കത്തോലിക്കാബൈബിള്‍/ഒബാദിയാ

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പഴയ നിയമം

[തിരുത്തുക] ആമുഖം

ഇരുപത്തൊന്നു വാക്യങ്ങള്‍ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിന്റെ അകത്തുനിന്നോ പുറത്തുനിന്നോ ഗ്രന്ഥകര്‍ത്താവിനെപ്പറ്റി പേരല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല. ജറുസലെമിന്റെ നാശം കണ്ടു രസിച്ചവന്‍ എന്ന് ഏദോമിനെപ്പറ്റി പറയുന്ന പശ്ചാത്തലത്തില്‍ (10-11) ബി. സി. 587 നു ശേഷം ഗ്രന്ഥരചന നടന്നു എന്ന് ഊഹിക്കാം.

ഇസ്രായേലിന്റെ പരമ്പരാഗതശത്രുവായ ഏദോമിന്റെ ദ്രോഹങ്ങള്‍ക്കുള്ള പ്രതികാരം ആസന്നമാണ്‌ എന്നു പ്രഖ്യാപിക്കുകയാണ്‌ പ്രവാചകന്‍. യാക്കോബിന്റെ പതനത്തില്‍ സന്തോഷിച്ച ഏദോം അന്യാധീനമാകും. ഏദോമിന്റെ മല തകര്‍ക്കപ്പെടും (1-14). കര്‍ത്താവിന്റെ ദിനം ആഗതമാകുമ്പോള്‍ അവിടുന്ന് ജനതകളെ ശിക്ഷിക്കുകയും ഇസ്രായേലിനു രക്ഷ നല്‍കുകയും ചെയ്യും. തങ്ങളെ ദ്രോഹിച്ചവരുടെ ദേശങ്ങള്‍ ഓരോന്നായി ഇസ്രായേല്‍ കൈവശമാക്കും. ആധിപത്യം കര്‍ത്താവിന്റേതാകും (15-21).


[തിരുത്തുക] ഏദോമിനു ശിക്ഷ

1ഒബാദിയായ്ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച് ദൈവമാ‍യ കര്‍ത്താവ് അരുളിച്ചെയ്യുന്നു; കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്കു ദൂതന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക, അവള്‍ക്കെതിരേ നമുക്ക് യുദ്ധത്തിനിറങ്ങാം.

2ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ നിസ്സാരയാ‍ക്കും. നീ അത്യധികം അവഹേളിക്കപ്പെടും.

3പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്ഥാനമുറപ്പിച്ചവളും ആര്‍ക്ക് എന്നെ താഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്റെ അഹങ്കാരം നിന്നെ വഞ്ചിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍