എഡ്വാര്‍ഡ് ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന (കുമാരനാശാന്‍)
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്ത്രോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്
അന്‍പിടെന്നരികത്തിലന്തി ജവമായ്
വന്നെത്തിടുന്നു വിഭോ!
വമ്പിച്ചോരിരുള്‍ മുത്തിടു,ന്നരികില്‍
വന്നന്‍പോടുമന്‍പീടു നീ;
കമ്പം ബാന്ധവര്‍ തേടവേ, സുഖമശേഷം
കൈവെടിഞ്ഞീടവേ-
യെന്‍പോറ്റി! ഗതിയറ്റവര്‍ക്കു ഗതിയേ!-
യെന്‍മുന്‍പിലന്‍പീടു നീ.
ജീവന്‍തന്‍ ചെറുതാം ദിനം ഝടിതി
പാഞ്ഞന്തം ഗമിക്കുന്നിതാ
ഭൂവില്‍ ഭൂതികള്‍ മങ്ങിടുന്നതിലെഴും
പ്രഖ്യാതി മായുന്നിതേ,
ഭാവങ്ങള്‍ക്കു വികാരവും വിലയവും
താന്‍ കാണ്മതെല്ലാടവും,
ദേവാധീശ്വര! നിര്‍വ്വികാര! തുണയാ-
യെന്‍മുമ്പിലന്‍പീടു നീ!
വന്നീടൊല്ല ഭയങ്കരാകൃതിയെഴും
രാജാധിരാജത്വമാര്‍-
ന്നെ,ന്നാല്‍ നന്മയുമന്‍പുമായ്, കരയുഗത്തില്‍
ശാന്തി കയ്യേന്തിയും,
എന്നല്ലശ്രുവൊടും വിപത്തി,ലലി-
വര്‍ത്ഥിച്ചാലെഴും ഹൃത്തൊടും
വന്നാമട്ടയി! ദീനബാന്ധവമണേ!-
യെന്‍മുമ്പിലന്‍പീടു നീ.
പോകും നാഴികതോറുമെന്നരികില്‍ നീ-
യെത്താന്‍ കൊതിക്കുന്നു ഞാ-
നാകുന്നേതിനു മോഹശക്തിയെയകറ്റാന്‍
നിന്‍കൃപയ്ക്കെന്നിയേ?
ഏകന്‍ നിന്നൊടു തുല്യനാരിവനു
നേതാ!വാവിഭോ! താങ്ങുമാ-
റാകാം ദുര്‍ദ്ദിനമോയിനിസ്സുദിനമോ-
യെന്മുമ്പിലന്‍പീടു നീ.
പേടിക്കാ രിപുതന്നെ ഞാനരികി-
ലാശിസ്സിന്നു നീ വാഴവേ
തേടാ കഷ്ടത ഭാരവും കദന-
മേകാ തെല്ലു കണ്ണീരുമേ!
കേടേകും യമദംഷ്ട്രയെങ്ങു! മൃതിയെങ്ങോ
നിന്‍ തദീയം ജയം?
മൂടുന്നെന്‍ മിഴി മുമ്പു നിന്നഭയഹസ്തം
പോക്കി നില്‍ക്കീശ! നീ.
നിന്നീടെന്‍ തിരുമേനിതാന്‍ മറയുമെന്‍
കണ്‍മുമ്പു കണ്ടീടുമാ-
റെന്നല്ലായിരുളുടെ മിന്നുകയെനി-
ക്കായ് ദ്യോവൂ കാട്ടീടുക
വന്നു സ്വര്‍ഗ്ഗമതിന്നുഷസ്സ,വനി മായാ-
ച്ഛായ മായുന്നുതേ-
യൊന്നായ് വാഴുകിലും, മരിക്കിലുമടു-
ത്തന്‍പീടുകെന്‍ പോറ്റി നീ
- 1909