തണ്ടാര്‍ നോക്കിനടന്നധോവദനയായ് ചെന്നസ്സഭാവേദിയില്‍
മിണ്ടാതന്തികമെത്തി,യൊന്നനുശയക്ലാന്താസ്യനാം കാന്തനെ-
ക്കണ്ടാള്‍ പൗരസമക്ഷ,മന്നിലയിലീലോകം വെടിഞ്ഞാള്‍ സതീ.