ഒരു വിവാഹമംഗളപ്രാര്‍ത്ഥന (കുമാരനാശാന്‍)
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്ത്രോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
കുമാരനാശാന്റെ വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്.
എപ്പോഴും വേര്‍പെടാതുള്ള വരവിവൊടുപണ്ടാദി ദാമ്പത്യമാര്‍ന്നോ-
രിപ്പോഴും ശോഭ ചേര്‍പ്പോരഭിനവമിഥുനത്തിനു സാന്നിദ്ധ്യം മൂലം
കല്പിച്ചീ രണ്ടുപേര്‍ക്കും പൊഴിക ചിരശുഭാധാനദക്ഷം കടാക്ഷം
മുപ്പാരാകും കുടുംബത്തിനു മുഴുവനുമുള്ളേകമാതാപിതാക്കള്‍
ശ്രീവാണീപത്മജന്മാര്‍, പരമരിയ രമാമാധവന്മാര്‍, ശിവന്മാര്‍
ദേവന്മാരാശചീന്ദ്രാദികളൃഷികള്‍ സപത്നീകര്‍, വല്ലീഗുഹന്മാര്‍
സാവിത്രീസത്യവാന്മാര്‍ തുടരുമതിമഹത്തുക്കള്‍ ജായാവരന്മാ-
രാവിര്‍മ്മോദം കനിഞ്ഞേകുക മിഥുനമിതിന്നവ്യയം ഭവ്യമെന്നും
നിര്‍മ്മായമീശ്വരപദത്തെയുമോര്‍ത്തു നിത്യം
ധര്‍മ്മത്തേയും നവവധൂവരരേ ! ഭവാന്മാര്‍
കര്‍മ്മങ്ങള്‍ ചെയ്തു കുലപാവനരാക! യുഷ്മ-
ച്ഛര്‍മ്മത്തിനായ് വരിക ശാശ്വതഗൃഹ്യധര്‍മ്മം
കാണി കല്‍മഷമെഴാതെ സൌഹൃദം
പേണുവിന്‍ മിഥുനമെയഭിന്നമായ്
പ്രാണനും തനുവുമെന്നപോല്‍ ചിരം
വാണു നിങ്ങള്‍ പുരുഷാര്‍ത്ഥമേലുവിന്‍.